Sports

  • രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച, മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി ; കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി

    തിരുവനന്തപുരം : മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 239 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സില്‍ 20 റണ്‍സ് ലീഡെടുത്തു. കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. 63 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്സും സഹിതം 54 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 93 പന്തില്‍ 49 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 28 പന്തില്‍ 27 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍, 52 പന്തില്‍ 36 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന യാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. സഞ്ജുവിനെ വീഴ്ത്തിയത് ഓസ്റ്റവാളായിരുന്നു. നവാലേയ്ക്കായിരുന്നു ക്യാച്ച്. സല്‍മാന്‍ നിസാര്‍ അര്‍ദ്ധശതകത്തിന് ഒരു റണ്‍സ് അകലെ നിസാറിനെ മുകേഷ് ചൗധരി ജലജ് സക്‌സേനയുടെ കയ്യിലെത്തിച്ചു. 36 റണ്‍സ്…

    Read More »
  • ചേട്ടന്മാരുടെ അതേ പാതയില്‍ അനിയന്മാരും ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ കടന്നു ; കൊളംബിയയെ തോല്‍പ്പിച്ചു, കലാശപ്പോരില്‍ എതിരാളികള്‍ മൊറോക്കോ

    ലോകചാംപ്യന്മാരായ സീനിയര്‍ ടീം കിരീടം നിലനിര്‍ത്താന്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ അനിയന്മാരും അതേ പാതയില്‍. കഴിഞ്ഞ തവണ ഖത്തറില്‍ ചേട്ടന്മാര്‍ നേടിയ കിരീടം അണ്ടര്‍ 20 വിഭാഗത്തില്‍ അനിയന്മാരും നേടാനൊരുങ്ങുന്നു. ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. ഫൈനലില്‍ കരുത്തരായ മൊറോക്കയെയാണ് അര്‍ജന്റീന നേരിടേണ്ടി വരിക. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്. സെമിയില്‍ പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്‌റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ജിയാന്‍ലൂക്ക പ്രസ്റ്റിയാനിയുടെ പാസ് വലയിലെത്തിച്ചു. കിട്ടിയ അവസരം മുതലാക്കിയാണ് അര്‍ജന്റീന മുന്നേറിയത്. ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. തിങ്കളാഴ്ച പുര്‍ച്ചെയാണ് ഫൈനല്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 2009ല്‍ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോയും മാറി.

    Read More »
  • ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തുടക്കവും തകര്‍ച്ചയോടെ ; മഹാരാഷ്ട്രയെ ആദ്യഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടു ; കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്്, അഞ്ചുവിക്കറ്റ് നേട്ടം

    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന കേരളം ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ മഹാരാഷ്ട്രയെ ചുരുട്ടിക്കെട്ടി. എംഡി നിധീഷിന്റെ ഉജ്വല ബൗളിംഗില്‍ 239 റണ്‍ിസിനാണ് മഹാരാഷ്ട്ര പുറത്താക്കിയത്. രണ്ടാം ദിവസം സ്റ്റംപ് എടുക്കുമ്പോള്‍ മുന്ന് വിക്കറ്റ്് നഷ്ടമായി 35 റണ്‍സ് എടുത്ത നിലയിലാണ്. 18 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് മഹാരാഷ്ട്രക്ക് നഷ്ടമായത്. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേരും റണ്‍സൊന്നും അടിക്കാതെ കളം വിട്ടു. പിന്നീടെത്തിയ ഗെയ്ക്വാദും സക്സേനയുമാണ് മഹരാഷ്ട്രയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. 11 ഫോറടക്കമാണ് ഗെയ്ക്വാദ് 91 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സെടുക്കാന്‍ നാല് ഫോറാണ് സക്സേന അടിച്ചത്. കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്് നടത്തി. അഞ്ച് വിക്കറ്റ് നേടി. 91 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. ജലജ് സക്സേന (49 റണ്‍സ്), വിക്കി ഓസ്റ്റ്വാല്‍ (38 റണ്‍സ്), രാമകൃഷ്ണ ഗോഷ് (31)…

    Read More »
  • ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തഴഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഹമ്മദ് ഷമിയുടെ പ്രതികാരം ; രഞ്ജിയില്‍ മിന്നും പ്രകടനത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ്, വീഴ്ത്തി

    കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തനിക്ക് അവസരം നല്‍കാതിരുന്ന ബിസിസിഐയ്ക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശക്തമായ മറുപടി. രഞ്ജി ട്രോഫിയിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ചു. ഉത്തരാഖണ്ഡിനെതിരെ 10 ഓവര്‍ എറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഇന്ത്യന്‍കുപ്പായത്തില്‍ അവസാനമായി ഷമി കളിച്ചത് ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. ഫിറ്റ്‌നസ് മോശമായതുകൊണ്ടാണ് ഓസീസിനെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്താതി രുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഫിറ്റ്നസ് ഇല്ലെങ്കില്‍ രഞ്ജി എങ്ങിനെയാണ് കളിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്്. അതേസമയം ഐപിഎല്ലില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്നത് മുതല്‍ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്് . രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഷമിയിപ്പോള്‍. നേരത്തെ ടെസ്റ്റ് ടീമിലും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ” ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ എന്റെ കൈകളിലല്ല. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കില്‍, ഞാന്‍ ഇവിടെ പശ്ചിമ ബംഗാളിനു വേണ്ടി കളിക്കില്ല. നാല് ദിവസത്തെ രഞ്ജിട്രോഫി മത്സരങ്ങള്‍…

    Read More »
  • ഇന്ത്യന്‍ ഫുട്ബോളിന് കനത്ത തിരിച്ചടി; ഗോവയില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റു ; ഒരു ദശാബ്ദത്തിന് ശേഷം ബ്ലൂ ടൈഗേഴ്സിന് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനായില്ല

    ഗോവയില്‍ നടന്ന മത്സരത്തില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റതോടെ ഇന്ത്യന്‍ ഫുട്ബോളിന് വീണ്ടും നാണക്കേട്. സൗദി അറേബ്യയില്‍ നടക്കുന്ന 2027-ലെ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കാനില്ല. തോല്‍വി ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അടയാന്‍ കാരണമായി. യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ആകെ രണ്ട് പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഹോങ്കോങ്ങിനും സിംഗപ്പൂരിനും എട്ട് പോയിന്റ് വീതമുണ്ട്. ഇരു ടീമുകള്‍ക്കും ഒരു മത്സരം കൂടി അവശേഷിക്കുന്ന സാഹചര്യത്തില്‍ ടീമിന് ഒമ്പത് പോയിന്റാകും. ഇന്ത്യന്‍ ടീമിന് അവരെ മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ 0-0 സമനില നേടിയ ഇന്ത്യ, ഹോങ്കോങ്ങിനെതിരായ എവേ മത്സരത്തില്‍ 94-ാം മിനിറ്റിലെ ഗോളില്‍ 1-0 ന് തോറ്റു. കഴിഞ്ഞ ആഴ്ച കല്ലാങ്ങില്‍ സിംഗപ്പൂരിനെതിരെ ഭാഗ്യം കൊണ്ട് 1-1 സമനില നേടിയെങ്കിലും ഇന്നത്തെ ഹോം മത്സരത്തില്‍ അവര്‍ പരാജയം ഏറ്റുവാങ്ങി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് ഈ കോണ്ടിനെന്റല്‍…

    Read More »
  • തുടര്‍ച്ചയായി പത്തു പരമ്പരകള്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചു ; ഇന്ത്യ നേടിയെടുത്തത് വമ്പന്‍ റെക്കോഡ് ; ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് മൂന്നാം സ്ഥാനത്ത്

    വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയതിലൂടെ ഇന്ത്യ 143 വര്‍ഷത്തെ ചരിത്രത്തില്‍ വലിയൊരു റെക്കോഡാണ് ഇട്ടത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് തോല്‍വിയറിയാതെ പരമ്പര പൂര്‍ത്തിയാക്കി. ഒരു ടീമിനെതിരെ തുടര്‍ച്ചയായി 10 ടെസ്റ്റ് പരമ്പരകള്‍ ഒരു ടെസ്റ്റ് മത്സരം പോലും തോല്‍ക്കാതെ വിജയിക്കുന്ന ആദ്യ ടീമായിട്ടാണ് ഇന്ത്യ മാറിയത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായി 10 പരമ്പരകള്‍ നേടിയിട്ടുണ്ടെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. മറുവശത്ത്, 2002 മുതല്‍ ഈ ജൈത്രയാത്രയില്‍ വിന്‍ഡീസിനോട് ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. അവര്‍ 17 ടെസ്റ്റുകള്‍ വിജയിക്കുകയും 10 എണ്ണം സമനിലയില്‍ ആക്കുകയും ചെയ്തു. ഒരു ടീമിനെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തോല്‍വി അറിയാത്ത യാത്രയാണിത്. ഈ വിജയത്തോടെ നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യ നാലാമത്തെ വിജയമാണ് കുറിച്ചത്. ഇതോടെ ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…

    Read More »
  • പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമല്ല: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആറു വിക്കറ്റ് നേട്ടം നടത്തുന്നത് ഏറ്റവും പ്രായം കൂടിയ താരം ; തകര്‍ത്തത് ആര്‍ അശ്വിന്റെ റെക്കോര്‍ഡ്

    പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമേയല്ല. അദ്ദേഹത്തിന് 39 വയസ്സിന് മുകളിലായിട്ടും പാകിസ്ഥാന്റെ സ്പിന്‍ ആക്രമണത്തിന് അദ്ദേഹം ഇപ്പോഴും നേതൃത്വം നല്‍കുന്നു, മാത്രമല്ല ശ്രദ്ധേയമായ പ്രകടനം നടത്തി ലോകറെക്കോഡുമിട്ടു. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ നോമാന്‍ 112 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ പാകിസ്ഥാന്റെ 378 റണ്‍സിനെതിരെ പ്രോട്ടീസിനെ 269 റണ്‍സിന് പുറത്താക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്, കൂടാതെ കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം 5-ല്‍ അധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടം നടത്തിയ നോമാന്‍ അലി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടമുണ്ടാക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിട്ടാണ് മാറിയത്. ഈ ഇടംകൈയ്യന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡ് തകര്‍ത്തു. അശ്വിന്‍ 2024-ല്‍ ബംഗ്ലാദേശിനെതിരെ 38 വയസ്സും 2 ദിവസവും…

    Read More »
  • ഹോപ്പിന്റെയും കാംബെല്ലിന്റെയും സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു ; രണ്ടാംടെസ്റ്റില്‍ ഒരു ദിവസത്തേക്ക് കൂടി ജീവന്‍ നീട്ടിയെടുത്തു, വിജയം 58 റണ്‍സ് അകലെ

    ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഹോപ്പും കാംബെല്ലും നേടിയ സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു. ഫോളോ ഓണില്‍ ഇന്ത്യന്‍ സ്‌കോര്‍ മറികടന്ന വെസ്റ്റിന്‍ഡീസിനെതിരേ ജയിക്കാന്‍ ഇന്ത്യയ്ക്ക് 58 റണ്‍സുകള്‍ കൂടി വേണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ച അതിജീവിച്ചു. ജോണ്‍ കാംബെല്‍ 115 റണ്‍സും ഷായ്‌ഹോപ്പ് 103 റണ്‍സും നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ 390 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കു മ്പോഴായി രുന്നു ഇരുവരുടേയും സെഞ്ച്വറി. ജോണ്‍ കാംബെല്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കുറിച്ചപ്പോള്‍ ഷായ് ഹോപ്പ് എട്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറി നേട്ടമാണ് ഉണ്ടാക്കി യത്. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ അവര്‍ 79 റണ്‍സ് ചേര്‍ത്തു. ഇത് 2025-ലെ അവരുടെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടായിരുന്നു. സെഞ്ച്വറി അടിച്ച കാംബെല്‍ ഒടുവില്‍ ജഡേജയ്ക്ക്് മുന്നില്‍ എല്‍ബിഡബ്‌ള്യൂ ആയി. ഷായ് ഹോപ്പ് മുഹമ്മദ് സിറാജിനും ഇരയായി. ഫോളോ ഓണ്‍ചെയ്ത് കരീബിയന്‍ ടീമിനായി…

    Read More »
  • ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000-ല്‍ അധികം റണ്‍സ് നേടുന്ന ആദ്യതാരം ; ലോകകപ്പില്‍ ഓസീസിനെതിരേ അര്‍ദ്ധശതകം നേടിയ സ്മൃതി മന്ദന തകര്‍ത്തുവിട്ടത് രണ്ടു ലോകറെക്കോഡുകള്‍

    വിശാഖപട്ടണം: ഐസിസി വനിതാ ലോകകപ്പ് 2025-ല്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ സുപ്രധാന മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച് സ്മൃതി മന്ദാന മികച്ച ഫോമിലേക്ക് തിരിച്ചെത്തി. 29 വയസ്സുകാരിയായ ഈ താരം ഫോര്‍മാറ്റിന്റെ 52 വര്‍ഷം നിലനിന്ന ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000-ല്‍ അധികം റണ്‍സ് നേടുന്ന ആദ്യത്തെ കളിക്കാരിയായി അവര്‍ മാറി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡ് സ്ഥാപിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്മൃതി ഈ നേട്ടം കയ്യാളുന്നത്. ഈ വര്‍ഷം 18 മത്സരങ്ങളില്‍ നിന്നും 1053 റണ്‍സാണ് സ്മൃതി നേടിയത്. നേരത്തേ 1997 ല്‍ ഓസ്‌ട്രേലിയയുടെ ബെലിന്‍ഡാ ക്ലാര്‍ക്ക് നേടിയ 970 റണ്‍സിന്റെ റെക്കോഡ് മറികടന്ന് ഏകദിനത്തില്‍ ഒരു കലണ്ടര്‍വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറി. തന്റെ 112-ാമത്തെ ഇന്നിംഗ്സില്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി മന്ദാന മറ്റൊരു ലോക റെക്കോര്‍ഡ് കൂടി…

    Read More »
  • ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിംഗ് കറങ്ങി വീണു ; രണ്ടാം മത്സരത്തിലും വെസ്റ്റിന്‍ഡീസ് പരുങ്ങുന്നു ; ഇന്ത്യയുടെ റണ്‍മലയ്ക്ക്് മുന്നില്‍ ഫോളോ ഓണ്‍ ചെയ്തു

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം മത്സരത്തിലും രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോറിനെതിരേ ഫോളോഓണ്‍ ചെയ്യേണ്ട ഗതികേടിലാണ് വിന്‍ഡീസ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 518 പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 248 ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 173 ന് രണ്ട് എന്ന നിലയിലാണ്. സ്റ്റംപ് എടുക്കുമ്പോള്‍ ടാര്‍ഗറ്റിന് 97 റണ്‍സിന് പിന്നിലാണ് വിന്‍ഡീസ്. ഓപ്പണര്‍ ജോണ്‍ കാംബലും സായ് ഹോപ്പുമാണ് ക്രീസില്‍. ഇരുവരും അര്‍ദ്ധശതകം നേടി. ആദ്യ മത്സരത്തില്‍ രണ്ടുദിവസം ബാക്കി നില്‍ക്കേ കളി തോല്‍ക്കേണ്ടി വന്ന വിന്‍ഡീസ് ഈ മത്സരത്തിലും അതേ വിധി വേട്ടയാടുകയാണ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ തല കറങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 87 റണ്‍സ് നേടിയ നിലയിലാണ് ജോണ്‍ കാംബല്‍. ഷായ് ഹോപ്പ് 66 റണ്‍സെടുത്തും നില്‍ക്കുകയാണ്. 10 റണ്‍സെടുത്ത ചന്ദര്‍പാളിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ശുഭ്മാന്‍ഗില്‍ പിടികൂടിയാപ്പോള്‍ ഏഴ് റണ്‍സ് എടുത്ത ആലിക് അത്തനാസയെ വാഷിംഗ്ടണ്‍…

    Read More »
Back to top button
error: