politics
-
നാമനിർദ്ദേശ പത്രികാ സമർപ്പണം; തിങ്കഴ്ച അവസാന തീയ്യതി; സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കാതെ എൽഡിഎഫും എൻഡിഎയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ഇരുമുന്നണികളിലുമുണ്ടായില്ലെന്നതാണ് വാസ്തവം. അതേ സമയം പ്രാരംഭഘട്ട സ്ഥാഥാനാർത്ഥി പ്രഖ്യാപനത്തിൽ മറ്റ് ഇരുമുന്നണികളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് ഇടയ്ക്കുണ്ടായ ചില കല്ലുകടിയൊക്കെയുണ്ടായെങ്കിലും പിന്നീട് നടന്ന ശീഘ്ര ചർച്ചകൾക്കൊടുവിൽ അന്തിമ പട്ടിക പുറത്തുവിട്ടു. എസ്ഡിഎഫിന് ഇനി തീരുമാനമാകാൻ ബാക്കിയുള്ളത് അഞ്ചുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തീരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എം.പി. അലവിയും പിൻമാറിയ മട്ടാണ്. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യം. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ബാക്കി സ്ഥാനാർഥിളെ പ്രഖ്യാപിച്ചിട്ടില്ല.
Read More » -
ഇടതു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു; രണ്ടിടത്ത് പ്രതിസന്ധി; ഇന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിസന്ധി കടുക്കും
തിരുവനന്തപുരവും കാസര്‍കോടും ഉൾപ്പെടെ ഇടതുമുന്നണിയുടെ നാലു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാവും. ചലച്ചിത്രതാരം സുധീര്‍ കരമനയെ തലസ്ഥാനത്ത് ഇടത് സ്വതന്ത്രനായി ഇറക്കും. ഷാനവാസ് പാദൂര്‍ കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ശേഷിക്കുന്ന രണ്ട് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന് സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളായാൽ പ്രഖ്യാപനം നടത്തും. വി.അബ്ദുറഹിമാന്‍ സ്വയം താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ പ്രതിസന്ധിയായത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിക്കായി തിരച്ചില്‍ തുടരുകയാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി വരുമെന്ന പ്രതീക്ഷയില്‍ നീക്കുപോക്കിനായി ഒഴിച്ചിട്ട മണ്ഡലമായിരുന്നു വള്ളിക്കുന്ന്. മങ്കടയില്‍ എം.പി.അലവിയാണ് സ്ഥാനാര്‍ഥി. പകരം മുസ്‍ലിം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. ഇന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാകും ഇടതുമുന്നണിക്ക് പോകേണ്ടിവരുക. തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഇന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഇന്ന് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിരക്കാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. തിരുവനന്തപുരത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍, …
Read More » -
ഇറാന്റെ ആയുധശേഖരത്തില്‍ ഇനി എത്ര ബാക്കിയുണ്ട്? പ്രതിരോധിക്കുകയെന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്? മൂന്നാഴ്ച പിന്നിട്ടിട്ടും അയയാതെ ഇറാന്‍; ഗള്‍ഫിലേക്കും ഇസ്രയേലിലേക്കും തുടരെ ആക്രമണം; യുദ്ധ വിദഗ്ധരുടെ കണക്കുകള്‍ പാളിയോ?
ടെഹ്‌റാന്‍: യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പ്രഖ്യപിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളില്‍ അയവില്ല. ഗള്‍ഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും നിര്‍ണായ ഊര്‍ജ നിലയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും നേരെ ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും ആക്രമണം തുടരുന്നു. ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന യുദ്ധലക്ഷ്യം ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ നിര്‍വീര്യമാക്കുക എന്നതായിരുന്നു. എന്നാല്‍, അത് ഏറെക്കുറെ പ്രയാസകരമാണ്. കരസേന ഇങ്ങാതെ കാര്യമില്ലെന്നു പറയുന്ന നിലയിലേക്ക് നെതന്യാഹു അടക്കം എത്തിയിരിക്കുന്നു. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഖരം എത്ര വലുതാണ്? യുഎസ് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പറയുന്നതനുസരിച്ച്, യുദ്ധത്തിന് മുമ്പ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇറാന്റേതായിരുന്നു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ നല്‍കുന്ന വിവരമനുസരിച്ച്, ഇസ്രായേലിനെ ആക്രമിക്കാന്‍ ശേഷിയുള്ള 2,000 കിലോമീറ്റര്‍ (1,240 മൈല്‍) വരെ പരിധിയുള്ളതും മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ (10,550 മൈല്‍) വരെ വേഗതയുള്ളതുമായ വിവിധ…
Read More » -
‘പിണറായി 3.0 വരില്ലെന്നു പറയാന്‍ കഴിയില്ല, സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല’; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സുധാകരന്‍; കണ്ണൂരില്‍ കലാപക്കൊടി താഴുന്നില്ല; യൂത്ത് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു മുന്നോട്ട്
കണ്ണൂര്‍: പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തില്ലെന്നു പറയാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അതിനുള്ള ‘മെറ്റീരിയലു’കള്‍ തന്റെ കൈയിലില്ല. വി.ഡി. സതീശന്‍ നൂറു സീറ്റ് ലഭിക്കുമെന്നൊക്കെ പറയുന്നുണ്ട്. അവര്‍ക്ക് ഉറപ്പുണ്ടായിരിക്കും. എനിക്ക് അതിനുള്ള ബോധ്യമില്ലെ’ന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നേതൃത്വത്തെ മുള്‍മുനയിലാക്കിയശേഷം തിരിച്ചെത്തിയ സുധാകരന്‍ പ്രചാരണത്തില്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, അഭിമുഖങ്ങളിലൂടെ അതൃപ്തി വ്യക്തമാക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. കേരളത്തിലെ നേതാക്കള്‍ പറഞ്ഞതുകൊണ്ടല്ല, മറിച്ചു രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന ഖാര്‍ഗെയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍നിന്നു പിന്‍മാറിയത്. ഒറ്റയ്ക്കു മത്സരിക്കുകയെന്നത് തന്നേപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കാന്‍ പാടില്ലാത്തതാണ്. ബിജെപിയില്‍ ചേരുമെന്നു പറയുന്നതൊക്കെ ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, നാളെ കണ്ണൂരിലും മട്ടന്നൂരിലും സുധാകരന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്ണൂരിലെയും മട്ടന്നൂരിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.ഒ. മോഹനനും,…
Read More » -
സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ? കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്തത് കെ സുധാകരനും കോൺഗ്രസും മാത്രം… സുധാകരൻ സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? സുധാകരനെ കയ്യിൽകിട്ടിയാൽ ചോദിക്കാൻ ഒരുപിടി ചോദ്യങ്ങളുമായി കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… ശുഭം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കൊച്ചുകേരളത്തിൽ എന്തു സംഭവിച്ചു, ഭരിക്കുന്ന പാർട്ടിയടക്കം പലരും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ നടത്തി, പല വാഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നടത്തി, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പലരും മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും മുന്നിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി… ഇതെല്ലാം ചെറു വാർത്തകളിൽ ഒതുങ്ങി. മാധ്യമങ്ങളുടേയും, സമൂഹമാധ്യമങ്ങളുടേയും എന്തിനേറെ മറ്റു പാർട്ടികളുടേയും ശ്രദ്ധ പോയത് കോൺഗ്രസിലേക്കും കെ സുധാകരൻ എന്ന വ്യക്തിയിലേക്കും… ഓരോ ദിവസവും സുധാകരന് സീറ്റ് കിട്ടുമോയെന്നറിയാൻ മാധ്യമങ്ങൾ കോൺഗ്രസിലെ നേതാക്കൾക്ക് പിറകെ കൂടി… സുധാകരന് സീറ്റില്ല എംപിമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് കെ സി വേണുഗോപാലും സണ്ണി ജോസഫും സതീശനുമെല്ലാം മാധ്യമങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിലെല്ലാം ഇടയിൽ പുട്ടിനു പീര എന്നപോലെ ഓരോ തവണയും സുധാകരൻ മത്സരിക്കും, സീറ്റ് കൊടുത്തില്ലെങ്കിൽ സ്വതന്ത്രനാകും, അതല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ അറഞ്ചംപുറഞ്ചം വന്നുകൊണ്ടിരുന്നു. അതിന് ആക്കംകൂട്ടാനെന്ന വിധം മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ…
Read More » -
ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം മൂന്നുപേരെ പരസ്യമായി തൂക്കിലേറ്റി ഇറാൻ
ടെഹ്റാൻ: ഭരണകൂടത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോർട്ട്. സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് തൂക്കിലേറ്റിയത്. സലേഹ് മൊഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയത്. 2026 ജനുവരി 8ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പങ്കുണ്ടെന്ന് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഖോമിൽ ജനക്കൂട്ടത്തിന്റെ മുന്നിൽവെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 2025 ഡിസംബറിന്റെ അവസാനത്തോടെ തുടങ്ങി 2026 ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ പ്രതിഷേധക്കാരാണിവർ. ഇറാൻ ഹ്യൂമൻ റൈറ്റ്സ് (IHRNGO) ഈ വിഷയത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തുകയും കൂടുതൽ വധശിക്ഷകൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിഷേധക്കാർക്ക് തികച്ചും അനീതിപരമായ വിചാരണകൾക്ക് ശേഷമാണ് ശിക്ഷ ലഭിച്ചത്, പീഡനം വഴിയും ഭീഷണിപ്പെടുത്തിയും നേടിയെടുത്ത കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്,…
Read More » -
ഒരുമുഴം മുമ്പേ ചൈന എല്ലാം മനസിലാക്കി; ഇറാന്‍ യുദ്ധത്തില്‍ ലോകം ഊര്‍ജ പ്രതിസന്ധിയില്‍ വലയുമ്പോള്‍ തെല്ലും കുലുക്കമില്ല; സൗരോര്‍ജം മുതല്‍ കാറ്റ് വരെ; ഊര്‍ജ ആവശ്യത്തിന്റെ മൂന്നിലൊന്നും സ്വന്തം നിലയില്‍; ഒപ്പം വന്‍ എണ്ണശേഖരവും
ബീജിംഗ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ ഊര്‍ജ വിപണികളെ ആകെ തകിടം മറിക്കുമ്പോള്‍ കുലുക്കുമില്ലാതെ ചൈന. യുദ്ധമല്ലെങ്കില്‍ തന്നെയും ഊര്‍ജ പ്രതിസന്ധി മുന്നില്‍കണ്ട് ചൈന വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ മുന്നൊരുക്കങ്ങളാണ് ആ രാജ്യത്തിന്റെ കരുത്ത്. ഇത്തരമൊരു പ്രതിസന്ധി നേരിടാന്‍ ഷി ജിന്‍പിംഗ് വര്‍ഷങ്ങളായി തയ്യാറെടുപ്പിലായിരുന്നു. ചൈന തങ്ങളുടെ ഊര്‍ജ്ജ വിതരണം ‘സ്വന്തം കൈകളില്‍’ സുരക്ഷിതമാക്കണമെന്ന് 2021-ല്‍ തന്നെ അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം മിഡില്‍ ഈസ്റ്റിനെ കടുത്ത സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടു. ആഗോള വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്, മേഖലയിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമണത്തിനിരയാകുന്നു. മാരിടൈം ട്രാക്കിംഗ് കണ്‍സള്‍ട്ടന്‍സിയായ ‘കെപ്ലര്‍’ (Kpler) നല്‍കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി 61 ശതമാനം കുറഞ്ഞു. 2025-ല്‍ തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 59 ശതമാനത്തിനും ഈ മേഖലയെ ആശ്രയിച്ചിരുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതോടെ ഊര്‍ജ്ജം ലാഭിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ…
Read More » -
ഹിമന്തയുടെ പ്രതികാരം! സംസ്ഥാന പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയില്‍; അസമിലെ പാര്‍ട്ടിയെ മുഖ്യമന്ത്രി മാറ്റിമറിച്ചത് ഇങ്ങനെ; 11 സ്ഥാനാര്‍ഥികള്‍ മുന്‍ എംഎല്‍എമാര്‍; അടുത്ത ലക്ഷ്യം പ്രതിപക്ഷ നേതാവ്! ‘മാതൃക’ പിന്തുടര്‍ന്ന് അരുണാചലും മണിപ്പൂരും
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍ ഗോഗോയിയുടെ മൂന്ന് സര്‍ക്കാരിലും ഭാഗമായിരുന്ന അദ്ദേഹം, 2015-ല്‍ കോണ്‍ഗ്രസ് വിടുകയും അടുത്ത വര്‍ഷം ബിജെപിയുടെ ചരിത്രവിജയത്തിന് തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി പാര്‍ട്ടി വിട്ടു. ശര്‍മ്മയ്ക്ക് ചുറ്റുമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നേതാക്കളുടെയും എണ്ണം അന്നുമുതല്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. 2021-ല്‍…
Read More » -
‘മൂന്നുവട്ടം വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ല; ജില്ലാ സെക്രട്ടറി നേരിട്ടെത്തി വിളിക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല’; അദ്ദേഹത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രത്യേക മുറിതന്നെ നല്‍കിയിട്ടുണ്ട്; എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മൂന്നുവട്ടം ഫോണ്‍ വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ തിരക്കിലായിരുന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും എടുത്തില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നാണു സുധാകരന്‍ അദ്ദേഹത്തോടു പറഞ്ഞത്. എങ്കില്‍ വിളിച്ചു തരട്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട’ എന്നായിരുന്നു മറുപടിയെന്നും പിണറായി പറഞ്ഞു. 75 വയസ് പ്രായപരിധിയെന്നതു പാര്‍ട്ടി തീരുമാനമാണ്. അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍, സുധാകരനെ എല്ലാ പരിപാടികളിലും ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനു പാര്‍ട്ടി ഓഫീസില്‍ വന്നിരുന്നു കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകം മുറിതന്നെ അനുവദിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയില്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ അവസരത്തില്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒന്നിച്ചെടുത്ത…
Read More »
