NEWS

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ രാഷ്ട്രീയ മാനം ഇല്ലെന്നു മുല്ലപ്പള്ളി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ രാഷ്ട്രീയ മാനം ഇല്ലെന്നു കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ .നടന്നത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്നും മുല്ലപ്പള്ളി പറഞ്ഞു .

കൊലപാതകത്തിന് പിന്നാലെ നേതാക്കൾ തമ്മിൽ വാക്‌പോര് കടുക്കുകയാണ് .സംഭവത്തിന് കോൺഗ്രസ് ഉന്നതരുമായി ബന്ധമുണ്ടെന്ന് സിപിഐഎം ആരോപിച്ചു .സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു .അടൂർ പ്രകാശ് എംപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .അതേസമയം രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാൻ പഴി ചാരുകയാണെന്നു കോൺഗ്രസ് പറഞ്ഞു .

Back to top button
error: