ഡയലോഗുകൾ ഇല്ലാതെയും കാണികളെ ചിരിപ്പിച്ചു കയ്യടി നേടാം; 17 മിനിറ്റ് ദൈർഘ്യം ഉള്ള ‘വൺ നൈറ്റ്സ് ലവേഴ്‌സ്’ ഷോട്ട് ഫിലിം ശ്രദ്ധ നേടുന്നു
കൊച്ചി: മറ്റ് ഹൃസ്വചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധ നേടുകയാണ് ‘വൺ നൈറ്റ്സ് ലവേഴ്‌സ്’. പതിനേഴ് മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിൽ ഒറ്റ ഡയലോഗുമില്ല എന്നതാണ് പ്രത്യേകത. അഭിനയമികവും അതിന് ഒത്തു ചേർന്ന നിൽക്കുന്ന പശ്ചാത്തല സംഗീതവും രസകരമായ പ്രമേയവും കൊണ്ടാണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നത്.
ചിത്രത്തിന്റെ കഥയും, സംവിധാനവും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് രജിത് കുമാറാണ്. ആശയം അരവിന്ദ് എ ആർ. ഗായത്രി സുരേഷ്, സോണിയ ഗിരി, പി മണികണ്ഠൻ, അരവിന്ദ് എ ആർ, പോൾ ഡി ജോസഫ്, ആതിര പട്ടേൽ, സ്വേജോ ജോൺസൺ, വിവേക് ഇ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചിന്നു കുരുവിള. ഗായത്രി സുരേഷ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
വൺ നൈറ്റ്സ് ലവേഴ്‌സ് കാണുവാൻ : https://youtu.be/VJEqN5d_TfY