politics

  • ബിഗ് ബ്രദര്‍ ഈ വാച്ചിംഗ്! കണ്ണുവെട്ടിച്ചാലും കണ്ടെത്തും; ഇറാന്റെ മിസൈല്‍, സൈനിക നീക്കങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തില്‍; ‘കില്‍ ചെയിന്‍’ കണ്ടെത്താന്‍ സെക്കന്‍ഡുകള്‍; മാവെന്‍ മുതല്‍ ഹീലിയോസ് വരെ; കാണുന്നത് ഒന്നുമല്ല അണിയറയില്‍

    ടെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ സംവിധാനങ്ങളെയാകെ പിന്തുടര്‍ന്നു നശിപ്പിക്കുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണ പദ്ധതിക്കു തുണയേകുന്നതു ബഹിരാകാശത്തു സദാ സമയം മിഴി തുറന്നിരിക്കുന്ന ഉപഗ്രഹങ്ങളും അവയെ തത്സമയം ക്രോഡീകരിക്കുന്ന ഭൂമിയിലെ എഐ സംവിധാനങ്ങളും. ഒരു മിസൈല്‍ പുറപ്പെട്ടാല്‍ ഉറവിടത്തിലേക്കു പെട്ടെന്നു ശ്രദ്ധയെത്തിക്കാന്‍ ‘മുകളില്‍നിന്നുള്ള നോട്ട’മാണ് സഹായിക്കുന്നത്. പെന്റഗണിന്റെ ‘പ്രോജക്റ്റ് മാവനി’ല്‍ (Project Maven) ഉള്‍പ്പെടുത്തിയിരിക്കുന്ന എഐ സംവിധാനങ്ങള്‍ ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, നിരീക്ഷണ ഫീഡുകള്‍ എന്നിവയില്‍ നിന്നുള്ള വിപുലമായ വിവരങ്ങളാണ് വിശകലനം ചെയ്യുന്നത്. ബഹിരാകാശത്തും ഡാറ്റയിലും പോരാടുന്ന യുദ്ധം അമേരിക്ക ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്നും ഇസ്രായേല്‍ ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ (Operation Roaring Lion) എന്നും വിശേഷിപ്പിക്കുന്ന സൈനിക നീക്കം, പരമ്പരാഗത സൈനിക ശക്തിക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയെയും വളരെയധികം ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രധാന ആക്രമണങ്ങള്‍ക്ക് മുമ്പായി ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ മാപ്പ് ചെയ്യാനും ദുര്‍ബലപ്പെടുത്താനും യുഎസും സഖ്യസേനയും ഉപഗ്രഹങ്ങള്‍, നിര്‍മ്മിത ബുദ്ധി, സൈബര്‍ ഓപ്പറേഷനുകള്‍…

    Read More »
  • ഇറാന്‍ യുദ്ധം: ട്രംപിന്റെ ഗാസ പദ്ധതികള്‍ പാളുന്നു; മിസൈലിന് ഇരയായത് കോടികള്‍ വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍; താത്കാലിക പ്രതിസന്ധിയെന്ന് വൈറ്റ് ഹൗസ്; ആക്രമണം നിര്‍ത്താതെ ഇസ്രയേല്‍

    ജെറുസലേം/കെയ്റോ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഗാസ പദ്ധതിക്കായുള്ള ട്രംപിന്റെ ചര്‍ച്ചകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തല്‍. ട്രംപിന്റെ പ്രധാന വിദേശനയമായി ഉയര്‍ത്തിക്കാട്ടിയ പദ്ധതി, പശ്ചിമേഷ്യന്‍ സമാധാന പദ്ധതികളെയാകെ തടസപ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്ന് ട്രംപ് ശതകോടിക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങള്‍ ഉറപ്പാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് യുദ്ധം. സംഘര്‍ഷം വ്യാപിച്ചതോടെ ഈ രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്. ഹമാസ് പോരാളികള്‍ പൊതുമാപ്പിന് പകരമായി ആയുധങ്ങള്‍ താഴെവെക്കുമോ എന്നതിനെ ആശ്രയിച്ചാണ് ട്രംപിന്റെ ഗാസ പദ്ധതി നിലനില്‍ക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ഇസ്രായേല്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനും വഴിയൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആയുധം ഉപേക്ഷിക്കുന്നതിനായി വൈറ്റ് ഹൗസ് മധ്യസ്ഥര്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ രഹസ്യ ചര്‍ച്ചകളും നടത്തിയിരുന്നു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതോടെ ഈ വിഷയത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ദൗത്യത്തിനായി പണം വാഗ്ദാനം…

    Read More »
  • മമ്മൂട്ടിയോട് പരസ്യ ക്ഷമാപണം നടത്തി മുഖ്യമന്ത്രി: ‘മഹാനടനെ മനസിലാക്കണമായിരുന്നു; സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ; മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു‘

    തിരുവനന്തപുരം: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടനോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല അവിടം സന്ദർശിച്ചത്. അദ്ദേഹത്തിനു അവിടെ എത്തണമെന്ന് തോന്നി. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊളളുന്ന വ്യക്തികളിൽ പ്രധാനിയായ ഒരാളാണ് മമ്മൂട്ടി. ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെഴകുന്ന ആളാണ് അദ്ദേഹം. ചെന്നൈയിൽനിന്നു പുലർച്ചെ കോഴിക്കോട് എത്തി അവിടെനിന്ന് അദ്ദേഹം വയനാട്ടിലേക്കു പോകുകയായിരുന്നു. ടൗൺഷിപ് കാണാനുള്ള നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തിയത്. വീടുകൾ സന്ദർശിക്കുന്ന ഘട്ടത്തിൽ അവിടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ വിശദീകരിച്ചു നൽകി. അവിടെ കാര്യങ്ങളിൽ നല്ല നിലയ്ക്ക്…

    Read More »
  • തട്ടിപ്പിനൊപ്പം പാര്‍ട്ടി; പൊട്ടിത്തെറിക്ക് ഒടുവില്‍ രാജി; സി.സി. മുകുന്ദന്‍ തൃശൂര്‍ സിപിഐക്കു തലവേദനയാകും; പഴ്‌സണല്‍ അസിസ്റ്റന്റിനെ സംരക്ഷിക്കാന്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് ജില്ലാ ഘടകം; സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്

    തൃശൂര്‍: സിപിഐയുടെ മുതിര്‍ന്ന നേതാവും നാട്ടിക എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ഇന്നു പാര്‍ട്ടിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ഇന്നലെ ഇക്കാര്യം മണ്ഡലം സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി നിയോഗിച്ച പഴ്‌സണല്‍ അസിസ്റ്റന്റ് തന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചു തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായുണ്ടായ ഭിന്നിപ്പാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയില്‍ എത്തിയത്. വി.എസ്. സുനില്‍ കുമാറിന്റെ പഴ്‌സണല്‍ അസിസ്റ്റന്റിനെയാണ് മുകുന്ദനും നല്‍കിയത്. ഇയാള്‍ വ്യാജരേഖയില്‍ പണം തട്ടുന്നെന്നു ചൂണ്ടിക്കാട്ടി മുകുന്ദന്‍ നിയമസഭാ സെക്രട്ടറിക്കു പരാതി നല്‍കി. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. കടുത്ത സമ്മര്‍ദത്തിനിടയിലും മുകുന്ദന്‍ പഴ്‌സണല്‍ അസിസ്റ്റന്റിനെതിരേ മൊഴി നല്‍കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തുടര്‍ന്നു നിയമസഭാ സെക്രട്ടറിയെ കണ്ടു. കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദേശം പുറത്തായതോടെ ഭിന്നത രൂക്ഷമായി. അഴിമതിക്കു കൂട്ടുനില്‍ക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം എതിരായി. ജില്ലാ എക്‌സിക്യുട്ടീവില്‍നിന്ന്…

    Read More »
  • കോൺഗ്രസിൽ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിച്ചു, അടൂരിൽ രമ്യ ഹരിദാസ്, തൃത്താല വി ടി ബൽ‍റാം, പാലക്കാട് രമേശ് പിഷാരടി!! നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ

    കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് ഉറപ്പിച്ചത്. ഇത് സംബന്ധിച്ച നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ ചേരും. കൂടാതെ കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. വട്ടിയൂർക്കാവ് – കെ മുരളീധരൻ, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂർ – രമ്യ ഹരിദാസ്, കുന്നത്തുനാട് – വി പി സജീന്ദ്രൻ, തൃശ്ശൂർ – ടിവി ചന്ദ്രമോഹൻ, കൊടുങ്ങല്ലൂർ – ഒ.ജെ ജിനീഷ് കുമാർ, മണലൂർ – ടിഎൻ പ്രതാപൻ, കോങ്ങാട് – കെ.എ തുളസി, പാലക്കാട് – രമേശ് പിഷാരടി, തവനൂർ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോർത്ത് – കെ ജയന്ത്, എലത്തൂർ – വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടി -കെ പ്രവീൺകുമാർ, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ – കെ നീലകണ്ഠൻ, തൃത്താല-വി ടി ബൽറാം എന്നിവർ സ്ഥാനാർത്തിത്വം ഉറപ്പിച്ചു. അതേസമയം വയനാട്ടിൽ ഇത്തവണ വലിയ ട്വിസ്റ്റുകൾക്ക് സാധ്യതയില്ലെന്നാണ്…

    Read More »
  • (no title)

    വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ…

    Read More »
  • ‘വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്?‘ വിജയ്ക്ക് സിബിഐ സമൻസ് ; വീണ്ടും ചോദ്യം ചെയ്യൽ; മാർച്ച് 10 ന് നേരിട്ട് ഹാജരാകണം

    ചെന്നൈ ∙ കരൂർ ദുരന്തത്തിൽ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 10ന് ഹാജരാകാനാണ് നിർദേശം. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമൻസ് അയച്ചത്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു, സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്നീ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങളും സമ്മർദ…

    Read More »
  • ലെബനനിൽ ഇസ്രയേൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു; നിരോധിക്കപ്പെട്ട ആയുധം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന; ജനവാസ മേഖല തിരഞ്ഞു പിടിച്ച് ആക്രമണം

    യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഏഴ് ചിത്രങ്ങൾ പരിശോധിച്ചും സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയുമാണ് ഇസ്രയേൽ നിരോധിക്കപ്പെട്ട ആയുധം ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചത്. യഹ്‌മോർ ഉൾപ്പെടെയുള്ള തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണ സമയത്ത് അവിടെ സാധാരണക്കാർ ബാക്കിയുണ്ടായിരുന്നോ എന്നോ ആർക്കെങ്കിലും പരിക്കേറ്റോ എന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ളയുമായി മുൻപ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേൽ ഇത്തരത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ്…

    Read More »
  • ണയമുണ്ട്, ഇനിയും തുടരും; കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലത്; വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട‘- അവിഹിത ആരോപണത്തിൽ പ്രതികരിച്ച് ​ഗണേഷ് കുമാർ

    തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന അവിഹിത ആരോപണങ്ങളിൽ മറുപടിയുമായി ​ഗതാ​ഗത മന്ത്രി കെ ബി ​​ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ​ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ​​ഗണേഷ് കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്. തൻ്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി…

    Read More »
  • കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോ​ഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ

    ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപി മാർ. ഡൽഹിയിൽ ഇന്നുചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും തങ്ങളുടെ അതൃപ്‌തി അറിയിച്ചത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ രാവിലെ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അതൃപ്‌തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി.…

    Read More »
Back to top button
error: