NEWSSports

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇന്ന് ഗുജറാത്തിനെതിരെ 

 ബെനോലിം (ഗോവ) സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇന്ന് അരങ്ങേറുന്നു. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്താണ് എതിരാളി.

ഗോവയിലെ ബെനോലിം ഫുട്ബോള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്ബതിനാണ് മത്സരം. ആതിഥേയരായ ഗോവ, ഛത്തീസ്ഗഢ് എന്നിവരാണ് കേരളത്തിന്റെ എ ഗ്രൂപ്പില്‍. ആകെ 35 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായാണ് യോഗ്യതാ റൗണ്ട് കളിക്കുന്നത്. ഗ്രൂപ്പ് ചാമ്ബ്യൻമാരും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും.

Signature-ad

 നവംബര്‍ പകുതിയില്‍ അരുണാചല്‍പ്രദേശിലാണ് അവസാന റൗണ്ട് മത്സരങ്ങള്‍. നിലവിലെ ജേതാക്കളായ കര്‍ണാടകം, റണ്ണറപ്പായ മേഘാലയ, ആതിഥേയരായ അരുണാചല്‍ ടീമുകള്‍ നേരിട്ട് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: