NEWS

കളം പിടിക്കാൻ മോഡി ,ഒറ്റ ക്ലിക്കിൽ എട്ടര കോടി കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ പതിനേഴായിരത്തി ഒരുനൂറ്‌ കോടി

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എട്ടര കോടി കർഷകർക്ക് പതിനേഴായിരത്തി ഒരുനൂറ്‌ കോടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി .2018 ൽ കർഷകർക്ക് നേരിട്ട് പ്രതിവർഷം ആറായിരം രൂപ കൈമാറുന്നത് ലക്ഷ്യമിട്ട് കൊണ്ട് വന്നതാണ് പദ്ധതി .

ഇതുവരെ പത്ത് കോടിയോളം കർഷകർക്ക് എഴുപത്തി അയ്യായിരം കോടി രൂപ നേരിട്ട് കൈമാറിയതായി കേന്ദ്രം അവകാശപ്പെടുന്നു .”പിഎം കിസാൻ നിധിയുടെ പതിനേഴായിരം കോടി രൂപ ഒറ്റ ക്ലിക്കിലൂടെ കർഷകർക്ക് കൈമാറി.ഇടനിലക്കാരോ ഏജന്റുമാരോ ഇല്ല .” പ്രധാനമന്ത്രി പറഞ്ഞു .

Signature-ad

കൃഷി അടിസ്ഥാന വികസന ഫണ്ടിനും മോഡി തുടക്കമിട്ടു .ഒരു ലക്ഷം കോടിയുടെ മൂലധനമാണ് പദ്ധതിക്കുള്ളത് .വിളവെടുപ്പിനു ശേഷം കർഷകർക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകുന്ന പദ്ധതിയാണിത് .കോൾഡ് സ്റ്റോറേജുകൾ കളക്ഷൻ സെന്ററുകൾ പ്രോസസിംഗ് യൂണിറ്റുകൾ എന്നിവ തുടങ്ങുന്നതിനാണ് പദ്ധതി .കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിലയും വിപണിയും ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു .

Back to top button
error: