വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹത: വനത്തിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തി

കൊല്ലം: പിറവന്തൂരില്‍ നിന്നും കാണാതായ രാഹുലെന്ന വിദ്യാര്‍ത്ഥിയെ തേടി പോലീസുദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിട്ട് ഏഴ് ദിവസം കഴിയുന്നു. ഒരാഴ്ച പിന്നീട്ടിട്ടും രാഹുലെവിടെ എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടിയില്ല. കാണാതാവുന്ന ദിവസം രാത്രി 10 മണി വരെ സമൂഹമാധ്യമങ്ങളില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന രാഹുല്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രാഹുലിനെ ആരും കണ്ടിട്ടില്ല.

പോലീസും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസില്‍ കാര്യമായ പുരോഗതി ഇതുവരെ ലഭിച്ചിട്ടില്ല്. അതിനിടയില്‍ വനത്തിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തിയത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. രക്തം രാഹുലിന്റെ തന്നെയാണോ എന്ന് പരിശോധിക്കുവാന്‍ അയച്ചിട്ടുണ്ട്.

പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ രാഹുലും കുടുംബവും മുറ്റത്ത് ക്രമീകരിച്ചിട്ടുള്ള മൂന്ന് ഷെഡ്ഡുകളിലാണ് ഉറങ്ങാറ്. മിക്ക ദിവസങ്ങളിലും രാത്രി രാഹുലിന്റെയൊപ്പം സുഹൃത്തുക്കളുമുണ്ടാവാറുണ്ട്. പോലീസ് സംഘം എല്ലാവരേയും ചോദ്യം ചെയ്തി വരികയാണ്. പോലീസുാകരും നാട്ടുകാരും ഡോഗ് സക്വാഡും ചേര്‍ന്ന് നാട്ടിലും വനത്തിനുള്ളിലുമായി അന്വേഷണം നടത്തുകയാണ്. രാഹുല്‍ തിരികെയെത്തും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും.

Leave a Reply

Your email address will not be published. Required fields are marked *