Careers
-
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി സാമൂഹികനീതി വകുപ്പ്
കോട്ടയം: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള സാമൂഹിക നീതി വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരാകണം അപേക്ഷകർ. വാർഷിക വരുമാനം 36,000 രൂപയിൽ താഴെയാവണം. ഇത് കൂടാതെ അപേക്ഷകർ മുൻവർഷങ്ങളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം. റെഗുലർ, ഹോസ്റ്റൽ വിദ്യാർഥികൾക്ക് പ്രത്യേകമായാണ് സ്‌കോളർഷിപ്് അനുവദിക്കുന്നത്. എല്ലാവർക്കും റീഡേഴ്സ് അലവൻസും അനുവദിക്കും. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള റെഗുലർ വിദ്യാർഥികൾക്ക് 300 രൂപയും റീഡേർസ് അലവൻസായി 200 രൂപയുമാണ് നൽകുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ റെഗുലർ വിദ്യാർഥികൾക്ക് 500 രൂപയും റീഡേഴ്ഡ് അലവൻസ് 200 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ.ടി തത്തുല്യ കോഴ്സുകളിലെ റെഗുലർ വിദ്യാർഥികൾക്ക് 750 രൂപയും ഹോസ്റ്റൽ വിദ്യാർഥികൾക്ക് 1000 രൂപയും റീഡേർസ് അലവൻസ് 300 രൂപയും ലഭിക്കും. പി.ജി/പ്രൊഫഷണൽ വിഭാഗത്തിലെ റെഗുലർ…
Read More » -
പാമ്പാടി ആർ.ഐ.ടിയിൽ ഗസ്റ്റ് അധ്യാപകനിയമനം
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി. എ. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻസ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 9.30നകം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 0481 2507763, വെബ്സൈറ്റ്: www.rit.ac.in
Read More » -
സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസനകാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ബശ്നാഖ് പറഞ്ഞു. 2020 ൽ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പരിപാടിയിലൂടെ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്ക്കരണം തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളിൽനിന്നും ആരംഭിക്കണമെന്ന് മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളിൽ ജോലി ചെയ്യാൻ സൗദികൾ യോഗ്യരാണെന്നും മുഹമ്മദ് ബശ്നാഖ് പറഞ്ഞു.
Read More » -
അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക ഒഴിവ്
കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിംഗ് ശാഖകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ താൽക്കാലികമായി നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അതത് വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 9.30ന് ബന്ധപ്പെട്ട വകുപ്പുകളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 2507763.
Read More » -
ഐ-പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം
കോട്ടയം: സംസ്ഥാനസർക്കാരിന്റെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിനായി വിപുലമായ ഫോട്ടോ കവറേജ് നടത്തുന്നതിനായി കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു. അപേക്ഷകർക്ക് ഡിജിറ്റൽ എസ്.എൽ.ആർ./മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുവേണം. കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് നൽകണം. വൈഫൈ കാമറകൾ കൈവശമുള്ളവർക്കും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവർക്കും മുൻഗണന. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും…
Read More » -
പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ ഒഴിവ്
കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ, ടർണിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂൾ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി./ ഐ.ടി.ഐ.യാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10ന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.
Read More » -
കെൽട്രോൺ നടത്തുന്ന സൗജന് തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം
കോട്ടയം: കേരള പരിവർത്തിത ക്രൈസ്തവ ശുപാർശിതവിഭാഗവികസന കോർപ്പറേഷന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. കഴിഞ്ഞ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സി.സി.ടി.വി) ആൻഡ് എൽ.ഇ.ഡി. സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർഥികൾക്ക് പ്രതിമാസം സ്‌റ്റൈപ്പൻഡ് ലഭിക്കും. കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ ഓഗസ്റ്റ് 15നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9605404811, 8590605265.
Read More » -
കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബിരുദവും ഡാറ്റാ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബെസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ്സിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം 18നും 41നും മദ്ധ്യേ. താത്പര്യമുള്ളവർ ജൂലൈ 29നകം അസൽ സർട്ടിഫിക്കറ്റുകളുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.
Read More » -
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗസ്റ്റ് അധ്യാപക നിയമനം
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 31 ന് രാവിലെ 10ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ എത്തണം. ഫോൺ: 0481 2506153, 2507763.
Read More » -
ചങ്ങനാശേരിയിൽ മെഗാ തൊഴിൽമേള: രജിസ്ട്രേഷൻ
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി. കോളജും സംയുക്തമായി ഓഗസ്റ്റ് 12ന് നടത്തുന്ന ദിശ 2023 മെഗാ തൊഴിൽമേളയ്ക്കായി രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ കാമ്പയിൻ ജൂലൈ 31ന് രാവിലെ 10 മുതൽ രണ്ടുവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക. വിശദവിവരത്തിന് ഫോൺ: 0481-2563451, 2565452.
Read More »