Breaking NewsKeralaLead NewsNEWSNewsthen Specialpolitics

രണ്ടുമാസമായി പണിപ്പുരയില്‍; കൃത്യമായ ഹോംവര്‍ക്ക് നടത്തിയിട്ടാണ് പ്രഖ്യാപനം; ചെയ്യാന്‍ കഴിയുന്നതേ പറയൂ; ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം കെട്ടിവയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാമെന്നതില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ പറഞ്ഞു. ധനവകുപ്പ് കൃത്യമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് മുഖ്യമന്ത്രി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി ഇതിന്റെ പണിപ്പുരയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വെറുതെ വാ?ഗ്ദാനങ്ങള്‍ നല്‍കില്ല. പറയുന്നത് ചെയ്യുമെന്നും, ചെയ്യാവുന്നതേ പറയൂ എന്നുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വലിയ ഉത്തരവാദിത്തമാണ് ധനവകുപ്പിനുള്ളത്. പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവയ്ക്കില്ല. കേരളത്തിന് കിട്ടാനുള്ള പണം വാങ്ങിയെടുക്കണം. ഇനി അവതരിപ്പിക്കാനുള്ളത് പൂര്‍ണ ബജറ്റല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പ് പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് വെറുതെ പറഞ്ഞ് പോകുന്നതാണെന്ന് പ്രചാരണമുണ്ടാകും. എന്നാല്‍, പറഞ്ഞവ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോള്‍ തെളിയിക്കാനാകും. നവംബര്‍ ഒന്ന് മുതല്‍ പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയാണ്.

Signature-ad

കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല, എല്ലാം അടച്ചുപൂട്ടിപ്പോകും, ശമ്പളം മുടങ്ങും, ട്രഷറി പൂട്ടും എന്നെല്ലാം പ്രചരണമുണ്ടായി. വലിയ സാമ്പത്തിക ഉപരോധത്തിലാക്കി. എന്നിട്ടും നമ്മള്‍ അവിടുന്ന് പിടിച്ചുകയറി. വലിയ വിഭാ?ഗത്തിനാണ് നേട്ടം ലഭിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പ്രകടനപത്രികയിലുളളവയാണ്.

മുന്‍വര്‍ഷത്തേക്കാള്‍ 30,000 കോടിയിലേറെ രൂപ അധികബാധ്യത വന്ന പ്രഖ്യാപനങ്ങളുമായാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചു. കോവിഡ് വരുത്തിയ പ്രതിസന്ധിക്ക് പുറമെയായിരുന്നു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാട്ടിയ വിവേചനം. അര്‍ഹമായ പണം അനുവദിക്കാതെ കേരളത്തിന് മേല്‍ കേന്ദ്രത്തിന്റെ വലിയതരത്തിലുള്ള കടുംവെട്ടുണ്ടായി. ഇനിയും കേരളത്തിന് മേല്‍ സമ്മര്‍ദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം മാത്രം 6000 കോടി രൂപയാണ് നിഷേധിച്ചത്. ജിഎസ്ടി പരിഷ്‌കരണം വഴി ഒരുവര്‍ഷം 10,000 കോടിയോളം രൂപ കുറയുമെന്നാണ് കണക്കുകൂട്ടല്‍.

ഇതിനെയെല്ലാം അതിജീവിച്ച് ജനങ്ങളുടെ ജീവിതം മുന്നോട്ടുപോകണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്ന വിധം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അനാവശ്യചെലവുകള്‍ ഇല്ലാതെ, ധൂര്‍ത്തില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. – ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: