Sports
-
രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന് ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം
ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന് മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്ട്രേലിയയ്ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്പോര്‍ട്സ് മാധ്യമങ്ങള്‍ നല്കുന്നു. അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും. അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്കോര്‍ നേടിയില്ല.…
Read More » -
വെസ്റ്റിന്‍ഡീസിനെതിരേ പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ ടീം ; നായകന് ഗില്ലിന് സെഞ്ച്വറി, ജെയ്സ്വാളിന് ഇരട്ടസെഞ്ച്വറി നഷ്ടം ; അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരേ പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ ടീം. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സ്് രണ്ടാം ദിവസത്തേക്കും നീട്ടിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. യശ്വസീ ജെയ്സ്വാളിന് ഇരട്ടശതകം നഷ്ടമായതാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കുണ്ടായ നിരാശ. അതേസമയം നായകന് ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഇതിനകം നാലു വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. സ്പിന്നര്‍മാരെ വെച്ച് ഇന്ത്യ നടത്തിയ ബൗളിംഗ് ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വെസ്റ്റിന്‍ഡീസ് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. ഓപ്പണര്‍ ജോണ്‍ കാംബല്‍ 10 റണ്‍സിനും ടാഗ് നരേണ്‍ ചന്ദര്‍പാള്‍ 34 നും വീണു. ജഡേജയുടെ പന്തില്‍ സായ് സുദര്ശന് പിടിച്ചാണ് ജോണ്‍ കാംബല്‍ പുറത്തായത്. ചന്ദര്‍പാളിനെയും ജഡേജ വീഴ്ത്തി. കെ.എല്‍. രാഹുലിനായിരുന്നു ക്യാച്ച്. പിന്നാലെ നായകന് റോസ്റ്റന്‍ ചാസിന് സ്കോര്‍ തുറക്കാനായില്ല. സ്വന്തം ബൗളിംഗില്‍ ജഡേജ തന്നെ പിടികൂടി. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി ഷായ്…
Read More » -
ഇന്ത്യന്‍താരം ഹര്‍ദിക് പാണ്ഡ്യയ്ക്ക് പുതിയ പ്രണയബന്ധം ; മഹിയേക ശര്‍മ്മയുമായുള്ള പ്രണയം പരസ്യമാക്കി ; ഇന്‍സ്റ്റാഗ്രാമില്‍ ചൂടേറിയ ബീച്ച ചിത്രങ്ങള്‍, ആരാധകരുടെ കമന്റ്
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാഷന്‍ ഐക്കണായ ഹാര്‍ദിക് പാണ്ഡ്യയും പുതിയ കാമുകി മഹിയേക ശര്‍മ്മയും പ്രണയം ഔദ്യോഗികമാക്കി. ഇന്‍സ്റ്റാഗ്രാമില്‍ അനേകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പാണ്ഡ്യ ഇക്കാര്യത്തിന് സ്ഥിരീകരണം നല്‍കിയത്. ഇരുവരുടെയും പ്രണയം ആരാധകരെ അറിയിക്കുന്ന ബീച്ച് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്്. ഹാര്‍ദിക് പാണ്ഡ്യ മോഡലായ മഹിയേക ശര്‍മ്മയുമായി പുതിയ ബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരം ഈ ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചതായാണ് ഇന്റര്‍നെറ്റ് ലോകം വിശ്വസിക്കുന്നത്. ആദ്യ ചിത്രത്തില്‍, ഇരുവരും കടല്‍ത്തീരത്ത് വിശ്രമിക്കുന്നതും, ഹാര്‍ദിക് മഹിയേകയുടെ തോളില്‍ കൈ വെച്ചിരിക്കുന്നതും കാണാം. മറ്റൊരു ചിത്രത്തില്‍, രാത്രിയില്‍ പുറത്തുപോകാനായി അണിഞ്ഞൊരുങ്ങിയ നിലയിലാണ് ഇരുവരും. ഹാര്‍ദിക് വലിയ ഷര്‍ട്ടും ജീന്‍സും ധരിച്ചപ്പോള്‍, മഹിയേക കറുത്ത ഗ്ലാമറസ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ടു. മഹിയേകയും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി നല്കി. ഹാര്‍ദിക് പാണ്ഡ്യ മുമ്പ് മോഡലായ നടാഷ…
Read More » -
ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീല്‍ ചിറകടിച്ചുയരുന്നു ; അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ടു ; സോളില്‍ അഞ്ചുഗോളടിച്ചു ജയം നേടി
സോള്‍ : ലോകകപ്പ് യോഗ്യത നേടിയതിന് പിന്നാലെ നടന്ന ആദ്യ സൗഹൃദ അന്താരാഷ്ട്ര മത്സരത്തില്‍ ഏഷ്യയിലെ കരുത്തരായ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ട് ലാറ്റിനമേരിക്കന്‍ ശക്തികളും മുന്‍ ലോകകപ്പ് ജേതാക്കളുമായ ബ്രസീല്‍. സിയോളില്‍ നടന്ന ദക്ഷിണ കൊറിയക്കെതിരായ വെള്ളിയാഴ്ചത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 5-0 നായിരുന്നു മഞ്ഞക്കിളികളുടെ ജയം. എസ്റ്റെവാവോയും റോഡ്രിഗോയുമായിരുന്നു താരങ്ങള്‍. ഇരുവരും രണ്ടുതവണ വീതം ഗോള്‍ നേടി ബ്രസീലിന് മികച്ച ലീഡ് നല്കി. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയര്‍ അഞ്ചാം ഗോളും കൂട്ടിച്ചേര്‍ത്തു. ബ്രൂണോ ഗിമാരെസിന്റെ മികച്ച പാസില്‍ നിന്ന് വലയുടെ മുകളിലേക്ക് പന്ത് എത്തിച്ച എസ്റ്റെവാവോയാണ് ആദ്യഗോള്‍ നേട്ടം നടത്തിയത്. വിനീഷ്യസിന്റെ കട്ട്-ബാക്കിന് മുകളിലൂടെ കടന്ന് പോയ ശേഷം, കാസെമിറോയുടെ ഫസ്റ്റ്-ടൈം പാസ് സ്വീകരിച്ച് കൃത്യതയോടെ വലയിലെത്തിച്ച റോഡ്രിഗോ രണ്ടാംഗോള്‍ നേടി. സ്വന്തം ബോക്സില്‍ കിം മിന്-ജാക്ക് പന്ത് നഷ്ടപ്പെടുത്തിയത് മുതലെടുത്ത് ചെല്‍സി താരം എസ്റ്റെവാവോ ഹാഫ് ടൈമിന് തൊട്ടുപിന്നാലെ 3-0 ന് ലീഡ് വര്‍ദ്ധിപ്പിച്ചു. കൂടാതെ മികച്ച വിനീഷ്യസ്…
Read More » -
രഞ്ജിട്രോഫി കേരളാടീമിനെ ഇത്തവണ അസ്ഹറുദ്ദീന് നയിക്കും ; റെഡ്ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി സഞ്ജു ; പരിശീലനത്തിനെത്താത്ത ബേസില്‍ തമ്പി പുറത്തായി
തിരുവനന്തപുരം: കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കടന്ന കേരളത്തിന്റെ രഞ്ജിട്രോഫി ടീമിലേക്ക് ഇന്ത്യന്‍താരം സഞ്ജു വി സാംസണ് മടങ്ങിയെത്തി. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച ചരിത്രനേട്ടത്തിനുടമായയ സച്ചിന് ബേബിയില്‍ നിന്നുമാണ് അസ്ഹറുദ്ദീന് നായകസ്ഥാനം ഏറ്റെടുത്തത്. ബി. അപരജിത്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിനായുള്ള 15 അംഗ ടീമിനെ വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ചപ്പോള്‍ പരിക്കുമൂലം തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന പ്രമുഖ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ ഒഴിവാക്കി. സാംസണിന്റെ അവസാന റെഡ്-ബോള്‍ മത്സരം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ണാടകയ്ക്കെതിരെയായിരുന്നു. ഓള്‍റൗണ്ടര്‍ അഭിഷേക് പി. നായര്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള തന്റെ ആദ്യ വിളി ലഭിച്ചു. പരിശീലകന് അമയ് ഖുറേഷ്യയെ ആകര്‍ഷിച്ച അഭിഷേക്, ഒരു ഇടംകൈയ്യന്‍ ഓപ്പണിംഗ് ബാറ്ററും വലംകൈയ്യന്‍ മീഡിയം പേസറുമാണ്. കഴിഞ്ഞ സീസണില്‍ പുതുച്ചേരിയെ പ്രതിനിധീകരിച്ച അങ്കിത് ശര്‍മ്മ ഈ സീസണില്‍ കേരളത്തിനായി അതിഥി താരമായി കളിക്കും. കര്‍ണാടക, പഞ്ചാബ്, സൗരാഷ്ട്ര,…
Read More » -
40 വയസ് എന്നത് സ്പോര്‍ട്സില്‍ വലിയ നമ്പര്‍; അത് തനിക്കും ദ്രാവിഡിനും സംഭവിച്ചു; ഇപ്പോള്‍ രോഹിത്തിനും; ഗില്ലിനെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ‘എക്സ്ട്രാ ഓര്‍ഡിനറി’യായി പ്രകടനം നടത്തുന്നവരുടെ കാര്യത്തില്‍ സമാനമായ തീരുമാനങ്ങളും ഉണ്ടാകും’
ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തനിന്നു നീക്കിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇത് ഒരാളെ വെട്ടിനിരത്തിയതല്ലെന്നും കളിക്കാരന്റെ കരിയറില്‍ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ കാര്യത്തിലും ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ആരു കളിക്കുന്നു എന്നതിലാണു പ്രധാന്യമെന്നും ഗാംഗുലി പറഞ്ഞു. ‘ഇക്കാര്യത്തില്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു പുറത്താക്കലാണെന്നു ഞാന്‍ കരുതുന്നില്ല. തീരുമാനങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെകൂടി തീരുമാനമാണിതെന്നാണ് കരുതുന്നത്’- ഗാംഗുലി പറഞ്ഞു. രോഹിത്ത് സമാനതകളില്ലാത്ത കളിക്കാരനാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. പെര്‍ഫോമന്‍സ് എന്നതു രോഹിത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ല. 2027ല്‍ രോഹിത്തിന് 40 വയസ് കഴിയും. സ്പോര്‍ട്സില്‍ അതൊരു വലിയ സംഖ്യയാണ്. ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചു, ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചു. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കും. ശുഭ്മാന്‍ ഗില്‍ 40 വയസിലെത്തുമ്പോള്‍ അദ്ദേഹവും മാറേണ്ടിവരും’- ഗാംഗുലി പറയുന്നു.…
Read More » -
അഞ്ചുകോടി രൂപ വേണം: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി ദാവൂദ് ഇബ്രാഹിമിന്റെ സംഘം; രണ്ടുപേര്‍ അറസ്റ്റില്‍; ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന് സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള…
Read More » -
ജിബൂട്ടിയെ തകര്‍ത്തുവിട്ടു, മുഹമ്മദ് സലായ്ക്ക് ഇരട്ടഗോള്‍, ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തു ; ഘാനയ്ക്ക് ഒരു പോയിന്റ് മതി
മുഹമ്മദ് സലായുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഈജിപ്ത് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഒരു ജയം മതിയായിരുന്ന ഈജിപ്ത് കാസബ്ലാങ്കയില്‍ ജിബൂട്ടിക്കെതിരെ 3-0 ന് വിജയം പിടിച്ചെടുത്തു. മുഹമ്മദ് സലായ്ക്ക് പുറമേ ഇബ്രാഹീം അഡല്‍ എന്നിവരുടെ ഗോളുകളിലാണ് ഫറവോമാരുടെ നാട്ടുകാര്‍ ലോകകപ്പിന് ടിക്കറ്റ് എടുത്തത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഈജിപ്ത് എത്തുന്നത്. യോഗ്യത ഉറപ്പിക്കാന്‍ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് ഈജിപ്തിന് വേണ്ടിയിരുന്നത് ഒരു ജയം മാത്രമായിരുന്നു. 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യതാറൗണ്ടില്‍ ഈജിപ്തിന് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ഈജിപ്ത് മുന്നിലെത്തി. സിസോയുടെ ക്രോസില്‍ തലവെച്ചാണ് അഡല്‍ ഈജിപ്തിനെ മുന്നിലെത്തിച്ചത്. ആറു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ സലാ ടീമിനായി ആദ്യഗോള്‍ നേടി. ട്രെസഗേ നല്കിയ ത്രൂബോള്‍ ചെറിയ ഒരു ചിപ്പിലൂടെ സലാ വലയിലാക്കി. കളി തീരാന്‍ ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സലാ തന്റെ രണ്ടാംഗോളും ടീമിന്റെ…
Read More » -
പുതിയ സീസണില്‍…പുതിയ താരങ്ങളെ കരാര്‍ ചെയ്ത് ബ്ളാസ്റ്റേഴ്സ് : മുന്നേറ്റത്തില്‍ പോര്‍ച്ചുഗല്‍ താരം ടിയാഗോ അലക്സാണ്ടര്‍ ; പ്രതിരോധം ഉറപ്പിക്കാന്‍ സ്പാനിഷ് സാന്നിദ്ധ്യം ജുവാന്‍
കൊച്ചി: പുതിയ സീസണില്‍ പുതുമയോടെ ഇറങ്ങാന്‍ കേരളാബ്ളാസ്റ്റേഴ്സ്. മുന്നിലും പിന്നിലും പുതിയ താരങ്ങളുമായി ടീം സൂപ്പര്‍കപ്പിനിറങ്ങുന്നു. മുന്നേറ്റത്തില്‍ലേക്ക് പോര്‍ച്ചുഗീസ് താരം ടിയാഗോയെ സ്വന്തമാക്കിയ കേരളബ്ളാസ്റ്റേഴ്സ് പ്രതിരോധത്തില്‍ കോട്ടതീര്‍ക്കാന്‍ സ്പാനിഷ് താരം ജുവാനുമായി കരാറിലെത്തി. ഇരു താരങ്ങളുമായിട്ടാകും ഈ സീസണില്‍ മഞ്ഞപ്പട കളിക്കാനിറങ്ങുക. നേരത്തേ മുന്നേറ്റനിരയില്‍ പോര്‍ച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ അലക്സാണ്ടര്‍ മെന്‍ഡസ് ആല്‍വെസുമായി ടീം കരാര്‍ ഒപ്പുവെച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജെ1 ലീഗില്‍ നിന്നാണ് 29 വയസ്സുകാരന് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പോര്‍ച്ചുഗലിലെ കൊയിമ്പ്രയില്‍ ജനിച്ച ഈ 29 കാരന് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാന്‍ കഴിവുള്ളയാളാണ്. സെന്റര്‍ ഫോര്‍വേഡായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ടീമിന് താരത്തെ ഉപയോഗിക്കാനാകും. പോര്‍ച്ചുഗലിന്റെ പ്രശസ്തമായ സ്പോര്‍ട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെന്‍സസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആല്‍വെസ് കളി പഠിച്ചത്. വാര്‍സിം എസ്.സിയില്‍ സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം, പോര്‍ച്ചുഗീസ് ലീഗുകളില്‍ ശ്രദ്ധേയനായി. 2019 ല്‍ പോളണ്ടിലെ ഒളിമ്പിയ…
Read More » -
മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ
ലോകഫുട്ബോളില് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്. 2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…
Read More »