World

    • സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

      റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.

      Read More »
    • ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ ; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

      ടെൽ അവീവ്: ലബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രിയിൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് നിരവധി മിസൈലുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. ഇതിനുള്ള മറുപടിയായാണ് ഇസ്രയേൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ അവരുടെ സ്ഥാനം കാണുമെന്നും തിന്മയുടെ അച്ചുതണ്ടിനെ പിന്തുണച്ചവർ അവർക്കൊപ്പമുണ്ടാവുമെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു. മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണമെത്തുന്നത്. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന വിശദമാക്കിയിട്ടുള്ളത്. ലബനൻ എന്ന രാജ്യത്തേക്കാൾ ഇറാൻ ഭരണകൂടത്തിനാണ് ഹിസ്ബുള്ള മുൻഗണന നൽകിയത്, അവർ…

      Read More »
    • ‘ഇറാനെതിരായ ആക്രമണത്തിൽ ബ്രിട്ടൻ ഭാ​ഗമാകില്ല; ബ്രിട്ടീഷ് സൈനിക താവളങ്ങൾ യുഎസിന് ഉപയോ​ഗിക്കാം’ കെയ്ർ സ്റ്റാമർ

      ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നല്കി യുകെ. മേഖലയുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തിനായാണ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൻ അംഗീകരിച്ചതെന്നും എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കെയ്ർ സ്റ്റാമർ വ്യക്തമാക്കി. ‘മേഖലയിലുടനീളം ഇറാൻ മിസൈലുകൾ പ്രയോഗിച്ച് നിരപരാധികളായ ആളുകളെ കൊല്ലുകയും ബ്രിട്ടീഷ് പൗരൻമാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നത് തടയുന്നതിനായി യുഎസിന്റെ ഈ അഭ്യർഥന സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.’-കെയ്ർ സ്റ്റാമർ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്നും നിലവിൽ ആക്രമണങ്ങളുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരൻമാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളത്തിലും എത്തിയെന്നും ഇത് ബ്രിട്ടീഷ് പൗരൻമാരെ വലിയ അപകടത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി സുഹൃദ് രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും കൂട്ടായ പ്രതിരോധത്തിനായാണ് ഈ തീരുമാനം…

      Read More »
    • വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു…ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്ക, ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’… ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളുമടക്കം തകർക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎസ്

      വാഷിങ്ടൺ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം. ‘ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ലയെന്നും ആക്രമണശേഷം യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ‘കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, IRGC ക്ക് ഇനി ആസ്ഥാനമില്ല’ പ്രസ്താവനയിൽ പറയുന്നു. അതുപോലെ ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ യുഎസ് സേന ധീരമായ നടപടി സ്വീകരിക്കുന്നുവെന്നും ആക്രമണങ്ങൾ തുടരുന്നുവെന്നും യുഎസ് അറിയിച്ചു. ഇറാനിയൻ ഭരണകൂടം ബാലിസ്റ്റിക് മിസൈലുകളിലൂടെ പതിറ്റാണ്ടുകളായി അപകടകരമായ ഒരു ഭീഷണി ഉയർത്തുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം ആ ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരെ നടത്തുന്ന…

      Read More »
    • ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത പാക്കിസ്ഥാന്റെ തന്ത്രപ്രധാന നൂർ ഖാൻ വ്യോമത്താവളം ആക്രമിച്ച് താലിബാൻ; അറ്റകുറ്റപ്പണികൾക്കിടെ അടുത്ത ആക്രമണം

      റാവൽപിണ്ടി: പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം തുറന്ന പോരാട്ടത്തിലെത്തി നിൽക്കുകയാണ്. കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലാണ് താലിബാൻ ആക്രമണം നടത്തിയത്. വ്യോമതാവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആക്രമണത്തിൽ നൂർ ഖാൻ വ്യോമതാവളം തകർന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്. നൂർ ഖാൻ വ്യോമതാവളത്തിന് പുറമെ, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ മോമണ്ട് ഏജൻസിയിലുള്ള ഖ്വാസായ് ക്യാമ്പ് എന്നിവിടങ്ങളിലും താലിബാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്‌സ് ഹാൻഡിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം താലിബാൻ അയച്ച ഡ്രോൺ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താൻ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള…

      Read More »
    • അമേരിക്കയും ഇസ്രയേലും ഒരുക്കിയ മരണക്കെണിയതറിയാതെ കയറിക്കൊടുത്ത് ഖമനേയി!! ഒരു സൈഡിൽ ഖമനേയിയെ ഒളിവിൽ വിടാതെ ആണവ ചർച്ചകൾ നടക്കുമ്പോൾ മറുസൈഡിൽ രഹസ്യമായി തീർക്കാനുള്ള വാരിക്കുഴിയൊരുക്കി ട്രംപ്, എല്ലാവരേയും ഒരുമിച്ച് അവസാനിപ്പിക്കാൻ ഖമനേയി കൂടിക്കാഴ്ച നടത്തുന്ന സമയം തെരഞ്ഞെടുത്തു, ഓഫീസ് കെട്ടിടവും പരിസരവും ഒന്നടങ്കം തകർത്ത ഇരട്ട സൈനിക നീക്കം

      ടെൽ അവീവ്: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ച’ഓപ്പറേഷൻ എപ്പിക് ഫ്യൂറി’, ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്നീ ഇരട്ട സൈനിക നീക്കങ്ങൾക്കു പിന്നിലെ തന്ത്രങ്ങൾ ഒന്നൊന്നാ.ി പുറത്തുവരുന്നു. ഒരു സൈഡിൽ അങ്ങ് ജനീവയിൽ ആണവ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ തന്നെ വാഷിംഗ്ടണിലെയും ടെൽ അവീവിലെയും സൈനിക ആസൂത്രകർ ഈ ആക്രമണത്തിനുള്ള അന്തിമരൂപം തയ്യാറാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതായത് ഖമനേയിയെ തീർക്കാനുള്ള നീക്കങ്ങൾ. കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാനെ അവസാനിപ്പിക്കാനുള്ള ഈ സൈനിക നീക്കത്തിന് തുടക്കം കുറിച്ചത്. ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതോടെ അതിനെ ചുവടുപിടിച്ച് ഇതിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിലായി. പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനിലെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുകയും പശ്ചിമേഷ്യയിൽ വലിയ സൈനിക വിന്യാസത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെ ഇസ്രയേലിലെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പലതവണ…

      Read More »
    • അമേരിക്കൻ യുദ്ധവിമാനം കുവൈത്തിൽ തകർന്നു വീണു; അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന് നി​ഗമനം; യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

      കുവൈത്ത് സിറ്റി/ ടെഹ്‌റാൻ: അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രണത്തിൽ തകർന്നതാണോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റുമാർ രക്ഷപ്പെട്ടു.വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അതി രൂക്ഷമായി തുടരുകയാണ്. അതിനിടെയിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ താൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. ‘ഞങ്ങൾ അമേരിക്കയുമായി ചർച്ചയ്ക്കില്ല’ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാൻ ദശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി പറഞ്ഞു. ‘അമേരിക്കൻ സൈനികരുടെ കൂടുതൽ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണ്’ അലി ലാരിജാനി പറഞ്ഞു. അമേരിക്ക ആദ്യം (America First) എന്ന സ്വയം നിർമ്മിത മുദ്രാവാക്യം ട്രംപ് ഇപ്പോൾ ഇസ്രായേൽ…

      Read More »
    • ഇറാന്റെ 9 നാവിക കപ്പലുകൾ ഞങ്ങൾ മുക്കി, ബാക്കിയുള്ളവയും ഉടൻതന്നെ കടലിന്റെ അടിത്തട്ടിലാകും, നാവികസേനാ ആസ്ഥാനവും തകർത്തു- ട്രംപ്

      വാഷിങ്ടൺ: ഒമ്പത് ഇറാനിയൻ നാവിക കപ്പലുകൾ കടലിൽ മുക്കിയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ മറ്റൊരു ആക്രമണത്തിൽ ഇറാനിയൻ നാവികസേനാ ആസ്ഥാനം വലിയ തോതിൽ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ‘ഇറാന്റെ 9 നാവിക കപ്പലുകൾ ഞങ്ങൾ മുക്കി. ബാക്കിയുള്ളവയെയും ഞങ്ങൾ പിന്തുടരുകയാണ് – അവ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകും,’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന വാദവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് രംഗത്തെത്തി. എന്നാൽ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകൾക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം ഇറാനുമായുള്ള സംഘർഷത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും യുഎസ് ആർമിയുടെ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അമേരിക്കക്കാർ കൊല്ലപ്പെടുന്നത് ആദ്യമാണെന്നും അമേരിക്ക പറഞ്ഞു. അതേസമയം ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ…

      Read More »
    • ‘ഇത് കണക്കു തീര്‍ക്കാനുള്ള സമയം’; ഇറാന്റെ കലണ്ടര്‍ ആപ്പ് ഹാക്ക് ചെയ്ത് സന്ദേശം; മിസൈല്‍ ആക്രമണത്തിനൊപ്പം ഇറാനില്‍ നടന്നത് വമ്പന്‍ സൈബര്‍ ആക്രമണം; തിരിച്ചടി വൈകിക്കാന്‍ സര്‍ക്കാര്‍ സൈറ്റുകളടക്കം തകര്‍ത്തു

      ടെഹ്‌റാന്‍: ഇറാനിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിനൊപ്പം വമ്പന്‍ സൈബര്‍ ആക്രമണങ്ങളും നടന്നെന്നു സുരക്ഷാ വിദഗ്ധരുടെ കണ്ടെത്തല്‍. നിരവധി വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. അഞ്ചുലക്ഷത്തിലേറെ ഡൗണ്‍ലോഡുകളുള്ള ‘ബാദെസബ’ (BadeSaba) എന്ന മതപരമായ കലണ്ടര്‍ ആപ്പ് അടക്കം ഹാക്ക് ചെയ്യപ്പെട്ടു. ‘ഇത് കണക്കുതീര്‍ക്കാനുള്ള സമയമാണ്’ എന്ന സന്ദേശവും, ആയുധങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം ചേരാന്‍’സായുധ സേനയോട് ആവശ്യപ്പെടുന്ന സന്ദേശവുമാണ് ഈ ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്.   ഇറാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുത്തനെ ഇടിഞ്ഞു. ഇതു വീണ്ടും താഴേക്കു പോയി. വളരെ കുറഞ്ഞ കണക്റ്റിവിറ്റി മാത്രമാണ് അവശേഷിച്ചത്.സര്‍ക്കാര്‍ അനുകൂലികളും മതവിശ്വാസികളും ഉപയോഗിക്കുന്നതിനാല്‍ ബാദെസബയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഡാര്‍ക്ക് സെല്ലിന്റെ (DarkCell) സ്ഥാപകനും സുരക്ഷാ ഗവേഷകനുമായ ഹമീദ് കാഷ്ഫി പറഞ്ഞു. തിരിച്ചടിക്കാനുള്ള ഇറാന്റെ നീക്കത്തിനു തടയിട്ടു വിവിധ സര്‍ക്കാര്‍ സൈറ്റുകളും ഹാക്ക് ചെയ്തു. സര്‍ക്കാര്‍- സൈനിക സേവനങ്ങളെ ഇതു ബാധിച്ചു. തിരിച്ചടിയെന്നോണം ഇസ്രയേലിന്റെയും അമേരിക്കയുടെയും…

      Read More »
    • നെതന്യാഹുവിനെ വിളിച്ച് മോദി ആശങ്ക അറിയിച്ചു; ‘എത്രയും വേ​ഗം സംഘർഷം അവസാനിപ്പിക്കണം, സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം‘

      ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേ​ഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനിയെ വധിച്ച സംഭവത്തിൽ ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

      Read More »
    Back to top button
    error: