politics
-
ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം ഭൂഗർഭ സമുച്ചയനിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്; യുഎസുമായുള്ള പോർവിളികൾക്കിടെയുള്ള ഈ നീക്കം എന്തിനാവാം?
ടെഹ്‌റാൻ: ഇറാൻ തങ്ങളുടെ ആണവ കേന്ദ്രത്തിലൊന്നിനടുത്ത് ഒരു ഭൂഗർഭ സമുച്ചയം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരസ്പരമുള്ള വാഗ്വാദത്തിനിടെ, ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ, ആണവ പദ്ധതിയുടെ ഭാഗമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഒരു നീക്കം നടക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) നിലവിൽ പുറത്തു വന്നിട്ടുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തു. അതിൽ നിന്നും മനസ്സിലാക്കാവുന്നത് പിക്കാക്സ് പർവ്വതം എന്ന് അറിയപ്പെടുന്ന മൗണ്ട് കൊളാങ് ഗ്യാസ് ലായിലെ തുരങ്ക പ്രവേശന കവാടങ്ങൾ ഇറാൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ്. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളെയോ പ്രധാന ഉപകരണങ്ങളുടെയോ സംരക്ഷണത്തിനാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നുവെന്ന് വിദഗ്ദർ പറയുന്നത്, എന്നാൽ ഭൂഗർഭ സമുച്ചയം കൃത്യമായത് ഉദ്ദേശ്യം , അവിടം നിലവിൽ പ്രവർത്തനക്ഷമമാണോ…
Read More » -
‘എല്ലാം പ്രായത്തിന്റെ പ്രശ്നം,പാർട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍, മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് ഉണ്ടാകേണ്ടത്’ – ചൂരക്കറി വിവാദത്തിൽ സി.ദിവാകരനെതിരെ രൂക്ഷ പ്രതികരണവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍
തിരുവനന്തപുരം∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി.ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു ജി.ആര്‍.അനില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറഞ്ഞു. ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം…
Read More » -
ആദ്യം ‘തായ്വാനെ തൊട്ടാൽ വിവരമറിയുമെന്ന മുന്നറിയിപ്പ്’ പിന്നാലെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ; ക്യാപ്റ്റനെ അറസ്റ്റു ചെയ്തു
ടോക്കിയോ: ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ച് ജപ്പാൻ. ക്രൂഡ് ഓയിലിൻ്റെ പേരിൽ അടക്കം ചൈനയുമായി സംഘർഷത്തിനിടെയാണ് ചൈനീസ് മത്സ്യ ബന്ധന കപ്പൽ ജപ്പാൻ പിടിച്ചെടുത്തിരിക്കുന്നത്. പരിശോധനകൾക്കായി കപ്പൽ നിർത്താനുള്ള ഫിഷറീസ് ഇൻസ്പെക്ടറുടെ നിർദ്ദേശം അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നടപടി ജപ്പാൻ വിശദീകരിക്കുന്നത്. ജപ്പാൻ്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്റ്റനെ പിടികൂടിയതായാണ് ജപ്പാൻ്റെ ഫിഷറീസ് ഏജൻസി വ്യക്തമാക്കുന്നത്. ജപ്പാൻ്റെ പ്രസ്താവനയെക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല. 2022ന് ശേഷം ഇതാദ്യമായാണ് ചൈനീസ് കപ്പലുകൾക്ക് നേരെ ജപ്പാൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്. 11 പേർ ചൈനീസ് കപ്പലിൽ ഉണ്ടായിരുന്നത്. 47കാരനായ ചൈനീസ് സ്വദേശിയാണ് കപ്പലിൻ്റെ ക്യാപ്റ്റൻ. വലിയ മത്സ്യ ബന്ധനത്തിന് സജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ടാണ് പിടികൂടിയതെന്ന് വ്യക്തമാക്കി. തായ്‌വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇരു…
Read More » -
ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ ജോസ്.കെ.മാണിയുടെ പോസ്റ്റർ;പിന്നിൽ എൽഡിഎഫ് എന്ന് ഡിസിസി; പോലീസിൽ പരാതി
പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചതായി പരാതി. കല്ലറയ്ക്ക് മുകളിൽ ജോസ്.കെ.മാണിയുടെ മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ് പതിച്ചത്. സംഭവത്തിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. ഈ പ്രവർത്തി ചെയ്ത മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻറ് നാട് സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസും രംഗത്തുവന്നു. ലഹരിക്ക് അടിമയായ വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
Read More » -
ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാന മന്ത്രിയായേക്കും
ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം സ്വന്തമാക്കാനുള്ള 151 സീറ്റുകള്‍ താരിഖ് റഹ്മാൻ്റെ ബിഎൻപി പാർട്ടി മറികടന്നു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എതിര്‍മുന്നണിക്ക് ഇതുവരെ 34 സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജമാഅത്തെ ഇസ്ലാമി നേരിട്ടത്. താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക് വരുമെന്നാണ് സൂചനകൾ. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബിഎൻപി മുന്നേറ്റം തുടരുകയാണ്. പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്.…
Read More » -
കെസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ? കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ, അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും- ചെന്നിത്തല
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം തന്നെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് അനുകൂലമാണ്. അതിനാൽ തന്നെ പ്രഥമ പരിഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ആൻറോ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വന്നതോടെ ആന്റോയെ വെട്ടിയെന്നതാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ…
Read More »


