Careers
-
1900 രൂപ ശമ്പളമുള്ള രണ്ടായിരം ഒഴിവിലേക്ക് ലഭിച്ചത് 5.42 ലക്ഷം അപേക്ഷകള്‍; 12,000 കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 2.48 അപേക്ഷകള്‍; യോഗ്യത ബിരുദമാക്കി ഉയര്‍ത്തിയിട്ടും രക്ഷയില്ല; ഗുജറാത്തിലെ തൊഴിലില്ലായ്മ രൂക്ഷമെന്ന് റിപ്പോര്‍ട്ട്; ഒറ്റദിവസം കൊണ്ട് സമര്‍പ്പിച്ചത് 4.50 ലക്ഷം അപേക്ഷകള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷമെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പതിനാലായിരം ഒഴിവുകളിലേക്ക് എട്ടുലക്ഷം പേരാണ് നിലവില്‍ അപേക്ഷ നല്‍കിയത്. വിദ്യാസമ്പന്നര്‍ക്കിടയിലാണു തൊഴിലില്ലായ്മ രൂക്ഷമെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2,389 റവന്യൂ തലാതി ക്ലാസ്-3 തസ്തികകളിലേക്ക് 5.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. അതേസമയം, 2.48 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ 12,000 ലോക് രക്ഷക് ദള്‍ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ട്. കടുത്ത മത്സരമാണ് ഇത് എടുത്തുകാട്ടുന്നത്. മത്സരം കടുത്തതോടെ ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും ഉയര്‍ത്തി. 12-ാം ക്ലാസ് യോഗ്യത ആവശ്യമുണ്ടായിരുന്ന തലാതി തസ്തികകള്‍ക്ക് ബിരുദമാണ് നിലവിലെ മാനദണ്ഡം. തിരക്കു കുറയ്ക്കാന്‍ വേണ്ടി എടുത്ത നിലപാടാണിതെങ്കിലും വിദ്യാസമ്പന്നരായ ആളുകള്‍ വന്‍തോതിലാണ് തൊഴിലിനായി അപേക്ഷിക്കുന്നത്. റവന്യൂ തലാതികളുടെ കടുത്ത ക്ഷാമം നേരിടുന്ന ഗുജറാത്ത് സര്‍ക്കാര്‍ പുതിയ നിയമന നീക്കം ആരംഭിച്ചതോടെ ആഴമേറിയ തൊഴില്‍ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2016-ല്‍ 2,800 തസ്തികകളിലേക്ക് 6 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചതിന്റെ ആവര്‍ത്തനമായി, നിലവിലെ റൗണ്ടില്‍ 2,389…
Read More » -
താരങ്ങളുടെ സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്..; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു
തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ,കാവ്യ മാധവൻ രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബെന്നി ബെഹനാൻ എം പി, രാജ്യസഭാഗം ജെബി മേത്തർ, എൻ എ അക്ബർ എം എൽ എ, ഗൾഫാർ മുഹമ്മദ് അലി (ചെയർമാൻ, ഗൾഫ്ആർ ഗ്രൂപ്പ്) , ടി എസ് പട്ടാഭിരാമൻ(എം, ഡി കല്യാൺ സിൽക്‌സ് ), സീ ഷോർ മുഹമ്മദ് അലി (ചെയർമാൻ, സീ…
Read More » -
‘ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല, നീതി ലഭിക്കാന്‍ അവധി തടസമാകരുത്’; ചാന്‍സലര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ നിര്‍ത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി; സ്റ്റാലിന് തിരിച്ചടിയായത് എന്ത്? നിയമത്തില്‍ ഗുരുതര വീഴ്ച; യൂണിവേഴ്‌സിറ്റി വിസി നിമയനത്തില്‍ പ്രതിസന്ധി
ചെന്നൈ: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ എടുത്തുമാറ്റുന്ന നിയമ നിര്‍മാണം നിയമസഭ പാസാക്കിയിരുന്നു. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് പിടിച്ചുവച്ച നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ സുപ്രീം കോടതി വിധിയോടെ, ഈ കേസ് പിന്‍വലിക്കുകയും എല്ലാവര്‍ക്കും വിധി ബാധകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍, തമഴ്‌നാട്ടില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല വിധിയാണു പുറപ്പെടുവിച്ചതെങ്കിലും ഇതു സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ അടുത്തിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. തമിഴ്‌നാട്ടില്‍ ചാന്‍സലര്‍ പദവി എടുക്കു കളയുന്നതിനു പകരം വൈസ് ചാന്‍സലര്‍മാര്‍രെ നിയമിക്കാനുള്ള അവധികാരം എടുത്തുകളയുകയാണു ചെയ്തത്. ഗവര്‍ണര്‍ ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവച്ചു. 2025 ഏപ്രില്‍ 8 ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് ഭരണഘടനാപരമായ ഉത്തരവ് നേടി.…
Read More » -
വിദേശത്തേക്കു പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിസ റദ്ദാക്കലിനും ജോലി നഷ്ടപ്പെടലിനും ഇന്‍ഷുറന്‍സ് കവറേജ്; പഠനം പാതിവഴിയിലാക്കി മടങ്ങേണ്ടിവന്നാലും പേടിക്കേണ്ട; പുതിയ പദ്ധതികളുമായി കമ്പനികള്‍
ന്യൂഡല്‍ഹി: വിദേശ പഠനത്തിനു പ്രതീക്ഷയോടെ വിമാനം കയറുന്നവര്‍ക്കു മുന്നില്‍ നിരവധി കടമ്പകളാണു കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നതോടെ വിദേശ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസ റദ്ദാക്കല്‍ മുതല്‍ പഠനശേഷം ജോലി ഉറപ്പില്ലാത്തതും ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. ഈയൊരു പ്രശ്നത്തിന് പ്രതിവിധിയായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. വീസ റദ്ദാക്കലും ജോലി നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ കവര്‍ ചെയ്യുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തു നിന്ന് വിദേശത്തേക്കുള്ള ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. യു.കെ, കാനഡ, ഓസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കോളജുകളില്‍ പഠനത്തിനായി ചേര്‍ന്ന പലര്‍ക്കും തിരിച്ചു പോകേണ്ട സ്ഥിതിവിശേഷവും സംജാതമാകുന്നുണ്ട്. വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പഠനം പാതിവഴിയിലാക്കി തിരികെ മടങ്ങേണ്ടി വന്നാലോ…
Read More » -
ഐഎച്ച്പിബിഎ ഇന്ത്യൻ ചാപ്റ്റർ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്പിബി സർജറി 24 മുതൽ പൂവാർ ഐലന്റ് റിസോർട്ടിൽ
തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ- പാൻക്രിയാറ്റോ- ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് ഈ മാസം 24,25 തീയതികളിൽ പൂവാർ ഐലന്റ് റിസോർട്ടിൽ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്.പി.ബി. സർജറി സംഘടിപ്പിക്കുന്നു. ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട് പിജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് ഈ കോഴ്‌സിന്റെ ഗുണഭോക്താക്കൾ. നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും വഴി, പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയിൽ റേഡിയോളജിയുടെ പ്രസക്തി, പ്രത്യേകിച്ച് ഡയഗ്നോസ്റ്റിക് റേഡിയോളജിയും ഇന്റർവെൻഷണൽ റേഡിയോളജിയുടേയും പ്രാധാന്യം എന്നിവ കോഴ്‌സിൽ അവതരിപ്പിക്കും. ഈ മേഖലയിലെ അന്തർദേശീയ ദേശീയ വിദഗ്ധർ വിവിധ ക്ലിനിക്കൽ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കും. പങ്കെടുക്കുന്നവർക്ക് സമഗ്രമായ അറിവ് നേടാൻ ഇത് സഹായകമാകും. ഇൻട്ര ഓപ്പറേറ്റിവ് അൾട്രാസൗണ്ടിന്റെ ഹാൻഡ്‌സ്-ഓൺ ട്രെയിനിംഗ് ആണ് ഇത്തവണത്തെ കോഴ്സിന്റെ പ്രധാന ആകർഷണം. ശസ്ത്രക്രിയയ്ക്കിടയിലെ തീരുമാനങ്ങൾ കൂടുതൽ കൃത്യമായി…
Read More » -
തൃശൂരിന്റെ തൊഴില്‍ പൂരം ഇന്ന്; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍; 151 കമ്പനികള്‍; 35,000 പേര്‍ക്കു തൊഴില്‍ സാധ്യത; വെര്‍ച്വല്‍ മേളയിലെ ഓഫര്‍ ലെറ്ററുകളും വിതരണം ചെയ്യും
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച (26ന്) ഗവ എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി നടക്കും. 25000 ത്തിലധികം പേരാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. 151 തൊഴില്‍ ദാദാക്കളില്‍ നിന്നും 577 വ്യത്യസ്ത തരം മേഖലകളിലായി 35000 തൊഴിലുകള്‍ വിജ്ഞാന തൃശ്ശൂരിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേളയുടെ രജിസ്ട്രേഷന്‍ തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. പത്ത് എംപ്ലോയര്‍മാര്‍ പങ്കെടുക്കുന്ന വിര്‍ച്ച്വല്‍ ജോബ് ഫെയറും അപ്രന്റിസ്ഷിപ്പ് ഡ്രൈവും ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റും മെഗാ ജോര്‍ജിന്റെ ഭാഗമായി നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…
Read More » -
ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിയത് മനപ്പൂര്‍വം ചിത്രീകരിച്ച ദൃശ്യം? സ്ഥാപനത്തില്‍ നടന്നത് തൊഴില്‍ പീഡനം അല്ലെന്ന് യുവാക്കള്‍; ഉടമയെ തകര്‍ക്കാന്‍ മനാഫിന്റെ നീക്കം; പരാതി നല്‍കുമെന്നും വ്യാജ വീഡിയോ ആണെന്നു തെളിയിക്കുമെന്നും വെളിപ്പെടുത്തല്‍
കൊച്ചി: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നതു തൊഴില്‍പീഡനമല്ലെന്നാണ് തൊഴില്‍വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയില്‍ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട യുവാക്കളില്‍നിന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ മൊഴിയെടുത്തിരുന്നു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തെ തൊഴില്‍ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴില്‍വകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴില്‍വകുപ്പ് പരിശോധിക്കുകയാണ്. സ്ഥാപനത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മനാഫ് മനഃപൂര്‍വം വിഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തല്‍. ”ജനറല്‍ മാനേജരായ ഉബൈല്‍ ലീവിന് പോയ സമയത്താണ് വിഡിയോ എടുത്തത്. അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നില്‍. സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാന്‍ ബെല്‍റ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വിഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ മനാഫിനെ…
Read More » -
ജര്‍മനിയില്‍ കെയര്‍ ഹോമുകളിലേക്ക് ആളെ വേണം; നഴ്സ്, സ്‌കില്‍ഡ് ലേബര്‍ മേഖലകളില്‍ അവസരങ്ങള്‍ അനവധി
തിരുവനന്തപുരം: നഴ്സ്, സ്‌കില്‍ഡ് ലേബര്‍ മേഖലകളില്‍ ജര്‍മനിയില്‍ അവസരങ്ങളേറെയുണ്ടെന്ന് ബെംഗളൂരുവിലെ ജര്‍മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്ലര്‍. കെയര്‍ ഹോമുകളിലും നഴ്സിങ് ജോലിക്ക് വലിയ അവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ നൈപുണ്യമുളള ഉദ്യോഗാര്‍ഥികളുടെ (സ്‌കില്‍ഡ് ലേബര്‍) നിയമപരമായ കുടിയേറ്റത്തിന് വലിയ പ്രാധാന്യമാണ് ജര്‍മനി നല്‍കിയിട്ടുള്ളതെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആനറ്റ് ബേസ്ലര്‍ പറഞ്ഞു. നിയമപരമായ കുടിയേറ്റത്തിനായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജര്‍മന്‍ ഭാഷാ പഠനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. നോര്‍ക്ക പോലെ പ്രൊഫഷണലായ സ്ഥാപനവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആനറ്റ് ബേസ്ലര്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്സിന്റെ ജര്‍മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതികള്‍ അജിത് കോളശേരി വിശദീകരിച്ചു. നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതികളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം 18 മാസത്തില്‍ നിന്നു 12 ആയി കുറയ്ക്കാന്‍ സംയുക്തമായ…
Read More » -
മലയാളി ‘ജിമ്മന്മാ’ര്‍ക്ക് യുഎഇയില്‍ മികച്ച അവസരം, ശമ്പളം അമ്പതിനായിരത്തിന് മുകളില്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യു .എ .ഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാര്‍ഡുകളെ (ബൗണ്‍സര്‍) റിക്രൂട്ട് ചെയ്യുന്നു. വയസ് : 25-40, പൊക്കം : 5′ 9 ‘ (175 CM) വിദ്യാഭ്യാസം : SSLC-യും, ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. ശാരീരിക യോഗ്യത : മികച്ച ശാരീരികക്ഷമതയും നല്ല കാഴ്ചശക്തിയും കേള്‍വി ശക്തിയും ഉള്ളവര്‍ ആയിരിക്കണം. കൂടാതെ അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്‌ന്ങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. തൊഴില്‍ പരിചയം : 2 വര്‍ഷമെങ്കിലും സെക്യൂരിറ്റി മേഖലയില്‍ ജോലിചെയ്തവര്‍ ആയിരിക്കണം. സെക്യൂരിറ്റി മേഖലയിലെ സുരക്ഷാ നിയമങ്ങളും മുന്‍കരുതലുകളും നിയമ മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ചുമുള്ള അറിവ് അഭികാമ്യം. ശമ്പളം : AED-2262. താല്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2025 ഫെബ്രുവരി മാസം 4 ന് രാവിലെ 10 മണിക്ക് മുന്‍പായി…
Read More »
