ദാവുദിന്റെ പുതിയ കാമുകിയെ തിരക്കി സോഷ്യൽ മീഡിയ
ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇത്തവണ അദ്ദേഹത്തിന്റെ പുതിയ കാമുകിയെക്കുറിച്ചുള്ള അന്വേഷണമാണ് വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും ഏവര്‍ക്കും അറിയേണ്ടത്. പാക് സിനിമാതാരം മെവിഷ് ഹയാത്താണ് ദാവൂദിന്റെ പുതിയ കാമുകി. ആരാണ് ഈ 37കാരിയായ മെവിഷ് ഹയാത്ത്?
പാകിസ്ഥാനിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാ നടിമാരില്‍ ഒരാളാണ് മെവിഷ് ഹയാത്ത്. 2009-ലാണ് മെവിഷ് ഹയാത്ത് അഭിനയരംഗത്തെത്തിയത്. ആദ്യം മിനിസ്ക്രീനില്‍ താരമായ ഹയാത്ത് വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. പ്രായത്തില്‍ 27 വയസ്സ് ഇളപ്പമുളള മെവിഷും ദാവൂദും തമ്മിലുളള ബന്ധമെന്താണെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മെവിഷാണ് ദാവൂദിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. മെവിഷിന് കഴിഞ്ഞ വര്‍ഷത്തെ പാകിസ്ഥാന് ഉന്നത സിവിലിയന്‍ ബഹുമതിയായ തംക എ ഇംതിയാസ് ലഭിച്ചതിന് പിന്നിലും ദാവൂദിന്റെ കൈയ്യുണ്ടെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പാകിസ്ഥാന് ഭരണകക്ഷിയായ തെഹ്റിക് ഇന്‍സാഫ് പാര്‍ട്ടിയിലും സ്വാധീനമുളള ദാവൂദിന്റെ പ്രിയപ്പെട്ടവള്‍ക്ക് പുരസ്കാരം നേടിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
മെവിഷിന് കിട്ടുന്ന അവസരങ്ങള്‍ക്ക് പിന്നില്‍ ദാവൂദാണെന്ന് പറയുമ്പോഴും ഇത് വെറും മസാലക്കഥയാണെന്നാണ് 37കാരിയായ മെവിഷിന്റെ വാദം. മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ എന്ന് കരുതുന്ന ദാവൂദ് കറാച്ചിയില്‍ സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സംരക്ഷണത്തിലാണ് കഴിയുന്നതെന്ന് പണ്ടേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഈ വാദം പാകിസ്ഥാന് നിഷേധിക്കുകയും ചെയ്തു.