TRENDING

  • ‘തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലമ്മേ, അന്നു ഞാന്‍ ശരിക്കും കരഞ്ഞുപോയി’; കമല്‍ഹാസനൊപ്പം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും; ‘ആ ദിവസം വരണേയെന്ന് എന്നും പ്രാര്‍ഥിച്ചിരുന്നു’

    കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കമല്‍ ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി. ഉര്‍വശിക്കൊപ്പമാണ് തേജാ ലക്ഷ്മി കമല്‍ ഹാസനെ കണ്ടത്. ചെറുപ്പത്തില്‍ പഞ്ചതന്ത്രം സിനിമയുടെ സെറ്റില്‍ കമല്‍ ഹാസന്‍ തന്നെ എടുത്തുകൊണ്ട് നടക്കാറുണ്ടായിരുന്നെന്നും തേജാലക്ഷ്മി പറഞ്ഞു. അന്നത്തെ സംഭവങ്ങളൊന്നും ഓര്‍മയില്‍ ഇല്ലെന്നും എന്നാല്‍ 2025ലെ ഒരു അവാര്‍ഡ് ചടങ്ങില്‍ കമല്‍ ഹാസനെ തൊട്ടടുത്ത് കാണാന്‍ സാധിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും തേജാലക്ഷ്മി പറഞ്ഞു. ഒടുവില്‍ അമ്മക്കൊപ്പം അദ്ദേഹത്തെ കണ്ടെന്നും പത്തു മിനിട്ടില്‍ താഴെ മാത്രമുള്ള കൂടിക്കാഴ്ച പത്ത് വര്‍ഷം പോലെയാണ് തോന്നിയതെന്നും തേജാ ലക്ഷ്മി പറഞ്ഞു. ‘വര്‍ഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം ‘പഞ്ചതന്ത്രം’ സിനിമയുടെ സെറ്റില്‍ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാന്‍ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വാശി പിടിക്കുന്ന ദിവസങ്ങളില്‍, ഞാന്‍ കരയാതിരിക്കാനായി കമല്‍ സാര്‍ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന…

    Read More »
  • ‘നീ കയറിക്കോടാ, സ്റ്റാന്‍ഡില്‍ ആക്കിത്തരാം എന്നു പറഞ്ഞ ഓട്ടോ ചേട്ടന്‍മാര്‍ക്ക് നന്ദി’; ഒരു ദിവസം ഇന്ത്യക്കായി കളിക്കുമെന്ന് പറഞ്ഞത് നാട്ടുകാര്‍; നാട്ടിലെ പരിപാടിയില്‍ വികാരാധീനനായി സഞ്ജു സാംസണ്‍

    കൊച്ചി: കുട്ടിക്കാലത്ത് തനിക്ക് നാട്ടില്‍ നിന്നും കിട്ടിയ പിന്തുണയും സ്നേഹവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തായെന്ന് സഞ്ജു സാംസണ്‍. ബാറ്റിങ് കിറ്റുമായി നടന്ന് പോകുമ്പോള്‍ ‘നിന്നെക്കൊണ്ട് പറ്റുമെന്നും, ഒരു ദിവസം ഇന്ത്യയ്ക്കായി കളിക്കുമെന്നും’ ആദ്യം പറഞ്ഞത് നാട്ടുകാരാണെന്നും താരം പറയുന്നു. ഭാരമേറിയ വലിയ ബാഗുമായി ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍, കയറിക്കോടാ, ബസ് കിട്ടുന്നിടത്ത് ആക്കിത്തരാമെന്ന് പറഞ്ഞ ഓട്ടോക്കാരുണ്ടെന്നും നാട് നല്‍കിയ സ്നേഹത്തിന് എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു. വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് താരം നാട്ടുകാരുടെ പിന്തുണ ഓര്‍ത്തെടുത്തത്. അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ് വിഴിഞ്ഞമെന്നും അതുകൊണ്ട് തന്നെ പരിപാടിക്ക് നിര്‍ബന്ധമായി വരണമെന്നും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണമെന്നും അച്ഛന്‍ പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മനസില്‍ ഒരു സ്വപ്നമുണ്ടെങ്കില്‍ അത് നേടിയെടുക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒപ്പം കഠിനാധ്വാനവും അച്ചടക്കവും ചേര്‍ന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നതിന്‍റെ ഉദാഹരണമാണ് താനെന്നും താരം പറഞ്ഞു. സഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘കുറേ സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷേ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സ്റ്റേജില്‍ നിന്ന്…

    Read More »
  • പോലീസ് വേഷത്തിൽ സൈജു കുറുപ്പ് എത്തുന്ന ആരം പൂജ ചടങ്ങുകൾ നടന്നു; ചിത്രീകരണത്തിന് തുടക്കം

    ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. സംവിധായകരായ നാദിർഷ, വിഎം വിനു, ശ്രദ്ധേയ നിർമ്മാതാവായ പിവി ഗംഗാധരന്‍റെ ഭാര്യ പി.വി ഷെരിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമ്മം നിർമ്മാതാവ് ജുനൈസ് ബാബുവിന്‍റെ ഉമ്മയും ഭാര്യയും ചേർന്ന് നിർവ്വഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്നതാണ് ചിത്രം. ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ്…

    Read More »
  • സമൂഹ മാധ്യമങ്ങളിൽ വൈറലായി ജോൺ പോൾ ജോർജിൻ്റെ ആശാനിലെ “മയിലാ” ഗാനം; ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ”മയിലാ സിനിമയിലാ” എന്ന ഗാനത്തിൻ്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. പുറത്ത് വന്ന നിമിഷം മുതൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകൾ നിർമിക്കുകയും പങ്കു വെക്കുകയും ചെയ്യുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ…

    Read More »
  • ആരം കോഴിക്കോട്ട് – ആരംഭിച്ചു.

    പൂർണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം. ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്) വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്മിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിൽ, സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തിയാക്കി. ശ്രീമതി ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നൽകി. എം.കെ. രാഘവൻ എം.പി, വി.എം. വിനു,നാദിർഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യർ ഡോ. റോഷൻ ബിജിലി,…

    Read More »
  • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്

    അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പാർവതി എന്ന് പേരുള്ള കഥാപാത്രമായാണ് നഭാ നടേഷ് ചിത്രത്തിൽ വേഷമിടുന്നത്. മകര സംക്രാന്തി ആഘോഷങ്ങൾ പ്രമാണിച്ചാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. മനോഹരവും പരമ്പരാഗതവുമായ വേഷത്തിലാണ് നഭാ നടേഷിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമായ സാരിയിൽ പൊതിഞ്ഞ്, സങ്കീർണ്ണമായ ആഭരണങ്ങളാൽ അലങ്കരിച്ച ഈ കഥാപാത്രം, സമചിത്തത, വിശുദ്ധി, ആത്മീയ ഊഷ്മളത എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്. ഭക്തിയിലും പുരാണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു കഥാപാത്രത്തെ ആണ് ഈ ലുക്ക് സൂചിപ്പിക്കുന്നത്. ഐശ്വര്യ മേനോൻ മറ്റൊരു നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി…

    Read More »
  • സഞ്ജുവിന്റെ കളി കണ്ടിട്ടൊന്നുമല്ല ചെന്നൈ സ്വന്തമാക്കിയത്, അതിന് ആവശ്യത്തിന് ഓപ്പണർമാർ ചെന്നെെയ്ക്കുണ്ട്!! പക്ഷെ സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ അയാൾക്കായി ആർത്തുവിളിക്കും, അവർ കളി കാണാൻ ഇരച്ചെത്തും… സമൂഹമാധ്യമങ്ങൾ ആഘോഷമാക്കും… ഐപിഎലിൽ ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക- ഹനുമ വിഹാരി

    ചെന്നൈ: ഇതുവരെയുള്ള ഐപിഎൽ ചരിത്രമെടുത്തുനോക്കിയാൽ ഒരുപക്ഷെ ഇതുപോലൊരു താരകൈമാറ്റത്തിന് ഒരു ആരാധകരും കാത്തിരുന്നിട്ടുണ്ടാകില്ല, ഒരു താരകൈമാറ്റവും ഇത്രയും ചർച്ചയായിട്ടുമുണ്ടാവില്ല. 2026 ഐപിഎൽ സീസണിനു മുന്നോടിയായി നടന്ന ഏറ്റവും വലിയ താര കൈമാറ്റമായിരുന്നു സ‍ഞ്ജു സാംസണിൻറേതെന്ന് നിസംശയം പറയാം. എന്നാൽ ക്രിക്കറ്റ് ലോകത്തിൻറെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സഞ്ജുവിൻറെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിഹാരിയുടെ കണ്ടെത്തൽ സഞ്ജുവിൻറെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകർഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാൻ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഹാരിയുടെ വാക്കുകൾ ഇങ്ങനെ- ‘‘സഞ്ജുവിന് ദക്ഷിണേന്ത്യയിൽ വൻ ആരാധകരാണുള്ളത്. ഐപിഎലിൽ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ സഞ്ജുവിനായി ആർത്തുവിളിക്കും.…

    Read More »
  • 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ്? രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം അവസരം ചോദിച്ചു, ഒഴിവാക്കാൻ നോക്കി, പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാമെന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം, മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം, രാത്രിയാണെങ്കിലും കണ്ടാൽ മതി!! ഫ്ലാറ്റിൽ അസൗകര്യം പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണമെന്നായി- ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ

    രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന മൂന്നാമത്തെ പരാതിക്കാരിയുടെ കേസിൽ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും കെഎസ്‍യു സംസ്ഥാന ഭാരവാഹിയും ആയ ഫെനി നൈനാൻ. തന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത്, അതായത് രണ്ട് മാസം മുൻപ്, രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കിയെന്നും ഫെനി ഫേസ്ബുക്കിൽ കുറിച്ചു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണെന്നും ഫെനി ചോദിക്കുന്നു. അവരുടെ നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി…

    Read More »
  • ”പ്രേമം പൊട്ടി നിക്കുന്ന സമയത്തെ ഈ പിള്ളേർക്കൊക്കെ ഒരു അസുഖം വരുവല്ലോ, എന്നാടാ അത്”; ചിരി വിരുന്നൊരുക്കി ‘മാജിക് മഷ്റൂംസ്’ ട്രെയിലർ പുറത്ത്

    പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മാജിക് മഷ്റൂംസ് ട്രെയിലർ പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് എത്തുന്നത്. ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്‍റ‍ർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി മറയുവതെവിടെ നീ…’ എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. ഹരിശ്രീ അശോകൻ,…

    Read More »
  • പ്രമുഖ ബിൽഡർ കെ.ടി.രാജീവ് നിർമ്മിച്ച ‘രണ്ടാം മുഖം’ ഒ ടി ടി യിൽ എത്തി.

    കൊച്ചി:യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും ,കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്ത്. കഷ്ണജിത്ത് എസ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍, ബിറ്റോ ഡേവിസ്,…

    Read More »
Back to top button
error: