TRENDING

  • ‘മൂന്നാം കേസില്‍ രണ്ടാം കേസിലെ വാദവുമായി എത്തിയ അഭിഭാഷകനോട് കോടതി ഒരു ദയയും കാട്ടിയില്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടുകേസുകളിലെ വിധി ന്യായത്തിലെ ആധുനിക നീതി ബോധം ചര്‍ച്ചയാകുന്നു; ‘കൊച്ചിന്റെ അച്ഛനാകുമെന്നു തെറ്റിദ്ധരിപ്പിച്ചാലും അത് ബലാത്സംഗം’

    തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ച വിധിയും മൂന്നാമത്തെ കേസില്‍ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ വിധിയും വീണ്ടും ചര്‍ച്ചയിലേക്ക്. രണ്ടാമത്തെ കേസിനെ അപേക്ഷിച്ച ആധുനിക മാനവികതാ ബോധം കൈക്കൊള്ളുന്ന ജഡ്ജിയുടെ വിധിയിലെ നിരീക്ഷണങ്ങളാണ് വിശകലന വിധേയമാക്കുന്നത്. തെറ്റിദ്ധരിപ്പിച്ചു നേടുന്ന ‘കണ്‍സന്റും’ വ്യാജമായ ഉറപ്പിന്‍മേല്‍ നേടുന്ന കണ്‍സെന്റും യഥാര്‍ഥ കണ്‍സന്റായി കണക്കാക്കാന്‍ കഴിയില്ലെന്ന ആധുനിക നീതിബോധമാണ് മൂന്നാമത്തെ കേസില്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിനെ നയിച്ചത്. സമാന സാഹചര്യത്തിലുള്ള രണ്ട് കുറ്റകൃത്യങ്ങള്‍. രണ്ടാം കേസില്‍ സാഹചര്യത്തെളിവുകള്‍ അല്പം കൂടെ ശക്തമായിരുന്നു. എന്നിട്ടും ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമാകാമെന്ന് സംശയിച്ച മുതിര്‍ന്ന ന്യായാധിപ ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം കേസില്‍ രണ്ടിലെ അതെ വാദങ്ങളുമായി എത്തിയ പ്രതിഭാഗത്തിനോട്, പക്ഷേ, ഒരു ദയയും മജിസ്‌ട്രേറ്റ് കാട്ടിയില്ലെന്നും ഇതു സംബന്ധിച്ച സമൂഹമാധ്യ കുറിപ്പില്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   മൂന്നാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഇന്ന് തിരുവല്ല…

    Read More »
  • ഇന്ത്യയുടെ വിജയത്തുടര്‍ച്ചയ്ക്ക് ബ്രേക്ക്; 41 റണ്‍സിനു തോല്‍പിച്ച് പരമ്പര; കോലിയുടെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; ആറുവര്‍ഷത്തെ ചരിത്രത്തിനും അന്ത്യം

    ഇന്‍ഡോര്‍: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവി വഴങ്ങി ഇന്ത്യ. കിവീസ് ഉയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ പരമ്പര 2–1ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ന്യൂസീലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്. ആറു വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോൽക്കാത്ത ഇന്ത്യയുടെ വിജയത്തുടർച്ചയ്ക്കും ഇതോടെ അവസാനമായി. മറുപടി ബാറ്റിങ്ങിൽ 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. 91 പന്തുകളിൽനിന്നായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. മൂന്ന് സിക്സുകളും പത്ത് ഫോറുകളും താരം ബൗണ്ടറി കടത്തി. മുൻനിര താരങ്ങളായ രോഹിത് ശർമ (11), ശ്രേയസ് അയ്യര്‍ (മൂന്ന്), കെ.എൽ. രാഹുൽ (ഒന്ന്) എന്നിവർക്കു തിളങ്ങാനാകാതെ പോയതാണ് മത്സരത്തിൽ…

    Read More »
  • ഫാമിലി ത്രില്ലർ ബേബി ഗോൾ ട്രയിലർ പുറത്ത്

    സിനിമയുടെ കഥകളിലും അവതരണത്തിലു മെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ് ബേബി ഗോൾ എന്ന ചിത്രം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കേവലം ഒരാഴ്ച്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. ഈ കുഞ്ഞിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഇമോഷണൽ ഫാമിലി ത്രില്ലർ സിനിമയാണ് ബേബി ഗേൾ’. ഗരുഡൻ്റെ മികച്ച വിജയത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ബോബി സഞ്ജയ്. ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു. നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലിജാ മോൾ നായികയാകുന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജാ മോളിൻ്റെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ജനുവരി ഇരുപത്തിമൂന്നിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെഭാഗ മായി ട്രയിലർ പ്രകാശനം ജനുവരി പതിനാറിന്…

    Read More »
  • ആരും ചുവടുവെച്ചുപോകും! ശങ്കർ മഹാദേവൻ പാടിയ ‘മാജിക് മഷ്റൂംസി’ലെ ‘ഒന്നാം കുന്നിൻ മേലൊരുത്തി കണ്ണാലേറാണേ…’ എന്ന ഗാനം പുറത്ത്, ചിത്രം ജനുവരി 23ന് തിയേറ്ററുകളിൽ

    പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ സിനിമയിലെ ശങ്കർ മഹാദേവൻ ആലപിച്ച ഗാനം പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നറായാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നതെന്നാണ് സൂചന. ജനുവരി 23ന് തിയേറ്ററുകളിലെത്തും. സന്തോഷ് വർമ്മയുടെ വരികള്‍ക്ക് നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ പാടിയ ഗാനമാണ് ഇപ്പോൾ ചിത്രത്തിലേതായി പുറത്തിറങ്ങിയിരിക്കുന്നത്. ആരും ചുവടുവെച്ചുപോകുന്നതാണ് ‘ഒന്നാം കുന്നിൻ മേലൊരുത്തി…’ എന്ന് തുടങ്ങുന്ന ഗാനം. നാദിർഷയും വിഷ്ണുവും ഒന്നിച്ച ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലും നാദിര്‍ഷയുടെ സംഗീതത്തിൽ ശങ്കർ മഹാദേവൻ ഗാനം ആലപിച്ചിരുന്നു. ‘മച്ചാനേ…’ എന്ന് തുടങ്ങുന്ന ആ ഗാനം സൂപ്പർ ഹിറ്റായിരുന്നു. അതിനേക്കാള്‍ മികച്ചൊരു ഗാനവുമായാണ് ഇവർ വീണ്ടും എത്തിയിരിക്കുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും…

    Read More »
  • ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ മാർച്ചിൽ റിലീസിന്

    മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രം മാർച്ചിലാണ് റിലീസിനായി ഒരുങ്ങുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കുഴിനിലം എന്ന പ്രദേശത്തെ ചില സംഭവങ്ങളും അതിന് പിന്നാലെ നടക്കുന്ന കേസന്വേഷണവും മറ്റുമൊക്കെയായി ദുരൂഹമായൊരു കഥാപശ്ചാത്തലമാകും സിനിമയെന്നാണ് റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. മാർച്ചിലാണ് സിനിമയുടെ റിലീസ്. #ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി…

    Read More »
  • വിഎഫ്എക്സ് അല്ല, ഇത് മലയാളത്തിൽ ആദ്യം! ആനയ്‍ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി വൈറലായ ‘കാട്ടാളൻ’ ടീസറിൻ്റെ ബിടിഎസ് വീഡിയോ പുറത്ത്, വേൾഡ് വൈഡ് റിലീസ് മെയ് 14ന്

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ടീസർ മേക്കിങ് ബിടിഎസ് വീഡിയോ പുറത്ത്. കാട്ടുകൊമ്പനുമായുള്ള ഗംഭീര സംഘട്ടന രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ചകളുമായെത്തിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് സൂചന. ‘മാർക്കോ’ പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാമെന്നുറപ്പിക്കാം. സിനിമയുടെ ടീസർ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ഇപ്പോഴിതാ ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരിക്കുകയാണ്. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ…

    Read More »
  • ജപ്പാനിലും ‘പുഷ്പ’ തരംഗം; ഐക്കൺ സ്റ്റാർ അല്ലു അർജുന് വൻ വരവേൽപ്പ്!

    ഇന്ത്യയിൽ ചരിത്രം കുറിച്ച ‘പുഷ്പ’ തരംഗം ഇനി ജപ്പാനിലും. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദ റൂൾ’ ഇന്ന് ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർ‍ത്തുവിളിച്ചാണ് ചിത്രത്തെ അവർ‍ വരവേറ്റിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്‍റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ, ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ. ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്‍റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർ‍പ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.…

    Read More »
  • ആദ്യമായി അഭിനയിച്ച മലയാള ചിത്രം തിയേറ്ററിലെത്തും മുമ്പേ മരണത്തിന് കീഴടങ്ങി പാതാൾ ലോക് താരം പ്രശാന്ത് തമാങ്; പ്രശാന്ത് അഭിനയിച്ച ‘തിമിംഗല വേട്ട’ ഏപ്രിലിൽ റിലീസിന്

    വിഎംആർ ഫിലിംസിന്‍റെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന ‘തിമിംഗല വേട്ട’ റിലീസിനൊരുങ്ങുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്. സജിമോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ റിലീസായാണ് ചിത്രം എത്തുന്നത്. പാതാൾ ലോക് എന്ന് എന്ന വെബ് സീരിയസ് ലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാഗ് (ബോളിവുഡ് ) ആദ്യമായ് അഭിനയിച്ച മലയാള ചിത്രം ആണ് തിമിംഗലവേട്ട. എന്നാൽ സിനിമയുടെ റിലീസിന് മുമ്പേ പ്രശാന്തിനെ മരണം കവർന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസിലായിരുന്നു പ്രശാന്തിന്‍റെ മരണം. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയി ആയിരുന്നു തമാങ്. മണിയൻ പിള്ള രാജു, രമേശ്‌ പിഷാരടി, കോട്ടയം രമേശ്‌, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ദിപു കരുണാകരൻ, ബാലാജി ശർമ. ബൈജു എഴുപുന്ന, പ്രസാദ്…

    Read More »
  • ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് – തരുൺ മൂർത്തി -മോഹൻലാൽ ചിത്രം ആരംഭം കുറിച്ചു.

    മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച്ച (മകരം ഒന്ന് ) തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടയാന് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു. ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം…

    Read More »
  • സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമാ സ്റ്റുഡിയോസ് കൈകോർക്കുന്നു

    പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന അനോമി ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമ്മാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും. സെഞ്ചുറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മലയാള സിനിമാ രംഗത്ത് അത്യന്തം ആദരിക്കപ്പെടുന്ന മുതിർന്ന നിർമ്മാതാവ് സെഞ്ചുറി കൊച്ചുമോനാണ്. (എം.സി. ഫിലിപ്പ്) അഞ്ചു ദശാബ്ദത്തോളം നീളുന്ന കരിയറിലൂടെ, 1970കളുടെ മദ്ധ്യത്തിൽ അദ്ദേഹം സ്ഥാപിച്ച സെഞ്ചുറി ഫിലിംസ്, ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും വിശ്വാസയോഗ്യവും സ്വാധീനമുള്ളതുമായ ബാനറുകളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു.മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സെഞ്ചുറി ഫിലിംസ്, നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. മോഹൻലാൽ,…

    Read More »
Back to top button
error: