politics
-
‘ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരമാണ് , വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’- പിണറായി വിജയൻ
തിരുവനന്തപുരം∙ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെസ്വതന്ത്രനായി ജനവിധി തേടാനൊരുങ്ങിയിരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്.അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽനിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരൻ കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിയെടുത്തത്. അതിന്റെ അവസാനത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാർട്ടിക്കാരൻ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നോക്കിയാൽ ജി.സുധാകരൻ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചത്; പിണറായി വിജയൻ വിമർശിച്ചു. വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കളഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നാൽ എത്ര…
Read More » -
തിരുവനന്തപുരത്ത് കളം മുറുകുന്നു ; നടൻ സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി; കൃഷ്ണകുമാറിനെ ഇറക്കാനുള്ള നീക്കവുമായി ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. തീരുമാനത്തിനെതിരെ ആദ്യഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് സിപിഎം നേതൃത്വം ഇടപെടുകയായിരുന്നു. സുധീർ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ. ഇടതു സ്ഥാനാർഥിയായി സുധീർ കരമന വന്നതോടെ ബിജെപിയും അടവു മാറ്റി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റി നടൻ ജി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നതായി അറിയുന്നു. പൊതുസമ്മതനായ കൃഷ്ണ കുമാറിന്റെ വരവ് മണ്ഡലത്തിൽ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തയാണ് സുധീർ കരമന. അദ്ദേഹത്തിൻ്റെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന.…
Read More » -
ഇറാനിൽ കരയാക്രമണത്തിനുള്ള തന്ത്രം മെനഞ്ഞ് യുഎസ്; ‘ അങ്ങനെ വല്ലതും സംഭവിച്ചാൽ ഒരു ഒന്നൊന്നര സർപ്രൈസ് ട്രംപിന് ഞങ്ങളുടെ വകയുണ്ടാകും’ ഇറാൻ
വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനടക്കമുള്ള അഭ്യർഥനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽവെച്ചിട്ടുണ്ട്. കരസേനയെ വിന്യസിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ആലോചന തുടരുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. ‘സൈനികരെ അയക്കുന്നില്ല’ എന്നായിരുന്നു വ്യാഴാഴ്ച ട്രംപ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു തീരുമാനം ഉണ്ടെങ്കിൽ തന്നെ നിങ്ങളോട് പറയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തുകയുണ്ടായി. യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാൻ പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഇറാനിയൻ മണ്ണിൽ ഒരു കര ആക്രമണം ഞങ്ങളുടെ റെഡ്ലൈനുകളിൽ ഒന്നാണ്, ശത്രുക്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും ഞങ്ങൾ എങ്ങനെ…
Read More » -
‘കെഎസ്‌യുക്കാർ കൊന്ന ഭുവനേശ്വരനെ നായന്മാർ കൊന്നെന്നു പറയുന്ന ‘വിസ്മയത്തെ’ ജനങ്ങൾ തിരിച്ചറിഞ്ഞ് കൈകാര്യ ചെയ്യും’ ജി. സുധാകരനെതിരെ സജി ചെറിയാൻ
ചേർത്തല: കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് സജി. സീറ്റ് കിട്ടിയില്ലെങ്കിലും കെ.സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരൻ അത്തരമൊരു വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കില്‍ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. അവസരവാദികളല്ലാത്ത വേറെ ആരെയും കോൺഗ്രസിന് കണ്ടെത്താനായോ എന്ന് സജി ചെറിയാൻ ചോദ്യമുയർത്തി. ആലപ്പുഴയിലും ‘വിസ്മയം’ സംഭവിച്ചല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്. അവര്‍ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവൾ പാർട്ടിയോടൊപ്പമാണ് എന്നായിരുന്നു സജിചെറിയാന്റെ…
Read More » -
ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…
Read More » -
എപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിക്കും? ചോരക്കളിക്ക് ഒരുമാസം തികയുമ്പോള്‍ നിര്‍ണായകമാകുന്ന നാല് ചോദ്യങ്ങള്‍; അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത ലക്ഷ്യങ്ങള്‍; വിജയം പ്രഖ്യാപിച്ച് ട്രംപിനു പിന്‍മാറാനാകില്ല
ദുബായ്: ഇറാന്‍ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസമാകുമ്പോള്‍ പുറത്തുവരുന്നത് സംഘര്‍ഷം വ്യാപിക്കാനുള്ള സൂചനകള്‍. ഇറാനിലെ നേതൃത്വത്തിലുണ്ടാകുന്ന വന്‍ മാറ്റമോ ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നു കണക്കുകൂട്ടാന്‍ കഴിയും. എന്നാല്‍, യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഹിക്കാന്‍ ഇസ്രയേല്‍ തയാറാണ്. എന്നാല്‍, ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്. ‘അവ എപ്പോള്‍ കൈവരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’ എന്നാണു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തിയേക്കാവുന്ന നാല് ചോദ്യങ്ങള്‍ 1. ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കും? യുദ്ധത്തെ സംബന്ധിച്ച നിലവിലെ പ്രധാന ചോദ്യം ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കുമെന്നതാണ്. പ്രത്യേകിച്ച്, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ അളവ് എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കടന്നുപോകുന്നതിനെ ഇറാന്‍ നിലവില്‍ പ്രതിരോധിക്കുന്നുണ്ട്. മൈനുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്…
Read More » -
നാമനിർദ്ദേശ പത്രികാ സമർപ്പണം; തിങ്കഴ്ച അവസാന തീയ്യതി; സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കാതെ എൽഡിഎഫും എൻഡിഎയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ഇരുമുന്നണികളിലുമുണ്ടായില്ലെന്നതാണ് വാസ്തവം. അതേ സമയം പ്രാരംഭഘട്ട സ്ഥാഥാനാർത്ഥി പ്രഖ്യാപനത്തിൽ മറ്റ് ഇരുമുന്നണികളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് ഇടയ്ക്കുണ്ടായ ചില കല്ലുകടിയൊക്കെയുണ്ടായെങ്കിലും പിന്നീട് നടന്ന ശീഘ്ര ചർച്ചകൾക്കൊടുവിൽ അന്തിമ പട്ടിക പുറത്തുവിട്ടു. എസ്ഡിഎഫിന് ഇനി തീരുമാനമാകാൻ ബാക്കിയുള്ളത് അഞ്ചുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തീരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എം.പി. അലവിയും പിൻമാറിയ മട്ടാണ്. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യം. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ബാക്കി സ്ഥാനാർഥിളെ പ്രഖ്യാപിച്ചിട്ടില്ല.
Read More » -
ഇടതു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു; രണ്ടിടത്ത് പ്രതിസന്ധി; ഇന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിസന്ധി കടുക്കും
തിരുവനന്തപുരവും കാസര്‍കോടും ഉൾപ്പെടെ ഇടതുമുന്നണിയുടെ നാലു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാവും. ചലച്ചിത്രതാരം സുധീര്‍ കരമനയെ തലസ്ഥാനത്ത് ഇടത് സ്വതന്ത്രനായി ഇറക്കും. ഷാനവാസ് പാദൂര്‍ കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ശേഷിക്കുന്ന രണ്ട് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന് സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളായാൽ പ്രഖ്യാപനം നടത്തും. വി.അബ്ദുറഹിമാന്‍ സ്വയം താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ പ്രതിസന്ധിയായത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിക്കായി തിരച്ചില്‍ തുടരുകയാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി വരുമെന്ന പ്രതീക്ഷയില്‍ നീക്കുപോക്കിനായി ഒഴിച്ചിട്ട മണ്ഡലമായിരുന്നു വള്ളിക്കുന്ന്. മങ്കടയില്‍ എം.പി.അലവിയാണ് സ്ഥാനാര്‍ഥി. പകരം മുസ്‍ലിം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. ഇന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാകും ഇടതുമുന്നണിക്ക് പോകേണ്ടിവരുക. തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഇന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഇന്ന് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിരക്കാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. തിരുവനന്തപുരത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍, …
Read More »

