NEWSSports

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കേയാണ് അന്ത്യം. ഭാര്യ ശോഭ. മകന്‍ കപില്‍ രാംദാസ്. ഒ.കെ രാംദാസിന്റെ വിയോഗത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു.

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 13 സീസണുകളില്‍ കളത്തിലിറങ്ങിയിട്ടുണ്ട് ഒ.കെ രാംദാസ്. രഞ്ജി ട്രോഫിയില്‍ 1968/69 സീസണ്‍ മുതല്‍ 1980/81 വരെ 35 മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. 11 അര്‍ധ സെഞ്ചുറികളോടെ 1647 റണ്‍സ് നേടി.

Signature-ad

1972 ഡിസംബര്‍ ഒന്നിന് തമിഴ്‌നാടിനെതിരെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നേടിയ 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1979ല്‍ തമിഴ്‌നാടിനെതിരെ ഡിസംബര്‍ 13 മുതല്‍ 15 വരെ കേരള രഞ്ജി ടീമിനെ നയിച്ചു. 1998/99 മുതല്‍ 2002/03 വരെ ബിസിസിയുടെ മാച്ച് റഫറിയായിരുന്നു.

Back to top button
error: