-
Breaking News
മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…
തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി.
Read More » -
Breaking News
നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’ പാക്കപ്പായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’ എന്ന ചിത്രം പാക്കപ്പായി. നിഖില വിമലും ഷൈൻ ടോം ചാക്കോയും സജിൻ ഗോപുവും സിദ്ധാർത്ഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായെത്തുന്നത്. സുധി മാഡിസൺ ആണ് സംവിധായകൻ. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: ജസ്റ്റിൻ വർഗ്ഗീസ്, കോസ്റ്റ്യും: മഷർ ഹംസ, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, മേക്കപ്പ്: ആർ.ജി വയനാടൻ, ഗാനരചന: വിനായക് ശശികുമാർ. പ്രാഡക്ഷൻ ഡിസൈനർ: ഓസേപ്പ് ജോൺ, ചീഫ് അസ്സോ.ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ്…
Read More » -
Breaking News
റഫാല്‍ അഴിമതി ഇന്ത്യക്കാര്‍ മറന്നു, ഫ്രാന്‍സ് മറന്നില്ല; മുന്‍ പ്രസിഡന്റിന്റെ ഭാര്യയെ ചോദ്യം ചെയ്തത് മൂന്നു ദിവസം; ജൂലി ഗായറ്റിന് സിനിമ പിടിക്കാന്‍ നല്‍കിയത് 1.65 ദശലക്ഷം യൂറോ; 114 പോര്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കരിനിഴലായി അനില്‍ അംബാനി ബന്ധം
പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കേ, മുമ്പ് 36 വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം സജീവമാക്കി പാരീസ് ആസ്ഥാനമായുള്ള പ്രോസിക്യൂട്ടര്‍ വിര്‍ജിനി ടില്‍മോണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ മുന്‍ ഫ്രണ്ട് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാണ്ടിന്റെ ഭാര്യ ജൂലി ഗായറ്റിനെ നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് (പിഎന്‍എഫ്) നിയമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം ചോദ്യം ചെയ്തു. മോദിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള കരാറില്‍നിന്ന് ഉപകരാര്‍ ലഭിച്ച ഇന്ത്യന്‍ വ്യവസായിയും ഇഡി അന്വേഷണത്തിലുമുള്ള അനില്‍ അംബാനി ഗായറ്റ് വഴി ഫ്രഞ്ച് പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നാണ് മുഖ്യമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഗായറ്റിന്റെ സിനിമയ്ക്ക് അംബാനിയുടെ സ്ഥാപനം ധനസഹായം നല്‍കിയെന്ന വാര്‍ത്ത 2018ല്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിനോട് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചപ്പോള്‍ ‘കരാറിനായി റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ ഓഫ് സൈറ്റ് പാര്‍ട്ട്ണറായി അനില്‍ അംബാനിയെ നിശ്ചയിക്കണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന്’ വെളിപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യന്‍…
Read More » -
Breaking News
തുടക്കം അടിയോടെ…, വെടിക്കെട്ടിന്റെ പൂരപ്പറമ്പാക്കി അഭിഷേകും പാണ്ഡ്യയും… ആറാമനായപ്പോൾ തകർത്തുവാരി തിലക്!! സൂര്യയും ഇഷാനും ചേർന്നതോടെ സിംബാബ്‌വെയ്ക്ക് 257 റൺസ് വിജയലക്ഷ്യം
ചെന്നൈ: സഞ്ജു ഇറങ്ങിയതോടെ അർധ സെഞ്ചുറിയും സെഞ്ചുറിയും കുറിച്ചില്ലെന്ന് ആവലാതി പറയാൻ വരട്ടെ… ആ 24 കൊടുത്ത ഇംപാക്ട് എന്തെന്നറിയാൻ തൊട്ടടുത്ത സ്കോറുകൾ ഒന്നു നോക്കിയാൽ മതി… അഭിഷേക് 30 ബോളിൽ 55, ഇഷാൻ 24 ബോളിൽ 38, സൂര്യ 13 ബോളിൽ 33, പാണ്ഡ്യ 23 ബോളിൽ 50*, തിലക് 16 ബോളിൽ 44*… ആദ്യ മത്സരങ്ങളിൽ ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടപ്പോഴാണ് ഇത്തവണ മികച്ച തുടക്കം സഞ്ജുവും അഭിഷേകും നൽകിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് 256 നഷ്ടത്തിൽ റൺസെടുത്തു. ഇതോടെ സിംബാബ്‌വെയ്ക്ക് 257 റൺസ് വിജയലക്ഷ്യം. ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും മികച്ച സംഭാവന നൽകിയ മത്സരമായിരുന്നു ഇത്. ശരിക്കും പറഞ്ഞാൽ ഡക്കില്ലാതെ ബാറ്റ്സ്മാൻമാർ കളം നിറഞ്ഞ മത്സരം. മുൻ മത്സരങ്ങൾ നോക്കിയാൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ടോട്ടൽ 200 കടന്നത്. നമീബിയയ്ക്കെതിരെ 209. സൂപ്പർ എട്ടിൽ സിംബാബ്‍വെയ്‌ക്കെതിരായ…
Read More » -
Breaking News
എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു… ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി, ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചു, വീട്ടിലെത്തി അമ്മയെ എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി, ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി….
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇരട്ടച്ചങ്കനെന്നാണ് എതിരാളികൾ വിളിക്കുന്നതെങ്കിലും അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ശബ്ദമൊന്ന് പതറി…തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ അന്നു തളർന്നുപോയിയെന്നും ആ നിമിഷം ഓർമിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം സംഭവം ഓർത്തെടുത്ത് പറഞ്ഞതിങ്ങനെ- അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം വീട്ടിലേക്കു ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി… “അമ്മ…
Read More » -
Breaking News
നെഗറ്റീവ് അന്തരീക്ഷം കളിയെ നശിപ്പിക്കും, താരങ്ങളെ സോഷ്യല്‍ മീഡിയയില്‍നിന്ന് സംരക്ഷിക്കണം! ടി20 ലോകകപ്പില്‍നിന്ന് പുറത്തായതിനു പിന്നാലെ സര്‍ക്കാരിനോട് അപൂര്‍വമായ അഭ്യര്‍ഥനയുമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക
കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ 61 റണ്‍സിന്റെ കനത്ത തോല്‍വിയോടെ പുറത്തായ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന വൈറല്‍. ദേശീയ ക്രിക്കറ്റ് താരങ്ങളെ പൊതുജനങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക സര്‍ക്കാരിനോട് അഭ്യര്‍ഥന നടത്തിയതാണ് ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തുടര്‍ച്ചയായി പരാജയപ്പെട്ട ആതിഥേയര്‍ക്ക് സൂപ്പര്‍ എയ്റ്റ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ടി വന്നു. വിമര്‍ശനങ്ങള്‍ ടീമിന്റെ ‘മാനസികാരോഗ്യത്തെ’ ദോഷകരമായി ബാധിക്കുന്നുവെന്ന് ഷനക പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിനായുള്ള അഭ്യര്‍ത്ഥന പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്ന ‘നെഗറ്റീവ് അന്തരീക്ഷം’ ദ്വീപ് രാഷ്ട്രത്തിലെ കായിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് ഷനക വാദിച്ചു. ‘അത്തരം വിമര്‍ശനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെങ്കില്‍, അത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് വലിയ സഹായമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് ഈ കളി മാത്രമേയുള്ളൂ, ഇത്തരത്തില്‍ നെഗറ്റീവിറ്റി പ്രചരിക്കുകയാണെങ്കില്‍ ഇതിനെ രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല’ ഷനക പറഞ്ഞു. നിലവിലെ കളിക്കാര്‍ക്ക് ‘കളിച്ച് പോകാന്‍’ കഴിയുമെങ്കിലും, നിരന്തരമായ…
Read More » -
Breaking News
ഒടുവിൽ അഭിഷേകിന്റെ ആ കാത്തിരിപ്പിന് വിരാമം, 26 ബോളിൽ ഫിഫ്റ്റി തൊട്ട് അഭിഷേക്… പിന്നാലെ പുറത്ത്!! സഞ്ജു, 24, ഇഷാൻ 38… ഇന്ത്യ: 161-3
ചെന്നൈ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടൻ സുന്ദറിനു പകരം അക്ഷർ പട്ടേലും ഇലവനിലെത്തി. ഓപ്പണറായി ഇറങ്ങി ആദ്യ ബോൾ വെറുതെ വിട്ട സഞ്ജു രണ്ടാം ബോളിൽ തർപ്പനൊരു സിക്സോടെ അക്കൗണ്ട് തുറന്നു. രണ്ടാം ഓവറിലും സിക്സർ പറത്തി. 15 ബോളിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത് താരം പുറത്തായി. അതേസമയം രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു കൂടുമാറിയ ശേഷം സഞ്ജു ആദ്യമായാണ് ഹോംഗ്രൗണ്ടിൽ മത്സരത്തിനു ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിൽ സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. സിംബാബ്‌വെ ടീമിൽ ഒരു മാറ്റമുണ്ട്. ഗ്രേം ക്രീമർക്കു പകരം…
Read More » -
Breaking News
ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം…എവിടെ സമരമോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻതന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ- പി വി അൻവർ
മലപ്പുറം: ആരോഗ്യമന്ത്രി നടത്തിയത് ‘നടികർ തിലകം’ അഭിനയമാണെന്നും എല്ലാ മന്ത്രിമാർക്കും അഭിനയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പി.വി. അൻവർ. അടുത്ത തെരഞ്ഞെടുപ്പിൽ സത്യം പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് പലവിധ നാടകങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും അൻവർ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെ കൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ ആണെന്നും പിവി അൻവർ പരിഹസിച്ചു. എൽഡിഎഫ് മന്ത്രിമാർ നടത്തുന്ന ഇത്തരം നാടകങ്ങളുടെ ഭാഗമാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് എവിടെയെങ്കിലും സമരങ്ങളോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’ എന്ന് വിളിച്ച് കരയുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവും എൽഡിഎഫ് മന്ത്രിമാർക്കോ, മുഖ്യമന്ത്രിക്കോ…
Read More » -
Breaking News
ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: 2026 ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ശുദ്ധ ഊർജ്ജ, ഇന്ധന വൈവിധ്യവൽക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ…
Read More » -
Breaking News
പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു…
Read More »