TRENDING

അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്:കങ്കണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്തിന്റെ കുടുബ അഭിഭാഷകന്‍

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം കങ്കണ റണൗത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുശാന്തിന്റെ കുടുംബ അഭിഭാഷകന്‍.

നടന്റെ മരണം തന്റെ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കങ്കണ റണൌത്തെന്നാണ് അഭിഭാഷകന്‍ വികാസ് സിംഗ് പറഞ്ഞു. അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായാണ് കങ്കണ സുശാന്തിന്റെ മരണം ഉപയോഗിക്കുന്നതെന്നും വികാസ് സിംഗ് ആരോപിച്ചു.

കങ്കണയുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങള്‍ കുടുംബത്തിന്റെ എഫ്‌ഐആറുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

സിനിമാ മേഖലയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും വികാസ് സിംഗ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത്തരം വിവേചനം സുശാന്തും നേരിട്ടിരുന്നുവെന്നും എന്നാല്‍ ഇത് സുശാന്തിന്റെ മരണത്തിന്റെ പ്രാഥമിക കാരണമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും വികാസ് സിംഗ് പറയുന്നു.

റിയ ചക്രബര്‍ത്തിയും അവരുടെ ഗ്യാംഗും സുശാന്തിനെ ചൂഷണം ചെയ്തതാണ് മരണത്തിന് കാരണമായെന്നതാണ് കേസ്. സിബിഐ കേസ് അന്വേഷണം കാര്യക്ഷമമായി തുടങ്ങിയതായും വികാസ് സിംഗ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker