NEWS
റേഡിയോ ഓഫ് ചെയ്തു; ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര കാച്ചാണിയിൽ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. ഇന്നലെ രാത്രി 12.30 ന് ആയിരുന്നു സംഭവം ഷമീർ ( 27) ആണ് മരിച്ചത്. കച്ചാണി ബിസ്മി നിവാസിൽ ചേട്ടനും മാനസിക രോഗം ഉള്ളയാളുമായ ഹിലാലിനെ അരുവിക്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.
റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് ഹാളിൽ ഉറങ്ങി കിടന്ന അനുജനെ ചേട്ടൻ ഹിലാൽ തലക്ക് അടിച്ച് കൊന്നത്. ഹിലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.