Tech

    • ട്വിറ്ററില്‍ വീണ്ടും മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടല്‍; 5500 കരാര്‍ ജീവനക്കാര്‍ പുറത്ത്

      സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോണ്‍ മസ്‌ക്. 5500-ഓളം കരാര്‍ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്. ജീവനക്കാര്‍ക്കാര്‍ക്കും പിരിച്ചുവിടലിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. കമ്പനിയുടെ ഇമെയിലും മറ്റു വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് ജീവനക്കാര്‍ക്ക് തങ്ങളെ പിരിച്ചുവിട്ടു എന്ന് മനസ്സിലായത്. ട്വിറ്ററിന്റെ റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിങ്ങ്, എന്‍ജിനീയറിങ്ങ് ഉള്‍പ്പടെയുള്ള വിഭാഗത്തിലെ ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ടവരില്‍ ഏറെയും. മാനേജര്‍മാര്‍ക്കും പിരിച്ചുവിടലിനേപ്പറ്റിയുള്ള സൂചന മസ്‌ക് നല്‍കിയില്ലെന്നാണ് വിവരം. ജീവനക്കാരുടെ ഔദ്യോഗിക ഇമെയില്‍ വഴി അവരെ ബന്ധപ്പെടാന്‍ കഴിയാതെവന്നപ്പോഴാണ് കീഴ്ജീവനക്കാരെ പിരിച്ചുവിട്ടു എന്ന് മാനേജര്‍മാരും അറിയുന്നത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതു മുതല്‍ ട്വിറ്റര്‍ ആസ്ഥാനത്തുണ്ടായ അഴിച്ചുപണികള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ട്വിറ്ററിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജിവെച്ചിരുന്നു.

      Read More »
    • മൊബൈൽ ഫോൺ100 ശതമാനം ചാർജ് ചെയ്യരുത്, പവർ ബാങ്ക് ഉപയോഗം പരമാവധി ഒഴിവാക്കുക: സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      എല്ലാവര്‍ക്കും ഇന്ന് സ്മാര്‍ട്ട്‌ ഫോണുണ്ട്. വിവിധ കമ്പനികളുടെ വ്യത്യസ്ത ഫീച്ചറുകളുള്ള ഫോണുകള്‍. പതിവായി ഉപയോഗിക്കേണ്ടുന്ന ഈ ഫോണുകളില്‍ എപ്പോഴും ചാര്‍ജ് നിലനിര്‍ത്താന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ പലരും ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ശരിയായ രീതിയിലല്ല. എങ്ങനെയാണ് ഒരു ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടതെന്നും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിഞ്ഞിരിക്കുക. ചാര്‍ജ് ചെയ്യുന്ന രീതി ശരിയല്ലാത്തതുകൊണ്ടാണ് ഓരോ ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയുന്നത്. അതുകൊണ്ടാണ് ഫോണ്‍ വാങ്ങുന്ന ഘട്ടത്തില്‍ ഒരുപാട് സമയം ബാറ്ററി നിലനില്‍ക്കുന്നത്. പിന്നീട് ചാര്‍ജ് ചെയ്യുന്നത് രീതി തെറ്റാകുന്നതു കൊണ്ട് ഫോണിന്റെ കപ്പാസിറ്റി കുറഞ്ഞുവരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടയ്‌ക്ക് ഫോണ്‍ ഉപയോഗിക്കരുത്. ഫോണിന്റെ ഒറിജിനല്‍ ചാര്‍ജര്‍ തന്നെ എപ്പോഴും ഉപയോഗിക്കുക. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടി ബാറ്ററി പൂര്‍ണമായും അവസാനിക്കാന്‍ കാത്തുനില്‍ക്കരുത്. പരമാവധി 20 ശതമാനത്തിൽ എത്തുമ്പോഴേക്കും നിര്‍ബന്ധമായും ഫോണ്‍ ചാര്‍ജ് ചെയ്തിരിക്കണം. കഴിവതും 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. ദിവസവും ഫോണ്‍ ബാറ്ററി 100 ശതമാനം…

      Read More »
    • ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങി സ്നാപ്ചാറ്റ്

      ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് സ്നാപ്ചാറ്റ്. മുൻനിര മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിന് യൂറോപ്പിലും അമേരിക്കയിലും അനവധി ഉപയോക്താക്കളുണ്ട്. ഇവർക്ക് ഇന്ത്യയിലാണ് ഉപയോക്താക്കൾ കാര്യമായി ഇല്ലാത്തത്. ആ കുറവ് നികത്താൻ രാജ്യത്തെ സ്വതന്ത്ര കലാകാരൻമാരെ ലക്ഷ്യമിട്ട് സ്നാപ്ചാറ്റ് പുതിയ പദ്ധതികളൊരുക്കി തുടങ്ങി. സ്‌നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് എന്ന പേരിൽ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്വതന്ത്ര മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ഡിസ്‌ട്രോകിഡുമായി സഹകരിച്ചാണ് സ്നാപ്ചാറ്റിന്റെ സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട് പ്രവർത്തിക്കുന്നത്. സ്വതന്ത്ര കലാകാരൻമാർക്കായി ഏകദേശം 40 ലക്ഷം രൂപയാണ് ഇതിന്റെ ഭാ​ഗമായി സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്നാപ്ചാറ്റിന്റെ സൗണ്ട്സ്നാപ്പിൽ മികച്ച മ്യൂസിക് കണ്ടന്റുകള് അപ്ലോഡ് ചെയ്യുന്ന 20 കലാകാരൻമാർക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. രാജ്യത്തെ പ്രാദേശിക കണ്ടന്റ് ക്രിയേറ്റേഴ്സിനെ സ്നാപ്ചാറ്റിലൂടെ മുൻനിരയിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഇതോടെ വിജയിക്കും. സൗണ്ട്സ് ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ സ്നാപ്പുകളിലൊക്കെ ലൈസൻസുള്ള മ്യൂസിക് ഉൾപ്പെടുത്താൻ കഴിയും. ഈയൊരു ഫീച്ചർ തുടങ്ങിയതിനു ശേഷം…

      Read More »
    • വീണ്ടും തരംഗമാകാൻ ജിയോ; രണ്ട് സുപ്രധാന നഗരങ്ങളിൽ കൂടി 5ജി, അതും ഞെട്ടിക്കുന്ന വേഗതയിൽ

      ജിയോയുടെ 5ജി തരം​ഗം വ്യാപിക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച് നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുടെ അപ്ഡേറ്റ് ഏകദേശം ഒരു മാസത്തിന് ശേഷം എത്തുന്നത്. മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു. ബംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങൾ ലഭിക്കണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് ‘ജിയോ വെൽക്കം ഓഫറിന്റെ’ ഇൻവൈറ്റ് ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. ഇൻവൈറ്റ് ലഭിച്ചവർക്ക് 1 Gbps+ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഘട്ടം ഘട്ടമായി ട്രൂ 5ജി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജിയോ അറിയിച്ചു. സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം…

      Read More »
    • ലൊക്കേഷൻ അനുമതി അങ്ങനെ എല്ലാ ആപ്പുകൾക്കും നൽകണോ? പൊലീസ് പറയുന്നതിങ്ങനെ…

      കൊച്ചി: സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് ലൊക്കേഷൻ അനുമതി നൽകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ഏതൊക്കെ ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷൻ ഡാറ്റ കാണാനാകുമെന്ന് പരിശോധിക്കുന്നത് നല്ലതാണെന്നാണ് മുന്നറിയിപ്പ്. ഫോണിലെ ചില ആപ്പുകൾക്ക് അവയുടെ പ്രവർത്തനങ്ങൾക്ക് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാൽ അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളുമുണ്ട്. ഏതൊക്കെ തരം ആപ്പുകള്‍ ലൊക്കേഷന്‍ അറിയാനുള്ള അനുമതി നല്‍കണമെന്ന് വ്യക്തമാക്കുന്നതാണ് കേരള പൊലീസിന്‍റെ പോസ്റ്റ്. നമ്മുടെ ലൊക്കേഷൻ അറിയാനുള്ള അനുമതി ഏതൊക്കെ തരം അപ്പുകൾക്ക് നൽകണം ?  മാപ്പിംഗ്  ആപ്പുകൾക്ക് ലൊക്കേഷൻ ആക്സസ് ആവശ്യമാണ്.  നമ്മുടെ ലൊക്കേഷൻ എവിടെയാണെന്ന് അറിയില്ലെങ്കിൽ മാപ്പിംഗ് ആപ്പുകൾക്ക് ദിശാസൂചനകൾ നൽകാൻ കഴിയില്ല. ക്യാമറ പ്രവർത്തിപ്പിക്കുമ്പോൾ ലൊക്കേഷൻ ആവശ്യപ്പെടുന്നത് അൽപ്പം വിചിത്രമായി തോന്നിയേക്കാം, എന്നാൽ ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകൾ എടുക്കപ്പെട്ട ലൊക്കേഷൻ ചേർക്കണോ എന്ന് ചിലപ്പോൾ അനുമതി ചോദിക്കാറുണ്ട്. ഇത് അത്യാവശ്യമല്ല. എന്നാൽ ഈ ഡാറ്റ ഉണ്ടെങ്കിൽ ഫോട്ടോകൾ കണ്ടെത്തുന്നത്  എളുപ്പമാകും. യാത്രക്കും മറ്റും ടാക്സി…

      Read More »
    • ഉത്സവസീസണ്‍ വില്‍പ്പനകള്‍ അവസാനിച്ചിട്ടും ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍

      ബെഗലൂരു: ഉത്സവസീസണ്‍ വില്‍പ്പനകള്‍ അവസാനിച്ചിട്ടും ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍. ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഐഫോണ്‍ 13, ഐഫോണ്‍ 11 ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ലഭിക്കുന്നത്. നിലവിൽ, ഐഫോൺ 13 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. 128 ജിബി ബേസിക്ക് പതിപ്പിനാണ് ഈ വില. നേരത്തെ ഐഫോണ്‍ 14 പുറത്തിറങ്ങിയപ്പോള്‍ 10,000 രൂപ ഐഫോണ്‍ 13ന്‍റെ വിലയില്‍ ആപ്പിള്‍ കുറവ് വരുത്തിയിരുന്നു. ആമസോണില്‍ ഐഫോണ്‍ 13 വാങ്ങുമ്പോള്‍ ഏതാണ്ട് 17,201 രൂപ ലാഭിക്കാന്‍ സാധിക്കും. ഐഫോണ്‍ 13ന് ഇന്‍സ്റ്റന്‍റായി 3,901 രൂപ ഡിസ്ക്കൌണ്ട് ആമസോണ്‍ നല്‍കുന്നുണ്ട്. ഒപ്പം 13,300 രൂപവരെ എക്സേഞ്ച് ഓഫര്‍ ആപ്പിളില്‍ ലഭിക്കും. ഇത് കൂടി ലഭ്യമാക്കിയാല്‍ 52,699 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. ഇതിനൊപ്പം 3,153 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും ഈ ഫോണിന്. അതേ സമയം ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഐഫോണ്‍ 11 വാങ്ങാന്‍ നോക്കുകയാണെങ്കില്‍. 50 ശതമാനത്തിന് അടുത്ത് ഡിസ്ക്കൌണ്ട്…

      Read More »
    • ഐഫോണുകളിൽ ഡിസംബറാകും, മറ്റെല്ലാ 5ജി ഫോണുകളിലും ഈ മാസത്തോടെ എയർടെൽ 5ജി എത്തും

      ദില്ലി: ആപ്പിളിന്റെ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5ജി സ്മാർട്ട്‌ഫോണുകളിലും ഈ മാസം പകുതിയോടെ എയർടെൽ 5ജി സേവനങ്ങളെ ലഭിച്ച് തുടങ്ങുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. കമ്പനിയുടെ ത്രൈമാസ റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കവെയാണ്, ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തൽ ഈ കാര്യം പറഞ്ഞത്. നവംബർ ആദ്യവാരം ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നും അതിന് പിന്നാലെ ആപ്പിളിൻറെ ഉപകരണങ്ങളും കമ്പനിയുടെ 5ജി സേവനങ്ങളെ ഡിസംബർ പകുതിയോടെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സാംസ്ങ്ങിൻറെ 27 മോഡലുകളിൽ 5ജി ഉണ്ട്. ഇതിൽ 16 മോഡലുകൾ ഇതിനകം എയർടെൽ 5ജി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ നവംബർ 10നും 12 ഇടയിൽ എയർടെൽ 5ജി ലഭിക്കും . വൺപ്ലസിൻറെ 5ജി ലഭിക്കുന്ന എല്ലാ 17 മോഡലുകളിലും ഞങ്ങളുടെ 5ജി നെറ്റ്‌വർക്ക് പ്രവർത്തിക്കും. വിവോയുടെ എല്ലാ 34 മോഡലുകളിലും, റിയൽമിയുടെ എല്ലാ 34 മോഡലുകളിലും ഞങ്ങളുടെ നെറ്റ്‌വർക്ക് പ്രവർത്തിക്കും. ഷവോമിയുടെ എല്ലാ 33 മോഡലുകളും, ഓപ്പോയുടെ 14…

      Read More »
    • നീല ടിക്കിന് 8 ഡോളര്‍; പണം നല്‍കൂ, ആധികാരികത ഉറപ്പാക്കൂ: മസ്‌ക്

      സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്കിനു പണം ഈടാക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. ”പരാതിയുള്ളവര്‍ക്ക് പരാതിയുമായി മുന്നോട്ടുപോകാം, ആര്‍ക്കും ആരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇനി മുതല്‍ നീല ടിക് ലഭിക്കണമെങ്കില്‍ മാസം 8 യുഎസ് ഡോളര്‍ വീതം നല്‍കേണ്ടി വരും. പണം നല്‍കൂ. നിങ്ങളുടെ ആധികാരിതക ഉറപ്പാക്കൂ” മസ്‌ക് ട്വീറ്റ് ചെയ്തു. പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നല്‍കിയിട്ടും പണം അടച്ചില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകളില്‍നിന്ന് ബ്ലൂ ടിക് ബാഡ്ജുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. നീല ടിക്കിനായി ട്വിറ്ററിന്റെ പ്രീമിയം പതിപ്പായ ട്വിറ്റര്‍ബ്ലൂ വരിക്കാരാകേണ്ടി വരുമെന്നു ടെക്‌നോളജി ന്യൂസ്ലെറ്ററായ പ്ലാറ്റ്‌ഫോമര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂസര്‍ വെരിഫിക്കേഷന്‍ പ്രക്രിയകള്‍ നവീകരിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെ, ട്വിറ്ററില്‍ ബ്ലൂ…

      Read More »
    • ട്രൂ 5ജിയുമായി ജിയോ; സേവനങ്ങൾ ഔദ്യോ​ഗികമായി ആരംഭിച്ചു

      ജിയോ 5ജി സേവനങ്ങൾ ഔദ്യോ​ഗികമായി ഇന്ത്യയിൽ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയർമാൻ ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങൾ സമർപ്പിച്ചു. വാണിജ്യ ലോഞ്ച് പിന്നീട് നടക്കും. ഈ വർഷം തന്നെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ടെലികോം ലക്ഷ്യമിടുന്നത്. 2015ൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പും മുകേഷ് അംബാനി ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ മാസം ആദ്യം, മുംബൈ, കൊൽക്കത്ത, വാരണാസി എന്നീ മൂന്ന് നഗരങ്ങൾക്കൊപ്പം ദേശീയ തലസ്ഥാനത്ത് 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ റിലയൻസ് ജിയോ ആരംഭിച്ചു. മുംബൈ, കൊൽക്കത്ത, വാരണസി എന്നിവിടങ്ങളിൽ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ഈ മാസം ആദ്യത്തോടെ റിലയൻസ് ജിയോ ആരംഭിച്ചിരുന്നു. ട്രയലിന്റെ ഉപയോക്താക്കൾക്ക് നിലവിൽ 1ജിബിഎസിൽ കൂടുതൽ വേഗത ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കും. നിലവിൽ ഇൻവിറ്റേഷൻ…

      Read More »
    • ആപ്പിൾ വാച്ച് ഹീറോയാടാ ഹീറോ… 12 വയസുകാരിയുടെ ജീവൻ രക്ഷിച്ചു

      12 വയസുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിൾ വാച്ചിന്. യുഎസിൽ ക്യാൻസർ ബാധിതയായ 12 വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചതിന്റെ ബഹുമതിയാണ് ആപ്പിൾ വാച്ചിനുള്ളത്. വാച്ച് മുന്നറിയിപ്പ് നൽകിയതുകൊണ്ട് തക്കസമയത്ത് ചികിത്സ തേടാനായി. ഫോണുകൾ ആക്സസ് ചെയ്യാനും അടിയന്തിര സേവനങ്ങളുമായും ഉപയോക്താവിന് ബന്ധപ്പെടാൻ കഴിയാതെ വരുന്ന സമയത്ത് തക്ക സമയത്ത് വൈദ്യസഹായം നൽകുന്ന കാര്യത്തിൽ ആപ്പിൾ വാച്ച് എന്നും മുന്നിലാണ്. ഇസിജി, ഹൃദയമിടിപ്പ് നിരക്ക് പോലുള്ള പാരാമീറ്ററുകൾ നിരീക്ഷിക്കുന്ന സെൻസറുകൾ ഉപയോഗിച്ച് നിരവധി ഉപയോക്താക്കളെ അവരുടെ ആരോഗ്യത്തിലെ ചില അസാധാരണതകൾ കണ്ടെത്താൻ ഈ വാച്ച് സഹായിച്ചിട്ടുണ്ട്. ഡെട്രോയിറ്റ് അവറിന്റെ റിപ്പോർട്ട് അനുസരിച്ച്, 12 വയസ്സുള്ള ഇമാനി മൈൽസിന്റെ ആപ്പിൾ വാച്ച് അവളുടെ അമ്മ ജെസ്സിക്ക കിച്ചൻ ശ്രദ്ധിച്ചത് ഉയർന്ന ഹൃദയമിടിപ്പിന്റെ സൂചനയായുള്ള അലേർട്ടുകൾ കാരണമാണ്. ഉടൻ തന്നെ മൈൽസിനെ ആശുപത്രിയിൽ കൊണ്ടുപോയി. ഏത് ആപ്പിൾ വാച്ച് മോഡലാണ് കുട്ടി ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഡോക്‌ടർമാർ ട്യൂമർ നീക്കം ചെയ്‌തെങ്കിലും 12 വയസ്സുകാരിയുടെ ശരീരത്തിന്റെ…

      Read More »
    Back to top button
    error: