TRENDING
-
ഇന്ത്യയ്ക്കുള്ള ട്രംപിന്റെ അടുത്ത പണിയെത്തി, ഇത്തവണ ആപ്പുവെക്കുന്നത് ഇറാനിൽ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തന്ത്രപ്രധാന തുറമുഖം ചബഹാറിന്, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു
ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പങ്കാളിത്തത്തിന് യുഎസ് സർക്കാർ നിബന്ധനാപരമായ ഉപരോധ ഇളവ് ഏതാനും മാസങ്ങൾ വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം (MEA). 2025 ഒക്ടോബറിൽ യുഎസ് ട്രഷറി വകുപ്പ് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഈ ഇളവ് 2026 ഏപ്രിൽ 26 വരെ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. “2025 ഒക്ടോബർ 28ന് യുഎസ് ട്രഷറി വകുപ്പ് നിബന്ധനാപരമായ ഉപരോധ ഇളവിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കത്ത് പുറപ്പെടുവിച്ചിരുന്നു. ഇത് 2026 ഏപ്രിൽ 26 വരെ പ്രാബല്യത്തിലുണ്ട്. ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുന്നതിന് യുഎസ് അധികൃതരുമായി ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിവരികയാണ്,” ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള മുഴുവൻ വ്യാപാരത്തിലും 25 ശതമാനം ടാരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി 12ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ചാബഹാർ തുറമുഖത്തിലെ ഇന്ത്യയുടെ പങ്കാളിത്തം തകർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.…
Read More » -
ചിത്രകഥപോലെ “അറ്റ്”ൻ്റെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്… ഡാർക് വെബിന്റെ ഉള്ളറകളിലേക്ക്; മലയാളത്തിൽ ഇതാദ്യം…
മലയത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അറ്റ്”. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് പുതുമുഖം ആകാശ് സെന്‍ നായകനാകുന്ന ഈ ടെക്നോ ത്രില്ലർ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ ഷാജു ശ്രീധറും എത്തുന്നുണ്ട്. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്തമായ ലുക്കിലുള്ള പോസ്റ്റർ പുറത്തിറക്കി. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളത്തിൽ ഇത് ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിനുണ്ട്. കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ…
Read More » -
ഒ ടി ടി യിൽ ‘അങ്കമ്മാൾ’ എത്തി. ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി.
കൊച്ചി:പെരുമാള്‍ മുരുകന്‍റെ ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പം നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ് എഫ് കെ…
Read More » -
വാൾട്ടറിന്റെ പിള്ളേർ ഇങ്ങെത്തി! കൊച്ചി ലുലു മാളിനെ ആവേശക്കടലാക്കി ‘ചത്താ പച്ച’ ട്രെയിലർ ലോഞ്ച്; ശങ്കർ എഹ്സാൻ ലോയ് ടീമിന്റെ തകർപ്പൻ പ്രകടനവും!
2026ൽ ഏറ്റവും കൂടുതൽ ഹൈപ്പിൽ നിൽക്കുന്ന ‘ ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്’ അതിന്റെ സർവ്വ പ്രതാപത്തോടും കൂടി കൊച്ചി ലുലു മാളിനെ ഇളക്കിമറിച്ചിരിക്കുകയാണ്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ & മ്യൂസിക് ലോഞ്ച് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. സംഗീത മാന്ത്രികരായ ശങ്കർ ഇഹ്സാൻ ലോയ് ടീമിന്റെ സാന്നിധ്യവും അവരുടെ ലൈവ് പെർഫോമൻസും ചടങ്ങിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ പവർ പാക്ക്ഡ് ട്രെയിലർ വന്നതോടെ എന്താണ് ബിഗ് സ്ക്രീനിൽ പ്രേക്ഷകർക്കായി കാത്ത് വെച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ഒരു മാസ്സ് വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചത്താ പച്ച എന്ന് ട്രെയിലറിൻ്റെ ഓരോ ഫ്രെയിമിലും അടിവരയിടുന്നു. ചർച്ചകളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായ ആ WWE ഗുസ്തി ഗോദയുടെ പശ്ചാത്തലം അതേ ആവേശത്തോടെ തന്നെ ട്രെയിലറിലും ദൃശ്യമാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം…
Read More » -
വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വിജയ് സേതുപതിയുടെ മാസ്സ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിജയ് സേതുപതിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിലും ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക. വന്യമായ മാസ്സ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാൽ സ്റ്റൈലിഷ് ലുക്കിൽ…
Read More » -
പുതിയ വർഷം, പുതിയ കഥകൾ: 2026-ലെ തമിഴ് സിനിമാ നിരയുമായി പൊങ്കൽ ആഘോഷിച്ച് നെറ്റ്ഫ്ലിക്സ്
തമിഴ് സിനിമയുടെ വളർച്ചയും വൈവിധ്യവും കണക്കിലെടുത്ത്, 2026-ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പൻ നിര നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. വൻതാരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്. തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിച്ച 2025-ന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ വർഷം ‘ ഇഡ്ലി കടൈ’, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’, ‘ഗുഡ് ബാഡ് അഗ്ലി’ തുടങ്ങിയ മാസ് പടങ്ങളും ‘ബൈസൺ’, ‘കാന്താ’ തുടങ്ങിയ മികച്ച സിനിമകളും നെറ്റ്ഫ്ലിക്സിൽ ഹിറ്റായിരുന്നു. 2026-ലെ സിനിമകൾ ആദ്യം തിയേറ്ററുകളിലും പിന്നീട് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും. പ്രാദേശികമായ തനിമയുള്ളതും എന്നാൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ സിനിമകളാണ് ഈ വർഷം ആരാധകരെ കാത്തിരിക്കുന്നത്. ധനുഷും വിഘ്‌നേഷ് രാജയും ഒന്നിക്കുന്ന ‘കാരാ’, സൂര്യയുടെ ‘സൂര്യ 46’ (സംവിധാനം വെങ്കി അറ്റ്‌ലൂരി), ‘സൂര്യ 47’ (സംവിധാനം ജിത്തു മാധവൻ) എന്നീ രണ്ട് ചിത്രങ്ങൾ, കാർത്തിയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ…
Read More » -
സൂപ്പർ ഹിറ്റായി പ്രിയനന്ദനൻ ചിത്രം സൈലൻസർ ഒ ടി.ടിയിൽ പ്രദർശനം തുടരുന്നു.
കൊച്ചി:പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൈലന്‍സര്‍. ചിത്രം മനോരമ മാക്സിൽ പ്രദർശനം തുടരുകയാണ്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യിലും സൈലൻസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു.ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിലുള്ള സമ്പത്തുണ്ടെങ്കിലും…
Read More » -
നീതി പാലകനും നീതി തേടുന്നവനും_ നേർക്കുനേർ ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ഒഫീഷ്യൽ ട്രയിലർ എത്തി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലർ ഇതിനകം പ്രേക്ഷകരെ ഏറെ ആകർഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. സാറെ എവിഡൻസു വേണം…അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ? ആൻ്റെണീ…നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്…. രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി… ഈ ട്രയിലറിൽ നിന്നും കേൾക്കുന്ന ഈ സംഭാഷണങ്ങളിലെ ചില പ്രസക്തഭാഗങ്ങളാ ണിവ. ബിജു മേനോൻ്റെ മുന്നിൽജോജു ജോർജിൻ്റെ ഒരു ഭീഷണി സ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്. തീതി പാലകനായ ആൻ്റെണി യുടെ മുന്നിലേക്കാണ് ഈ വാക്കുകൾ. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ന്? ഈ പിരിമുറുക്കമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഈ രണ്ടു പേരുടേയും ആത്മസംഘർഷം…
Read More »

