politics

  • കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം? വന്‍ തീപിടിത്തം; വെടിവെച്ചിട്ടെന്ന് നാഷണല്‍ ഗാര്‍ഡ്; പുറത്തിറങ്ങരുത്, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്‌

    കുവൈത്ത് വിമാനത്താവളത്തിനകത്ത് ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തം. ആകാശത്തേക്ക് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ധനടാങ്കില്‍ ഡ്രോണ്‍ പതിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അഞ്ച് ഡ്രോണുകള്‍ കൂടി കുവൈത്ത് ലക്ഷ്യമിട്ട് എത്തിയെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കുവൈത്തി നാഷനല്‍ ഗാര്‍ഡ് അറിയിച്ചു. ഇന്റര്‍സെപ്ഷന്‍ നടക്കുന്നതിനാലാണ് സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുറത്തിറങ്ങരുതെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. എക്സിലാണ് ആക്രമണം കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. നിസാരമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിരക്ഷാസേന കാര്യമായി ഇടപെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ കുവൈത്ത് വിമാനത്താവളം ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും…

    Read More »
  • കരയുദ്ധം നടത്താം; ഇറാനെതിരേ ആക്രമണം നിര്‍ത്തരുത്; കടുപ്പിച്ച് സൗദി അറേബ്യ; ‘പശ്ചിമേഷ്യയെ പുനര്‍നിര്‍മിക്കണം, നിലവിലെ ഇറാന്‍ സര്‍ക്കാരിനെ ഒഴിവാക്കണം’

    സൗദി: ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെയുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേല്‍ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ദീര്‍ഘകാലമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലെ സര്‍ക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാന്‍ കഴിയൂ എന്നും സൗദി നിലപാടെടുത്തു. എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സമാധാനപരമായ പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷം സൗദി അറേബ്യയ്ക്ക് സാമ്പത്തിക,…

    Read More »
  • വടക്കന്‍ ബംഗാള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: പശ്ചിമ ബംഗാളില്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചണ്ഡ പ്രചാരണങ്ങളുമായി ബിജെപി; 54 സീറ്റുകള്‍ നോട്ടം; ഇക്കുറി ഇഞ്ചോടിഞ്ച്

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 54 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം കടുപ്പിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച വടക്കന്‍ ബംഗാള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ ഏഴിനും എട്ടിനും വമ്പന്‍ പ്രചാരണങ്ങള്‍ക്കാണു ലക്ഷ്യമിടുന്നത്. ഇതില്‍ സിലിഗുരിയിലെ റോഡ് ഷോയും ഒരു പൊതുറാലിയും ഉള്‍പ്പെടുമെന്നാണു വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ‘പുതിയ വടക്കന്‍ ബംഗാള്‍’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വീടുതോറുമുള്ള പ്രചാരണത്തിനാണു ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് വടക്കന്‍ ബംഗാള്‍ പ്രധാനമാകുന്നത്? പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നേട്ടവും രാഷ്ട്രീയ അവസരവും ഒരുക്കുന്നതിനാല്‍ ഈ മേഖലയിലെ 54 സീറ്റുകള്‍ ബിജെപിക്ക് തന്ത്രപരമായി നിര്‍ണായകമാണ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍, കൂച്ച് ബെഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാല്‍ഡ എന്നിങ്ങനെ 8 ജില്ലകളാണ് വടക്കന്‍ ബംഗാളിലുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 54 നിയമസഭാ മണ്ഡലങ്ങളുണ്ട്. മലയോര മേഖലയിലെ ഡാര്‍ജിലിംഗ്, കുര്‍സിയോങ്, മാറ്റിഗര-നക്‌സല്‍ബാരി എന്നിവയും; ഡൂവേഴ്സിലെ (Dooars) ജല്‍പായ്ഗുരി, രാജ്ഗഞ്ച്, ദാബ്ഗ്രാം-ഫുല്‍ബാരി, മാല്‍ എന്നിവയും; അലിപുര്‍ദുവാര്‍, ഫലകാട്ട, കുമാര്‍ഗ്രാം എന്നിവയും; കൂച്ച് ബെഹാറിലെ…

    Read More »
  • ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്താന്‍ തയാര്‍! പ്രതികരിക്കാതെ ട്രംപ്; നിലപാട് കടുപ്പിച്ച് റവല്യൂഷനറി ഗാര്‍ഡ്; അമേരിക്കയുടെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല; സ്വന്തം നിലയ്ക്കു മുന്നോട്ടു പോകാന്‍ യോഗം വിളിച്ച് നെതന്യാഹു

    ഇസ്ലാമാബാദ്/ജെറൂസലേം/ടെല്‍ അവീവ്: ഗള്‍ഫിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താന്‍ തയാറെന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ‘ഫലപ്രദമായ’ ചര്‍ച്ചകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയില്‍നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി സംഭാഷണങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തിന് വിധേയമായി, സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി അര്‍ത്ഥവത്തായതും നിര്‍ണ്ണായകവുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന ആതിഥേയനാകാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അതില്‍ അഭിമാനിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു അമേരിക്കയോ ഇറാനോ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നു പറഞ്ഞാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഗണ്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാന്‍ അന്ന് അറിയിച്ചിരുന്നു. അന്നുമുതല്‍, യുഎസ് താവളങ്ങളുള്ള…

    Read More »
  • ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി; യാക്കോബായ സഭയ്ക്കും സര്‍ക്കാരിനും ആശ്വാസം; ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നെന്ന വാദം അംഗീകരിച്ചു

    ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പാലക്കാട്  ജില്ലകളിലെ കുന്നക്കുരുടി, മംഗലം ഡാം, എരുക്കുംചിറ, ചെറുകുന്നം പള്ളികളുൾപ്പെടെയുള്ള ആറ് പള്ളികളെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിധി. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഓർത്തഡോക്സ് സഭ കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് സൂക്ഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളികൾ ഏറ്റെടുക്കുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിതെളിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. മതപരമായ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്ത ഡിവിഷൻ ബെഞ്ച്,…

    Read More »
  • ഇന്ത്യയ്ക്ക് എണ്ണ നല്കാമെന്ന് ഇറാൻ; നിരവധി നിബന്ധനകളും വച്ചിട്ടുണ്ട്; തീരുമാനത്തിലെത്താനാവാതെ കമ്പനികൾ

    ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ…

    Read More »
  • ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ

    വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന്…

    Read More »
  • തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ, ക്ഷമ നശിച്ചു; യുദ്ധത്തിനൊരുങ്ങി സൗദിയും യുഎഇയും

    ദുബായ്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ രോഷം പൂണ്ട് ​ഗൾഫ് രാഷ്ട്രങ്ങൾ. ഇതുവരെ നിലനിർത്തിപോന്ന സംയമന രീതി ഇനി തുടരില്ലയെന്നാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളിൽ നിന്നും ഇറാൻ പിന്മാറാത്തതിനാൽ തങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത്. നിലവിൽ, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാനുള്ള തീരുമാനത്തിന്റെ വക്കിലാണ്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ മുമ്പ് വിമുഖത കാണിച്ച സൗദി അറേബ്യ, കിംഗ് ഫഹദ് വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു. അതേസമയം, യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് WSJ റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പവും യുദ്ധവും മൂലം ടെഹ്‌റാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ നീക്കം അതിന്റെ…

    Read More »
  • ‘നീ പറഞ്ഞു; ഞാനത് ചെയ്തു‘; ഇറാനെതിരെ ചാട്ടവാറെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് ട്രംപ്

    വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചത് തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പശ്ചിമേഷ്യയിലെ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ച തന്റെ സംഘത്തിലെ ആദ്യത്തെ വ്യക്തിയും ഹെഗ്‌സെത്താണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ പീറ്റിനെ വിളിച്ചു, ജനറൽ [ഡാൻ] കെയ്‌നിനെ വിളിച്ചു. പല പ്രമുഖരെയും ഞാൻ വിളിച്ചു… ഞാൻ പറഞ്ഞു, ‘ മിഡിൽ ഈസ്റ്റിൽ ഒരു പ്രശ്‌നമുണ്ട്. 47 വർഷമായി ഭീകരതയുടെ ഒരു വിതരണക്കാരായി പ്രവർത്തിക്കുന്ന ഇറാൻ ആണവായുധ നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ്. നമുക്ക് ഒരു സ്റ്റോപ്പ് എടുത്ത് മിഡിൽ ഈസ്റ്റിലേക്ക് ഒരു ചെറിയ യാത്ര നടത്തി ആ വലിയ പ്രശ്‌നം ഇല്ലാതാക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു. നമുക്ക് അത് ചെയ്യാം, കാരണം അവരുടെ കയ്യിൽ ഒരു ആണവായുധം അനുവദിക്കാൻ കഴിയില്ലയെന്ന് പീറ്റ് അഭിപ്രായപ്പെട്ടു. അതാണ് ആ തീരുമാനത്തിന് പ്രേരകമായത്. ഒടുവിൽ അമേരിക്ക ആ തീരുമാനം നടപ്പാക്കി‘; ഹെഗ്‌സെത്തിനെ പ്രശംസിച്ച് ട്രംപ് പറഞ്ഞു . നിലവിൽ…

    Read More »
  • മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിച്ചെത്തിയ അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചിലവാക്കിയത് 11,21,000 രൂപ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ പിണറായി വിജയൻ…

    Read More »
Back to top button
error: