NEWS

രാഹുൽ കണ്ടു പിടിച്ചു സോണിയക്കെതിരെയുള്ള കത്തിന് പിന്നിൽ ആരാണെന്ന്, കത്ത് വിവാദത്തിൽ വഴിത്തിരിവ്

ഹിന്ദുസ്ഥാന്‍ ടൈംസ് ചൊവ്വാഴ്ച്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പത്രപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജ ഇത്തരത്തിലുളള പ്രസ്താവന പുറത്തിറക്കിയത്. രണ്ട് രാഷ്ട്രീയ നേതാക്കളാണ് കത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ കത്തിനെ രാഹുല്‍ ഗാന്ധിക്കെതിരെയുളള മുതിര്‍ന്ന നേതാക്കളുടെ  പടപ്പുറപ്പാടിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. 

അതേസമയം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി റിപ്പോര്‍ട്ടര്‍ ബവേജ സംസാരിച്ചതില്‍ നിന്ന് ഈ കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ശശി തരൂര്‍ ഒരുക്കിയ വിരുന്നിലായിരുന്നു വെന്നാണ്. കത്തിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് തരൂരിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ബവേജ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

തരൂരിന്റെ വിരുന്നില്‍ പങ്കെടുത്തെങ്കിലും മുന്‍ ധനമന്ത്രി പി.ചിദംബരം, മകനും എം.പിയുമായ കാര്‍ത്തി ചിദംബരം,സച്ചിന്‍ പൈലറ്റ്,അഭിഷേക് സിങ്വി,മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ ആരും തന്നെ കത്തില്‍ ഒപ്പിട്ടിട്ടില്ല. അതേസമയം, ഈ നേതാക്കളില്‍ നിന്നാണ് കത്തിന്റെ ഉറവിടത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സൂചന എന്നാണ് വിലയിരുത്തല്‍. ഇതോടെ ഹൈക്കമാന്റ് തരൂരിനെതിരെ തിരിയുമെന്ന് സൂചനയുണ്ട്. 

തരൂര്‍,ഗുലാം നബി ആസാദ്,കബില്‍ സിബല്‍ ഉള്‍പ്പെടെയുളള 23 നേതാക്കള്‍ സോണിയയ്‌ക്കെഴുതിയ കത്താണ് തിങ്കളാഴ്ച്ചത്തെ നിര്‍ണായകമായ എഐസിസി യോഗത്തിന് വഴിയൊരുക്കിയത്.

എല്ലാരീതിയിലും കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങള്‍ തരൂരിന്റെ വിരുന്നില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുവെന്നാണ് ബവേജ തന്റെ റിപ്പോര്‍ട്ടിലൂടെ പറയുന്നത്. 

അതേസമയം, വിരുന്നില്‍ പങ്കെടുത്തതായി സിങ്വവി സമ്മതിച്ചു. എന്നാല്‍ ചിദംബരം പാര്‍ട്ടിക്കുളളലില്‍ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് മാത്രമേ വിരുന്നില്‍ ചര്‍ച്ചയുണ്ടായിരുന്നുവെന്നും എന്നാല്‍ കത്തിനെക്കുറിച്ച് എന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും പറയുന്നു. സച്ചിന്‍ പൈലറ്റ് പ്രതികരിക്കാന്‍ വിസ്സമ്‌നതിച്ചു. തന്നോട് ആരും ആവശ്യപ്പെടാതെ ഇരുന്നത് കൊണ്ടാണ് കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നതെന്നാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം. 

1999ല്‍ സോണിയയുടെ നേതൃത്വത്തിനെതിരെ ശരദ് പവാറും താരിഖ് അന്‍വറും പിഎ സങ്മയും ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം കോണ്‍ഗ്രസിനുളളില്‍ ആദ്യമായി ഉയരുന്ന കലാപമായാണ് ദേശീയ മാധ്യമങ്ങള്‍ ഈ കത്തിനെ നോക്കി കാണുന്നത്. അതേസമയം, വളരെ കരുതലോടെയാണ് ഇന്നലത്തെ യോഗത്തില്‍ സോണിയ പ്രതികരിച്ചത്. കോണ്‍ഗ്രസ് വലിയൊരു കുടുംബമാണെന്നും ആര്‍ക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും യോഗത്തില്‍ സോണിയ പറഞ്ഞു. കത്ത് അനവസരത്തിലുളളതാണെന്നും കത്ത് എഴുതിയവര്‍ ബിജെപിയെ സഹായിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഒരു വാക്ക് കൊണ്ട് പോലും ബിജെപിയെ സഹായിച്ചില്ലെന്ന് രാഹുലിന്റെ വിമര്‍ശനത്തിന് മറുപടിയായി കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. പിന്നീട് പാഹുല്‍ വിളിച്ച് താന്‍ ബിജെപിയെ സഹായിച്ചുവെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പറഞ്ഞതോടെ സിബല്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker