Month: August 2020
-
NEWS
ആർ എസ് എസിന്റെ പണി പാളി, അമീർഖാന് ജനപിന്തുണ
ബോളിവുഡ് താരം ആമിര്‍ഖാനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ ഭാര്യ എമിന്‍ എര്‍ദോഗനെ ആമിര്‍ഖാന്‍ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ ആര്‍.എസ്.എസ് വിവാദമാക്കിയിരിക്കുന്നത്. തുര്‍ക്കി പ്രസിഡിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആമിര്‍ഖാന്റെ സന്ദര്‍ശനത്തെ ആര്‍.എസ്.എസ് എതിര്‍ക്കുന്നത്. ജമ്മുകാശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റെ ഇന്ത്യ വിരുദ്ധ നിലപാട് ഈയവസരത്തില്‍ ആര്‍.എസ്.എസ് എടുത്തു കാട്ടുന്നു. എന്നാല്‍ അടിക്ക് തിരിച്ചടിയെന്നോണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് 2017 ല്‍ ഇന്ത്യയിലെത്തിയ എര്‍ദോഗനെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന മോധിയുടെ ചിത്രമാണ്. മോധിക്ക് ആകാമെങ്കില്‍ അമിര്‍ഖാനുമാകാം എന്നാണ് ചിത്രം ഷെയര്‍ ചെയ്തവരുടെ കമന്റുകള്‍. വിശിഷ്ടമായ നിമിഷം എന്നാണ് തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് പാണ്ഡെ അമീര്‍ഖാന്റെയും എമിന്‍ എര്‍ദോഗന്റെയും കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിച്ചിരിക്കുകയാണ് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യം. ആ വിശിഷ്ടം നിമിഷം, പ്രഥമ വനിത എമിന്‍ എര്‍ദോഗന്‍ ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസിഡറും അര്‍ത്ഥവത്തായ മികച്ച സിനിമകളുടെ വക്താവുമായ ആമീര്‍ഖാനെ വര്‍വേല്‍ക്കുന്നു…
Read More » -
NEWS
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വിവിധ ഉൽപ്പന്നങ്ങളുമായി മിൽമ
തിരുവനന്തപുരം : കോവിഡ് – 19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിവിധ തര൦ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനൊരുങ്ങി മില്‍മ. ഇതിന്റെ ആദ്യഘട്ടമായി പാൽ, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ മിക്സ് ചെയ്ത് ” മിൽമ ഗുഡ് ഹെൽത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ” എന്ന പേരിൽ പുതിയ ഒരു ഉൽപ്പന്നം വിപണിയിൽ ഇറക്കുകയാണ്. ഇതിൻറെ ആദ്യ വില്പന 25 – 08 – 2020 തീയതിൽ മിൽമ ഭവനിൽ വച്ച് മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശ്രീമതി മിനി രവീന്ദ്ര ദാസിന് നൽകി നിർവഹിച്ചു. തദവസരത്തിൽ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മിൽമ മാനേജിംഗ് ഡയറക്ടർ ഡോക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു ഐ എഫ് എസ് എന്നിവർ സന്നിഹിതരായിരുന്നു. മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ. എസ്.…
Read More » -
NEWS
പമ്പ മണല്‍ക്കടത്തലില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കോടതി
പമ്പ മണല്‍ക്കടത്തലില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സിന് പ്രതിപക്ഷ നേതാവ് മുമ്പേ തന്നെകത്ത് നല്‍കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. സർക്കാർ അന്വേഷണത്തിന് അനുമതി നിഷേധിച്ചതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടര്‍ന്ന് പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിക്ക് എതിരെയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.
Read More » -
LIFE
കരുതലിന്റെ കഥയുമായി ” മാസ്ക്ക് “
പ്രശസ്ത ചലച്ചിത്ര നടന്‍ ടോണിയെ കേന്ദ്ര കഥാപാത്രമാക്കി നിഷാദ് വലിയ വീട്ടിൽ,അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം “മാസ്ക്ക് ” തൃപ്പൂണിത്തറയില്‍ ചിത്രീകരണം ആരംഭിച്ചു. പിച്ചു ആൻ്റ് കിച്ചു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ അജ്മല്‍, പി പി രഞ്ജിത്ത് നെട്ടൂര്‍,ജിപ്സ ബീഗം,ബേബി ഫിര്‍സ തുടങ്ങിയവരും അഭിനയിക്കുന്നു. മുഖത്തെ മാസ്ക്ക് കാണാം. എന്നാൽ, കാണാത്ത മാസ്ക്കുണ്ട് പലരുടേയും മനസ്സിന്. പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്..മനുഷ്യൻ്റെ മനസിനിട്ട മാസ്ക്ക് അനാവരണം ചെയ്യുകയാണീ ഈ ചെറുചിത്രത്തിലൂടെ. നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രൻ രാമന്തളി തിരക്കഥ, സംഭാഷണമെഴുതുന്നു.സംഗീതം-മന്‍ജിത്ത് സുമന്‍. “അബ്ക്കാരി” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്. സൂപ്പർ സ്റ്റാറുകളുള്‍പ്പെടെ 125-ല്‍ പരം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിർവ്വഹിച്ച ആസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ” 501 ഡെയ്സ്”എന്ന ചിത്രത്തിനു ശേഷം നിഷാദ് വലിയ വീട്ടിൽ…
Read More » -
TRENDING
നടിമാരുടെ അശ്ലീല വീഡിയോയുമായി ഒടിടി സംഘം പിടിയില്‍; പാക് ബന്ധം അന്വേഷിക്കുന്നു
ഇന്റര്‍നെറ്റ് ഉപയോഗം കൂടിയത് പോലെ തന്നെ അതിന് പിന്നിലെ ചതിക്കുഴികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അതില്‍ അറിഞ്ഞും അറിയാതെയും പെട്ട് പോകുന്നതില്‍ കൂടുതലും സ്ത്രീകളുമാണ്. ഇപ്പോഴിതാ 22 രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച പോണ്‍ വീഡിയോ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിനായി മീഡിയ സര്‍വ്വീസ് തുടങ്ങിയവര്‍ പിടിയിലായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. 7 പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 66,67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഓവര്‍ ദ ടോപ്പ് (ഒടിടി) എന്ന് പേരിട്ടിരിക്കുന്ന സര്‍വ്വീസില്‍ മോഡലുകളേയും നടിമാരെയും ഉപയോഗിച്ചായിരുന്നു വീഡിയോ നിര്‍മ്മാണം. പാക്കിസ്ഥാന്‍കാരനായ ഹുസൈന്‍ അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കുറ്റകൃത്യത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് പൊലീസ് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ അലിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പോണ്‍ ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ…
Read More » -
NEWS
ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല; സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ വീണ്ടും ദുരൂഹത
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ വീണ്ടും ദുരൂഹത. സംഭവ സമയത്ത് തീയണക്കാന്‍ വൈകിയതാണ് ദുരൂഹത ജനിപ്പിക്കുന്നത്. ഒരു സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടായിരിക്കെയാണ് പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റത്തി തീയണയ്ക്കാനുളള നടപടികള്‍ തുടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് തീപ്പിടിത്തമുണ്ടായ ഉടന്‍ തീയണയ്ക്കാന്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാന്‍ പുറത്തുനിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. സെക്രട്ടേറയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്‌സ് വാഹനം ക്യാമ്പ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ തുടരുന്നത്. അതേസമയം,തീപ്പിടിത്തത്തില്‍ ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന്…
Read More » -
LIFE
ഞാനെന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ ആയില്ല- മുകേഷ്
നടന്‍, നിര്‍മ്മാതാവ്, രാഷ്ടീയ പ്രവര്‍ത്തകന്‍, എം.എല്‍.എ തുടങ്ങി കൈവെച്ച മേഖലയിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് മുകേഷ്. 1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലാണ് മുകേഷ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1985 ല്‍ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മുകേഷിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് മുകേഷിലെ ഹാസ്യതാരത്തെയും നടനെയും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. പ്രിയദര്‍ശന്‍ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായി മാറിയ മുകേഷ് പിന്നീട് നായകനായും, ഉപനായകനായും മലയാള സിനിമയില്‍ തിളങ്ങി. മലയാള സിനിമാമേഖലയില്‍ 30 വര്‍ഷത്തിന് മുകളില്‍ അനുഭവസമ്പത്തുള്ള മുകേഷ് എന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ ആയില്ല.? ചോദ്യം അദ്ദേഹത്തിന്റെ മകന്റേതാണ്. അതിന് രസകരമായ മറുപടിയാണ് മുകേഷ് തിരികെ നല്‍കിയത്. ഒരിക്കല്‍ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട ഭാഗത്തുള്ള ഒരു വളവില്‍ വെച്ച് ദൈവം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് നിനക്ക് സൂപ്പര്‍സ്റ്റാര്‍ ആകണോ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്് വേണോ എന്ന് ചോദിച്ചു. അതിനു മറുപടിയായി എനിക്ക് ലൈഫ്…
Read More » -
NEWS
സ്വര്‍ണക്കടത്ത് കേസ്; പ്രതി സംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
കോഴിക്കോട്; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന ടി.എം സംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കോഴിക്കോട്ടുളള വീട്ടിലാണ് ഇന്ന് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു. അതേസമയം, സംജുവിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. സംജുവിന്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. നേരത്തെ സംജുവിന്റെ വീട്ടില്‍ എന്‍ഐഎയും സംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറിയില്‍ കസ്റ്റംസും റെയ്ഡ് നടത്തിയിരുന്നു. അതേസമയം, കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്,സരിത്,സന്ദീപ് നായര്‍ അടക്കം 15പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം എട്ടാം തിയതി വരെ നീട്ടിയിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
Read More » -
TRENDING
പ്രവാസികളുടെ ഓണം വര്‍ണാഭമാക്കാന്‍ ഇന്ത്യയില്‍ നിന്ന് 15 ടണ്‍ പൂക്കള്‍
ഓണം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ കോവിഡും ലോക്ക്ഡൗണും ഓണത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഒന്നും വക വെയ്ക്കാതെ ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് മലയാളികള്‍. എന്നാല്‍ പ്രവാസിമലയാളികളെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഓണം അവര്‍ക്ക് ഒരുപാട് മിസ്സ് ചെയ്യുന്നു എന്നത് തന്നെയാണ്. എന്നാല്‍ ആ വിടവ് നികത്താന്‍ പ്രവാസികളും പരിശ്രമിക്കാറുണ്ട്. ഇത്തവണ പ്രവാസി മലയാളികളുടെ ഓണം വര്‍ണാഭമാക്കാന്‍ ഇന്ത്യയില്‍ നിന്ന് 15 ടണ്‍ പൂക്കളാണ് യുഎഇയിലെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ അവരേയും ബാധിച്ചിട്ടുണ്ടെങ്കിലും ആഘോഷത്തിന്റെ വര്‍ണവസന്തം തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രവാസികളും. ഇതിനായി മുല്ലപ്പൂ, ചെണ്ടുമല്ലി, അരളി, റോസ്, ലില്ലി, ജമന്തി, ചെത്തിപ്പൂ, വാടാമല്ലി തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളിലായാണ് യുഎഇയില്‍ കൊണ്ടുവരുന്നത്. വിമാന സര്‍വീസുകളുടെ എണ്ണം കുറഞ്ഞത് പ്രശ്‌നമാണെങ്കിലും ലഭ്യമാകുന്ന വിമാനങ്ങളിലെല്ലാം പൂക്കള്‍ എത്തിച്ചാണ് ഓണാഘോഷങ്ങള്‍ക്കു നിറംചാര്‍ത്തുന്നത്. മധുര, കോയമ്പത്തൂര്‍, ട്രിച്ചി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്.…
Read More » -
TRENDING
യുവതിയെ കയറിപ്പിടിച്ച സ്വാമിക്ക് കിട്ടിയത് എട്ടിന്റെ പണി
ഓരോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ കൂടി കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിക്കുന്ന പ്രതികള്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ എന്ത് മുഖംമൂടിയും ധരിക്കുന്നു. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ അരങ്ങേറിയത്. ആത്മീയ അന്വേഷണത്തിന് എത്തിയ വിദേശവനിതയുടെ നേര്‍ക്കാണ് പ്രഖ്യാപിത സ്വാമിയുടെ അക്രമം. എന്നാല്‍ പാവം സ്വാമി അറിയുന്നില്ലല്ലോ കുട്ടി കരാട്ടേ ആണെന്ന്. കയറിപ്പിടിച്ച സ്വാമിക്ക് കിട്ടി എട്ടിന്റെ പണി. അമേരിക്കന്‍ പൗരയായ മുപ്പതുകാരി ക്ഷേത്ര സന്ദര്‍ശനത്തിനാണ് തിരുവണ്ണാമലൈയില്‍ എത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ തിരിച്ചുപോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആത്മീയതയില്‍ താല്‍ൃപ്പര്യം ഉണ്ടായരുന്ന യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചലം ക്ഷേത്രത്തിനും സമീപം ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. അങ്ങനെ താമസിക്കുന്നതിനിടയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം രുദ്രാക്ഷ മാലയും കാവി വസ്ത്രങ്ങളും അണിഞ്ഞ യുവാവിന്റെ ആക്രമണം. വാടക വീടിനുളളില്‍ കയറ്റി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ആയോധന കലയില്‍ വിദഗ്ധയായ യുവതി പ്രത്യാക്രമണങ്ങളിലൂടെ അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. യുവതിയുടെ…
Read More »