• Breaking News

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; നടപടി പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെ തുടർന്ന്

    റിയാദ്: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. സമ്പൂ‍‌ർണ നിരോധനമാണ് ഏ‌ർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നിരോധനം. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി അറിയിച്ചു. കേരളത്തിലും ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരക പക്ഷിപ്പനി പടരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ…

    Read More »
  • Breaking News

    ട്രംപിനെതിരെയുള്ള ലൈം​ഗീകപീഡന പാരാതിയുടെ എഫ്ബിഐ രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്ന് കണ്ടെത്തി; വിവാദം കത്തിപ്പടരുന്നു

    വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തിവച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്ത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ സുതാര്യത നിയമപ്രകാരം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. എന്നാൽ, 2019ൽ ഡോണൾഡ് ട്രംപിനെതിരെ ഒരു യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ. എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇൻഡക്സുകളും സീരിയൽ നമ്പറുകളും പരിശോധിച്ചതിൽ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാർ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുവെന്ന് എൻ‌പിആർ (നാഷനൽ പബ്ലിക് റേഡിയോ) റിപ്പോർട്ട് ചെയ്തു. എന്നാൽ പൊതു ഡേറ്റാബേസിൽ ഇതിലെ ഒരു…

    Read More »
  • Breaking News

    രാധയുടേത് കൊലപാതകമല്ല, വാർദ്ധക്യ സഹജമായ മരണം…അമ്മയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തിൽ കസ്റ്റ‍ഡിയിലെടുത്ത മകനെ വെറുതെവിടും

    ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം മരിച്ച രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അമ്മ രാധയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന സംശയത്തിൽ കസ്റ്റഡിയിലുള്ള മകൻ പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെ പോലീസ് വിട്ടയയ്ക്കും. രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനു മുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നും ഗിരീഷ് നാട്ടുകാരോടു പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്കെത്തിയത്. പോലീസെത്തുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാൽ രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നും ഗിരീഷ് പോലീസിനോട് പറഞ്ഞിരുന്നു.

    Read More »
  • Breaking News

    ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ക്യൂ നിന്ന രോ​ഗിയുടെ തലയിൽ ചക്കവീണു, ബോധരഹിതനായി വീണ ഓമല്ലൂർ സ്വദേശിയുടെ തലയ്ക്കും കൈ- കാൽ മുട്ടുകൾക്ക് പരുക്ക്, സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിക്കു മുന്നിൽ

    പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടമുണ്ടായത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരുക്കേറ്റു. നിലവിൽ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ് ​ഗം​ഗാധരൻ.

    Read More »
  • Breaking News

    റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു, മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല!! കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച് സിപിഎം, വീണാ ജോർജിന് പരിയാരം മെഡിക്കൽ കോളജിൽ ഇന്ന് വിദഗ്ധ പരിശോധന

    കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ തീരുമാനമെടുത്തിരുന്നു. അതേസമയം മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പേലീസിനു കിട്ടിയില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഇതിലില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്. അതേസമയം ഇന്നലെ രാത്രി 10 മണിയോടെ മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ്…

    Read More »
  • Breaking News

    അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയും ഇ ഡി കണ്ടുകെട്ടി; നടപടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

    മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി വില വരുന്ന വസതി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം. പിഎംഎല്‍എ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അനില്‍ അംബാനി ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി ആരോപണങ്ങളില്‍ നടക്കുന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി വിലമതിക്കുന്ന ഭാഗവും കണ്ടുകെട്ടിയിരുന്നു.റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൊത്തം 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പിന്റെ ആര്‍കോമിനെതിരെ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട്…

    Read More »
  • Breaking News

    ‘കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗണ്‍മാനെ അടിച്ചു‘ -എഫ്ഐആർ; കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ റിമാൻഡിൽ

    കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് എഫ്ഐആർ.’കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാനെയും അക്രമിച്ചതായാണ് എഫ്ഐആർ. മന്ത്രിയുടെ ഗൺമാൻ എം എസ് അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്‌സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്‌ഐറില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ആക്രമണത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്…

    Read More »
  • Breaking News

    ‘ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല; ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശേഷിയും ഇസ്രായേലിന്റെ നൂതന സാങ്കേതിക വിദ്യയും ഒത്തുചേരുമ്പോൾ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും’ – ഇസ്രയേൽ പാർലമെന്റിൽ മോദി

    ജെറൂസലേം: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് ഇന്ത്യയുടേതെന്നും ഒരു കാരണവശാലും ഭീകരതയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ ‘അതിക്രൂരം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വേദന ഇന്ത്യ മറന്നിട്ടില്ലെന്നും ഇന്ത്യയുടെ അനുഭവങ്ങളുമായി ചേർത്ത് അദ്ദേഹം വിശദീകരിച്ചു. ആ പോരാട്ടത്തിൽ ഇസ്രായേൽ പൗരന്മാരും ഇരകളായിരുന്നു. ഭീകരതയെ നേരിടാൻ ഏകോപിതമായ ആഗോള നീക്കം അനിവാര്യമാണെന്നും മോദി ആഹ്വാനം ചെയ്തു. ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഫലസ്തീൻ പ്രശ്‌നത്തിന് ഉൾപ്പെടെ പരിഹാരം കാണുന്ന നീതിപൂർവമായ സമാധാനമാണ് മേഖലയിൽ വേണ്ടത്. സംവാദങ്ങളിലൂടെയും മാനവികതയിലൂടെയും മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ…

    Read More »
  • Breaking News

    പ്രവാസികൾ അറിഞ്ഞോ? കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

    ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ​ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു. രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും. അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3…

    Read More »
  • Breaking News

    കേരള സ്‌റ്റോറി വേണം, യാദവ് ജി കി ലവ് സ്‌റ്റോറി വേണ്ട! കേസ് കുട്ടയിലിട്ട് സുപ്രീം കോടതി; ‘ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കു’മെന്നും കോടതി

    ന്യൂഡല്‍ഹി: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയടക്കം കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയില്‍ വാദങ്ങളുമായി എത്തിയ സംഘപരിവാര്‍, മറ്റൊരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ‘യാദവ് ജി കി ലവ് സ്റ്റോറി’ (Yadav Ji ki love story) എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ യാദവ് പരിഷത്ത് അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണഎ സുപ്രീം കോടതി തള്ളിയത്. സിനിമയുടെ പേര് യാദവ് സമുദായത്തിനെതിരെ നേരിട്ടുള്ളതും അധിക്ഷേപകരവുമായ സ്റ്റീരിയോടൈപ്പ് (അടിസ്ഥാനരഹിതമായ മുന്‍വിധി) സൃഷ്ടിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം നിരസിച്ചു. യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ‘ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമോ?’ എന്ന് കോടതി ചോദിച്ചു. സിനിമയുടെ പേരില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ…

    Read More »
Back to top button
error: