politics
-
കഠിന നിബന്ധനകള്‍; എന്‍വിഡിയ ചിപ്പുകള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടും ലഭിക്കാതെ ചൈനീസ് കമ്പനികള്‍; ചൈനയില്‍ നമ്പര്‍ വണ്‍ പദവിയില്‍നിന്ന് എന്‍വിഡിയ കൂപ്പുകൂത്തി; ട്രംപിനൊപ്പം വിമാനം കയറി കമ്പനി സിഇഒ; നിര്‍ണായക ചര്‍ച്ച
ന്യൂയോര്‍ക്ക്: എന്‍വിഡിയയുടെ (Nvidia) രണ്ടാമത്തെ ഏറ്റവും ശക്തമായ എഐ ചിപ്പായ എച്ച്200 (H200) വാങ്ങാന്‍ ചൈനയിലെ പത്തോളം കമ്പനികള്‍ക്ക് യു.എസ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, ഇതുവരെ ഒരു ചിപ്പ് പോലും വിതരണം ചെയ്തിട്ടില്ലെന്ന് അടുത്ത വൃത്തങ്ങള്‍. പ്രധാന സാങ്കേതിക ഇടപാട് അനിശ്ചിതത്വത്തിലാണെങ്കിലും ട്രംപിന്റെ ചൈനീസ് യാത്രയില്‍ കമ്പനി സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ ഉള്‍പ്പെടുത്തിയതിനാല്‍ തടസം നീങ്ങുമെന്നും സോഴ്‌സുകള്‍ പറഞ്ഞു. ബീജിംഗിലേക്കുള്ള വൈറ്റ് ഹൗസ് പ്രതിനിധി സംഘത്തിന്റെ ആദ്യ പട്ടികയില്‍ ഹുവാങ് ഉണ്ടായിരുന്നില്ലെങ്കിലും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഈ യാത്രയില്‍ പങ്കാളിയായതെന്ന് ഒരു ഉറവിടം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള ഉച്ചകോടിക്കായുള്ള യാത്രയ്ക്കിടെ അലാസ്‌കയില്‍ വെച്ചാണ് ട്രംപ് അദ്ദേഹത്തെ ഒപ്പം കൂട്ടിയത്. ഇതോടെ ചൈനയില്‍ എച്ച്200 ചിപ്പുകള്‍ വില്‍ക്കാനുള്ള തടസങ്ങള്‍ നീങ്ങിയേക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുണ്ട്. യു.എസ്-ചൈന സാങ്കേതിക മത്സരങ്ങള്‍ അനുമതി ലഭിച്ച വ്യാപാരങ്ങളെപ്പോലും എങ്ങനെ ബാധിക്കുന്നുവെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയും പ്രമുഖ ചിപ്പ്…
Read More » -
കടുത്ത അതൃപ്തിയില്‍ കെ.സി. ഗ്രൂപ്പ്; ആഹ്‌ളാദ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍; എംഎല്‍എമാരടക്കം തുറന്നടിച്ചു രംഗത്ത്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് കെ.സി. പക്ഷ എംഎല്‍എമാര്‍. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎല്‍എമാര്‍. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നില്‍ ഒരു കേന്ദ്രം പ്രവര്‍ത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിര്‍മ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. ജില്ലാതലത്തില്‍ നടന്ന പ്രകടനങ്ങളില്‍നിന്ന് നിരവധി മുതിര്‍ന്ന നേതാക്കളാണു വിട്ടുനിന്നത്. തൃശൂരില്‍ ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല. ഇതുപോലെ ഏതാണ്ടെല്ലാ ജില്ലകളിലും പ്രതികരണങ്ങളുണ്ടായി. അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതില്‍ സന്തോഷം…
Read More » -
വി.ഡി. സതീശന് ആശംസയുമായി ഷാഫി പറമ്പില്‍; പോസ്റ്റിനു താഴെ പൊങ്കാലയിട്ട് അണികള്‍; ‘ഗ്രൂപ്പുകളി മലബാറില്‍ ഏല്‍ക്കില്ല, ഇനിയും വി.ഡിയെ വീട്ടിലിരുത്താമെന്ന് കരുതേണ്ട’
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കടുത്ത വിമർശനവുമായി യുഡിഎഫ് അണികൾ. നാല് മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റിൽ ഇതിനോടകം വന്ന 15000ത്തിലേറെ കമൻ്റുകളിൽ ബഹുഭൂരിപക്ഷവും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളതാണ്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ – എന്നാണ് വിഡി സതീശൻ്റെ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ‘അടിമകൾ ആയിട്ടുള്ള ജനങ്ങൾ അല്ല ഇന്ന് കേരളത്തിൽ ഉള്ളത്, വീട്ടിൽ ഇരുത്തേണ്ടവനെ വീട്ടിൽ തന്നെ ഇരുത്തും’, ‘ഗ്രൂപ് കളി മലബാർ മേഖലയിൽ ഏൽക്കില്ല ഡിയർ ഷാഫി’, ‘ഇനിയും ഗ്രൂപ് കളിച്ചു അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ജനങ്ങൾ തീരുമാനിക്കും നിങ്ങളുടെയൊക്കെ രാഷ്ട്രീയ ഭാവി’- എന്നിങ്ങനെ പോകുന്നു കമൻ്റ് ബോക്സിലെ പ്രതികരണങ്ങൾ. ഗ്രൂപ്പ് കളിക്കാർ ഇനി കുറച്ചു മാറി നിൽക്കണമെന്നും കമൻ്റിൽ പലരും കുറിച്ചിട്ടുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതെയാക്കിയ ഹൈക്കമാന്റിന് പലരും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുമുണ്ട്.…
Read More » -
‘സമ്പത്തും ബുദ്ധിയും ഒരുപോലെ പ്രയോഗിച്ച് യുഡിഎഫിനെ വിജയിപ്പിച്ചത് കെ.സി വേണുഗോപാലാണ്;സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ‘- വെള്ളാപ്പള്ളി
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ മുഖ്യശിൽപി കെ.സി. വേണുഗോപാലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളുകളെ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലും നയരൂപീകരണത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും കെ.സി. വേണുഗോപാലിന് വലിയ സ്വാധീനം ചെലുത്താനായതായി അദ്ദേഹം പറഞ്ഞു. സമ്പത്തും ബുദ്ധിയും ഒരുപോലെ പ്രയോഗിച്ചാണ് വിജയത്തിന്റെ പ്രധാന ശിൽപിയായി അദ്ദേഹം മാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. “കോൺഗ്രസിന് വമ്പൻ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിന് നേടാനായില്ല. ‘പിണറായി വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ’ എന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല, 102 സീറ്റുകളിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിലെത്തി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരേ മനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാൻ പ്രവർത്തിച്ചു. ഘടകകക്ഷികളും ശക്തമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ യുഡിഎഫിന് സാധിച്ചു,” എന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് പുതിയ സർക്കാർ…
Read More » -
അടുത്തത് ‘ജനനായകന്‍ റിലീസ്’ ചെയ്യാനുള്ള ദൗത്യമോ? കാന്‍ ചലച്ചിത്രമേളയില്‍ നിന്ന് മടങ്ങിയെത്താന്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ്
നടന്‍ എന്ന നിലയില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ജോസഫ് വിജയ്, തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ സിനിമാ ജീവിതത്തിലെ പൂര്‍ത്തിയാകാത്ത ഒരു അധ്യായത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചെന്നൈയിലേക്ക് മടങ്ങാന്‍ ‘ജനനായകന്‍’ സിനിമയുടെ നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണയോട് വിജയ് നിര്‍ദ്ദേശിച്ചു. വിജയ്‌യുടെ വിടവാങ്ങല്‍ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകന്‍’, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നേരത്തെ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവ് വെങ്കട്ടിനോട് ചെന്നൈയിലേക്ക് മടങ്ങാന്‍ വിജയ് ആവശ്യപ്പെട്ടതായി ഉറവിടങ്ങള്‍ വ്യക്തമാക്കി. ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കിടയില്‍ അദ്ദേഹം ഇപ്പോള്‍ മടങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചേറെ ആഴ്ചകളായി റിവൈസിംഗ് കമ്മിറ്റിയുടെ പക്കലുള്ള ചിത്രത്തിന് ആവശ്യമായ അനുമതികള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അനുമതി ലഭിച്ചുകഴിഞ്ഞാല്‍, ചിത്രത്തിന്റെ റിലീസ് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അണിയറപ്രവര്‍ത്തകര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനനായകന്‍ വേഴ്‌സസ് സിബിഎഫ്‌സി പൊതുജനവികാരത്തെ…
Read More » -
പൗരത്വ രജിസ്റ്ററിനു പകരമോ എസ്‌ഐആര്‍? പേരു വെട്ടിയവര്‍ക്ക് ഇനി റേഷനും മറ്റു സൗജന്യങ്ങളും ഇല്ല; നിര്‍ണായക നീക്കവുമായി ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍; ക്ഷേമ പദ്ധതികളിലെ ചോര്‍ച്ച അടയ്ക്കുമെന്ന് അവകാശ വാദം
ന്യൂഡല്‍ഹി: മരണപ്പെട്ടവരും വ്യാജന്മാരും അയോഗ്യരുമായ ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി അത് ശുദ്ധീകരിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക തീവ്ര പുതുക്കല്‍ (Special Intensive Revision – SIR) പ്രക്രിയ തെരഞ്ഞെടുപ്പുകള്‍ക്കു പുറത്തേക്കു വ്യാപിപ്പിക്കുന്നു. ബംഗാളിലെയും ബിഹാറിലെയും ക്ഷേമപദ്ധതികളിലും ഇതു നടപ്പാക്കും. എസ്‌ഐആറില്‍ ഒഴിവായിപ്പോയര്‍ക്ക് ഇനി ക്ഷേമ പദ്ധതികളുടെ ഗുണം ലഭിച്ചേക്കില്ല. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി തങ്ങളുടെ ആദ്യ സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ക്കകം തന്നെ, എസ്ഐആര്‍ പ്രക്രിയയ്ക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല എന്ന് ഭരണകൂടം സൂചന നല്‍കി. സമാനമായ നടപടികള്‍ ബിഹാറിലും പുരോഗമിക്കുകയാണ്, അവിടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ എസ്ഐആര്‍ വഴിയുള്ള നീക്കലുകള്‍ക്ക് ശേഷം റേഷന്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്ന് ആളുകളെ നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് റേഷനും ക്ഷേമപദ്ധതികളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല…
Read More » -
‘വേണമെങ്കില്‍ ആ പദവി കൂടി തന്നേക്കാം’; വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കിയതില്‍ വൈകാരിക പ്രതികരണവുമായി കെ.സി. വേണുഗോപാല്‍; മാധ്യമങ്ങള്‍ക്കു മുന്നിലും എത്തില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി പദവിയും വേണമെങ്കില്‍ നല്‍കാമെന്നും വി.ഡി. സതീശന്റ മുഖ്യമന്ത്രി സ്ഥാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്നും കെ.സി. വേണുഗോപാല്‍. അതൃപ്തി പുറത്തു കാട്ടിയില്ലെങ്കിലും എല്ലാം ഉള്ളിലൊതുക്കിയായിരുന്നു കെ.സിയുടെ അവസാനത്തെ പ്രതികരണം. അദ്ദേഹം വീണ്ടും രാഹുല്‍ ഗാന്ധിയെ കാണുമെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ മരിച്ചു കിടക്കുമ്പോള്‍ ത്രിവര്‍ണ പതാക പുതച്ചു കിടക്കുകയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമാണ് പാര്‍ട്ടി നേതൃത്വം ഈ തീരുമാനമെടുത്തത്. അതില്‍ യാതൊരു സംശയവുമില്ല,” കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വേണുഗോപാല്‍ പറഞ്ഞു. ഈ തീരുമാനത്തെ താന്‍ ”പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അന്തിമ തീരുമാനം വന്നിരിക്കുന്നു, കേരള സര്‍ക്കാരിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നു. ഞാന്‍ ആ തീരുമാനത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. ഈ പദവിയിലേക്ക് വി.ഡി സതീശനെ ഞാന്‍ അഭിനന്ദിക്കുന്നു’ അദ്ദേഹം പറഞ്ഞു. സതീശന് വേണ്ടി തന്റെ പേര് ഒഴിവാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ച്…
Read More » -
നിലപാടുകളുടെ കരുത്ത്, വിട്ടുവീഴ്ചയില്ലാത്ത നായകത്വം; കേരളത്തിന്റെ അമരത്ത് സതീശന്‍; കാത്തിരിക്കുന്നത് വെല്ലുവിളികള്‍ മാത്രം
നിലപാടുകളിലെ വ്യക്തത. പറഞ്ഞ കാര്യത്തില്‍ എല്ലാക്കാലത്തും ഉറച്ചു നില്‍ക്കാനുള്ള ആര്‍ജവം. വി.ഡി. സതീശന്‍ പുതിയ മുഖ്യമന്ത്രിയാകുമ്പോള്‍ തുടര്‍ന്നുള്ള കാലത്തും പ്രതീക്ഷിക്കുന്നത് ഇതുതന്നെ. തുടര്‍ച്ചയായി പരാജയങ്ങളോടെ ആശയറ്റ യുഡിഎഫിന് ജീവവായു കൊടുത്ത് അധികാരത്തിലെത്തിച്ചത് സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം. നൂതന ആശയങ്ങളും പുത്തന്‍കാഴ്ചപ്പാടുകളും നിറഞ്ഞ് തുളമ്പി നില്‍ക്കുന്ന സതീശന്റെ ഒന്നാം നമ്പര്‍ കസേരയിലേക്കുള്ള വരവ് ഭാവി കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുമിച്ചില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന ബോധ്യം കോണ്‍ഗ്രസുകാരില്‍ വടശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ പകര്‍ന്നത് ഒത്തുതീര്‍പ്പുകളിലൂടെയായിരുന്നില്ല. സംഘടനയ്ക്കു അകത്തും പുറത്തും കൈകൊണ്ട ഈ നോ കോംപ്രമൈസ് നിലപാട് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. സതീശന്റെ രാഷ്ട്രീയ ജീവിതത്തോളം പഴക്കമുണ്ട്. ജനം നെഞ്ചേറ്റിയതും കൃത്യതയും സ്ഥിരതയുള്ള ആ നിലപാടുകളെ തലയെടുപ്പിനെയാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലി വിട്ടായിരുന്നു പലപ്പോഴും സതീശന്റെ യാത്ര. അതിനെ ധാര്‍ഷ്ട്യമെന്നും അഹങ്കാരമെന്നും പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള എതിരാളികള്‍ ഓമനപ്പേരിട്ടപ്പോള്‍, അതെ നിലപാടുകളെ ആര്‍ജ്ജവമായി കണ്ടവരാണ് അധികം. സതീശ ശൈലി പതിയെ…
Read More » -
വർദ്ധിച്ച ജനപിന്തുണയോടെ വി.ഡി ഭരണക്കസേരയിലേയ്ക്ക്; പ്രതിപക്ഷ നേതാവിൽ നിന്ന് കേരള മുഖ്യമന്ത്രിയിലേക്കുള്ള രാഷ്ട്രീയ കുതിപ്പ്
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദിവസങ്ങളായി നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും പാർട്ടിക്കുള്ളിലെ നീക്കങ്ങൾക്കും ഒടുവിൽ കോൺഗ്രസ് നേതൃത്വം തീരുമാനത്തിലെത്തി — വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ശബ്ദമായി മാറിയ നേതാവ് ഇനി ഭരണത്തിന്റെ അമരത്തേക്ക് എത്തുകയാണ്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ആരംഭിച്ച് ആറുതവണ തുടർച്ചയായി പറവൂരിന്റെ വിശ്വാസം നേടിയ സതീശൻ, 2026ലെ യു.ഡി.എഫിന്റെ ചരിത്രവിജയത്തിന്റെ മുഖമായി മാറി. തിരഞ്ഞെടുപ്പിലെ സെഞ്ചുറി ജയത്തോടെ സതീശന്റെ ജനപിന്തുണ വർദ്ധിച്ചു. ആ ശക്തമായ ജനവികാരം തന്നെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നേടി കൊടുത്തതും. 1964 മെയ് 31ന് എറണാകുളം നെട്ടൂരിലെ ഒരു സാധാരണ വീട്ടിലാണ് സതീശന്റെ ജനനം. കെ. ദാമോദര മേനോന്റെയും വി. വിലാസിനി അമ്മയുടെയും മകനായ സതീശൻ പിന്നീട് കേരള രാഷ്ട്രീയത്തിൽ “വി.ഡി.” എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ശക്തമായ സാന്നിധ്യമായി മാറി — വി.ഡി. സതീശൻ. 2026-ൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ…
Read More » -
ഡൊണാള്‍ഡ് ട്രംപും ഷീ ജിന്‍പിംഗും എങ്ങനെയാണ് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചത്? യുഎസ് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ; തായ്‌വാന്‍ മുതല്‍ ഹോര്‍മൂസ് വരെ
ബീജിംഗ്: വ്യാപാരം, തായ്വാന്‍, ഇറാന്‍ യുദ്ധം എന്നിവയെച്ചൊല്ലി ലോകത്തെ രണ്ട് വലിയ സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയതാണ് വമ്പന്‍ വാര്‍ത്ത. ഇരുവരും തമ്മിലുള്ള നിര്‍ണായകമായ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. നിരവധി വിഷയങ്ങളില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ അവ പരിഹരിക്കാന്‍ പരിശ്രമിക്കുകയും കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനത്തിനിടെ ഷീയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു: ‘നിങ്ങളും ഞാനും ഇപ്പോള്‍ വളരെക്കാലമായി പരസ്പരം അറിയുന്നവരാണ്. സത്യത്തില്‍, നമ്മുടെ രണ്ട് രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധമാണ് നമ്മുടേത്. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്’. തങ്ങളുടെ പരസ്പര ധാരണയെക്കുറിച്ചും വര്‍ഷങ്ങളായി പങ്കിടുന്ന ബന്ധത്തെക്കുറിച്ചും കൂടുതല്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു, ‘നമുക്ക് അതിശയകരമായ ഒരു ബന്ധമാണുള്ളത്. നമ്മള്‍ ഒത്തൊരുമിച്ച് മുന്നോട്ട് പോയി. ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ നമ്മള്‍ അത് പരിഹരിച്ചു. ഞാന്‍…
Read More »