Careers

  • ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്‌ട്രേറ്റർ നിയമനം

    കോട്ടയം: ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദവും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫുഡ് പ്രോഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാകണം. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2312504.

    Read More »
  • ഓക്‌സിലിയറി നഴ്‌സിംഗ്-മിഡ് വൈഫ്‌സ് കോഴ്‌സിന് സംവരണം

    കോട്ടയം: ആരോഗ്യവകുപ്പിന്റെ ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന് പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ സെന്ററിലും ഒരു സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ വിധവകൾ എന്നിവരുടെ ആശ്രിതർക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 31നകം അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകളും ഓഗസ്റ്റ് രണ്ടിനകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം.

    Read More »
  • മെഗാ തൊഴിൽ മേള: രജിസ്‌ട്രേഷൻ ക്യാമ്പയിൻ

    കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തുന്ന ദിശ 2023 മെഗാ തൊഴിൽ മേളയ്ക്കു മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽവച്ച് നടത്തും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്‌സ്ആപ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 2565452.

    Read More »
  • ഐ.ടി. അസിസ്റ്റന്റ് വാക്-ഇൻ-ഇന്റർവ്യൂ

    കോട്ടയം: കാഞ്ഞിരപ്പളളി ഐ.ടി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി സെന്ററിലേക്ക് പട്ടികവർഗവിഭാഗത്തിൽ നിന്നും ഐ.ടി. അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടുവും ഡി.സി.എയും ഡി.റ്റി.പിയും,കമ്പ്യൂട്ടറിൽ ഐ.ടി.ഐ/ പോളിടെക്നികുമാണ് യോഗ്യത. പ്രദേശവാസികളായിരിക്കണം. പ്രായം 21നും 35നും മദ്ധ്യേ. താത്പര്യമുളളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ കാഞ്ഞിരപ്പളളി മിനി സിവിൽ സ്റ്റേഷനിലെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04828 202751.

    Read More »
  • വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ

    ദുബൈ: വൻ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയർപോർട്ട് ആൻഡ് ട്രാവൽ സർവീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തിൽ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. യാത്രാ ആവശ്യങ്ങൾ ശക്തമാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വർഷം വൻ ലാഭവർധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളിൽ 1,500 പേരെ ദുബൈയിൽ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്തു. എയർപോർട്ട് കസ്റ്റമർ സർവീസ്, ബാഗേജ് ഹാൻഡ്‌ലിങ്, അടുക്കള ജീവനക്കാർ, കോൾ സെന്റർ ഓപ്പറേറ്റേഴ്‌സ്, ട്രാവൽ ഏജൻസികൾ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക. ഇതിന് പുറമെ വിദഗ്ധ തൊഴിൽ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞർ, മറ്റ് മാനേജ്‌മെന്റ് തസ്തികകൾ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വർഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയർത്തിയിരുന്നു. പ്രതിവർഷം കരാർ വ്യവസ്ഥയിലാണ് നിയമനം.…

    Read More »
  • റേഡിയോളജിസ്റ്റ് നിയമനം

    കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ക്യാൻ കോട്ടയം പദ്ധതിയിലേക്ക് റേഡിയോളജിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ഡി. റേഡിയോ ഡയഗ്നോസിസ് / ഡിഎംആർഡി/ഡിഐപിഎൻബി റേഡിയോളജിയും സിഇസിടിയിൽ പ്രവർത്തി പരിചയവും. മാമോഗ്രാമും സോനോ മാമോഗ്രാം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

    Read More »
  • വെറ്ററിനറി സർജൻ നിയമനം

    കോട്ടയം: മൃഗസംരക്ഷണവകുപ്പ് കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനത്തിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ താത്ക്കാലിക നിയമനമാണ്. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂലൈ 18 ന് രാവിലെ 11.30 ന് കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

    Read More »
  • കോട്ടയത്ത് ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യൻ നിയമനം

    കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ എച്ച് എം.സിയുടെ പരിധിയിൽപ്പെടുന്ന ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: /ഫിൽട്ടർ/ വെൽഡർ /മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് / ആർഎസി/ഇലക്ട്രീഷൻ / ഇൻസ്ട്രുമെന്റ് മെക്കാനിക്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്/മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ് ട്രേഡുകളിൽ എൻ.ടി.സി(ഐ.ടി.ഐ) പി.എസ്.എ ഓക്സിജൻ പ്ലാന്റുകളുടെ ഓപ്പറേഷനിലും അറ്റകുറ്റപണിയിൽ പരിശീലന സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ആറുമാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി പതിനെട്ടിനും 41 വയസിനും മധ്യേ. താൽപര്യമുള്ളവർ ജൂലൈ 25 ന് അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

    Read More »
  • കോട്ടയത്ത് സർക്കാർ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയിൽ ഫീമെയിൽ തെറാപ്പിസ്റ്റ് ഒഴിവ്

    കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയിൽ ഫീമെയിൽ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും തത്തുല്യവുമാണ് യോഗ്യത. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ നടത്തിയ ഒരു വർഷത്തെ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസാകണം. പ്രായം പതിനെട്ടിനും 41 വയസിനും മധ്യേ . താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 25 ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

    Read More »
  • മേട്രൺ കം റെസിഡന്റ് ട്യൂട്ടർ നിയമനം

    കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റെസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. വൈക്കം, പാലാ, പള്ളം ബ്ലോക്കു പരിധിയിലെ ഹോസ്റ്റലുകളിൽ 2024 മാർച്ച് വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ബി.എഡുമുള്ള യുവതികൾക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെയാണ് പ്രവർത്തി സമയം. വിദ്യാർഥിനികളുടെ രാത്രികാല പഠനവും ഹോസ്റ്റലിലെ ട്യൂഷൻ പരിശീലകരുടെ മേൽനോട്ടവും വഹിക്കണം. താൽപര്യമുള്ളവർ ജൂലൈ 25നകം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481-2562503.

    Read More »
Back to top button
error: