TRENDING

  • ചത്താ പച്ച ജനുവരി 22-ന് തിയേറ്ററുകളിലേക്ക്; ചിത്രത്തിൽ, മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി യുടെ സാന്നിധ്യം ഉറപ്പിക്കുന്ന റിലീസ് ഡേറ്റ് പോസ്റ്റർ

    റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ ‘ചത്താ പച്ച ’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. റസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ ആവേശം പകരുമെന്നുറപ്പാണ്. പുറത്തുവിട്ട റിലീസ് ഡേറ്റ് പോസ്റ്ററിൽ തീപ്പൊരി പോലെ തിളങ്ങുന്ന സ്വർണ്ണനിറങ്ങൾ, പറക്കുന്ന നോട്ടുകൾ, ആവേശത്തോടെ ആർത്തുവിളിക്കുന്ന ജനക്കൂട്ടം, റിങ്ങിലെ ഒരു റെസ്ലർ എല്ലാം ചേർന്ന് ടീസറിലും മറ്റു പോസ്റ്ററുകളും കണ്ട ഒരു കളർഫുൾ റെസ്ലിങ് ലോകം ഈ പോസ്റ്ററിലും വ്യക്തമാണ്. എന്നാൽ ഈ മുഴുവൻ ദൃശ്യവിസ്മയത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതോ? “IN CINE‘M’AS” എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന “M”. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്. ആരാധകരും സിനിമാപ്രമികളും ഈ സംശയം സോഷ്യൽ മീഡിയയിൽ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം…

    Read More »
  • ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമായി റോയൽ സിനിമാസിന്‍റെ അഭിനവ് ശിവൻ ചിത്രം വരുന്നു; നായകനായി ശിവജിത്ത്, ചിത്രമൊരുങ്ങുന്നത് 6 ഭാഷകളിൽ

    ഇന്ത്യൻ ആക്ഷൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ സിനിമ വരുന്നു. ‘എ.ആർ.എം’ (ARM), ‘പെരുങ്കളിയാട്ടം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്ന രീതിയിലുള്ള ഒരു പാൻ-ഇന്ത്യൻ ആക്ഷൻ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയൽ സിനിമാസിന്‍റെ ബാനറിൽ സിഎച്ച് മുഹമ്മദാണ് സിനിമയുടെ നിർമ്മാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ഒട്ടേറെ സിനിമകളിൽ കഥാപാത്രങ്ങൾക്കായി ഏത് കഠിനമായ ശാരീരിക മാറ്റങ്ങൾക്കും തയ്യാറായ നടൻ ശിവാജിത്താണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകള്‍. അഭിനവ് ശിവന്‍റെ കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് സൂചന. ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ്…

    Read More »
  • ചിരിപ്പിച്ച് പ്രണയിക്കാൻ നിവിൻ പോളിയും മമിതയും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം തുടങ്ങി

    ‘പ്രേമം’ മുതൽ ‘സർവ്വം മായ’ വരെ പ്രേക്ഷക മനം കവർ‍ന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം ‘പ്രേമലു’ ടീമും ആദ്യമായി ഒന്നിക്കുന്ന ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ സിനിമാ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് നടന്നു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്. സംഗീത് പ്രതാപും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. ‘പ്രേമലു’വിലൂടെ സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയി മാറിയ മമിത വീണ്ടും ‘പ്രേമലു’ മേക്കേഴ്സിനൊപ്പം ഒന്നിക്കുകയുമാണ് ഈ സിനിമയിലൂടെ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ബത്‍ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ‘സർവ്വം മായ’യിലൂടെ തന്‍റെ സ്ട്രോങ്ങ്…

    Read More »
  • സൗത്ത് സോൺ നീന്തൽ: അഞ്ച് മെഡലുകളുമായി ഹന്ന എലിസബത്ത് സിയോ

    കൊച്ചി: ഹൈദരാബാദിൽ നടന്ന 36-ാമത് സൗത്ത് സോൺ സബ് ജൂനിയർ ആൻഡ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി ഹന്ന എലിസബത്ത് സിയോ. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ഈ കൊച്ചു മിടുക്കി നീന്തിക്കയറിയത്. തെലങ്കാന സ്വിമ്മിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളോടായിരുന്നു ഹന്നയുടെ പോരാട്ടം. വ്യക്തിഗത ഇനങ്ങളായ 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിലും, 4 × 100 മീറ്റർ മെഡ്‌ലി റിലേയിലും ഹന്ന വെള്ളി മെഡൽ നേടി. 800 മീറ്റർ ഫ്രീസ്റ്റൈൽ, 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിലാണ് വെങ്കല മെഡൽ നേട്ടം. ഡിസംബർ 27 മുതൽ 29 വരെ ഹൈദരാബാദിലായിരുന്നു മത്സരം. മികച്ച പരിശീലനവും കഠിനാധ്വാനവുമാണ് ഹന്നയെ വിജയപീഠത്തിലെത്തിച്ചത്. സ്കൂളിനും നാടിനും അഭിമാനമായ ഹന്നയെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.

    Read More »
  • അടങ്ങാ കാളയായി റോബർട്ട് മാസ്റ്റർ നായകനാവുന്ന ‘ സെവല കാള ‘ യുടെ ഫസ്റ്റ് ലുക്ക് എത്തി!

    നടനും നൃത്ത സംവിധായകനുമായ റോബർട്ട് മാസ്റ്റർ നായകനാവുന്ന ആക്ഷൻ എൻ്റർടെയിനറായ ‘ സെവല കാള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്ത് വിട്ടു. വയലൻസ് മൂഡിലുള്ള ആക്ഷൻ ചിത്രമാണെന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. സെവല കാള എന്നാൽ അടങ്ങാത്ത കാള എന്നാണ് അർഥം.സംവിധാന സഹായികളായി പ്രവർത്തിക്കാതെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സിനിമാ പ്രവേശം നടത്തിയ ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബുരാജ് എന്നിവരെ പോലെ ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമായി സിനിമയിലേക്ക് ചുവട് വെക്കുന്ന പോൾ സതീഷ് ‘ സെവല കാള ‘ യുടെ രചനയും സംവിധാനവും നിർവഹിക്കുന്നു.മധുരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആക്ഷൻ, പ്രണയം, കോമഡി, സെൻ്റിമെൻ്റ് എന്നിങ്ങനെ ഒരു വിനോദ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്താണ് നവാഗതനായ പോൾ സതീഷ് ‘ സെവല കാള ‘ ക്ക് ദൃശ്യാവിഷ്കാരം നൽകുന്നത്. ഇതിൽ മുരടൻ നായകനായി റോബർട്ട് മാസ്റ്ററും…

    Read More »
  • ചെറുപ്പത്തിൻ്റെ കൂട്ടായ്മയിൽ പ്രകമ്പനം ടീസർ എത്തി.

    ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിൻ്റേതാണ് ഈ ദൃശ്യഭാഗങ്ങൾ. റിലീസ്സുമായി ബന്ധപ്പെട്ടാണ് ഈ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് ചെറുപ്പക്കാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന എല്ലാ നെഗളിപ്പും ഈ ടീസറിൽ വ്യക്തമാകുന്നുണ്ട്. പുതിയ തലമുറയിലെ ജനപ്രിയരായ താരങ്ങളുടെ സാന്നിദ്ധ്യം ഈ ടീസറിൽ നിറഞ്ഞുനിൽക്കുന്നു. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന്,വ്യത്യസ്ഥ കാഴ്പ്പാടുകളുമായി ഒരുകാംബ സ്സിൽഎത്തപ്പെടുന്നവരുടെ ഹോസ്റ്റൽ ജീവിതമാണ് പ്രകമ്പനത്തിലൂടെ തികച്ചും രസാകരമായി അവതരിപ്പിക്കുന്നത്. നവരസ ഫിലിംസ്, &സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്. ,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിവേക് വിശ്വൻ ഐ.എം. പി. മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി, എന്നിവരാണ് കോ – പ്രൊഡ്യൂസേർസ് – എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിജ് സുരേഷ്. ഗണപതി, സാഗർ സൂര്യ,…

    Read More »
  • പോയവര്‍ഷം സിനിമാ മേഖലയ്ക്ക് നഷ്ടം 530 കോടി; 185 ചിത്രങ്ങളില്‍ 150 എണ്ണവും പൊട്ടി; ഒമ്പത് സൂപ്പര്‍ഹിറ്റ്; 14 ഹിറ്റുകള്‍; ഒടിടിയുടെ സഹായത്തില്‍ പത്തു ചിത്രങ്ങള്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ചു; റീ റിലീസ് ചിത്രങ്ങളും ക്ലച്ച് പിടിച്ചില്ല

    കൊച്ചി: 2025 ല്‍ മലയാള സിനിമയ്ക്ക് 530 കോടിയുടെ നഷ്ടം ഉണ്ടായെന്ന് ഫിലിം ചേംബര്‍. പുറത്തിറങ്ങിയ 185 സിനിമകളില്‍ 150 എണ്ണവും പരാജമായിരുന്നുവെന്നും ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. 9 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് ഗണത്തിലും പതിനാറ് ചിത്രങ്ങള്‍ ഹിറ്റ് ഗണത്തിലും ഉള്‍പ്പെടുന്നു. തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ ‘2025, മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വര്‍ഷമായിരുന്നു. 185-ഓളം പുതിയ ചിത്രങ്ങളാണ് ഈവര്‍ഷം തിയേറ്ററില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ എത്ര ചിത്രങ്ങള്‍ലാഭമുണ്ടാക്കി? എത്ര കോടി രൂപയാണ് ഇന്‍ഡസ്ട്രിക്ക് നഷ്ടം സംഭവിച്ചത്? മലയാള സിനിമയുടെ 2025-ലെ ബോക്‌സസ് ഓഫീസ് റിപ്പോര്‍ട്ടിലേക്ക് നമുക്കൊന്ന് തിരിഞ്ഞ് നോക്കാം. 185 സിനിമകള്‍ കൂടാതെ എട്ട്…

    Read More »
  • പൂമ്പാറ്റയെപ്പോലെ സുന്ദരി; ന്യൂഡ് മേക്കപ്പും ഇളംനീല ഫ്രോക്കും; സോഷ്യല്‍ മീഡിയ കീഴടക്കി പാര്‍വതി

    ന്യൂയര്‍ ദിനത്തില്‍ നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇളംനീല നിറത്തിലുള്ള സ്ട്രാപ്പ്​ലെസ് ഫ്രോക്കാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. കണ്ണ് നീട്ടിയെഴുതി ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കില്‍ ന്യൂഡ് മേക്കപ്പാണ് ചെയ്​തിരിക്കുന്നത്. ചിത്രം കണ്ട് ‘ഒരു പൂമ്പാറ്റയെ പോലെ ഉണ്ടല്ലോ’ എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. ഡോണ്‍ പാലത്തറ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിലാണ് ഇനി പാര്‍വതി നായികയാവുന്നത്. ദിലീഷ് പോത്തനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഡോണ്‍ പാലത്തറയ്‌ക്കും ദിലീഷ് പോത്തനുമൊപ്പം എത്തുന്നത്. ഇവരെ കൂടാതെ രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്‌ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍റെ നിര്‍മാണത്തിലൊരുങ്ങുന്ന വെബ് സീരിസിലും പാര്‍വതിയാണ് പ്രധാനതാരം. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്‌റ്റോം’ എന്ന വെബ് സീരീസിലാണ് പാര്‍വതി നായികയാവുന്നത്.

    Read More »
  • എടീ, പോടീ വിളി വേണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ ഊബര്‍ കാറിന്റെ ചാവി ഊരിയെടുത്തു, പിന്നെ പച്ചത്തെറിവിളി; പുതുവത്സരത്തിലെ കയ്പ് പങ്കുവച്ച് നടി റൂബി ജുവല്‍; പരാതിയുമായി എത്തിയപ്പോള്‍ സ്‌റ്റേഷനില്‍നിന്ന് നീതി ലഭിച്ചു; പോലീസിന് അഭിനന്ദനം

    കൊച്ചി: പുതുവർഷ ദിനത്തിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ബാര്‍ ഹോട്ടലിന് മുന്നില്‍ നേരിട്ട ദുരനുഭവം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടി റൂബി ജുവല്‍. റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിന് മുന്നിൽ വെച്ച് 2 സെക്യൂരിറ്റി ജീവനക്കാരും മറ്റൊരാളും ചേർന്ന് തന്നെയും ഊബർ ഡ്രൈവറെയും പച്ചത്തെറി വിളിച്ച് അധിക്ഷേപിച്ചെന്ന് റൂബി പറഞ്ഞു. പരാതിയുമായി എത്തിയ തനിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിച്ചെന്നും തിരിക്കിലായിരുന്നിട്ടും എസ്ഐ റെജി ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്തെന്നും റൂബി പറഞ്ഞു. കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൺവേ വഴി വന്ന കാർ തിരിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വൺവേ ആയതിനാൽ ബാര്‍ ഹോട്ടലിന്‍റെ ​ഗേറ്റിന് മുന്നിൽ കൂടി വാഹനം വളച്ചെടുത്തതാണ് സെക്യൂരിറ്റി ജീവനക്കാരെ ചൊടിപ്പിച്ചത്. സെക്യൂരിറ്റിമാർ രണ്ട് പേരും മോശമായി സംസാരിച്ചു, അതിനിടെ അവിടെയെത്തിയ യുവാവ് പച്ചത്തെറി വിളിച്ച് കാറിന്‍റെ ചാവി ഊരിയെടുത്തു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി…

    Read More »
  • അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

    സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. പുതുവർഷ ആശംസകളേകുന്ന ഒരു പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിലെ ‘ അയ്യോ കാതലേ’ എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന…

    Read More »
Back to top button
error: