സെക്രട്ടറിയേറ്റിൽ തീപിടുത്തം ,ഫയലുകൾ കത്തി നശിച്ചു ,അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവന്തപുരം സെക്രട്ടറിയേറ്റിൽ തീപിടുത്തം.നോർത്ത് സാൻഡ് വിച്ച് ബ്ളോക്കിലാണ് തീപെടുത്തം ഉണ്ടായത് .പൊതുഭരണ വകുപ്പ് പ്രവർത്തിക്കുന്നത് ഇവിടെയാണ് .ഏതാനും ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചതായാണ് സൂചന .ഫയർഫോഴ്‌സ് എത്തി തീയണച്ചു .
ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ഓഫീസിലാണ് തീപിടുത്തം എന്നാണ് വിവരം .ഏതൊക്കെ ഫയൽ കത്തി നശിച്ചു എന്ന് അറിവായിട്ടില്ല .ഷോർട് സർക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ .രാഷ്ട്രീയമായി വലിയ പ്രാധാന്യം ഉള്ള മേഖല ആണിത് .ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ആസ്ഥാനവും ഇവിടെ തന്നെ .സ്വർണക്കടത്ത് കേസിൽ ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത് പ്രോട്ടോകോൾ ഓഫീസറോടാണ് .
തീപിടുത്തത്തിൽ അസ്വാഭാവികത ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ആരോപിച്ചു .സ്വർണക്കടത്ത് സംബന്ധിച്ച തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിതമായി ഉണ്ടാക്കിയ തീപിടുത്തമാണെന്നു ഇരുവരും ആരോപിച്ചു .സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു .