• Breaking News

    പാക്ക് പ്രവചന സിംഹം വീണ്ടുമിറങ്ങിയിട്ടുണ്ട്, പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- മുൻ ക്രിക്കറ്റ് താരം

    ലഹോർ: ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും ഇന്ത്യ സെമി ഫൈനൽ കളിക്കാൻ പോകുന്നില്ലെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമി ഫൈനലിലേക്ക് കടക്കില്ലെന്ന് ആമിർ നേരത്തേ തന്നെ പ്രവചിച്ചിരുന്നു. പിന്നാലെ പാക്ക് താരത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നെങ്കിലും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും, ഇന്ത്യ സെമി കളിക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രതികരണം. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ വെസ്റ്റിൻഡീസിനെ നേരിടാനിരിക്കെയാണ് ആമിറിന്റെ പ്രവചനം പുറത്തുവന്നത്. അതേസമയം ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇതുവരെ സെമി ഫൈനൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽനിന്ന് സെമിയിലെത്തിയ ഇംഗ്ലണ്ട്, വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയെയോ, വെസ്റ്റിൻഡീസിനെയോ നേരിടും. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക, കൊൽക്കത്തയിലോ കൊളംബോയിലോ നടക്കുന്ന പോരാട്ടത്തിൽ ന്യൂസീലൻഡിനെയോ പാക്കിസ്ഥാനെയോ നേരിടും. സൂപ്പർ എട്ട് ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും…

    Read More »
  • Breaking News

    സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയേ മതിയാകു, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

    കൊളംബോ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. അതേസമയം ഗ്രൂപ്പിൽ മൂന്നാമതുള്ള പാക്കിസ്ഥാന് സെമി കാണണമെങ്കിൽ ലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയെ മതിയാകൂ. സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിൽ ബാബർ അസം, സയിം അയൂബ്, സൽമാൻ മിർസ എന്നിവർ കളിക്കുന്നില്ല. പകരം നസീം ഷാ, ഖവാജ നഫൈ, അബ്രാർ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപെടുത്തി. കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. ഈ സമയം…

    Read More »
  • Breaking News

    ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർത്ത് ഇസ്രയേൽ- യുഎസ് ആക്രമണം, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്‌കിയാൻ സുരക്ഷിതൻ, ആകാശ ദൃശ്യങ്ങൾ പുറത്ത്

    ടെൽഅവീവ്: ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും മറ്റു പ്രമുഖ നേതാക്കളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സമയം ഖമനേയി ടെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു. ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ജീവനോടെയുണ്ടെന്ന് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.…

    Read More »
  • Breaking News

    മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ബോംബാക്രമണം, 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു, ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്, അമേരിക്കയുടെ സഹായം നിങ്ങൾക്കു ലഭിക്കാനുള്ള സമയം ഇപ്പോഴാണ്- ട്രംപ്

    ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥികൾ ദാരുണമായി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. ഈ വ്യോമതാവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൂചന. അതേസമയം ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യ വ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പലമേഖലകളിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതു ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്ന് ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തത്. വർഷങ്ങളായി നിങ്ങൾ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങൾക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ…

    Read More »
  • Breaking News

    എട്ടുനിലയില്‍ പൊട്ടി കേരള സ്‌റ്റോറി-2; കൊച്ചിയിലും തൃശൂരും കോഴിക്കോടും നിരവധി ഷോകള്‍ റദ്ദാക്കി; 10 ടിക്കറ്റ് പോലും ബുക്കിംഗ് ഇല്ല; ഞെട്ടലില്‍ നിര്‍മാതാക്കള്‍

    കൊച്ചി: കേരള ഹൈക്കോടതി സ്റ്റേ നീക്കിയതിനെത്തുടര്‍ന്ന് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ പുറത്തുവരുന്നത് ‘പൊട്ടല്‍’ കഥകള്‍. ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനു വമ്പന്‍ പ്രതീക്ഷയുണ്ടായിട്ടും പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. കേരളത്തില്‍ പ്രാരംഭഘട്ടത്തില്‍ കാണികള്‍ കുറവായതിനാല്‍ നിരവധി ഷോകള്‍ റദ്ദാക്കി. രണ്ടാം ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗും പരിമിതമാണ്. സംസ്ഥാനത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെയുള്ള കഥാതന്തുവാണെന്ന ആരോപണം കാരണം കേരളത്തിലെ ജനങ്ങള്‍ ചിത്രം കാണാന്‍ വിമുഖരാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ പ്രതിസന്ധി കേരളത്തിലെ ചില തിയേറ്ററുകളില്‍ പല സ്‌ക്രീനിംഗുകളും നടന്നില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍്ട്ട് ചെയ്തു. ആദ്യ രാത്രിയില്‍, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ചില തിയേറ്ററുകള്‍ക്ക് കാണികളുടെ കുറവ് കാരണം ഷോകള്‍ റദ്ദാക്കേണ്ടി വന്നു. ലുലു മാള്‍, ട്രാവന്‍കൂര്‍, ഏരീസ്, ഗ്രീന്‍ഫീല്‍ഡ് സിനിമാസ് എന്നിവിടങ്ങളിലെ ഉച്ചതിരിഞ്ഞുള്ള ഷോകളില്‍ യഥാക്രമം 25 ടിക്കറ്റുകളും 5 ടിക്കറ്റുകളും മാത്രമാണ് വിറ്റതെന്നു റിപ്പോര്‍ട്ട് പറയുന്നു. ബുക്കിംഗ് കുറഞ്ഞത് 10 ടിക്കറ്റുകളില്‍ എങ്കിലും…

    Read More »
  • Breaking News

    ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ലക്ഷ്യമിട്ടത് ഖമേനിയെയും റവല്യൂഷനറി ഗാര്‍ഡിലെ ഉന്നതരെയും; നിരവധി മേധാവികള്‍ കൊല്ലപ്പെട്ടു; പരമോന്നത നേതാവ് സുരക്ഷിതനെന്ന് ഇറാന്‍; സ്വേച്ഛാധിപത്യത്തിന്റെ നുകം എടുത്തു മാറ്റൂ എന്ന് ജനങ്ങളോട് ഇസ്രയേലിന്റെ ആഹ്വാനം

    വാഷിംഗ്ടണ്‍/ടെല്‍ അവീവ്/ദുബായ്: അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ലക്ഷ്യം പരമോന്നത നേതാവ് ഖമനേയിയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെന്നു വെളിപ്പെടുത്തല. പെന്റഗണ്‍ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ (OPERATION EPIC FURY) എന്ന് പേരിട്ട ഈ ആക്രമണത്തിന്റെ ആദ്യ ഘട്ടം പ്രധാനമായും ഇറാനിയന്‍ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്ന് സോഴ്‌സുകള്‍ വെളിപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും ലക്ഷ്യമിടപ്പെട്ടിട്ടുണ്ടെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഫലം വ്യക്തമല്ല. ഖമേനി ടെഹ്റാനില്‍ ഇല്ലെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അറിവുള്ള ഒരു ഉറവിടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിലെ നിരവധി മുതിര്‍ന്ന കമാന്‍ഡര്‍മാരും രാഷ്ട്രീയ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഭരണകൂടത്തോട് അടുത്ത ഒരു ഇറാനിയന്‍ സോഴ്‌സ് പറഞ്ഞു. പ്രതീക്ഷകള്‍ മങ്ങുന്നു ഇറാനും അതിന്റെ ദീര്‍ഘകാല ശത്രുക്കളും തമ്മിലുള്ള പുതിയ ഏറ്റുമുട്ടല്‍, ടെഹ്റാന്റെ ആണവ തര്‍ക്കത്തിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകളെ മങ്ങിച്ചു. ‘ശത്രു പരാജയപ്പെടുന്നത് വരെ’…

    Read More »
  • Breaking News

    യുദ്ധം; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; ഒറ്റ ദിവസം പവന് 5240 രൂപയുടെ വര്‍ധന; ഗ്രാമിന് 15465 രൂപ!

    യു.എസ് ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് 5240 രൂപയുടെ വര്‍ധനവുണ്ടായി. രാവിലെ പവന് 2320 രൂപ രൂപ വര്‍ധച്ച് 1,20,800 രൂപയായിരുന്നു സ്വര്‍ണ വില. ഉച്ചയ്ക്ക് ഇറാന് നേരെ ഉണ്ടായ ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ പവന് 2920 രൂപ വര്‍ധിച്ചു. 1,23,720 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 15465 രൂപയായി. കനം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തിന് പവന് 2400 രൂപ വര്‍ധിച്ച് 1,01,640 രൂപയായി. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12705 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 295 രൂപയാണ്. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 140,174 രൂപയോളം വേണ്ടി വരും. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് സ്വര്‍ണ വിലയിലെ വമ്പന്‍ കുതിപ്പ്. ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില 1,07,920 രൂപയിലെത്തിയിരുന്നു. രാജ്യാന്തര…

    Read More »
  • Breaking News

    തുടരെത്തുടരെ ഇറാന്റെ മിസൈല്‍ ആക്രമണം; വ്യോമപാത അടച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; സൗദിയിലും റിയാദിലും ദോഹയിലും കുവൈത്തിലും സ്‌ഫോടന ശബ്ദങ്ങള്‍; നിര്‍വീര്യമാക്കിയെന്ന് ഖത്തര്‍; യുദ്ധ ഭീതിയില്‍ മലയാളികളും

    ടെഹ്‌റാന്‍: ഗള്‍ഫിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ച് രാജ്യങ്ങള്‍. ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്. ഖത്തറിലും കുവൈത്തിലും ബഹറൈനിലും യുഎഇയിലുമാണ് ഇറാന്‍ തുടരെ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച എല്ലാ മിസൈലുകളും നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പിന്നാലെ ദോഹയില്‍ ഒന്നിലധികം വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലും സ്‌ഫോടനശബ്ദം കേട്ടെന്നാണു റിപ്പോര്‍ട്ട്. ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹൈറൈനിലും യുഎഇയിലും കുവൈത്തിലും യു.എസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനം. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹറൈനിലെ ജുഫൈറിലാണ് സ്ഫോടനം നടന്നത്. ഇവിടെയാണ് യു.എസ് നേവി താവളം…

    Read More »
  • Breaking News

    വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറി!! കറൻസി നോട്ടുകളുമായി പോവുകയായിരുന്ന ചരക്കുവിമാനം തകർന്നുവീണ് 15 മരണം, മുപ്പതിലേറെപ്പേർക്കു പരുക്ക്

    ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. മുപ്പതിലേറെപ്പേർക്ക് പരുക്ക്. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 വിമാനമാണു തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോ‍ഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു. #Breaking Reuters: 15 people killed and at least 30 others injured in a plane crash in #Bolivia At least 15 people are dead after a plane crashed in #El_Alto…

    Read More »
  • Breaking News

    ‘ജയിച്ചാലും തോറ്റാലും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ തെറിക്കും; ബാബര്‍ അടക്കമുള്ളവരുടെ അവസാന ടൂര്‍ണമെന്റ്’; പാക് ക്രിക്കറ്റ് ബോര്‍ഡ് കട്ടക്കലിപ്പിലെന്ന് വെളിപ്പെടുത്തല്‍; ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ പരിഗണനയില്‍

    കറാച്ചി: ട്വന്റി-20 ലോകകപ്പിലെ പ്രകടനം എന്തുതന്നെയായാലും പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സല്‍മാന്‍ അലി ആഗ തെറിക്കുമെന്ന് ഉറപ്പ്. ടീമിലെ മറ്റ് ചില മുതിര്‍ന്ന താരങ്ങളുടെയും ദേശീയ ടീമിനായുള്ള അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നും സൂചനയുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി)യിലെ വിശ്വസനീയ കേന്ദ്രത്തെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുണ്ടായ തിരിച്ചടികളില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി കടുത്ത അതൃപ്തിയിലാണ്. ‘നഖ്വി ഒട്ടും സന്തുഷ്ടനല്ല. ഇത്തവണ ലോകകപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ബോര്‍ഡിലെ അടുത്ത സഹായികളും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. സല്‍മാനെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നഖ്വി ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ചില താരങ്ങളുടെ ഭാവി സംബന്ധിച്ച് ഹെഡ് കോച്ച് മൈക്ക് ഹെസനുമായും സെലക്ടര്‍മാരുമായും അദ്ദേഹം തുറന്ന ചര്‍ച്ച നടത്തും. സല്‍മാന്‍, ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങളുടെ ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ ഈ ലോകകപ്പിന് ശേഷം അവസാനിച്ചേക്കാം.…

    Read More »
Back to top button
error: