Month: August 2020
-
TRENDING
“ഭരണാധികാരിക്ക് വാഴ്ത്തുപാട്ട് പാടാൻ ഉത്തര കൊറിയയോ ചൈനയോ അല്ലല്ലോ കേരളം “പി സി വിഷ്ണുനാഥിന്റെ വിമർശനം
കാർട്ടൂൺ പോലും ഉൾക്കൊള്ളാൻ പറ്റാത്തത് ഒരു ഭരണാധികാരിക്ക് നല്ലതല്ലെന്ന് എ ഐ സി സി സെക്രട്ടറി പിസി വിഷ്ണുനാഥ് .മുഖ്യമന്ത്രിയുടെ മാധ്യമ വിമർശനത്തെ കുറിച്ച് എഴുതിയ കുറിപ്പിലാണ് വിഷ്ണുനാഥിന്റെ വിമർശനം . പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക് പോസ്റ്റ് – “താങ്കൾ ഈയിടെയായി എന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ ?” മലയാളികളുടെ അഭിമാനമായ കാർട്ടൂണിസ്റ്റ് ശങ്കറിനെ കണ്ടപ്പോൾ ഒരിക്കൽ മഹാനായ നെഹ്റു പരിതപിച്ചത് ഇങ്ങനെയാണ്. “Don’t spare me shankar ” എന്ന് 1948 മേയില്‍ ന്യൂഡല്‍ഹിയില്‍ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങിൽ പോലും ജവഹര്‍ലാല്‍ നെഹ്രു പ്രത്യേകം പറഞ്ഞിരുന്നു. തന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ എന്ന് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കാർട്ടൂണിസ്റ്റിനോട് ചോദിച്ച സഹൃദയത്വത്തിന്റെയും സഹിഷ്ണുതയുടെയും വലിയൊരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. മുഖ്യമന്ത്രിമാരായ കെ കരുണാകരനും ഇ കെ നായനാരും ഉമ്മൻചാണ്ടിയും തങ്ങളെ വിമർശിച്ചും പരിഹസിച്ചുമുള്ള കാർട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു. ഇവിടെയിതാ, നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാർട്ടൂണിനെപ്പോലും…
Read More » -
NEWS
മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പാടില്ലേ ?മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോയുടെ പോസ്റ്റ് ചർച്ചയാവുമ്പോൾ
ഒട്ടേറെ വിവാദങ്ങളിലൂടെയും വിമര്ശനങ്ങളിലൂടെയുമാണ് ഉമ്മൻചാണ്ടി സർക്കാർ കടന്നു പോയത് .അക്കാലയളവിൽ വാർത്താ സമ്മേളനങ്ങളിലും അല്ലാതെയും ഒട്ടേറെ ചോദ്യങ്ങൾ ഉമ്മൻചാണ്ടിയോട് ഉന്നയിക്കുക ഉണ്ടായി .നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനോട് മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നത് ചർച്ചയാകുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലം ഓർക്കുക ആണ് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി പി ടി ചാക്കോ പി ടി ചാക്കോയുടെ ഫേസ്ബുക് പോസ്റ്റ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍. എല്ലാ…
Read More » -
NEWS
കരിപ്പൂരിൽ ബലി നൽകലും ജീവൻ രക്ഷിക്കലും ഒന്നും ഉണ്ടായിട്ടില്ല ,സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് വൈറൽ ആകുമ്പോൾ
കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പലതും പെരും നുണകളാണെന്നു വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജേക്കബ് കെ ഫിലിപ്പ് . ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റ് – കരിപ്പൂർ അപകടനാൾ മുതൽ വാട്ട്‌സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാൻ തുടങ്ങിയ കുറിപ്പുകളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിൻ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്. സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ പരിവേഷം വസന്ത് സാഠേയ്ക്ക് നൽകാൻ ഏറെ സഹായിച്ച ഈ കുറിപ്പിൽ, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാൽ, നുണകളാണ്. 1. ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല. – നുണ. ലാൻഡിങ്ങിനായി വരുന്ന വിമാനം ഏകദേശം ആയിരം അടിപ്പൊക്കത്തി്‌ലെത്തുമ്പോഴേ ലാൻഡിങ് ഗിയർ, അഥവാ ചക്രങ്ങൾ താഴ്ത്തും. അങ്ങിനെ താഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡിങ് വേണ്ടെന്നു വച്ച് (അബോർട്ട് ചെയ്ത), അക്കാര്യം കൺട്രോൾ ടവറിനെ അറിയിച്ച്, അവർ നിർദ്ദേശിക്കുന്ന പൊക്കത്ത്ിലേക്ക്…
Read More » -
NEWS
വിമാന യാത്രയിൽ വേണ്ട കരുതലുകൾ ഓർമ്മിപ്പിച്ച് മുൻ ക്യാബിൻ ക്രൂവിന്റെ കുറിപ്പ്
കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ചില ഓർമ്മപ്പെടുത്തലുകൾ നടത്തുകയാണ് മുൻ ക്യാബിൻ ക്രൂ വിൻസി വർഗീസ് .ലാൻഡ് ചെയ്ത ഉടനെ സീറ്റ് ബെൽറ്റ് അഴിച്ച് എഴുന്നേൽക്കുകയും ഓവർ ഹെഡ്ബിൻ തുറന്നു തങ്ങളുടെ ബാഗേജുകൾ കയ്യിലെടുക്കുന്നതും ഒഴിവാക്കണമെന്നാണ് വിൻസിയുടെ നിർദേശം. വിൻസിയുടെ ഫേസ്ബുക് പോസ്റ്റ് – കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്തിട്ടുള്ളവരും ഇപ്പോഴും ചെയ്യുന്നവരും ഇനി ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഞാൻ പറഞ്ഞു വരുന്നത്.ഒരു മുൻ ക്യാബിൻ ക്രൂ എന്ന നിലയിൽ പലപ്പോഴും ഞാനും എന്റെ സഹപ്രവർത്തകരും അനുഭവിച്ചിട്ടുള്ളതും വളരെയധികം നിരാശജനകവും ആയിട്ടുള്ള ഒരു പ്രവണതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഖേദകരമെന്നു പറയട്ടെ ഇത് മലയാളികളായ യാത്രക്കാരിൽ ആണ് കൂടുതലായി കണ്ടുവരുന്നത്. ഒരു വിമാനയാത്രയിലെ ഏറ്റവും നിർണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാൻഡിംഗും. ഇതിൽ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാറുണ്ട്. എന്നാൽ വിമാനം…
Read More » -
NEWS
മസ്ജിദിൽ തൊട്ടാൽ വെടിവെക്കും , ചർച്ചക്ക് വന്ന സന്യാസിമാരോട് അന്നത്തെ പ്രധാനമന്ത്രി ചന്ദ്ര ശേഖർ പറഞ്ഞ കാര്യം
റോഡറിക്ക് മാത്യൂസിന്റെ “;ചന്ദ്ര ശേഖർ” എന്ന പുസ്തകത്തിൽ അയോദ്ധ്യ പ്രശ്നം പരിഹരിക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖർ നടത്തിയ ഇടപെടലുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട് .ഒത്തുതീർപ്പ് ചർച്ച നടത്തിയ ചന്ദ്ര ശേഖർ ഒരു വേള മസ്ജിദ് തൊട്ടാൽ സന്യാസിമാരെ വെടിവെച്ചിടുമെന്നു വരെ പറയുന്നുണ്ടെന്നു പുസ്തകം രേഖപ്പെടുത്തുന്നു .കൗതുകകരമാണ് ഈ രംഗം . വിശ്വ ഹിന്ദു പരിഷത്തിന്റെ പിന്തുണയോടെ രൂപം കൊണ്ട രാമജന്മഭൂമി ന്യാസ്സിന്റെയും ഓൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെയും പ്രതിനിധികളെ ചന്ദ്ര ശേഖർ ചർച്ചക്ക് വിളിക്കുന്നു .നീണ്ട രഹസ്യ സംഭാഷണങ്ങൾക്ക് ശേഷമാണ് ഇരുവിഭാഗത്തെയും കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി ക്ഷണിക്കുന്നത് .ശരദ് പവാറിനെയാണ് ഹിന്ദു സംഘടനകളുമായുള്ള ചർച്ചക്ക് നിയോഗിച്ചത് .ചന്ദ്ര ശേഖറിന്റെ ആത്മ മിത്രം ഭൈരോൺ സിങ് ശെഖാവത്തിനെ മുസ്ലിം സംഘടനകളുമായുള്ള ചര്ച്ചക്കും നിയോഗിച്ചു . പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച .ചന്ദ്ര ശേഖർ മന്ത്രിസഭയിൽ സഹമന്ത്രി ആയിരുന്ന കമാൽ മൊറാർക്ക മുൻനിരയിൽ തന്നെയുണ്ടായിരുന്നു .അദ്ദേഹം പറയുന്നു – ആദ്യം വിഎച്ച് പി…
Read More » -
NEWS
പെട്ടിമുടി ദുരന്തം:മരണം 43, മഴയും മഞ്ഞും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന – രക്ഷാ സേന, പോലീസ്, റവന്യൂ,…
Read More » -
TRENDING
നാണിച്ചു തല താഴ്ത്തുക ,ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഇടങ്ങളും നമുക്ക് ചുറ്റുമുണ്ട്
സ്ത്രീ വിരുദ്ധത എല്ലാ സമൂഹത്തിലുമുണ്ട്.അത് ഏറിയും കുറഞ്ഞും നിൽക്കുന്നു .എന്നാൽ ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലെ സംഭവവികാസങ്ങൾ നമ്മളെ ഏവരെയും ഞെട്ടിക്കും .ഇവിടെ ഭാര്യമാർ വാടകയ്ക്ക് കൊടുക്കപ്പെടും . മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ഭാര്യമാരെ വാടകക്ക് കൊടുക്കുന്നത് .പങ്കാളിയില്ലാത്ത സവർണർക്കോ സമ്പന്നർക്കോ ആണ് ഭാര്യമാരെ വാടകക്ക് കൊടുക്കുന്നത് .മാസങ്ങൾക്കോ വർഷങ്ങൾക്കോ ആയി കരാർ അടിസ്ഥാനത്തിൽ ആണ് ഭാര്യമാരെ കൈമാറുക .മധ്യപ്രദേശിലെ ശിവപുരി ആണിതിന്റെ കേന്ദ്രം . പത്തു രൂപയുടെയോ നൂറു രൂപയുടെയോ മുദ്രപത്രത്തിലാണ് കരാർ എഴുതുക .കരാറിന്റെ അടിസ്ഥാനത്തിൽ ഭാര്യയെ കൈമാറും .ചന്തയിൽ പെൺകുട്ടികളെ പ്രദർശിപ്പിച്ച് കൈമാറുന്ന രീതിയുമുണ്ട് ഇവിടെ .”ആവശ്യക്കാർ” വന്നു നോക്കി ഇഷ്ടപ്പെട്ട ആളെ കരാർ അടിസ്ഥാനത്തിൽ വാങ്ങും . കരാർ ആയാൽ സ്ത്രീക്ക് പുതിയ ഭർത്താവ് ആവും .പണം കൂടുതൽ നൽകിയാൽ കൂടുതൽ കാലം സ്ത്രീ വാങ്ങുന്ന ആളുടെ കൂടെ നിൽക്കണം .ഇത്തരം ആചാരം മധ്യപ്രദേശിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല .ഗുജറാത്തിന്റെ ചില ഇടങ്ങളിലും ഇത് പതിവുണ്ടത്രേ .പെൺഭ്രൂണഹത്യ…
Read More » -
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19…
Read More » -
NEWS
രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാനുള്ള ശേഷിയുണ്ട്,പക്ഷെ…പാർട്ടിയുടെ പോക്കിൽ ആശങ്ക പങ്കുവച്ച് ശശി തരൂർ
ഉത്തരവാദിത്വം ഇല്ല എന്ന തോന്നൽ ഒഴിവാക്കാൻ കോൺഗ്രസിനു ഒരു സ്ഥിരം അധ്യക്ഷൻ വേണമെന്ന് ശശി തരൂർ എംപി .പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് കരുത്തുണ്ട് .എന്നാൽ രാഹുൽ അതിനു തയ്യാറായില്ലെങ്കിൽ പുതിയ അധ്യക്ഷനെ കണ്ടെത്തി നിയമിക്കാൻ പാർട്ടി തയ്യാറാവണമെന്ന് തരൂർ ആവശ്യപ്പെട്ടു .ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം . “നേതൃത്വത്തെ കുറിച്ച് കൃത്യമായ ധാരണ പാർട്ടിക്ക് വേണമെന്ന് ഞാൻ വിശ്വസിക്കുന്നു.യഥാർത്ഥ പ്രതിപക്ഷമാവാൻ കോൺഗ്രസിന് ആവുന്നില്ല എന്ന വിമർശനം മറി കടക്കാൻ പുതിയ അധ്യക്ഷനെ നിയമിച്ചെ തീരൂ .അനിശ്ചിത കാലത്തേക്ക് ബാധ്യത സോണിയ ഗാന്ധിക്ക് മേൽ ചുമത്തുന്നത് അനീതിയാണ് ” തരൂർ നയം വ്യക്തമാക്കി . “കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷൻ അത്യാവശ്യം ആണ് .തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ ആകണം .ജയിക്കുന്നയാൾക്ക് അതൊരു അംഗീകാരം ആകും .പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഇതാണ് മാർഗം .” തരൂർ പറഞ്ഞു . രാഹുൽ ഗാന്ധി അധ്യക്ഷനായി തിരിച്ചു വരണം എന്ന…
Read More »
