politics
-
സുധാകരന് പിന്തുണ പ്രഖ്യാപിച്ചതിലെ നീരസത്തെ തുടർന്ന് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി ബിജെപിയിൽ
ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു. കെ.പി.സി.സി.യിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെയാണു സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽനിന്നും തീരുമാനമായതെന്ന് ജോബ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി വിട്ടത്. ജോബിനെ കൂടാതെ എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നോക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടറുമായ ജയകുമാർ അടക്കമുള്ളവരും ഇന്ന് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
Read More » -
‘വേണ്ട, യുഎസിന് നിങ്ങളുടെ സഹായം ആവശ്യമില്ല, ‘: ഹോർമൂസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചടക്കാൻ യുഎസിനൊപ്പം നില്ക്കണമെന്ന ആവശ്യം തള്ളിയ സഖ്യക്ഷികളോട് ട്രംപ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരോപിച്ചു. സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി,…
Read More » -
‘നമ്മക്കു വിലയും നിലയും ഒന്നും ഇല്ലല്ലോ, ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ല’: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്; പിന്തുണ പ്രഖ്യാപിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’
ന്യൂഡല്‍ഹി: തന്നെ ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്നും ‘നമ്മക്കു നിലയും വിലയും ഒന്നും ഇല്ലല്ലോ’ എന്നും കെ. സുധാകരന്‍ എംപി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനാണു താന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പു ചര്‍ച്ചയ്ക്കു വിളിച്ചെന്ന വിവരം നിങ്ങളോട് ആരാണു പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചു. കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ പ്രതികരണം. സാധാരണ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന്‍ വി.ഐപി ഗേറ്റിലൂടെ പുറത്തിറങ്ങാതെ സാധാരണക്കാര്‍ കടക്കുന്ന വഴിയിലൂടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്നു സ്വകാര്യ കാറില്‍ കയറി കേരള ഹൗസിലേക്കു പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്‌ലക്‌സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തി. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക്…
Read More » -
‘ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല‘ – കെ. സുധാകരൻ
ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട് . ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്. ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിൽ പോകും. അതിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ മുമ്പ്…
Read More » -
വീണ്ടും വീഡിയോ പങ്കുവച്ച് നെതന്യാഹു ; ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം‘
ടെൽ അവീവ് ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി സ്വന്തം വിഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വിഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു എക്സ് അക്കൗണ്ടിൽ പുതിയ വിഡിയോ പങ്കുവച്ചത്. ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതായി കാണാം. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വിഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്. ബെന്യാമിൻ നെതന്യാഹുവിന്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ആ വാർത്തകൾ നിഷേധിച്ചു. പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിന്റെ മറ്റൊരു വിഡിയോ പുറത്തുവന്നു. എന്നാൽ ആ…
Read More » -
ഇറാനെ തളർത്താനുറച്ച് ഇസ്രയേൽ; ഇനിയുള്ള മൂന്നാഴ്ചത്തേയ്ക്ക് കൃത്യമായ പദ്ധതി തയ്യാറാക്കിയുള്ള തീവ്ര യുദ്ധം
ടെൽ അവീവ്: ഇറാന്റെ ആയുധശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യുദ്ധത്തിന് പദ്ധതിയിട്ട് ഇസ്രായേൽ. വരുന്ന മൂന്നാഴ്ചത്തെ യുദ്ധത്തിനായി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ആക്രമണ ദൗത്യങ്ങൾ നീട്ടാനുള്ള പദ്ധതിയും തങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഇസ്രയേൽസൈന്യം തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിനെതിരെ പ്രയോഗിക്കാനുള്ള ഇറാന്റെആയുധ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, ആണവസംവിധാനങ്ങൾ, മറ്റു സുരക്ഷാസൗകര്യങ്ങൾ എന്നിവയ്ക്കുനേരേ ആക്രമണം നടത്തുന്നത് ഇതിനായാണെന്നും പറഞ്ഞു. 1.10 ലക്ഷം കരുതൽസൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്നും ഇനിയും ആയിരക്കണക്കിനു ലക്ഷ്യങ്ങൾ ആക്രമിക്കാനുണ്ടെന്നും അറിയിച്ചു. അതിനിടെ, ഞായറാഴ്ചരാത്രി മിർകാസി, മഹല്ലത്, ഖൊമേയ്ൻ, അറാക് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. തിങ്കളാഴ്ച ടെഹ്‌റാൻ, ഷിറാസ്, തബ്‌റിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചു. ജറുസലേമിനെ ലക്ഷ്യമിട്ട് അയച്ച മിസൈൽ ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും പാവനമായിക്കരുതുന്ന ടെംപിൾ മൗണ്ടിനടുത്തെത്തിയെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു. ആകാശത്തുവെച്ചു തകർത്ത മിസൈലിന്റെ അവശിഷ്ടം…
Read More » -
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തുവിടും ; കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാവില്ല; പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം. വിമതരെ പിന്തുണയ്ക്കണോയെന്നത് ചർച്ച ചെയ്യും
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരും. പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കുന്നത്. കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കേണ്ടതില്ല തീരുമാനമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം,സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായെ ഘടകകക്ഷികളോട് ആരായാനും തീരുമാനിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. എ. സുരേഷിന് സീറ്റ് നൽകാനുള്ള നീക്കവും നേരത്തെ നടത്തുകയുണ്ടായി.
Read More »

