Careers

  • കുവൈറ്റ് നാഷണൽ ഗാർഡിൽ വിവിധ തസ്തികകളിൽ തൊഴിൽ അവസരം; റിക്രൂട്ട്‌മെന്റ് എറണാകുളത്ത്

    തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി ആറാം തീയ്യതി മുതൽ പത്താം തീയ്യതി വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുള്ള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകള്‍ക്ക് 35. റിട്ടയര്‍മെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസുമാണ്. ജനറല്‍ പ്രാക്റ്റീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സര്‍ജറി, യൂറോളജിസ്റ്റ് സര്‍ജറി, കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി, ഡെര്‍മ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റെസ്‍പിറോളജിസ്റ്റ്, അലര്‍ജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്‍താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്‌സ്, എമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജിസ്റ്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി…

    Read More »
  • കുട്ടിക്കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്…. ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ഈ മാസം 27 മുതൽ

    തിരുവനന്തപുരം: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ ജനുവരി 27 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ജില്ലാ കേന്ദ്രങ്ങൾക്കു പുറമെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചും സെലക്ഷൻ നടത്തും. 6,7,8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ. 6,7 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 1 ക്ലാസുകളിലേക്കുള്ളത് കായിക ക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കണം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജൂഡോ, തയ്ക്വാണ്ടോ, വോളിബോൾ, റെസ്ലിങ് എന്നീ ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്രിക്കറ്റിൽ പെൺകുട്ടികൾക്ക് മാത്രവുമായിരിക്കും സെലക്ഷൻ. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക സെലക്ഷനിൽ മികവ്…

    Read More »
  • വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷനും (എൻ യു എൽ എം) കുടുംബശ്രീയും സെന്റർ ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ ഗൈഡൻസും (സി ഇ ഇ ജി) സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുർവേദ പഞ്ചകർമ ടെക്‌നിഷ്യൻ (ആയുർവേദ തെറാപ്പി), സി എൻ സി ഓപ്പറേറ്റർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ടു വീലർ സർവീസ് ടെക്‌നിഷ്യൻ എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമാണ്. പഠന സാമഗ്രികൾ സൗജന്യമായി ലഭിക്കും. താമസിച്ചു പഠിക്കുന്നവർക്ക് (റസിഡൻഷ്യൽ) ഭക്ഷണവും താമസവും സൗജന്യമായിരിക്കും. നോൺ റസിഡൻഷ്യൽ കോഴ്‌സുകൾക്ക് സ്റ്റൈപൻഡ് ലഭിക്കും. ഗവൺമെന്റ് സർട്ടിഫിക്കറ്റും ജോലിയും ലഭിക്കും. പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായ18 നും 35 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോർപറേഷനിലോ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8593921122, 9037486929

    Read More »
  • ഇത് ‘ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം’; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി

    ഇത് മഹേഷിന്റെ പ്രതികാരമല്ല, മഹേഷിനെ വീഴ്ത്തിയ ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി, അതും തന്റെ 73-ാം വയസിൽ. വർഷങ്ങളായി നാടകങ്ങളിലുൾപ്പെടെ അഭിനയ രംഗത്തുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിൻസി എന്ന അപർണ ബാലമുരളിയുടെ കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ലീനാമ്മച്ചിയെ ശ്രേദ്ധേയയാക്കിയത്. തോറ്റു പോയ കണക്കും രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസിൽ നടി ലീന ആന്റണി. ആറുപതിറ്റാണ്ടിന് ശേഷമാണ് ലീന വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത്. സെപ്റ്റംബറിൽ തുടർ വിദ്യാപദ്ധതി പ്രകാരം പത്താം ക്ലാസ് പരീക്ഷയെഴുതിയെങ്കിലും ഫലം വന്നപ്പോൾ കണക്കും രസതന്ത്രവും ഒഴികെയുള്ള വിഷയങ്ങൾ മാത്രമാണ് ജയിച്ചത്. തുടർന്ന് രണ്ട് വിഷയങ്ങളിലും സേ പരീക്ഷ എഴുതി വിജയിച്ചു. ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാൻ തീരുമാനിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്.…

    Read More »
  • വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്… ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനായി സ്‌കോളര്‍ഷിപ്പിന് അവസരം, ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്സുകളില്‍ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരിപഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ, സ്‌കോളര്‍ഷിപ്പുകളോ ലഭിച്ചിട്ടുള്ളവര്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിംഗില്‍ ഉള്‍പ്പെട്ട വിദേശ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍…

    Read More »
  • വിവിധ പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

    തിരുവനന്തപുരം: കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ്: ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്നോളജി, മെഡിക്കൽ ഓഫീസർ(ഹോമിയോ), അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തികമാറ്റം),ലക്ചറർ ഗ്രേഡ് I റൂറൽ ഇൻഡസ്ട്രീസ് (തസ്തികമാറ്റം),അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി),ഫീൽഡ് അസിസ്റ്റന്റ്,ഓവർസിയർ ഗ്രേഡ് II (സിവിൽ),ഐടി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ),അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഡെന്റൽ എക്യുമെന്‍റ് മെയിന്റനൻസ് ടെക്നീഷ്യൻ, പ്രോജക്ട് സ്പെഷ്യലിസ്റ്റ്-ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് ഓർഗനൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി), മെറ്റീരിയൽസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് II, കോമ്പൗണ്ടർ, ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം)(കന്നഡ മാധ്യമം), ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഹൈസ്കൂൾ ടീച്ചർ (മലയാളം)(തസ്തികമാറ്റം വഴി) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്‌(തസ്തികമാറ്റം വഴി), പോലീസ്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്: ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക്/…

    Read More »
  • മികച്ച ജോലി സാധ്യതയുള്ള ഫാർമസി അസിസ്റ്റന്റ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു; യോ​ഗ്യത: എസ്.എസ്.എൽ.സി, ​പ്രായ പരിധിയില്ല

    കോട്ടയം: തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽ (AEM SCHOOL OF SKILLS) പാരമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അം​ഗീകൃത ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ് (Diploma in Pharmacy Assistant ), സിപ്ലോമ ഇൻ പേഷ്യന്റ് കെയർ അസിസ്റ്റന്റ് (Diploma in Patient Care Assistant) എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. യോ​ഗ്യത: എസ്.എസ്.എൽ.സി. ​പ്രായ പരിധിയില്ല. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കോഴ്സിന് ശേഷമുള്ള ​ട്രെയ്നിങ് കാലയളവിൽ സ്റ്റൈപ്പെ​ന്റും ലഭിക്കും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 9633396003, 0481- 2545050. ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ കീഴിലാണ് എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽ പരിശീലനം നൽകുന്നത്. വിദേശത്തുനിന്നും വെർച്വൽ ക്ലാസ്സുകൾ വഴി വിദ​ഗ്ത പരിശീലനവും നൽകും. പഠന ശേഷം വിദേശത്തും സ്വദേശത്തും ജോലി കരസ്ഥമാക്കുവാനുമുള്ള അവസരവും എ.ഇ.എം.…

    Read More »
  • കാക്കി കുപ്പായം ഇടാം, തോളിൽ നക്ഷത്രവും; പി.എസ്.സി. വിളിക്കുന്നു… സബ് ഇൻസ്പെക്ടറാകാൻ അവസരം; അറിയേണ്ടതെല്ലാം

    തിരുവനന്തപുരം: കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള വിവരങ്ങളും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നാണ് അറിയിപ്പിൽ വിവരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂർണരൂപത്തിൽ ചുവടെ കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക്…

    Read More »
  • വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 28

    തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് കേരളാ സ്‌റ്റേറ്റ് ഇലക്ര്ടിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകള്‍ പ്രകാരം വയര്‍മാന്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും നല്‍കും. അപേക്ഷ ഫോറത്തിന്റെ മാതൃക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം. ഫീസ് എതെങ്കിലും ഗവണ്‍മെന്റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ 0043-00-800-99 എന്ന ശീര്‍ഷകത്തില്‍ അടച്ച അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേകകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.

    Read More »
  • ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്സില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ,ജൈന, പാഴ്സി മതവിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300524.

    Read More »
Back to top button
error: