TRENDING

  • ശബരിമല വിവാദം കത്തുമ്പോള്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ ‘അയ്യപ്പ ജ്യോതി’ പ്രയാണവും ചര്‍ച്ചയാകുന്നു; കൊടിമരം സ്വര്‍ണം പൂശിയതും ബ്രാഹ്മണ സദ്യ സമൂഹ സദ്യയാക്കിയതും ഇടതു സര്‍ക്കാരുകള്‍; ദക്ഷിണേന്ത്യന്‍ പത്രങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി; ശമ്പളം മുടങ്ങിയ കാലത്തുനിന്ന് സമ്പന്നതയിലേക്ക് ശബരിമല മാറിയ വഴികള്‍

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലൂടെയും സ്വര്‍ണക്കൊള്ളയിലൂടെയും സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആകെ രണ്ടുലക്ഷത്തോളംപേര്‍ മാത്രം ഒരു സീസണില്‍ എത്തിയതില്‍നിന്ന് ആന്ധ്രയും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകരുടെ ഒഴുക്കു തുടങ്ങിയതിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതി പ്രയാണത്തോടെയാണെന്നാണു പോസ്റ്റില്‍ പറയുന്നത്. ചരിത്രത്തിലേക്കൊന്ന് ചികഞ്ഞ് നോക്കിയാല്‍ ഇ എം എസ് കേരളം ഭരിക്കുന്ന കാലത്താണ് ശബരിമലയുടെ വികസനത്തിന് വേണ്ടിയുള്ള ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അത്രയധികം ശോചനീയാവസ്ഥയിലായിരുന്ന ശബരിമലയെ പിടിച്ചുയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ അയ്യപ്പ ജ്യോതി എന്ന പരിപാടി കൊണ്ടായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രയാണം കൊണ്ട് തെക്കേ ഇന്ത്യയില്‍ ശബരിമല എന്ന തീര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് എല്ലാവരും അറിയാനിടയായി. അയ്യപ്പ ജ്യോതിക്ക് ശേഷമാണ് ശബരിമലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ്, കന്നട, ആന്ധ്ര പത്രങ്ങളില്‍ വരാനായി തുടങ്ങിയത്. പിന്നീട് ഭക്തര്‍ ശബരിമലയിലേക്ക്…

    Read More »
  • കെ-കുപ്പി മുതല്‍ പോറ്റീസ് ഗോള്‍ഡ് ബ്രാന്‍ഡിയും കെ-ബ്രാന്‍ഡിവരെ; ‘രക്ഷകന്‍’ എന്നു മുരളി തുമ്മാരുകുടി; കേരള ബ്രാന്‍ഡിക്കു പേരിട്ടു തകര്‍പ്പന്‍ കമന്റുകള്‍; ഡിസൈനും ലോഗോയും കുപ്പിയുംവരെ റെഡി!

    തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്കു പേരിടാമോ എന്നു ബെവ്‌കോയുടെ ചോദ്യത്തില്‍ തകര്‍പ്പന്‍ മറുപടികളുമായി ‘നെറ്റിസന്‍’. ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനവും ലഭിക്കുമെന്നായിരുന്നു ഓഫര്‍. സംഭവം വാര്‍ത്തയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ ബഹളമാണ്. എത്രപേര്‍, പേര് നിര്‍ദേശിച്ച് ബെവ്‌കോയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്ന് അറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പേരിടല്‍ പൊടിപൂരമാണ്! ട്രോളിയും കളിയാക്കിയും സീരിയസായുമെല്ലാം പേരിടല്‍ നടക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരും ലോഗോയും ക്ഷണിച്ച് ബവ്‌കോ എന്നുള്ള വാര്‍ത്തകള്‍ക്കു താഴെയും വമ്പന്‍ കമന്റുകളാണു നിറയുന്നത്. ‘മലബാര്‍ റിസര്‍വ്, കേരള ക്രൗണ്‍, ട്രാവന്‍കൂര്‍ ഗോള്‍ഡ്, മലബാര്‍ ഹെറിറ്റേജ്, കേരളീയം സെലക്ട് എന്നിങ്ങനെ ഒരു പിടിപേരുകളാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തത്. എല്ലാറ്റിനും കൂടെ ‘കെ’ ചേര്‍ക്കുന്ന രീതിയെടുത്ത് ‘കെ-സ്പിരിറ്റ്, കെ-ബ്രാന്‍ഡി’ എന്നിങ്ങനെ പേരുകള്‍ നിര്‍ദേശിക്കുന്നവരുമുണ്ട്. കുറച്ചുകൂടെ മലയാളത്തിലാക്കി ‘കെ-കുപ്പി’ എന്നായിരുന്നു ഒരു കമന്റ്്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ശബരിമല സ്വര്‍ണക്കൊള്ള വിവാദവും കത്തിനില്‍ക്കുന്ന സമയമാണല്ലോ, അപ്പോള്‍ പിന്നെ അതിനെ…

    Read More »
  • നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മത്തി ആരംഭം കുറിച്ചു.

    വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി ‘ ഈ ചിത്രത്തിന് ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച്ച കൊച്ചിയിൽ തുടക്കം കുറിച്ചു ഫിലിം പ്രൊഡ്യൂസേർസ് അസ്സോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യായിരുന്നു ആരംഭം കുറിച്ചത്. ചെമ്പിൽ അശോകൻ, നിർമ്മാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത്, ഷിജു നമ്പത്ത്, എന്നിവർ ആശംസകൾ നേർന്നു. റോഡ് മൂവിയായി അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരണം. ടെലി മീഡിയാ വിഷൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മത്തി എന്ന ടൈറ്റിലിൻ്റെ പിന്നിലും ചില കൗതുകങ്ങൾ അടങ്ങിയുട്ടുണ്ടന്ന് സംവിധായകസ ബിജുലാൽ വ്യക്തമാക്കി. പരസ്പരം തിരിച്ചറിയാത്തനാലു ചെറുപ്പക്കാരും അവരുടെ കാമുകിമാരും ചേർന്ന് നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. മുൻപരിചയങ്ങളി ല്ലാത്ത , വ്യത്യസ്ഥ…

    Read More »
  • ‘സിനിമ മോശമെങ്കിൽ എന്‍റെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാം, ഈ സിനിമയിലെ പ്രഭാസിനെ വർഷങ്ങളോളം പ്രേക്ഷകർ ഓർ‍ക്കും’; ‘രാജാസാബ്’ വേദിയിൽ വികാരാധീനനായി സംവിധായകൻ മാരുതി, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ഹൊറർ-ഫാന്‍റസി ചിത്രം ‘ദി രാജാ സാബ്’ റിലീസിനൊരുങ്ങവെ, സിനിമയെക്കുറിച്ചുള്ള തന്‍റെ ആത്മവിശ്വാസം വെളിപ്പെടുത്തി സംവിധായകൻ മാരുതി. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് മാരുതി വികാരാധീനനായി ചിത്രത്തെ കുറിച്ച് സംസാരിച്ചത്. “ഇന്ന് ഞാൻ ഈ സ്റ്റേജിൽ നിൽക്കാൻ കാരണം നിങ്ങൾ എനിക്ക് നൽകിയ പിന്തുണയാണ്. ‘ദി രാജാ സാബിന്’ പിന്നിൽ ഉറച്ചുനിന്നത് രണ്ട് വ്യക്തികളാണ്: പ്രഭാസ് ഗാരുവും വിശ്വപ്രസാദ് ഗാരുവും. വിശ്വപ്രസാദ് ഗാരുവും പീപ്പിൾ മീഡിയ ടീം മുഴുവനും ഈ സിനിമയ്ക്കായി തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചിരിക്കുകയാണ്. പ്രഭാസ് ഗാരു ‘ആദിപുരുഷിൽ’ രാമനായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഞാൻ ‘രാജാ സാബിന്‍റെ’ കഥയുമായി അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടപ്പോൾ പ്രഭാസ് ഗാരു ഒരുപാട് ചിരിച്ചു. യഥാർത്ഥത്തിൽ അദ്ദേഹത്തിന് ഈ സിനിമ ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. ‘ബാഹുബലിക്ക്’ ശേഷം പ്രഭാസ് ഗാരുവിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു. ഞങ്ങൾ ദക്ഷിണാഫ്രിക്കയിലെ ഒരു ചെറിയ പട്ടണത്തിൽ ഷൂട്ട് ചെയ്യുമ്പോൾ പോലും അവിടുത്തെ…

    Read More »
  • സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി

    സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. കൊടുങ്ങലൂരും പരിസര പ്രദേശങ്ങളിലും ആയിരുന്നു “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ഛായാഗ്രഹണം…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രത്തിനാണ് ജഗപതി ബാബു ഈ ചിത്രത്തിൽ ജീവൻ നൽകുന്നത് എന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അപ്പലസൂരി എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കന്നഡ സൂപ്പർതാരം…

    Read More »
  • ”നിങ്ങളെ കുറച്ചുകൂടി അടുത്തറിയാൻ എനിക്ക് വല്ലാത്തൊരു കൊതി!’;’ രാജാസാബി’ന്‍റെ അത്ഭുത ലോകം തുറന്ന് ട്രെയിലർ 2.0 പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ അത്ഭുതം ജനിപ്പിക്കുന്ന ട്രെയിലർ 2.0 പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ജനുവരി 9നാണ് ‘രാജാസാബ്’ വേൾഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ആദ്യ ട്രെയിലർ സൂചന നൽകിയിരുന്നു. രണ്ടാമത്തെ ട്രെയിലർ സിനിമയുടെ കൂടുതൽ സർപ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതാണ്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലർ ഏവരിലും രോമാഞ്ചം ജനിപ്പിക്കുന്നതാണ്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടർ പോസ്റ്ററുകളും…

    Read More »
  • യാഷിന്റെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി

    2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിംഗ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന ചിത്രം ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമാ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകർഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീർഘകാലം ഓർമ്മയിൽ നിലനിൽക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് ക്യാരക്റ്റർ പോസ്റ്റർ നൽകുന്നത്. വർഷങ്ങളായി ഹുമാ ഖുറേഷി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തീവ്രമായ സാമൂഹിക നാടകങ്ങൾ മുതൽ വ്യത്യസ്തമായ കഥാഖ്യാനങ്ങൾ, ഡാർക്ക് ത്രില്ലറുകൾ, മുഖ്യധാരാ സിനിമകൾ വരെ എല്ലാ വിഭാഗങ്ങളിലും സ്വതസിദ്ധമായ അഭിനയമുദ്ര പതിപ്പിക്കാൻ ഹുമാ ഖുറേഷിക്ക് സാധിച്ചിട്ടുള്ള ഹുമാ ഖുറേഷി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എലിസബത്തായി ഹുമയുടെ ക്യാരക്ടർ പോസ്റ്റർ തന്നെ വൈരുദ്ധ്യങ്ങളുടെ മനോഹരമായ…

    Read More »
  • ‘മീഡിയ വണ്ണും സംഘപരിവാറും പറയുന്ന നുണകളാണ് ഇടതുപക്ഷത്തിന്റെ ശത്രു; എംഎല്‍എമാര്‍ക്ക് 25,000 രൂപ അലവന്‍സ് എന്നത് നുണ പ്രചാരണം; മീഡിയ വണ്‍ കര്‍ണാടക സിപിഎമ്മിനെക്കുറിച്ചു വ്യാജ വാര്‍ത്ത ചമച്ചെന്നും’ മന്ത്രി പി. രാജീവ്; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

    തിരുവനന്തപുരം: സര്‍ക്കാരിനെിരേ ബിജെപിയും മീഡിയ വണ്‍ അടക്കമുള്ള ചാനലുകള്‍ നുണപ്രചാരണം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി മന്ത്രി പി. രാജീവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണെന്നും എംഎല്‍എമാര്‍ക്ക് 25,000 രൂപ ഓഫീസിനായി അലവന്‍ അനുവദിക്കുന്നു എന്നത് സംഘപരിവാറിന്റെ നുണ ഫാക്ടറിയില്‍ വിരിഞ്ഞതാണ്. മറ്റൊന്ന് കര്‍ണാടകയിലെ യലഹങ്കയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരെ കേരളത്തിലെ നേതാക്കള്‍ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടകയിലെ സിപിഐ എം അറിയിച്ചു എന്ന മീഡിയ വണ്‍ ചാനല്‍ വാര്‍ത്തയ്‌ക്കെതിരേയും രാജീവ് രംഗത്തുവന്നു. മുമ്പ് രാജീവിനു തമിഴ്‌നാട്ടില്‍ ഫാം ഉണ്ടെന്നതരത്തില്‍ വാര്‍ത്ത നല്‍കിയതിന് എതിരേയും രാജീവ് മീഡിയ വണ്ണിനെതിരേ രംഗത്തുവന്നിരുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവര്‍ത്തി പല വേഷത്തില്‍ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എംഎല്‍എ ഓഫീസിനായി എംഎല്‍എമാര്‍ക്ക് 25000 രൂപ അലവന്‍സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയില്‍ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ…

    Read More »
  • ‘ഹൊറർ-കോമഡി സിനിമകളിൽ ഇത്തരമൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി മാറി’യെന്ന് പ്രഭാസ്; ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ

    സംവിധായകൻ മാരുതി ഒരുക്കുന്നൊരു വിസ്മയമായിരിക്കും ‘രാജാസാബ്’ എന്ന് റിബൽ സ്റ്റാർ പ്രഭാസ്, ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. രാജാസാബ് പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജയ് ദത്ത് ഗാരു ഒരു ക്ലോസപ്പ് ഷോട്ടിൽ വന്നാൽ പോലും ആ സീൻ മുഴുവൻ അദ്ദേഹം കൈക്കലാക്കും. ഇതൊരു മുത്തശ്ശിയുടെയും കൊച്ചുമകന്‍റെയും കഥയാണ്. സെറീന വഹാബ് ഗാരുവാണ് ഈ ചിത്രത്തിൽ എന്‍റെ മുത്തശ്ശിയായി അഭിനയിച്ചത്. അവർ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്‍റെ സ്വന്തം സീനുകൾ പോലും മറന്ന് ഞാൻ അവരുടെ പ്രകടനം നോക്കി നിന്നുപോയി. ഞാൻ അവരുടെ അഭിനയത്തിന്‍റെ വലിയൊരു ആരാധകനായി മാറി. എന്നോടൊപ്പം സെറീന ഗാരുവും ‘രാജാ സാബി’ലെ ഒരു ഹീറോ തന്നെയാണ്. റിദ്ധി, മാളവിക, നിധി എന്നീ മൂന്ന് സുന്ദരികളായ നായികമാരും തങ്ങളുടെ പ്രകടനത്തിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും നിങ്ങളെ ആകർഷിക്കും, പ്രഭാസ് പറഞ്ഞു. ഈ സിനിമയുടെ…

    Read More »
Back to top button
error: