politics
-
ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്കിടയില്‍ അലി ലാറിജാനിയുടെ എക്‌സ് പോസ്റ്റ്; ഇറാന്‍ സുരക്ഷാ തലവന്റെ മരണം സ്ഥിരീകരിക്കാതെ ലോകം; ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് വെള്ളിയാഴ്ച; ജനങ്ങള്‍ക്ക് അധികാരം പിടിക്കാനുള്ള അവസരമെന്ന് നെതന്യാഹു
ടെഹ്റാന്‍/ജെറുസലേം: ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാറിജാനി കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പുതിയ സന്ദേശം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പത്തിനു വഴിവയ്ക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 17) വൈകുന്നേരമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെയും ബസിജ് തലവന്‍ സുലൈമാനിയെയും വധിച്ചതായി പ്രഖ്യാപിച്ചത്. ദൂരൂഹത വര്‍ദ്ധിപ്പിച്ച് ലാറിജാനിയുടെ പോസ്റ്റ് ഇസ്രായേല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം തന്നെ ലാറിജാനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഒരു പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐആര്‍ഐഎസ് ദേന കപ്പലിലെ 80-ലധികം നാവികരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹം എഴുതിയ കൈപ്പടയിലുള്ള കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അന്താരാഷ്ട്ര അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ഈ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന അഭിമാനകരമായ രാഷ്ട്രത്തിന്റെ ത്യാഗങ്ങളുടെ ഭാഗമാണ് ദേനയിലെ ധീരരായ അംഗങ്ങളുടെ രക്തസാക്ഷിത്വം,’ എന്ന് കുറിപ്പില്‍ പറയുന്നു. ഇസ്രായേലിന്റെ അവകാശവാദം…
Read More » -
കേരളാ കോൺഗ്രസിൽ തലമുറ മാറ്റം… പി.ജെ ജോസഫ് മത്സരത്തിനില്ല, പകരം തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്!!കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, 5 പേർ പുതുമുഖങ്ങൾ
ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസിൽ തലമുറ മാറ്റം, അര നൂറ്റാണ്ടിലധികമായി മത്സരിക്കുന്ന തൊടുപുഴയിൽ ഇക്കുറി ചെയർമാൻ പി. ജെ. ജോസഫില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു. അതുപോലെ പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളേയും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു. കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്. സ്ഥാനാർഥിപ്പട്ടിക 1.തൊടുപുഴ-…
Read More » -
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല, തർക്ക സീറ്റുകളിൽ പ്രഖ്യാപനമില്ല
ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞതുപോലെ തന്നെ സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കി. അതുപോലെ ആദ്യ പട്ടികയിൽ എംപിമാർ ആരും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ലെന്നതിനാൽ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനമുണ്ടാകുമോയെന്ന കാര്യവും വരും ദിവസങ്ങളിലറിയാം. അതുപോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിലും മത്സരിക്കും. സ്ഥാനാർഥിപട്ടിക ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്…
Read More » -
‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. അതുകൊണ്ടാണ് പേരാവൂരിൽ ശൈലജ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത്. അല്ലാതെ ഒതുക്കിയത് അല്ലയെന്ന് എം.വി. ഗോവിന്ദൻ. അതുപോലെ, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തീരുമാനിച്ചത് ജില്ലാ സെക്രട്ടേറിയേറ്റാണ് . ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചത് കണ്ണൂർ ജില്ലാ ഘടകമാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ല. കണ്ണൂരിലെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ മോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിലേയും മണ്ഡലത്തിലേയും കണക്കുകൾ വ്യക്തമാണെന്നും കൃത്യമായ കണക്ക് പാർട്ടിയുടെ കൈയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരനെതിരേ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ച് സംസാരിച്ചു. ജി. സുധാകരന്റെ സ്ഥാനാർഥിത്വം എന്ത് അത്ഭുതമാണ്.. ജി. സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞ വാക്കും താൻ ചിരിച്ചതുമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ജി. സുധാകരനോട്…
Read More » -
നെതന്യാഹുവിന്റെ ഫോട്ടോ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനെയാണ് ചിത്രത്തിൽ കാണാനാവുന്നത്. നെതന്യാഹുവിന്റെ സോഷ്യൽമീഡിയാ അക്കൗണ്ടുകളിൽ നിന്നും അദ്ദേഹത്തിന്റെ വീഡിയോകൾ പങ്കുവയ്ക്കുമ്പോഴെല്ലാം അവ എഐ നിർമ്മിതമാണെന്ന സംശയം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയടെ ഓഫീസ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത് ഇറാന്റെ ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങൾ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
മുസ്ലിം ലീഗിൽ അപ്രതീക്ഷിക മാറ്റങ്ങൾ…ആദ്യമായി വനിതകൾ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയ, ജയന്തി രാജൻ കൂത്തുപറമ്പിൽ!! എം.കെ മുനീർ ഇത്തവണ മത്സര രംഗത്തില്ല, പുതുമുഖങ്ങൾക്ക് അവസരം 25 അംഗ സ്ഥാനാർഥി പട്ടിക, പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം. ഷാജി വേങ്ങരയിൽ
കോഴിക്കോട്: യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകി അപ്രതീക്ഷിത മാറ്റങ്ങളുമായി മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. അനാരോഗ്യ കാരണങ്ങളാലാണു മുനീർ മത്സരിക്കാത്തതെന്നാണ് സൂചന. ഇത്തവണ രണ്ട് വനിതകളാണ് മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിലും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിലും ജനവിധി തേടും. ഇതാദ്യമായി രണ്ട് വനിതകൾ സ്ഥാനാർഥികളാകുന്നത്. കൂടാതെ ഇനി പ്രഖ്യാപിക്കാനുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽകൂടി വനിത സ്ഥാനാർഥിയെത്തുമെന്നാണ് റിപ്പോർട്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ.എം. ഷാജി, ലീഗിന്റെ ഉറച്ചമണ്ഡലമായ വേങ്ങരയിൽ മത്സരിക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിൽക്കൂടി പാർട്ടി മത്സരിക്കുന്നുണ്ട്. അതിലൊന്ന് ചേലക്കരയാണ്. മറ്റൊന്ന് പുനലൂർ അല്ലെങ്കിൽ ചടയമംഗലം ആയിരിക്കും. അക്കാര്യം തീരുമാനമായിട്ടില്ല. തീരുമാനമായ ശേഷം ആ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വ്യാഴാഴ്ച പ്രഖ്യപിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഒമ്പത് സിറ്റിങ് എംഎൽഎമാർക്ക് വീണ്ടും…
Read More » -
ക്യൂബൻ പ്രസിഡന്റിനോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് ട്രംപ്; യുഎസിന്റെ അടുത്ത തന്ത്രം
വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനലിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് പുറത്തുപോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കത്. ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ട്രംപിന്റെ ആവശ്യം രാഷ്ട്രത്തലവനെ നീക്കം ചെയ്യുക എന്നതാണെന്നും 65 വർഷത്തിലേറെയായി ക്യൂബ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ മാറ്റമായിരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഏർപ്പെടുത്തിയ എണ്ണ ഉപരോധം കാരണം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ക്യൂബയിലേക്ക് ട്രംപിന്റെ ശ്രദ്ധ തിരിഞ്ഞിട്ട് കുറച്ചുകാലമായി. വിദേശ എണ്ണ ഇറക്കുമതി തടയുന്ന ട്രംപിന്റെ നീക്കം ക്യൂബൻ ഗവൺമെന്റിനെ ഞെരുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ക്യൂബയുടെ മോചനമാണ് താൻ ലക്ഷ്യമിടുന്നത് എന്നാണ് ട്രംപിന്റെ പ്രസ്താവന. ഡിയാസ് കാനലിനെ നീക്കം ചെയ്യുന്നത് ക്യൂബയിൽ സാമ്പത്തിക മാറ്റങ്ങൾക്ക് വഴി തെളിയിക്കുമെന്ന് ക്യൂബയിലെ ജനങ്ങൾ കരുതുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫിദൽ കാസ്ട്രോയുടെയും അദ്ദേഹത്തിന്റെ…
Read More » -
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; പ്രതികരിക്കാതെ ഫിഫ
ടെഹ്റാന്‍: ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിലെ ഇറാന്‍റെ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷന്‍. ഇറാന്‍റെ മത്സരങ്ങള്‍ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ മാറ്റണമെന്നാണ് ഇറാന്‍റെ ആവശ്യം. വേദി മാറ്റം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്‍റെ ആവശ്യത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30-നകം ഇറാന്‍റെ ആവശ്യത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ ആശങ്കയുള്ളതിനാൽ ഇറാൻ ടീം അമേരിക്കയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്‍റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമാണ് നടക്കേണ്ടത്. ട്രംപ് സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിൽ ഞങ്ങൾ അമേരിക്കയിലേക്ക് പോകില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറഞ്ഞു. നിലവിൽ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനുള്ള ചർച്ചകൾ ഇറാൻ ഫിഫയുമായി…
Read More » -
ഹോർമൂസ് കടന്ന് ‘നന്ദാദേവി’ഇന്ത്യയിൽ; 46,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ ഗുജറാത്ത് തീരത്ത്
ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടുള്ള ഈ കപ്പൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീരമണഞ്ഞത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ‘ശിവാലിക്’ ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം. യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധിച്ചത്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ സുരക്ഷിതമായി പാചകവാതകം എത്തിക്കാൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
Read More » -
കെ. സുധാരന്റെ പരിഭവം മാറ്റാൻ അനുനയ ശ്രമങ്ങളുമായി രമേശ് ചെന്നിത്തല; ‘അദ്ദേഹം ആരോടും പിണങ്ങിയിട്ടില്ല;ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്‘
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരന് സീറ്റ് നല്കാത്തതിൽ അദ്ദേഹത്തിന് പരിഭവമുണ്ടെന്ന തരത്തിലുള്ള പ്രചാണങ്ങൾ ശക്തമാണ്. അതിനിടെ. സുധാകരന്റെ ഡൽഹിയിലെ താമസസ്ഥലമായ ഗോദാവരിയിലെത്തി കണ്ടിരിക്കുകയാണ് രമേശ് ചെന്നിത്തല. പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സന്ദർശനം. നിലവിലെ എംപിമാർക്ക് അസംബ്ലി ഇലക്ഷന് സീറ്റ് നല്കേണ്ടതില്ലയെന്നാണ് പാർട്ടി തീരുമാനം. സുധാകരനെ അനുനയിപ്പിക്കാനാണ് ചെന്നിത്തലയുടെ സന്ദർശനമെന്നാണ് വിവരം. സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെ ഈ സന്ദർശനം. കെ സുധാകരൻ ആരോടും പിണങ്ങിയിട്ടില്ല. പാർട്ടിയിലെ ആർക്കും അദ്ദേഹത്തോടും പിണക്കമില്ല. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. കേരളത്തിലെയും കണ്ണൂരിലെയും കോൺഗ്രസിന്റെ കരുത്താണ് അദ്ദേഹം. രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സീറ്റാവശ്യവുമായി മുന്നോട്ടു വന്ന അടൂർ പ്രകാശിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ദേശീയ നേതൃത്വം നടത്തുന്നുണ്ട്. ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ സുധാകരൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയുണ്ടായി. നമ്മളെയൊക്കെ ആർക്കുവേണം, ആരും തന്നെ ചർച്ചയ്ക്കൊന്നും വിളിച്ചിട്ടില്ലയെന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
Read More »