NEWS

മഴ കനക്കുന്നു, ഏഴു ജില്ലകളിൽ റെഡ് അലെർട്

സംസ്ഥാനത്ത് മഴ കനക്കുന്നു .ഏഴു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .ആലപ്പുഴ,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഇന്ന് .ആലപ്പുഴ,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് .ഒരു ദിവസം കൊണ്ട് 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത് .

റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അപകട സാധ്യത ഉള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം .രാത്രികാലങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത ഉണ്ട്.അപകട മേഖലകളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം .ഇവിടങ്ങളിൽ നിന്ന് പകൽ തന്നെ ആളുകളെ ഒഴിപ്പിക്കണം .

മലയോരമേഖലകളിൽ രാത്രിയാത്ര പൂർണമായും ഒഴിവാക്കണം .വൈകീട്ട് ഏഴു മുതൽ രാവിലെ ഏഴു വരെയാണ് നിയന്ത്രണം .

Back to top button
error: