TRENDING

  • അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ

    അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുവത്സരമായ 2026ന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ , ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി…

    Read More »
  • സെലിബ്രിറ്റിയുടെ മകളായാൽ റോഡിലൂടെ ബിയർ കുപ്പിയുമായി നടക്കാൻ പാടില്ലേ : സാറ ടെണ്ടുൽക്കർക്ക് നേരിടേണ്ടി വരുന്നത് സൈബർ ബൗൺസറുകൾ : കയ്യിൽ ബീയർ കുപ്പിയുമായി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെ നടുറോഡിൽ സാറാ ടെണ്ടുൽക്കർ

        ഗോവ: പ്രശസ്തനായ ഒരു സെലിബ്രിറ്റിയുടെ മകനോ മകളോ ആയി ആണെങ്കിൽ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് 100 വട്ടം ആലോചിക്കണം. ലോകമെമ്പാടും ആരാധകരുള്ള സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ബിയർ കുപ്പിയുമായി ഗോവൻ തെരുവുകളിലൂടെ നടക്കുന്നത് കാണുമ്പോൾ സോഷ്യൽ മീഡിയയ്ക്ക് വാളെടുത്തു തുള്ളാൻ ഇതിനപ്പുറം ഇനിയെന്തു വേണം.. സച്ചിന്റെ മകൾ സാറാ ടെണ്ടുൽക്കർ മറ്റാരെയും പോലെ പുതുവർഷം ഒന്ന് ആഘോഷിക്കാൻ ഇറങ്ങിയപ്പോഴാണ് സോഷ്യൽ മീഡിയയുടെ വലയിൽ പെട്ടത്. ലോകമെമ്പാടും കുപ്പി പൊട്ടിച്ചും മൂക്കുമുട്ടെ മദ്യപിച്ചും പുതുവർഷത്തെ വരവേറ്റവർ തന്നെയാണ് കെട്ടു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ സാറക്കെതിരെ വിമർശനവുമായി സൈബറിടത്തിൽ പുതുവർഷം ആഘോഷിക്കുന്നത്.     സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറാ ടെണ്ടുൽക്കർ ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും, പുതുവത്സരാഘോഷത്തിന് മുൻപാണ് ചിത്രീകരിച്ചതാണെന്നാണ് ചില സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ടെത്തലും തറപ്പിച്ചു പറയലും..   വിഡിയോയിൽ, സാറ തന്റെ…

    Read More »
  • ‘രാജാസാബി’ലെ അനിതയായി റിദ്ദി കുമാർ! ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയിൽ റിദ്ദി കുമാർ അവതരിപ്പിക്കുന്ന അനിത എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി 9നാണ് ‘രാജാസാബ്’ വേൾഡ് വൈഡ് റിലീസ്. ”ദി രാജാ സാബ്’ ഒരു പെർഫെക്റ്റ് എന്‍റർടെയ്നർ ആയിരിക്കുമെന്നും പ്രഭാസ് ഗാരു നമ്മുടെ എല്ലാവരുടേയും ഡാർലിങ് ആണെന്നും സംവിധായകൻ മാരുതി ഈ സിനിമയിൽ അദ്ദേഹം എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചുതന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പ്രീ റിലീസ് ഇവന്‍റിൽ റിദ്ദി കുമാർ പറഞ്ഞിരുന്നു. പ്രഭാസ് ഗാരുവിന്‍റെ എല്ലാ നല്ല ഗുണങ്ങളും നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ കഴിയും. ഈ സിനിമ കണ്ടുകഴിഞ്ഞാൽ, നിങ്ങൾ പ്രഭാസ് ഗാരുവിനെ കൂടുതൽ ഇഷ്ടപ്പെടുമെന്നും” അവർ കൂട്ടിച്ചേർത്തിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും…

    Read More »
  • തോക്കുകളുടെ കൂമ്പാരവുമായി ഒരു ന്യൂ ഇയർ ആശംസ! ‘കാട്ടാളൻ’ ന്യൂ ഇയർ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ട് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഒപ്പം സിനിമയുടെ പുത്തൻ അപ്‍ഡേറ്റും

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ന്യൂ ഇയർ സ്പെഷൽ പോസ്റ്റർ പുറത്ത്. പല വലിപ്പത്തിലുള്ള തോക്കുകളുടെ കൂമ്പാരത്തിന് നടുവിലാണ് ‘ഹാപ്പി ന്യൂ ഇയർ’ എന്നെഴുതിക്കൊണ്ടുള്ള ആശംസ എത്തിയിരിക്കുന്നത്. ഒപ്പം സിനിമയുടെ പുത്തൻ അപ്ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ടീസർ ജനുവരി 16ന് പുറത്തിറങ്ങുമെന്നതാണ് ന്യൂ ഇയർ ആശംസയോടൊപ്പം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ…

    Read More »
  • ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ തിളക്കത്തിൽ ഒന്നര വയസ്സുകാരൻ കെവിൻ കേദാർ…

    എട്ട് വിഭാഗങ്ങളിലെ 180ൽ പരം വസ്തുക്കളും പേരുകളും നിമിഷ നേരം കൊണ്ട് തിരിച്ചറിഞ്ഞാണ് ഒരു വയസും എട്ട് മാസവും മാത്രം പ്രായമുള്ള കെവിൻ കേദാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.കെവിൻൻ്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മ സൗഭിയാണ് പരിശീലനം നൽകിയത്. ഒരു വയസ് മുതൽ തന്നെ കെവിൻ ഓരോ വസ്തുവിനെയും തിരിച്ചറിയാറുണ്ടെന്ന് പൊതുപ്രവർത്തകൻ കൂടിയായ അച്ഛൻ അഖിൽ രാജ് പറഞ്ഞു. കൊയിലാണ്ടി മരളൂർ സ്വദേശികളായ അഖിൽരാജ് – സൗഭി ദമ്പതികളുടെ മകനാണ് കെവിൻ കേദാർ…

    Read More »
  • ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” മലയാളം പതിപ്പ് നാളെ മുതൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

    കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ൻ്റെ മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കും. ഡിസംബർ 25 നാണ് ചിത്രത്തിന്റെ കന്നഡ പതിപ്പ് റിലീസ് ചെയ്തത്. കർണാടകയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ഒരു ഫാന്റസി ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രം, വമ്പൻ താരനിരയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് വലിയ…

    Read More »
  • 5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്

    4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റം കേവലം വേഗതയുടെ കണക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും, നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ഘടനയും അത് നല്‍കുന്ന സ്ഥിരതയുമാണ് യഥാര്‍ത്ഥ വിജയിയെ നിര്‍ണ്ണയിക്കുന്നതെന്നും ഇതില്‍ ജിയോ വലിയ മുന്നേറ്റം നടത്തിയെന്നും ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് കൊച്ചി: ഇന്ത്യന്‍ 5ജി വിപണിയില്‍ റിലയന്‍സ് ജിയോ വ്യക്തമായ ആധിപത്യം നേടിയതായി പ്രമുഖ നെറ്റ്‌വര്‍ക്ക് ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ സിഗ്‌നലിന്റെ പുതിയ റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, 5ജി വേഗത, ലഭ്യത, ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സമയം എന്നിവയിലെല്ലാം ജിയോ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റം കേവലം വേഗതയുടെ കണക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും, നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ഘടനയും അത് നല്‍കുന്ന സ്ഥിരതയുമാണ് യഥാര്‍ത്ഥ വിജയിയെ നിര്‍ണ്ണയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എതിരാളികള്‍ ബഹുദൂരം പിന്നില്‍ ഒരു ശരാശരി ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, 4ജിയില്‍ നിന്ന് 5ജിയിലേക്കുള്ള മാറ്റത്തിന്റെ ഏറ്റവും…

    Read More »
  • ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്‌സിക്കിൽ ഗംഗയായി നയൻതാര : ക്യാരക്റ്റർ പോസ്റ്റർ റിലീസായി

    ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് എന്ന യാഷ്–ഗീതു മോഹൻദാസ് ചിത്രം 2026 മാർച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവർത്തകർ ശക്തമായ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയൻതാര ഈ ചിത്രത്തിന്റെ യൂണിവേഴ്‌സിൽ നിർണായക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയൻതാര, ടോക്സികിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്. സ്വാഭാവിക ആകർഷണം കൂടുതൽ ശക്തമാകുകയും, അതേസമയം പുതുമയുള്ളൊരു അവതാരം പ്രേക്ഷകർക്ക് മുന്നിൽ വെക്കുകയും ചെയ്യുന്ന ഒരു യാത്രയാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ നയൻ‌താര ടോക്‌സിക്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഗംഗയായി നയൻതാരയുടെ അവതാരം ദൃശ്യപരമായി അതീവ ആകർഷകമാണ്. നിർഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, പരിശീലനം ലഭിച്ച അധികാരബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും…

    Read More »
  • അഭിനയം പഠിപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാർ കൊച്ചിയിൽ.

    കൊച്ചി : ആക്ടേഴ്സ് ഫാക്ടറി യുടെ മൂന്നാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ജനുവരി 16 17 18 കൊച്ചിയിൽHOTEL ARCTIC GOLD, വൈറ്റില യിൽ വെച്ച് നടക്കുന്നു. സൂപ്പർഹിറ്റ്‌ സംവിധായകൻ ലാൽ ജോസ് അടക്കം ഒട്ടേറെ സിനിമ പ്രവർത്തകരാണ് ഈ അഭിനയ പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. നടന്മാരായ പ്രമോദ് വെളിയനാട്, സംവിധായകനും നടനുമായ സോഹൻ സീനു ലാൽ, ദിനേഷ് പ്രഭാകർ, ജോജി മുണ്ടക്കയം സംവിധായകൻ സന്തോഷ് ഇടുക്കി പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, മേക്കപ്പ് കലാകാരൻ പട്ടണം ഷാ കലാ സംവിധായകൻ ഗിരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകുന്ന ഈ അഭിനയ പരിശീലന ക്യാമ്പിൽ തത്സമയ ചിത്രീകരണവും സ്ക്രീൻ ആക്ടിങ്ങിന്റെ സാങ്കേതിക വശങ്ങളുമാണ് പ്രധാന പരിശീലന വിഷയം. മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിക്കാവുന്ന രീതിയിലാണ് ഈ ആക്ടിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആക്ടേഴ്സ് ഫാക്ടറിക്ക് വേണ്ടി ലിബിയ, അഭിലാഷ്, ജിഷ്ണു രാധാകൃഷ്ണൻ, സന്തോഷ്‌ ഇടുക്കി എന്നിവർ അറിയിച്ചു.

    Read More »
  • താരവിവാഹത്തിനു തെന്നിന്ത്യ; കൊട്ടാരമൊരുങ്ങി; ഫെബ്രുവരി 26 മിന്നുകെട്ട്; ആഘോഷ മൂഡില്‍ രശ്മികയും വിജയ് ദേവരക്കൊണ്ടയും; നിശ്ചയംപോലെ വിവാഹത്തിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

    ബംഗളുരു: തെന്നിത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹത്തിനു വേദിയൊരുങ്ങി. രശ്മിക മന്ദാന വിജയ് ദേവരകൊണ്ട വിവാഹത്തിനു തീയതിയും വിവാഹ വേദിയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞകുറേ മാസങ്ങളായി ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2025 ഒക്ടോബറില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടത്. പിന്നാലെ ഇരുവരും 2026ല്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളെത്തി. 2026 ഫെബ്രുവരിയില്‍ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട വിവാഹം ഉണ്ടാകുമെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഫെബ്രുവരി 26 ന് ഇരുവരും വിവാഹിതരാകും. ഉദയ്പൂരിലെ ഒരു കൊട്ടാരമായിരിക്കും വേദിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹനിശ്ചയം പോലെ തന്നെ വിവാഹവും വളരെ ലളിതവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങുമായിരിക്കും. വിവാഹ ശേഷം സിനിമ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരമോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുന്നുണ്ടോ എന്നതില്‍ വ്യക്തയില്ല. 2018 ല്‍ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ്…

    Read More »
Back to top button
error: