-
Breaking News
ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ
ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍. ആഗോള ടെലികോം മേഖലയുടെ ദിശ മാറ്റിക്കുറിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. കണക്റ്റിവിറ്റി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയില്‍ തന്നെ ഒരു ‘യുഗമാറ്റം’ അനിവാര്യമാണെന്ന് മാത്യു ഉമ്മന്‍ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളില്‍ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവര്‍ഹൗസുകളായി ടെലികോം കമ്പനികള്‍ മാറുന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല; മറിച്ച് ടെലികോം കമ്പനികള്‍ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കള്‍ക്ക് എങ്ങനെ മൂല്യം നല്‍കുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്.’ ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളില്‍…
Read More » -
Breaking News
ഹോളി ആഘോഷത്തിനിടെ നാലു വയസുകാരൻ തെറിപ്പിച്ച ചായം മുത്തശ്ശിയുടെ ദേഹത്തേക്ക് വീണു, കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ ക്രൂരത, കുഞ്ഞിന്റെ ശരീരത്തിൽ 45% പൊള്ളൽ, അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റു- വീഡിയോ
മുംബൈ: കുഞ്ഞ് ഓം പൊട്ടിച്ചിരിച്ച് പ്രിയപ്പെട്ടവർക്ക് നേരെ ചായം വലിച്ചെറിഞ്ഞ് ആഘോഷത്തിലായിരുന്നു, ഇതിനിടെ അപ്രതീക്ഷിതമായി ചായം മുത്തശ്ശിയുടെ ദേഹത്തേക്കും വീണു, പിന്നാലെ നാലുവയസുകാരന്റെ ദേഹത്തേക്ക് ചൂടുവെള്ളം കമഴ്ത്തി മുത്തശ്ശിയുടെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽ കോരാടിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേഹത്ത് ചൂടുവെള്ളം വീണതിന് പിന്നാലെ വേദനകൊണ്ട് തുള്ളിക്കൊണ്ട് കുഞ്ഞ് ആർത്തുകരയുന്നതും കേൾക്കാം. നാലുവയസുകാരൻ ഓം ഹരിഷ് വാംഗെ എന്ന കുഞ്ഞിനോടാണ് മുത്തശ്ശി സിന്ധു താക്കറേ ക്രൂരത കാണിച്ചത്. ഹോളിദിനത്തിൽ വീടിനു പുറത്ത് നിറം ചീറ്റിക്കാവുന്ന കുപ്പിയുമായി കളിക്കുകയായിരുന്നു ഓം. ഇതിനിടെ അവിടേക്ക് എത്തിയ സിന്ധുവിന്റെ ദേഹത്തേക്ക് ഓം ചായം തെറിപ്പിച്ചു. കുപിതയായ സിന്ധു, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ ചൂടുവെള്ളം ഓമിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റ ഓമിനെ നാഗ്പുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. Heartbreaking incident getting viral a Grandmother scalds 5-year-old in…
Read More » -
Breaking News
ആദ്യം കയ്യേറ്റം, വഴിമാറി പോയപ്പോൾ വിളിച്ചുവരുത്തി ക്രൂര മർദനം!! ക്ഷേത്ര ഉത്സവത്തിനിടെ വഴിതടഞ്ഞുവെന്ന പേരിൽ മദ്യപ സംഘം വളഞ്ഞിട്ട് ആക്രമിച്ച പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ടുപേർ അറസ്റ്റിൽ, നാലുപേർ ഒളിവിൽ
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ക്രൂരമർദനമേറ്റ പോളിടെക്നിക് വിദ്യാർഥി മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണൻ നാലുദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഞായറാഴ്ച രാത്രിയാണ് ഹരികൃഷ്ണനെ സംഘംചേർന്ന് ആക്രമിച്ചത്. ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും കൂടിയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ തങ്കയങ്കി ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയത്. ഇതിനിടെ വഴിതടഞ്ഞെന്ന പേരിൽ പ്രതികൾ അസഭ്യംവിളിച്ച് ഹരികൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ജയകൃഷ്ണനും ബന്ധുക്കളും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി സ്ഥലത്തുനിന്ന് മാറി. പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ സ്ഥലത്ത് ബോധരഹിതനായി വീണു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ്…
Read More » -
Breaking News
പശ്ചിമേഷ്യൻ ആക്രമണത്തിന്റെ ഗതിമാറുന്നു, ഇസ്രയേലിലേക്ക് കിലോമീറ്ററുകൾ ദൂരം കനത്ത നാശം വിതയ്ക്കാൻ സാധിക്കുന്ന ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ച് ഇറാൻ… ശനിയാഴ്ച മുതൽ തൊടുത്തുവിട്ടത് 5 ക്ലസ്റ്റർ ബോംബുകൾ!! ഇറാൻ ഈ കഴിവ് എങ്ങനെ വികസിപ്പിച്ചെടുത്തു? പിന്നിൽ റഷ്യയോ, ചൈനയോ- സംശയിച്ച് ഇസ്രയേലും യുഎസും-Video
ടെൽ അവീവ്: ഏറ്റവും അപകടകാരിയായ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായി ഇസ്രയേലി പ്രതിരോധ സേന. ഇറാന്റെ ഈ ആക്രമണം രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിലോമീറ്ററുകൾ വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാനും സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. അതേസമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും 2025 ജൂണിലെ യുദ്ധത്തിലും ഇസ്രയേലിലേക്ക് ഇറാൻ നിരവധി തവണ ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ചതായി ഐഡിഎഫ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുപോലെ യെമനിലെ ഹൂതികളും കഴിഞ്ഞ വർഷം ഇസ്രായേലിലേക്ക് ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉപയോഗിച്ച് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് പറയുന്നു. ഈ ആയുധങ്ങളുടെ കടന്നുവരവ് സംഘർഷത്തിന്റെ ഗതി മാറ്റുമെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു പ്രത്യേക…
Read More » -
Breaking News
പരിഹസിച്ചിട്ടില്ല, ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ട്, അംഗത്വം പുതുക്കണം- ഫോണിൽ വിളിച്ച് എംവി ഗോവിന്ദൻ!! ഇടഞ്ഞ ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമവുമായി സിപിഎം
തിരുവനന്തപുരം: സിപിഎം നേതൃത്വത്തെ നിശീതമായി വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അതോടൊപ്പം അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സമൂഹമാധ്യമ കുറിപ്പിലൂടെയാണു അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി. സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. 5 വർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങൾ പറയുന്ന കുറിപ്പിൽ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ചു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചത് എടുത്തു പറഞ്ഞിരുന്നു. അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണു പറയുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെത്തന്നെ അറിയിച്ചിട്ടും പരിഗണിക്കാത്തതും ഒരു കാരണമായി. ഇതിനിടെ സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര…
Read More » -
Breaking News
‘ഈ യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു, അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു… രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നു, പക്ഷെ മേഖലയിലെ നിങ്ങളുടെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെ’- ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനികാക്രമണത്തിന് പിന്നാലെയാണ് ഇറാന് പ്രതികരിക്കേണ്ടിവന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുദ്ധം ഒഴിവാക്കാൻ ഡിപ്ലോമാറ്റിക് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളുടെയും സൗഹൃദരാജ്യങ്ങളുടെയും നേതാക്കളോട് അഭിമുഖമായി എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. “പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി” എന്നാണ് പെസെഷ്കിയാൻ പറഞ്ഞത്. മേഖലയിലെ രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നുവെന്നും, മേഖലയിലെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) യുദ്ധകാല തീരുമാനങ്ങളിൽ കൂടുതൽ നിയന്ത്രണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ട സാഹചര്യത്തിലും യുദ്ധ…
Read More » -
Breaking News
ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്‌റൂട്ടിലും ടൈറിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ!! ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം നഗരങ്ങൾ… തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം
ടെഹ്റാൻ/ബെയ്‌റൂട്ട്: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അർധരാത്രിയിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ലെബനനിലെ ബെയ്‌റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ടൈറിലെ അൽ ഷഹാബിയ ജില്ലയിലെ ഒരു വീടിന് നേരെയും നബാത്തിയ മേഖലയിലും ആക്രമണങ്ങൾ…
Read More » -
Breaking News
ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താത പോയ കാറിലുണ്ടായിരുന്നത് യുവഡോക്ടർമാർ, കാർ ഓടിച്ച അതിരമ്പുഴ സ്വദേശി സിറിയക് ജോർജിനെ അപകടം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ്, വ്യാപക പ്രതിഷേധം
അങ്കമാലി: കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചിരുന്നത് രണ്ട് മെഡിക്കൽ വിദ്യാർഥികൾ. പാർട്ട്‌ടൈ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവർ സഞ്ചരിച്ച കാർ ജസ്‌ലിയയെ ഇടിച്ചുതെറുപ്പിച്ചത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ വാഹനവും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി. അതേസമയം അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാറോടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നീതി ലഭിക്കണമെന്നാശ്യപ്പെട്ട് മോർണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനികൾ അങ്കമാലി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകളും പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം…
Read More » -
Breaking News
കുവൈത്തിൽ ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം!! ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ,
ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധം നിലനിൽക്കുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി ബ്രിട്ടന്റെ കടൽസുരക്ഷ ഏജൻസിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക–ഇറാൻ–ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തെ ബാധിക്കുന്ന പുതിയ സംഭവമാണിത്. നങ്കൂരമിട്ടിരുന്ന ടാങ്കറിന്റെ മാസ്റ്റർ നൽകിയ വിവരമനുസരിച്ച് കപ്പലിന്റെ ഇടത് ഭാഗത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായും തുടർന്ന് സമീപത്തുനിന്ന് ഒരു ചെറിയ ബോട്ട് പ്രദേശം വിട്ടുപോകുന്നത് കണ്ടതായും UKMTO എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ…
Read More » -
Breaking News
ഇറാൻ ഖമേനിയുടെ ശവസംസ്കാരം മാറ്റിവച്ചു; അനിവാര്യ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ചടങ്ങുകളെന്ന് ഇറാൻ നേതൃത്വം
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്ക്കാര ചടങ്ങ് മാറ്റിവച്ചു. നിയന്ത്രിക്കാനാവാത്ത ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അത് കൈകാര്യം ചെയ്യാൻ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇറാൻ ഇക്കാര്യം അറിയിച്ചത് .ബുധനാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ നിശ്ചയിച്ചിരുന്ന വിടവാങ്ങൽ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തവും ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ടെഹ്‌റാനിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹമൂദി മാധ്യമങ്ങളോട് പറഞ്ഞു. 86-ാം വയസ്സിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള ദേശീയ ദുഃഖാചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കൗൺസിലിനാണ്. ശനിയാഴ്ച ദീർഘകാല നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 1989-ൽ ശവസംസ്കാരം നടത്തിയ ഖമേനിയുടെ മുൻഗാമിയായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങിൽ കാണപ്പെട്ട വൻ ജനക്കൂട്ടത്തെപ്പോലെ വലിയൊരു ജനക്കൂട്ടത്തെയാണ്…
Read More »