Pravasi
-
അബുദാബി ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യം
അബുദാബി: ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.ഓഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള പ്രൊമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അല്‍ ഐന്‍ എയര്‍പോര്‍ട്ട്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകള്‍ വഴിയോ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവർക്കാണ് അടുത്ത ലൈവ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നത്. ഇതിലൂടെ ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം (രണ്ട് കോടി ദിര്‍ഹം) സ്വന്തമാക്കാനുള്ള അവസരങ്ങളും വര്‍ധിക്കുകയാണ്. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ ഒന്നിന് നടക്കുന്ന ഇലക്‌ട്രോണിക് ഡ്രോയില്‍ പങ്കെടുക്കാനും 100,000 ദിര്‍ഹം സമ്മാനം നേടാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പ് സെപ്തംബര്‍ മൂന്നിന് രാത്രി 7.30ന് നടക്കും. ഗ്രാന്‍ഡ് പ്രൈസിന് പുറമെ ഒമ്ബത് വിജയികള്‍ക്ക് ഉറപ്പുള്ള ക്യാഷ് പ്രൈസുകളും ലഭിക്കുന്നു. രണ്ടാം സമ്മാനം 100,000 ദിര്‍ഹമാണ്. മൂന്നാം 90,000 ദിര്‍ഹവും നാലാം സമ്മാനം 80,000 ദിര്‍ഹവും…
Read More » -
അബുദാബിയിൽ 1000 പേരൊരുക്കിയ കൂറ്റന്‍ പൂക്കളം, 30 രാജ്യക്കാര്‍ അണിനിരന്ന ഓണക്കളികൾ
അബുദാബി:യുഎഇയിലെ ഓണാഘോഷങ്ങള്‍ക്ക് പൂവിളിയുയർത്തി 1000 പേരൊരുക്കിയ കൂറ്റന്‍ അത്തപ്പൂക്കളം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൗതുകമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒരുമിച്ചാണ് മലയാളികളുടെ അന്തര്‍ദേശീയോത്സവത്തിന് ‘കൂറ്റൻ’ ആഘോഷ രൂപമേകിയത്. 15 മണിക്കൂറെടുത്താണ് പൂക്കളം തയ്യാറാക്കിയത്. ഓണക്കളികള്‍, കേരള കലാ രൂപങ്ങള്‍ എന്നിവയ്‌ക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്. അറബ് പാര്‍ലമെന്റ് ഡെപ്യൂട്ടി പ്രസിഡന്റും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറൻസ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാൻ എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യത്യസ്തമായ ഓണാഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്നും സുസ്ഥിരതയ്ക്കായി കൈകോര്‍ക്കാനുള്ള മികച്ച അവസരമാണിതെന്നും അല്‍ യമാഹി പറഞ്ഞു. പരമ്ബരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.
Read More » -
ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യന്‍ കുടുംബം സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്:ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യന്‍ കുടുംബം സൗദിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു.പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്.ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വന്നതാണിവര്‍. മൃതദേഹങ്ങള്‍ റിയാദില്‍നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
റാസൽഖൈമയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
റാസൽഖൈമ:യുഎഇയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കണ്ണൂര്‍ മാണിയൂര്‍ കരിമ്ബുങ്കര സി.അനുരാഗിന്‍റെ (24) മൃതദേഹം ആണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്. അനുരാഗിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് റാസല്‍ഖൈമയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. റാസല്‍ഖൈമയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനുരാഗ്. സ്ഥാപനത്തില്‍നിന്ന് അടിയന്തര അവധിയെടുത്ത് നാട്ടില്‍ പോകുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാണാതാവുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ കെ. രമേശന്‍-സി. ഷീന ദമ്ബതികളുടെ മകനാണ്. സഹോദരി: അജന്യ.
Read More » -
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്:സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇന്നലെ ഉച്ചക്ക് വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ റയ്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.റിയാദിലെ സുലൈയില്‍ നിന്ന് അബഹയിലേക്ക് വാനില്‍ പോകുമ്ബോഴായിരുന്നു അപകടം
Read More » -
സൗദി റിയല്‍ എസ്റ്റേറ്റ് രംഗത്തെ പെണ്‍പുലി; അസ്മയെ പരിചയപ്പെടാം
റിയാദ്: അടുക്കളയേക്കാള്‍ തൊട്ടാല്‍ കൈപൊള്ളുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടമെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് സൗദി വനിത അസ്മ അല്‍ഷെഹ്രി ഈ രംഗത്തേക്ക് ചുവടുവച്ചത്. സ്ത്രീ ശാക്തീകരണത്തിന് വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് കാത്തിരിക്കാതെ തന്നെ ലഭ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തന്റേതായ ഇടം വെട്ടിപ്പിടിച്ച അസ്മ ഇന്ന് രാജ്യത്തെ നിരവധി വനിതാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഈ രംഗത്ത് പരിമിതിയില്ലെന്നും ബ്രോക്കറായി തന്നെ സ്വീകരിക്കാന്‍ ചില ഇടപാടുകാര്‍ വിസമ്മതിച്ചതിനാല്‍ തുടക്കത്തില്‍ തിരസ്‌കരണവും പക്ഷപാതവും നേരിടേണ്ടി വന്നതായും അസ്മ പറഞ്ഞു. എന്നാല്‍ കാലംമാറിയതോടെ പുരുഷ കുത്തകയായിരുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് രംഗത്ത് വനിതകളും സാന്നിധ്യമറിയിച്ചു. സ്ത്രീ ബ്രോക്കര്‍മാരെ ഇടപാടുകാര്‍ അംഗീകരിക്കുകയും അവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. യാദൃശ്ചികമായാണ് അസ്മ ഈ ഫീല്‍ഡില്‍ കരിയര്‍ ആരംഭിച്ചതെന്ന് അസ്മ പറഞ്ഞു. ഫിനാന്‍സിങ് സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം, ചില ഇടപാടുകാര്‍ പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താന്‍ തന്നോട് ആവശ്യപ്പെട്ടു. ഇതോടെയാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രൊഫഷനെ…
Read More » -
അറിഞ്ഞോ? വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ കമ്പനികള്‍ 200 ശതമാനം വരെ നഷ്ടപരിഹാരം നൽകണം
റിയാദ്: വിമാന സർവീസ് ആറു മണിക്കൂറിലേറെ വൈകിയാൽ യാത്രക്കാർക്ക് വിമാന കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. ആറു മണിക്കൂറിലേറെ വിമാനം വൈകിയാൽ യാത്രക്കാർക്ക് 750 റിയാലാണ് നഷ്ടപരിഹാരം നൽകേണ്ടത്. പുതിയ നിയമങ്ങൾ നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകണമെന്ന് പഴയ നിയമാവലിയിൽ ഉറപ്പുവരുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നൽകാൻ വ്യവസ്ഥ…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ച് ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം
റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ച് ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം. വാഹനമോടിക്കുമ്പോൾ പൊതു ധാർമികതക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 300 മുതൽ 500 വരെ റിയാൽ പിഴ ചുമത്തുന്ന ട്രാഫിക് നിയമലംഘനമാണിത്. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദമുണ്ടാക്കുകയും ശബ്ദം ഉയർത്തുകയും ചെയ്യുന്നത് വിദ്യാർഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമെന്നും ‘എക്സ്’ അക്കൗണ്ടിൽ സൗദി ട്രാഫിക് സൂചിപ്പിച്ചു. അതേസമയം സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ വാഹന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്. സ്ക്കൂൾ…
Read More » -
വോട്ട് ചെയ്യാൻ പാക്കിസ്ഥാനിക്കൊപ്പം ശ്രീജ പുതുപ്പള്ളിയിലേക്ക്
കോട്ടയം:പാകിസ്താന്‍കാരന്‍ തൈമൂര്‍ ഇത്തവണത്തെ ഓണം ആഘോഷിക്കാൻ കോട്ടയത്തെ പുതുപ്പള്ളിയിൽ എത്തും.എന്നാൽ ഭർത്താവിനൊപ്പം പുതുപ്പള്ളിയിൽ എത്തുന്ന ശ്രീജയ്ക്ക് ഓണം ആഘോഷിക്കുന്നതിനോടൊപ്പം വോട്ട് ചെയ്യാനും അവസരം ലഭിക്കും. 2018 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഇന്ത്യന്‍ വിസ കിട്ടാന്‍ കാത്തിരിക്കുന്ന തൈമൂറിന് ഒടുവില്‍ കഴിഞ്ഞയാഴ്ച അക്കാര്യം സഫലമായി.പാകിസ്താന്‍കാരനാണ് തൈമൂര്‍ താരിക്ക്.യുഎഇ യിലെ അജ്മാനിലാണ് ദമ്ബതികള്‍ ഇപ്പോഴുള്ളത്. തൈമൂറിന്റെ വിസ ശരിയായതോടെ ശ്രീജയുടെ നാട്ടില്‍ ഒരു ചെറിയ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ് ഇവര്‍. നാട്ടിലെത്തുന്ന 35 കാരിക്ക് ഇത്തവണ പുതുപ്പള്ളിയില്‍ സെപ്തംബര്‍ 5 ന് തന്റെ വോട്ട് ചെയ്യാനും അവസരം കിട്ടും. യുഎഇയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായ ശ്രീജ 2010 ലാണ് ജോലിക്കായി ഷാര്‍ജയില്‍ എത്തിയത്. ക്ലിനിക്കില്‍ വെച്ചാണ് തൈമൂറും ശ്രീജയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതും.ഒരു വര്‍ഷത്തോളം ഇരുവരും സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം ആദ്യമായി വിവാഹാലോചന നടത്തിയത് തൈമൂറായിരുന്നു.നേരിട്ടേക്കാവുന്ന പരിണിതഫലത്തെക്കുറിച്ച് രണ്ടാമത് ഒന്നുകൂടി ആലോചിക്കാതെ ശ്രീജ യെസ് പറഞ്ഞു. പിന്നെയും കുറേ വര്‍ഷങ്ങള്‍ എടുത്താണ് ഇരുവരും…
Read More » -
കുവൈത്തിൽനിന്ന് നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുന്നു; ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുന്നു. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴിൽ നിയമലംഘകർ, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്. ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്. ഒളിവിൽ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിക്കും. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മയക്കുമരുന്ന് പ്രൊമോട്ടർമാരെയും ഉപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും…
Read More »