• Breaking News

    അധികാരത്തില്‍ ‘ഷാഡോ പ്രിന്‍സ്’; പിടിച്ചതിനേക്കാള്‍ വലുതോ അളയില്‍? ഇറാനില്‍ സ്വതന്ത്ര ഭരണമെന്ന യുഎസ്- ഇസ്രയേല്‍ ലക്ഷ്യം ഇനിയുമകലെ; മൊജ്തബ തീവ്ര നിലപാടുള്ള പിന്‍ഗാമി; പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങുമെന്ന കണക്കു കൂട്ടലും പാളുന്നോ?

    ടെഹ്‌റാന്‍: ഇറാനില്‍ ഏകാധിപത്യം അവസാനിപ്പിച്ചു ജനങ്ങളെ ഭരണമേല്‍പ്പിക്കുകയെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം ഇനിയും അകലെയെന്നു സൂചന. ഇറാന്‍ നടത്തുന്ന ആണവപദ്ധതികള്‍ അവസാനിപ്പിക്കുക, പശ്ചിമേഷ്യയില്‍ പാശ്ചാത്യ സ്വാധീനം ഉറപ്പിക്കുക, ആയത്തുള്ള അലി ഖമനയിയെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യം. പ്രധാനമായി ഉന്നമിട്ട കാര്യം നേടിയെങ്കിലും പിന്നാലെ തീവ്രനിലപാടുകളുള്ള പിന്‍ഗാമികള്‍ തന്നെ ഭരണത്തില്‍ വരുന്നത് തങ്ങളുടെ ലക്ഷ്യത്തിന് എതിരായാണ് ഇസ്രയേലും അമേരിക്കയും കാണുന്നത്. ഖമനയിയുടെ മകന്‍ മുന്‍ സൈനികന്‍ കൂടിയായ മൊജ്തബ ഖമനയിയാണ് ഇറാന്റെ പരമോന്നത നേതാവായി വിദഗ്ധസമിതി തിരഞ്ഞെടുത്തത്. ഇതു വമ്പന്‍ തിരിച്ചടിയായിട്ടാണ് ട്രംപും നെതന്യാഹുവും കണക്കാക്കുന്നത്. പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവര്‍ എക്കാലത്തും മൊജ്തബയ്ക്കും ശത്രുക്കളായിരിക്കും. ഖമനയി ഭരണത്തെ തുടച്ചുനീക്കി മൃദുസമീപനമുള്ള നേതാവിനെ അവരോധിക്കാനാണ് അമേരിക്കയും ഇസ്രയേലും ഈ യുദ്ധം നടത്തിയതെങ്കിലും കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് പോകുന്നത്. ഖമനയിക്കൊപ്പം ഇറാന്‍ പോറ്റിവളര്‍ത്തി വലുതാക്കിയ ഗ്രൂപ്പുകളേയും ഇല്ലാതാക്കി ഒരു പാവസര്‍ക്കാറിനെ പ്രതീക്ഷിച്ച ഇസ്രയേലിനും അമേരിക്കയ്ക്കും ഇനിയുമേറെ മുന്നോട്ട് പോകേണ്ടിവരും. അടിസ്ഥാന ലക്ഷ്യം നിറവേറ്റിയതിനൊപ്പം മറ്റ് ഗള്‍ഫ്…

    Read More »
  • Breaking News

    ‘ചർച്ചയ്ക്ക് തയാർ, മൂന്ന് ഉടമ്പടികൾ മുന്നോട്ട് വച്ച് ഇറാൻ!! യുദ്ധം തുടങ്ങിവച്ചത് ഞങ്ങളല്ല, ഈ യുദ്ധത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ അമേരിക്കയ്ക്ക് മുകളിൽ വളരാതിരിക്കാൻ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല’- ഇറാൻ പ്രത്യേക പ്രതിനിധി

    ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും തുടരുന്ന കടുത്ത ആക്രമണങ്ങൾക്കിടയിൽ തങ്ങൾ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാൽ ഈ ചർച്ചകൾ ഇറാന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഞങ്ങൾ പോരാടുന്നത് ആത്മരക്ഷാർത്ഥമാണ്, ഞങ്ങളുടെ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. അതേസമയെ സമാധാനത്തിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഭാവിയിൽ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക എന്നിവയാണവ. അതുപോലെ അമേരിക്കയുടെ ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയ്ക്കു മുകളിൽ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നതെന്ന് ഇലാഹി പറഞ്ഞു. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത്…

    Read More »
  • Breaking News

    പൊട്ടിത്തെറി തുടങ്ങി; പാകിസ്താന്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലെ പ്രമുഖ അംഗം രാജിവച്ചു; മികച്ച ടീമിനെ തെരഞ്ഞെടുത്തിട്ടും ക്യാപ്റ്റനും കോച്ചും ചേര്‍ന്നു വെട്ടി; ‘പാവ’യായി ഇരിക്കാന്‍ താത്പര്യമില്ലെന്നും രാജിക്കത്തില്‍

    ഇസ്ലാമാബാദ്: 2026-ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിനുണ്ടായ ദയനീയ പരാജയത്തിന് പിന്നാലെ, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെയും കോച്ച് മൈക്ക് ഹെസന്റെയും അനാവശ്യ ഇടപെടലുകളില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലെ പ്രമുഖ അംഗം രാജിവച്ചു. വെറുമൊരു ‘പാവ’യായി തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് രാജി. സൂപ്പര്‍ 8 ഘട്ടത്തില്‍ വെറും മൂന്ന് പോയിന്റ് മാത്രം നേടിയാണു പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇത് അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ നേടിയ ഏക വിജയം നിലനില്‍പ്പിന് പര്യാപ്തമായിരുന്നില്ല. അവസാന ടി20 മത്സരത്തില്‍ ബാബര്‍ അസമിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ശേഷം 212 റണ്‍സ് നേടിയത് മാത്രമാണ് പാകിസ്ഥാന് ആശ്വസിക്കാന്‍ വകനല്‍കുന്ന ഏക കാര്യം. ലോകകപ്പിലെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 112 സ്ട്രൈക്ക് റേറ്റില്‍ വെറും 91 റണ്‍സ് മാത്രമാണ് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയത്.…

    Read More »
  • Breaking News

    “എല്ലാവർക്കും നന്ദി, ഇനി രണ്ട് ചുവടുകൾ കൂടി.. ഇന്ത്യ’’- സഞ്ജു!! ‘എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും… പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും… എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു’- ചാരു

    മുംബൈ: ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ മത്സരത്തിൽ അവിസ്മരണീയ ഇന്നിങ്സിനു ലഭിച്ച അഭിനന്ദനങ്ങൾക്കും പ്രശംസകൾക്കും നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 97 റൺസിന്റെ സഞ്ജുവിന്റെ ഉജ്വല ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഇതോടെ ഇന്ത്യ ലോകകപ്പ് സെമിയിൽ ടീം പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രമുഖ വ്യക്തികളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും സഞ്ജുവിനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയായിരുന്നു. മത്സരം കഴിഞ്ഞിട്ട് മൂന്നു ദിവസമായെങ്കിലും സമൂഹമാധ്യമങ്ങളിൽ അതിന്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല. ഇതിനു പിന്നാലെയാണ് സഞ്ജു സാംസൺ എല്ലാവർക്കും നന്ദിയറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഒരു സ്റ്റോറി പങ്കുവച്ചുകൊണ്ട് സ​ഞ്ജു ഇങ്ങനെ കുറിച്ചു, ‘‘എനിക്ക് സ്നേഹവും പിന്തുണയും നൽകുകയും പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്ത ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്രയധികം സ്നേഹം എന്നിലേക്ക് വരുന്നത് കാണുന്നതും അനുഭവിക്കുന്നതും വലിയ കാര്യമാണ്. എല്ലാവർക്കും – നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.…

    Read More »
  • Breaking News

    തവനൂരില്‍ ജലീല്‍, കുന്നംകുളത്ത് മൊയ്തീന്‍, തലശേരിയില്‍ കാരായി രാജന്‍; കരുത്തരെ ഇറക്കാന്‍ സിപിഎം; ചെന്നിത്തലയ്ക്ക് എതിരേ യുവനേതാവ്; പോരാട്ടം കടുക്കും

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തരെ തന്നെ അണിനിരത്തി ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി. മലപ്പുറത്തെ തവനൂര്‍ നിലനിര്‍ത്താന്‍ കെ.ടി. ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സമാനമായ രീതിയില്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് എ.സി. മൊയ്തീനെ നാലാം തവണയും മത്സരരംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റില്‍ അന്തിമതീരുമാനം വന്നേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക ഇടതുമുന്നണിയോഗത്തില്‍ സീറ്റ് വിഭജനം അന്തിമമായേകും. തവനൂരില്‍ കെ.ടി. ജലീലിന്റെ ജനസ്വാധീനം ഗുണകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുന്നംകുളത്ത് വിജയസാധ്യത നിലനിര്‍ത്താന്‍ എ.സി. മൊയ്തീന്‍ അനിവാര്യമാണെന്ന നിലപാടിലേക്കാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയായേക്കാം എന്ന നിഗമനത്തിലാണ് ഈ തീരുമാനം. കെ.കെ. ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയേക്കും. നിലവില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശേരിയില്‍ കാരായി രാജനെയാണ് പരിഗണിക്കുന്നത്. കായംകുളത്ത് സിറ്റിംഗ് എം.എല്‍.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കും. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാനാണ്…

    Read More »
  • Breaking News

    വെറുതേ പാഴാക്കരുത്! ഇറാനെതിരായ ആക്രമണം 10 ദിവസം കൂടി തുടര്‍ന്നാല്‍ മിസൈല്‍ ശേഖരം പരിധിക്കു താഴെ എത്തുമെന്ന് മുന്നറിയിപ്പ്; പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം; യുഎസ് സൈനിക കരുത്തിനെ കുറിച്ച് ആശങ്ക

    ന്യൂയോര്‍ക്ക്: ഇറാനെതിരായ ആക്രമണം നിലവിലെ അവസ്ഥയില്‍ പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം പരിധിക്ക് താഴെപ്പോകുമെന്ന് പെന്റഗണ് മുന്നറിയിപ്പ് നല്‍കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് സൈനിക കരുത്തിനെക്കുറിച്ചുള്ള നിര്‍ണായക ആശങ്കകള്‍ ഉയരുന്നത്. അമേരിക്കയുടെ കൈവശം അനന്തമായ ആയുധശേഖരമുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ മറിച്ചാണ്. ഈ വിഷയത്തില്‍ പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് കുറയാന്‍ സാധ്യതയുള്ളതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജനറല്‍ ഡാന്‍ കെയിനും പെന്റഗണ്‍ ഉദ്യോഗസ്ഥരും ട്രംപിന് ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫെബ്രുവരി 23ന് ദ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനുമായുണ്ടായ ആക്രമണത്തില്‍ മാത്രം യുഎസ് തങ്ങളുെട 25ശതമാനം താഡ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. 150ഓളം മിസൈലുകള്‍…

    Read More »
  • Breaking News

    ഇറാന്റെ പരമോന്നത നേതാവായി ഖമേനിയുടെ മകന്‍; മൊജ്തബ ഖമേനിയെ തെരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്; നേരത്തേ പ്രഖ്യാപിച്ചത് മൂന്ന് പുരോഹിതരുടെ പേരുകള്‍; ഇറാന്‍ ഭരണം വീണ്ടും കുടുംബത്തിലേക്ക്

    ടെഹ്‌റാന്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മൊജ്തബ ഹൊസൈനി ഖമനയി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് ഖമനയിയുടെ പിന്‍ഗാമിയായി മകനെ തിരഞ്ഞെടുത്തെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 നാണ് യുഎസ് ഇസ്രയേല്‍ സംയുക്താക്രണത്തില്‍ ആയത്തുള്ള ഖമനയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ എത്തുമെന്ന് തന്നെയായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. ഖമനയിയുടെ മരണത്തിന് പിന്നാലെ അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിന്‍ഗാമിയായി മൊജ്തബയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധവുമുണ്ട്. 56-കാരന്‍ ഷിയാ പുരോഹിതന്‍ മൊജ്തബയുടെ കൈകളിലേക്ക് അധികാരം കൈമാറുന്നത്, ഷാ മുഹമ്മദ്…

    Read More »
  • Breaking News

    ഇന്ത്യക്കു മിണ്ടാനൊക്കില്ലേ? നിശബ്ദത തന്ത്രപരമോ? പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയിലും ഖമേനിയുടെയും കുടുംബത്തിന്റെയും മരണത്തത്തില്‍ ഒന്നും പറയാതെ മോദിയും കേന്ദ്ര സര്‍ക്കാരും; മൗനത്തിന് അഞ്ചു കാരണങ്ങള്‍

    ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ഖമേനിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞായ കൊച്ചുമകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് കുടുംബാംഗങ്ങളും ഉന്നത ഉപദേശകരും ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചെങ്കിലും, ഔദ്യോഗിക കുറിപ്പുകളില്‍ അനുശോചനത്തെക്കുറിച്ചോ തെഹ്റാനിലെ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചോ യാതൊരു പരാമര്‍ശവുമുണ്ടായിരുന്നില്ല. യുഎന്‍ കണക്കുകള്‍ പ്രകാരം തെക്കന്‍ ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന യുഎസ്-ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച (2026 മാര്‍ച്ച് 1) നടന്ന ആക്രമണത്തില്‍ തെഹ്റാനിലെ ഗാന്ധി ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ഈ സംഭവത്തെ ‘അങ്ങേയറ്റം ആശങ്കാജനകം’ എന്ന് വിശേഷിപ്പിച്ചുവെങ്കിലും, ന്യൂഡല്‍ഹി ഇതിനോട് പ്രതികരിച്ചില്ല. ‘ഒരു പരിഷ്‌കൃത ലോകത്ത്…

    Read More »
  • Breaking News

    ഖമേനിയിലേക്ക് എത്തിയ വഴി: ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തു; സുരക്ഷാ ഉദ്യോഗസ്ഥരുടെ കാറുകള്‍ ട്രാക്ക് ചെയ്തു; ടവര്‍ തകര്‍ത്ത് ഖമേനിയുടെ ബര്‍ണര്‍ ഫോണ്‍ ‘ബിസി’യാക്കി; ആക്രമണത്തിന് സ്പാരോ മിസൈലുകള്‍; ഓപ്പറേഷന്‍ വെറും 60 സെക്കന്‍ഡ്!

    ടെല്‍അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇസ്രയേലിന്റെ പതിറ്റാണ്ടുകളുടെ രഹസ്യാന്വേഷണത്തിന്റെ വിജയം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ‘തല’യറുക്കാന്‍ ആറുമാസമായി സിഐഎ അടക്കമുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ നിര്‍ണായക സാങ്കേതിക സംവിധാനങ്ങളും മനുഷ്യ ശക്തിയും ഉപയോഗിച്ചു നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രായേലിലെയും യുഎസിലെയും വിദഗ്ധര്‍, വിരമിച്ച ചാരന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ ഇസ്രായേലിന് നീണ്ട ചരിത്രമുണ്ടെങ്കിലും രാഷ്ട്രത്തലവനെ വധിക്കുന്നത് ആദ്യം. ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവന്‍ ആമോസ് യാദ്ലിന്‍ പറഞ്ഞത്, ഈ ആക്രമണം ഒരു ‘തന്ത്രപരമായ അമ്പരപ്പ്’ (tactical surprise) ആയിരുന്നു എന്നാണ്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് തുടക്കമിട്ടതുപോലെ ഇസ്രായേല്‍ ഇരുട്ടില്‍ ആക്രമിക്കുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ. എന്നാലിതു വ്യത്യസ്തമായി. ശനിയാഴ്ച രാവിലെ തെഹ്റാനിലെ കെട്ടിട സമുച്ചയത്തില്‍ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുമെന്ന സിഐഎയുടെ വിവരമാണ് ഖമേനിയെ വധിക്കാനുള്ള സമയം നിശ്ചയിക്കാന്‍ കാരണമായത്. ഖമേനി ആ സ്ഥലത്തുണ്ടാകുമെന്നും…

    Read More »
  • Breaking News

    പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന കെട്ടിടവും തകര്‍ത്തു; ചര്‍ച്ച വൈകിയെന്നു ട്രംപ്; പ്രേതനഗരമായി ടെഹ്‌റാന്‍; വൈദ്യുതിയും വെള്ളവുമില്ല; 787 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്ക്

    ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം നടന്ന കെട്ടിടവും ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്‍ ചര്‍ച്ചയ്ക്കു തയാറായെങ്കിലും വൈകിപ്പോയെന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണമെന്നും വിവരം. ഉയര്‍ന്ന പുരോഹിതരടക്കം കൊല്ലപ്പെട്ടെന്നാണു വിവരം. ആക്രമണം ആരംഭിച്ചതിനു പിന്നാലെ ടെഹ്‌റാന്‍ പ്രേതനഗരമായി മാറിക്കഴിഞ്ഞെന്നു താമസക്കാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ചെക്ക്പോസ്റ്റുകളും റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പട്രോളിംഗും ഒഴിച്ചാല്‍ നഗരത്തിലെ തെരുവുകളെല്ലാം ശൂന്യം. ശനിയാഴ്ച മുതല്‍ നടക്കുന്ന വ്യോമാക്രമണങ്ങളില്‍ നൂറുകണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് വഴിവെക്കുമെന്നാണ് അമേരിക്ക കരുതിയതെങ്കിലും അതിനുള്ള ലക്ഷണങ്ങളില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എല്ലാ തെരുവുകളിലും ഇടവഴികളിലും ചെക്ക്പോസ്റ്റുകളുണ്ട്’- വടക്കന്‍ തെഹ്റാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 27 വയസ്സുകാരി ഫരീബ ഗെരാമി പറഞ്ഞു. ബോംബാക്രമണം തുടങ്ങിയതുമുതല്‍ വൈദ്യുതിയും വെള്ളവും തടസപ്പെട്ടു. രാത്രിയില്‍ കവര്‍ച്ചക്കാര്‍ വീട് കൊള്ളയടിക്കുമോ എന്ന ഭയത്തിലാണ് അവരും സുഹൃത്തുക്കളും.…

    Read More »
Back to top button
error: