Careers

  • ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഏപ്രില്‍ 14 വരെ അപേക്ഷിക്കാം

    ബാങ്ക് ഓഫ് ബറോഡയില്‍ ബ്രാഞ്ച് റിസീവബ്ള്‍സ് മാനേജര്‍ തസ്തികയില്‍ 159 കരാര്‍ ഒഴിവ്. കേരളത്തില്‍ 5 ഒഴിവുണ്ട്. ഏപ്രില്‍ 14 വരെ അപേക്ഷിക്കാം. www.bankofbaroda.co.in ബന്ധപ്പെട്ട മേഖലകളില്‍ 2 വര്‍ഷം ജോലിപരിചയമുള്ള ബിരുദധാരികള്‍ക്കാണ് അവസരം. പിജി അല്ലെങ്കില്‍ ഡിപ്ലോമ അഭികാമ്യം. പ്രായം: 23-35. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവ്. വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.

    Read More »
  • യു.കെയിലേക്കും നഴ്സുമാര്‍ക്ക് അപേക്ഷിക്കാം: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു

    തിരുവനന്തപുരം: മലയാളി നഴ്സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍. ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും. യു.കെയില്‍ എത്തിച്ചേര്‍ന്നാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും. ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയിലേക്ക് നഴസിംഗ് റിക്രൂട്ട്മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതല്‍…

    Read More »
  • മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ അവസരം

    മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (ഓപ്പറേഷന്‍സ്) ഒഴിവ് 1: യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്), അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 35 വയസ്സ്. ജൂനിയര്‍ എന്‍ജിനീയര്‍ – ഒഴിവ് 16 (എസ്.ആന്‍ഡ്.ടി 6, ഇ.ആന്‍ ഡ്. എം.10). യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്). എസ്.ആന്‍ഡ്.ടിയിലേക്ക് അപേക്ഷിക്കാന്‍ 5 വര്‍ഷത്തെയും ഇ.ആന്‍ഡ്.എമ്മിലേക്ക് അപേക്ഷിക്കാന്‍ 3 – 5 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ്. അസിസ്റ്റന്റ് (ഐ.ടി): ഒഴിവ്1 (ഒ.ബി.സി). യോഗ്യത ബി.എസ്.സി. (ഐ.ടി/കംപ്യൂട്ടര്‍/ ബി.സി.എ) ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്/ ആപ്ലിക്കേഷന്‍). രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മേല്‍പ്പറഞ്ഞവയെല്ലാം കരാര്‍ നിയമനങ്ങളാണ്. ഇവ കൂടാതെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍/ കരാര്‍ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി…

    Read More »
Back to top button
error: