TRENDING

  • 14-13ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി; ഇനി മെസിയുടെ കളി കാണാം; ആരാധകരും ആവേശത്തില്‍; ഒന്നു പിന്നിലായതില്‍ മെസി ഫാന്‍സിന് നിരാശ

      സൗദി: ആരാധാകരെ ശാന്തരാകുവിന്‍ നിങ്ങളുടെ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മെസിയുടേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ആരാധകരോടുള്ള അഭ്യര്‍ഥനയാണ്. കട്ടയ്ക്ക് കട്ട നിന്നിരുന്ന ലെവലില്‍ നിന്ന് ഒരടി മുന്നോട്ടുപോയതോടെ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി. സിആര്‍7 നേടിയ നേട്ടം മെസി ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഇരട്ട ഗോള്‍ നേടിയതോടെ 2025 കലണ്ടര്‍ വര്‍ഷത്തില്‍ റൊണാള്‍ഡോ 40 ഗോള്‍ തികച്ചു. ക്ലബ്ബിനായി 32ഉം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി എട്ടും ഉള്‍പ്പെടെയാണിത്. ഇതോടെ കരിയറില്‍ റൊണാള്‍ഡോ 40+ ഗോള്‍ നേടുന്ന കലണ്ടര്‍ വര്‍ഷങ്ങളുടെ എണ്ണം 14 ആയി. 13 തവണ ഈനേട്ടം സ്വന്തമാക്കിയ മെസിക്കൊപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു സിആര്‍7. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മെസിക്ക് 46 ഗോളുണ്ട്. ഈ നൂറ്റാണ്ടില്‍ 14 കലണ്ടര്‍ വര്‍ഷങ്ങളില്‍ 40+ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് 40കാരനായ റൊണാള്‍ഡോ കുറിച്ചത്. അല്‍ അഖ്ദൂദിന് എതിരായ മത്സരത്തിന്റെ 31, 45+3 മിനിറ്റുകളില്‍ ആയിരുന്നു…

    Read More »
  • രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലിയെ മറികടന്നു; കാര്യവട്ടത്ത് പിറന്നത് പുതിയ റെക്കോഡ്

    രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമായി സ്മൃതി മന്ഥന. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാം മല്‍സരത്തിലാണ് സ്മൃതിയുടെ നേട്ടം. റെക്കോര്‍ഡ് നേട്ടത്തോടെ മിതാലി രാജിനെ മറികടന്ന സ്മൃതി അതിവേഗം രാജ്യാന്തര മല്‍സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരവുമായി. 281 ഇന്നിങ്സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം. കാര്യവട്ടത്ത് നടക്കുന്ന നാലാം ട്വന്‍റി20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഷഫാലിയും സ്മൃതിയും അതിവേഗതം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 30 പന്തുകളില്‍ നിന്നാണ് ഷഫാലി അര്‍ധ സെഞ്ചറി തികച്ചത്.  പാര്‍ട്നര്‍ഷിപ് 162 റണ്‍സില്‍ നില്‍ക്കെ നിമാഷയ്ക്ക് ക്യാച്ച് നല്‍കി  ഷഫാലി (79) മടങ്ങി. പിന്നാലെ 80 റണ്‍സെടുത്ത് സ്മൃതിയും. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും റിച്ച ഘോഷുമാണ് ക്രീസില്‍ ജയത്തോടെ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യന്‍ ലക്ഷ്യം.

    Read More »
  • “എക്കോ 50 കോടി ക്ലബ്ബിലേക്ക്” : ചിത്രം ഡിസംബർ 31 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും

    ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ ലോകവ്യാപമാകയുള്ള തിയേറ്റർ ഗ്രോസ് കളക്ഷൻ അൻപതു കോടി കടന്നു. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബർ 31മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ്…

    Read More »
  • ‘ഇവരൊക്കെ എന്തു മനുഷ്യരാണ്? ഇവനും നവോത്ഥാന നായകനാണത്രേ? വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്കു വെളുപ്പിക്കാന്‍ ഒരാള്‍കൂടെ രംഗത്തുവരുന്നു’; ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ അനുഭവം വെളിപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോസ്റ്റിട്ട ഷഹനാസ്

    കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക എം.എ. ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്കു വെളുപ്പിക്കാന്‍ ഒരാള്‍കൂടെ രംഗത്തുവരുന്നു എന്ന തലക്കെട്ടോടെയാണു പോസ്റ്റ്. ഭാര്യയും മക്കളുമുണ്ടായിട്ടും പ്രണയാഭ്യര്‍ഥനയുമായി വന്ന വിദേശത്തു താമസിക്കുന്ന കവിയെക്കുറിച്ചാണു പോസ്റ്റ്. ആരാണെന്നു വെളിപ്പെടുത്തുന്നില്ലെന്നും ഷഹനാസ് പറഞ്ഞുവയ്ക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് വെളുപ്പിക്കാന്‍ ഒരാള്‍ കൂടെ രംഗത്ത് വരുന്നു. സംഭവം ഇങ്ങനെയാണ്. നിന്നോട് എനിക്ക് പ്രണയം ഉണ്ടെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഭാര്യ ഇല്ലെ? എന്ന് തിരിച്ചു ചോദിക്കുന്നു. ഓഹോ നീ അത്തരം കുലസ്ത്രീ ആണോയെന്നും ഞാന്‍ ഒരു കുല പുരുഷനല്ല എന്ന് നവോത്ഥാന നായകന്‍ അഭിമാനത്തോടെ പറയുന്നു…അയ്യേ നീയൊക്കെ പ്രണയത്തെ ഇങ്ങനെ ഇടുങ്ങിയ അവസ്ഥയില്‍ ആണോ കാണുന്നത് എന്നും ചോദിക്കുന്നു. നമുക്ക് പ്രണയിച്ചൂടെ…? എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു. വിദേശത്തുനിന്ന് സാംസ്‌കാരിക ഇടപെടലുകള്‍ നിരന്തരം നടത്തുന്ന എഴുത്തുകാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. നിരവധി സമ്മാനങ്ങളുമായി ഈ സ്ത്രീയെ…

    Read More »
  • ഒറ്റച്ചാട്ടത്തിന് എട്ടുപേര്‍ ബിജെപി ആയി; മരുന്നിനു പോലും ഒരാളില്ല; മറ്റത്തൂരില്‍ മറുകണ്ടം ചാടിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി; ‘കൈപ്പത്തി ചിഹ്നം താമരയാക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കു ബുദ്ധിമുട്ടൊന്നുമില്ല’

    തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപി ആയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ചാട്ടമാണ് തൃശൂര്‍ മറ്റത്തൂരില്‍ കണ്ടത്, മരുന്നിനുപോലും ഒരാളില്ലെന്നും കോണ്‍ഗ്രസിനെതിരെ പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റ്. ഇരുട്ടിവെളുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപി ആകാന്‍ മടിക്കില്ല. സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പികോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.   മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപം ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി അധികാരം…

    Read More »
  • ഗില്‍ തിരിച്ചെത്തിയാല്‍ ഈ അഞ്ചുപേര്‍ക്കു ക്ഷീണം: ആദ്യം തെറിക്കുക സഞ്ജു? റിതുരാജും ജെയ്‌സ്വാളും എലിമിനേറ്റര്‍ റൗണ്ടില്‍; സൂര്യകുമാറിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പ് വരെ മാത്രം

    ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അവസാന നിമിഷം പുറത്താക്കപ്പെട്ടെങ്കിലും യുവ ഓപ്പണറും മറ്റു ഫോര്‍മാറ്റുകളിലെ നായകനുമായ ശുഭ്മന്‍ ഗില്ലിന്റെ വഴിയടഞ്ഞിട്ടില്ല. ടി20 ടീമില്‍ നിന്നുള്ള താല്‍ക്കാലികമായ മാറ്റിനിര്‍ത്തല്‍ മാത്രമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരം. ടി20 ലോകകപ്പിനു പിന്നാലെയുള്ള അടുത്ത ഐപിഎല്‍ സീസണ്‍ കഴിഞ്ഞാല്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗില്‍ തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ബിസിസിഐയുടെ പ്രഥമ പരിഗണനയും അദ്ദേഹത്തിനു തന്നെയാണ്. ടി20 ടീമിലേക്കു ഗില്‍ മടങ്ങിയെത്താല്‍ ചില താരങ്ങള്‍ക്കു അതു വലിയ ക്ഷീണമായി മാറും. അതു ആരൊക്കെയാണെന്നു നോക്കാം. ടി20 ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ പ്രധാനമായും അഞ്ചു താരങ്ങള്‍ക്കാണ് അതു വലിയ ക്ഷീണമായി മാറുക. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, അഗ്രസീവ് ഓപ്പണറായ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദ്…

    Read More »
  • ‘ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്; തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത് ആ ഇരുണ്ട കാലത്ത്’; ഇന്നിപ്പോള്‍ യഹലങ്കയിലേക്ക്; മൂന്നു പതിറ്റാണ്ട് കഴിഞ്ഞവര്‍ ഒറ്റരാത്രിയില്‍ അഭയാര്‍ഥികള്‍; എം. സ്വരാജിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ ദക്ഷിണേന്ത്യയിലേക്കും ഇറക്കുമതി ചെയ്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) നടന്ന ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മൂവായിരത്തോളം പാവപ്പെട്ട ജനങ്ങള്‍ കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ട വിഷയത്തിലാണ് സ്വരാജിന്റെ കുറിപ്പ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ കാലത്ത് ക്രൂരമായി കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛനെ പരാമര്‍ശിച്ചാണ് ‘സ്‌നേഹത്തിന്റെ കട’യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക് എന്ന് തുടങ്ങുന്ന കുറിപ്പിന്റെ തുടക്കം. ഈച്ചരവാര്യരെ പോലെ നിരവധി രക്ഷിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ട അക്കാലത്താണ് തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത്. അടിയന്തരാവസ്ഥയ്ക്കു ശേഷവും അധികാരത്തിന്റെ കുരുതികള്‍ തുടര്‍ന്നു. ഡല്‍ഹിയിലും ഹാഷിംപുരയിലും മറ്റു പലയിടത്തും ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കര്‍ണാടകയിലെ യലഹങ്കയില്‍ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ വരുന്നു. യലഹങ്കയിലെ…

    Read More »
  • ജെന്‍-സി സൂപ്പറാണ്, പക്ഷേ ബുദ്ധിയില്‍ അത്ര സൂപ്പറല്ല; ഐക്യു ലെവല്‍ താഴേക്കെന്നു പഠനം; വന്നുവന്നു മനുഷ്യന്‍ ബുദ്ധിയില്ലാത്ത മണ്ടന്‍മാരാകുമോ? എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവര്‍ ഐക്യു ലെവലില്‍ പുലികള്‍

    ന്യൂഡല്‍ഹി: അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേരുകളിലൊന്നാണു ജെന്‍ സി എന്നത്. ജെന്‍ സി സൂപ്പറാണ്, എന്തും പറയാന്‍ മടിക്കാത്തവരാണ്, അടിപൊളിയാണെന്നൊക്കെ പറയുമ്പോഴും ചില ശാസ്ത്രീയ പഠനങ്ങളില്‍ അത്ര പോര എന്നാണു കണ്ടെത്തല്‍. അതു മറ്റൊന്നിലുമല്ല, ഐക്യു (ഇന്റലിജന്റ് കോഷ്യന്റ്) നിലവാരത്തില്‍ അവര്‍ മില്ലേനിയല്‍സ് അല്ലെങ്കില്‍ എണ്‍പതിനും 96നും ഇടയില്‍ ജനിച്ചവരേക്കാള്‍ പിന്നിലാണെന്നാണു കണ്ടെത്തല്‍. അതായത് ബുദ്ധി അത്ര പോരെന്ന്. ഇതോടൊപ്പം കോഗ്നിറ്റീവ് ലോഡ് അഥവാ അറിവിന്റെ ഭാരം ജന്‍ സിക്കു കൂടുതലാണെന്നും കണ്ടെത്തല്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സാന്നിധ്യത്തില്‍ പ്രകൃത്യാ ഉള്ളതിനേക്കാള്‍ അറിവ് ഇവര്‍ക്കു കൂടുന്നു എന്നാണു പറയുന്നത്. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന റീലുകളും കണ്ടന്റുകളും ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവു നഷ്ടമാക്കുന്നു. ഒപ്പം, പ്രൊസസ്ഡ് ഭക്ഷണങ്ങളും ജെന്‍-സിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ആവിഷ്‌കാരബോധ്യങ്ങളും (ക്രിയേറ്റിവിറ്റി) കുറഞ്ഞുവരുന്നെന്നും കണ്ടെത്തി. ഇഡിയോക്രസി എന്ന സിനിമയില്‍ പറയുമ്പോലെ, ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ എന്നതാണു ചര്‍ച്ച. അപ്പോഴും തൊട്ടു മുമ്പത്തെ തലമുറകളെക്കാള്‍ ജന്‍-സി…

    Read More »
  • രാജാ യുവരാജാ…! ‘രാജാസാബി’ലെ ക്രിസ്മസ് സ്പെഷൽ പ്രൊമോ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ ക്രിസ്മസ് സ്പെഷൽ ‘രാജാ യുവരാജാ…’ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സഹാനാ…സഹാനാ…’ എന്ന പ്രണയ ഗാനം അടുത്തിടെ പുറത്തിറങ്ങിയത് ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെ എത്തിയ സഹാന എന്ന ഗാനവും ഇപ്പോൾ രാജാ യുവരാജാ പ്രൊമോയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച്…

    Read More »
  • ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും’; “ലെഗസി ഓഫ് ദി രാജാസാബ്” എപ്പിസോഡിൽ സംവിധായകൻ മാരുതി

    ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘ദി രാജാസാബി’ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ മൂന്നാമത്തെ എപ്പിസോഡ് പുറത്തിറങ്ങി. “ലെഗസി ഓഫ് ദി രാജാസാബ്” എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പരമ്പരയിൽ സിനിമയുടെ സംവിധായകൻ മാരുതിയും മറ്റ് അണിയറപ്രവർത്തകരും ചിത്രത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറയുന്നതാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ വേൾഡ് വൈഡ് റിലീസ്. റിബൽ സ്റ്റാർ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തെ സിനിമാ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കുമെന്നാണ് പുതിയ എപ്പിസോഡിൽ സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നതുമാണ്. ചിത്രത്തിൻ്റെ കഥാപരിസരം, കഥാപാത്രങ്ങൾ, അതുപോലെ ചിത്രത്തിൻ്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.…

    Read More »
Back to top button
error: