Careers
-
കേന്ദ്ര പോലീസ് സേനകളില് 4187 സബ് ഇൻസ്പെക്ടർ ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.(www.ssc.nic.in, www.ssc.gov.in) സെൻട്രല് ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡല്ഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലാണു തെരഞ്ഞെടുപ്പ്. സ്ത്രീകള്ക്കും അവസരം. സിഎപിഎഫില് 4001 ഒഴിവും ഡല്ഹി പോലീസില് 186 ഒഴിവുമുണ്ട്. ദേശീയതലത്തില് വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്.മാർച്ച് 28 വരെ അപേക്ഷിക്കാം. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റില്.www.ssc.nic.in, www.ssc.gov.in
Read More » -
പ്ലസ്ടുവിനുശേഷം ജര്മനിയില് സൗജന്യ നഴ്സിങ് പഠനവും ജോലിയും ;മാർച്ച് 21-നകം അപേക്ഷ നല്കാം
പ്ലസ്ടുവിനുശേഷം ജർമനിയില് സൗജന്യ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിള് വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക് ഇപ്പോള് അപേക്ഷിക്കാം. ജർമൻ ഭാഷ പരിശീലനം (ബി-2 ലെവല്വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയില് തൊഴില് സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ബയോളജി ഉള്പ്പെടുന്ന സയൻസ് സ്ട്രീമില്, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയില് ഐ.ഡി.യിലേക്ക് ഇംഗ്ലീഷില് തയ്യാറാക്കിയ വിശദമായ സി.വി., മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണല്), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്, മറ്റ് അവശ്യരേഖകളുടെ പകർപ്പുകള് എന്നിവ സഹിതം മാർച്ച് 21-നകം അപേക്ഷ നല്കാം. നോർക്ക റൂട്ട്സും ജർമൻ ഫെഡറല് എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണല് കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള് വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല് വിവരങ്ങള്ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള് സന്ദർശിക്കണം. അല്ലെങ്കില് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല് കോണ്ടാക്ട്…
Read More » -
അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ
അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ. അഖിലേന്ത്യ തലത്തില് നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാര്ഗങ്ങള് മുഖേനെയുള്ള അപേക്ഷകള് സ്വീകരിക്കുന്നതല്ല. ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാര്ച്ച് 12 മുതല് ഏപ്രില് 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ്. https://www.cbse.gov.in/newsite/recruitment.html
Read More » -
ഈഎസ്ഐയിൽ 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര തൊഴില്, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്ഷുറന്സ് കോര്പ്പറേഷനില് (ഇ.എസ്.ഐ.സി.) 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന് പബ്ലിക് സര്വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പ്രായം 30 വയസ്സ് കവിയരുത്. ജനറല്-892, ഇ.ഡബ്ല്യു.എസ്.-193, ഒ.ബി.സി.-446, എസ്.സി.-235, എസ്.ടി.-164 എന്നിങ്ങനെയാണ് സംവരണം. ആകെയുള്ളതില് 168 ഒഴിവുകള് ഭിന്നശേഷിക്കാര്ക്ക് നീക്കിവെച്ചതാണ്. ശമ്ബള സ്കെയില്: ലെവല്-7 ആണ്. അപേക്ഷ ഓണ്ലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്പ്പിക്കണം. മാര്ച്ച് ഏഴുമുതല് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്ച്ച് 27 നു വൈകീട്ട് ആറുവരെയാണ് . ഓണ്ലൈന് അപേക്ഷയില് തിരുത്തല് വരുത്തേണ്ടവര്ക്ക് മാര്ച്ച് 28 മുതല് ഏഴുദിവസം സമയം ലഭിക്കും. വിശദവിവരങ്ങള് www.upsc.gov.in എന്ന വെബ്സൈറ്റില് ലഭിക്കും.
Read More » -
ഈഎസ്ഐയിൽ നഴ്സിങ് ഓഫീസര് ; ഇപ്പോൾ അപേക്ഷിക്കാം
എംപ്ലോയീസ് സ്റ്റേറ്റ് ഇന്ഷുറന്സ് (ഇ.എസ്.ഐ) കോര്പ്പറേഷനില് നഴ്സിങ് ഓഫീസര് തസ്തികയില് നിയമനത്തിന് യു.പി.എസ്.സി അപേക്ഷകള് ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി നഴ്സിങ്/ തത്തുല്യം. സ്റ്റേറ്റ് നഴ്സിങ് കൗണ്സിലില് നഴ്സായി രജിസ്റ്റര് ചെയ്തിരിക്കണം. അല്ലെങ്കില് ജനറല് നഴ്സിങ് മിഡ് വൈഫറിയില് അംഗീകൃത ഡിപ്ലോമയും 50 കിടക്കകളില് കുറയാത്ത ആശുപത്രികളില് ചുരുങ്ങിയത് ഒരു വര്ഷത്തെ പ്രവൃത്തി പരിചയവും നഴ്സിങ് കൗണ്സില് രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മാർച്ച് 27
Read More » -
കേരള സര്ക്കാര് സ്ഥാപനത്തില് സ്ഥിര ജോലി; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം
കേരള സര്ക്കാര് സ്ഥാപനമായ സ്റ്റീല് ആന്ഡ് ഇന്ഡസ്ട്രിയല് ഫോര്ജിങ് ലിമിറ്റഡ് (SIFL) ല് ജോലി നേടാന് അവസരം. പത്താം ക്ലാസ്, ഐ.ടി.ഐ, വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്കാണ് അവസരം. ആകെ 37 ഒഴിവുകളുണ്ട്. ഏപ്രില് 1നകം ഓണ്ലൈന് അപേക്ഷ നല്കണം. യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് കേരള സര്ക്കാരിന്റെ പബ്ലിക് റിക്രൂട്ട്മെന്റ് വെബ്സൈറ്റില് രജിസ്റ്റര് ചെയ്ത് അപേക്ഷ നല്കാം. എല്ലാ വിഭാഗക്കാര്ക്കും ഫീസില്ലാതെ അപേക്ഷിക്കാന് അവസരമുണ്ട്. കൂടുതല് വിവരങ്ങള്ക്ക് വിജ്ഞാപനം കാണുക. അപേക്ഷ: https://jobs.kpesrb.kerala.gov.in/
Read More » -
റെയില്വേയില് 9000 ടെക്നീഷ്യൻ ഒഴിവുകള്; മാർച്ച് 9 മുതൽ അപേക്ഷിക്കാം
ഇന്ത്യൻ റെയില്വേയില് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച് ഒമ്ബതുമുതല് സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്നീഷ്യൻ ഗ്രേഡ്-1 തസ്തികയില് 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-11 തസ്തികയില് 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില് 18-36, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില് 18-33. ശമ്ബളസ്കെയില്: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില് ലെവല്-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില് ലെവല്-2. അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളില് പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില് എട്ടുവരെ അപേക്ഷിക്കാം. https://www.rrbthiruvananthapuram.gov.in.
Read More » -
പ്ലസ് ടുവിന് ശേഷം സൗജന്യമായി ജര്മ്മനിയില് നഴ്സിങ് പഠിക്കാം; കേരള സര്ക്കാര് പദ്ധതിയിലേക്ക് ഇപ്പോള് അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് ടുവിന് ശേഷം ജര്മ്മനിയില് സൗജന്യ നഴ്സിങ് പഠനത്തിനും തുടര്ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോള് അപേക്ഷിക്കാം. യോഗ്യത ബയോളജി ഉള്പ്പെടുന്ന സയന്സ് സ്ട്രീമില്, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്ക്കുണ്ടാകണം. പ്രായപരിധി 18നും 27നും ഇടയില് പ്രായമുള്ള കേരളീയരായ വിദ്യാര്ഥികള്ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന് കഴിയുക. അപേക്ഷ താല്പര്യമുള്ളവര്ക്ക് [email protected] എന്ന ഇ-മെയില് ഐഡിയിലേക്ക് ഇംഗ്ലീഷില് തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന് ലെറ്റര്, ജര്മന് ഭാഷ യോഗ്യത, മുന്പരിചയം (ഓപ്ഷനല്), വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റകള്, മറ്റ് അവശ്യ രേഖകളുടെ പകര്പ്പുകള് എന്നിവ സഹിതം മാര്ച്ച് 21നകം അപേക്ഷ നല്കാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് www.norkroots.org, www.nifl.norkaroots.org വെബ്സൈറ്റുകള് സന്ദര്ശിക്കുക. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന് ) മിസ്ഡ് കോള് സര്വീസ് ബന്ധപ്പെടാം.
Read More » -
65000 രൂപവരെ വേതനം; കൊച്ചിന് പോര്ട്ട് ട്രസ്റ്റിന് കീഴില് ജോലി
കൊച്ചി: കൊച്ചിന് പോര്ട്ട് ട്രസ്റ്റിന് കീഴില് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇ-മെയില് വഴി മാര്ച്ച് 22 വരെ അപേക്ഷ നല്കാം.55 വയസ് വരെയാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികള്ക്ക് 30,000 രൂപ മുതല് 65,000 രൂപ വരെ വിവിധ പോസ്റ്റുകളില് അടിസ്ഥാന ശമ്ബളമായി ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്ത്തിട്ടുള്ള ആപ്ലിക്കേഷന് പൂരിപ്പിച്ച് താഴെ കാണുന്ന ഇ-മെയില് ഐ.ഡിയിലേക്ക് അയക്കണം. 22-03-2024 മുമ്ബ് അയക്കണം. മെയില് ഐഡി: [email protected]. ഔദ്യോഗിക വിജ്ഞാപനത്തിനായി കമ്ബനിയുടെ ഔദ്യോഗിക വെബ് പോർട്ടല് സന്ദർശിക്കുക.
Read More » -
എസ്ബിഐയില് നിരവധി ഒഴിവുകള്; അവസാന തീയതി മാര്ച്ച് നാല്
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളും ഒഴിവുകളും അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറല് മാനേജർ ( ആപ്ലിക്കേഷൻ സെക്യൂരിറ്റി)-3. ശമ്ബളം: അസിസ്റ്റന്റ് മാനേജർ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജർ 48170-69810 രൂപ , മാനേജർ 63840-78230രൂപ, അസിസ്റ്റന്റ് ജനറല് മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) 89890-100350 രൂപ വരെ. പ്രായം: അസിസ്റ്റന്റ് മാനേജർ- 30വയസ്സ്, ഡെപ്യൂട്ടി മാനേജർ-35 വയസ്സ്, മാനേജർ-38 വയസ്സ്, അസിസ്റ്റന്റ് ജനറല് മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി)-42 വയസ്സ്. ഷോർട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങള്ക്കായി www.sbi.co.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികള് മാർച്ച് നാലിന് മുമ്ബ് അപേക്ഷ സമർപ്പിച്ചിരിക്കണം.
Read More »