Pravasi
-
ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയത് 15 വര്‍ഷം! കുവൈത്തില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്
കുവൈത്ത് സിറ്റി: 15 വര്‍ഷമായി കുവൈത്തിന് പുറത്ത് മറ്റൊരു രാജ്യത്ത് താമസം. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാസംതോറും കൃത്യമായി ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന കേസില്‍ കുവൈത്ത് സ്വദേശിയായ ഡോക്ടര്‍ക്ക് തടവ് ശിക്ഷ. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയാണ് അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ച് ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ലീഗല്‍ വിഭാഗമാണ് സംഭവം കണ്ടെത്തിയത്. മന്ത്രാലയത്തിലെ തന്നെ മറ്റൊരു ജീവനക്കാരനുമായി ഒത്തുചേര്‍ന്നാണ് മാസംതോറും മുഴുവന്‍ ശമ്പളം ഡോക്ടര്‍ കരസ്ഥമാക്കിയത്. ലീഗല്‍ വിഭാഗം ഉടന്‍തന്നെ സംഭവം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തരമന്ത്രാലയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് വിശദമായ അന്വേഷണം നടത്തി. മുഴുവന്‍ ശമ്പളം കരസ്ഥമാക്കിയ കാലത്തെ ഡോക്ടര്‍ മറ്റൊരു രാജ്യത്ത് താമസിച്ചിരുന്നുവെന്ന് വിമാനത്താവളത്തിലെ രേഖകളില്‍ നിന്നും മനസ്സിലാക്കി. തുടര്‍ന്ന്, കേസ് കോടതിയിലേക്ക് വിടുകയായിരുന്നു. പ്രതി ഇപ്പോഴും കുവൈത്തിന് പുറത്താണ് ഉള്ളത്. തിരികെ മടക്കിക്കൊണ്ടുവരാനുള്ള നിയമനടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.
Read More » -
കൊലക്കുറ്റങ്ങള്‍ക്ക് ജയിലിൽ കഴിഞ്ഞ 2 മലയാളികളുടെ വധശിക്ഷ യു.എ.ഇയില്‍ നടപ്പാക്കി
ദുബൈ: യു.എ.ഇയിൽ കൊലക്കുറ്റങ്ങൾക്ക് ജയിലിൽ കഴിയുകയായിരുന്ന 2 മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പിൽ മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹർജികൾ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28 നാണ് യു.എ.ഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്.
Read More » -
യുകെയില്‍ മലയാളി കുടുംബത്തിന് നേരേ വംശീയാക്രമണം; ദുരനുഭവം നേരിട്ടത് മലപ്പുറം സ്വദേശിനിക്കും ഭര്‍ത്താവിനും
ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി. ഗ്രാന്തം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ നഴ്‌സ് ട്വിങ്കിള്‍ സാമും കുടുംബവും മാര്‍ച്ച് 1ന് വൈകിട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. ദമ്പതികളെ ബ്രിട്ടിഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിള്‍ അറിയിച്ചു. ആദ്യം ഭര്‍ത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സാരമായ പരുക്കുകള്‍ക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) അനുഭവപ്പെട്ടു. പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാര്‍ലമെന്റ് അംഗത്തിന്റെയും കൗണ്‍സിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് നിരവധി പേര്‍ പിന്തുണ അറിയിച്ചു.…
Read More » -
പ്രവാസികൾ അറിയാൻ: ഇന്ന് മുതൽ യുഎഇ നിയമങ്ങളിൽ വൻമാറ്റങ്ങൾ! പുതിയ ഗതാഗത ചട്ടങ്ങൾ മുതൽ വെള്ളത്തിന്റെ ബില്ലിൽ വരെ
യു.എ.ഇയിലെ താമസക്കാരെയും ബിസിനസ്സുകാരെയും എന്തിന് യാത്രക്കാരെ പോലും ഒരുപോലെ ബാധിക്കുന്ന സുപ്രധാന നിയമങ്ങളും ചട്ടങ്ങളും 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ വരുന്നു. റമദാൻ മാസത്തിന് പുറമെ, ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ദുബൈയിലെ പൊതുപാർക്കിംഗ് ഫീസിൽ മാറ്റങ്ങൾ, ഫ്രീലാൻസർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർക്കുള്ള പുതിയ കോർപ്പറേറ്റ് ടാക്സ് ആവശ്യകതകൾ, വൈദ്യുതി-ജല ബില്ലിംഗിൽ മാറ്റങ്ങൾ, ഉയർന്ന കൃത്യതയുള്ള കാലാവസ്ഥാ നിരീക്ഷണം മെച്ചപ്പെടുത്തുന്ന യു.എ.ഇ ഉപഗ്രഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ ഗതാഗത നിയമം ആഗോള ഗതാഗതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് യു.എ.ഇ. അവരുടെ നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. കൂടാതെ, ഇ-ബൈക്ക്, ഇ-സ്കൂട്ടർ തുടങ്ങിയ പുതിയ വാഹനങ്ങളെയും ഗതാഗത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നവർക്കും കാൽനടക്കാർക്കും വേണ്ടിയുള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുന്നു. മദ്യപിച്ച് വാഹനമോടിച്ചാൽ 100,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. കാൽനടക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കണം. നിയമം…
Read More » -
യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്ന പ്രവാസികള്‍ അടക്കം ജാഗ്രത പാലിക്കുക, മുന്നറിയിപ്പ്
അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ നാഷണല്‍ സെന്റര്‍ ഒഫ് മെറ്റീരോളജി (എന്‍സിഎം). ഇന്ന് രാജ്യത്ത് താപനിലയില്‍ കുറവുണ്ടാകുമെന്നും മഴ ലഭിക്കാന്‍ ഇടയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കും. രാത്രിയോടെ ഈര്‍പ്പമുള്ള കാലാവസ്ഥയിലെത്തും. നാളെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ ഇന്ന് കടല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഏഴ് അടി ഉയരത്തില്‍ തിരമാലകള്‍ വീശാനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുമുള്ള സാദ്ധ്യത കണക്കിലെടുത്താണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ആറ് മണി മുതല്‍ നാളെ രാവിലെ ആറുമണിവരെയാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. തെക്കുകിഴക്കന്‍ ദിശയില്‍ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് മാറി കടലിന് മുകളിലൂടെ കാറ്റിന്റെ വേഗത മണിക്കൂറില്‍…
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു. കബ്ദ്ഫാം ഹൗസില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, ട്രഷറര്‍ തമ്പി ലൂക്കോസ്, വനിത ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍ എന്നിവര്‍ ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി സാമുവല്‍, നൈസാം പട്ടാഴി, വര്‍ഗ്ഗീസ് ഐസക്, രാജു വര്‍ഗ്ഗീസ്, ദീപു ചന്ദ്രന്‍, അജയ് നായര്‍, ലിന്‍സി തമ്പി, ദീപു ഡേവിസ് കുര്യന്‍, പ്രശാന്തി വര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി.
Read More » -
18 തികഞ്ഞാല്‍ മനംപോലെ മാഗംല്യം; നിയമഭേദഗതിയുമായി യുഎഇ, മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല
അബുദാബി: 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയില്‍ ഏപ്രില്‍ 15ന് നിലവില്‍ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കള്‍ എതിര്‍ത്താലും ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികള്‍ തമ്മില്‍ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നല്‍കിയ ശേഷം പിന്‍മാറിയാല്‍ പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ വീണ്ടെടുക്കാം. വിവാഹമോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ആണ്‍കുട്ടികള്‍ക്ക് 11ഉം പെണ്‍കുട്ടികള്‍ക്ക് 15ഉം വയസ്സായിരുന്നു. 15 വയസ്സ് തികഞ്ഞാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്.
Read More » -
സൗദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ കഴിഞ്ഞ നവംബർ 14ന് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഈ മാസം 14ന് നാട്ടിലെത്തിക്കും. കൊല്ലം ചിതറ സ്വദേശി ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), സന്ദർശക വീസയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രീതി (32) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത് സംഭവദിവസം രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരത്തിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലും പ്രീതിയെ കഴുത്തിൽ തുണിമുറുക്കിയ നിലയിൽ നിലത്തു കടക്കുന്നതുമാണ് കണ്ടത്. ഫോൺ ചെയ്തിട്ടും പ്രതികരണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇയാളെ തിരക്കി താമസ സ്ഥലത്ത് എത്തിയവർ മുട്ടിവിളിച്ചിട്ടും മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സഹായത്തോടെ കതക് തുറന്ന് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലീസ് അന്വേഷണം പൂർത്തിയായതോടെ, നാട്ടിലേക്ക്…
Read More » -
ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാര്‍ഥി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാര്‍ഥി കുവൈറ്റില്‍ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്‌കൂള്‍ വിദ്യാര്‍ഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്. കുവൈറ്റില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണന്‍, അല്‍ റാസി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നിസി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ തുടരുന്നു.
Read More » -
പുരുഷ നഴ്സുമാർക്ക് യുഎഇയിൽ നിരവധി അവസരങ്ങൾ: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെൻ്റ്, ഉടൻ അപേക്ഷിക്കുക; വിശദ വിവരങ്ങൾ അറിയാം
യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന സ്ഥാപനത്തിലേക്ക് 100ൽ അധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നോർക്ക റൂട്ട്സ് ആണ് ഈ റിക്രൂട്ട്മെൻ്റ് നടത്തുന്നത്. നഴ്സിംഗിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി യോഗ്യതയും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്) യോഗ്യതയും മെഡിക്കൽ നഴ്സിംഗ് പ്രാക്ടീസിംഗ് ലൈസൻസും അത്യാവശ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവിയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം www(dot)norkaroots(dot)org അല്ലെങ്കിൽ www(dot)nifl(dot)norkaroots(dot)org എന്നീ വെബ്സൈറ്റുകൾ വഴി 2025 ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണം എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടീസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉള്ളവർക്ക് ഈ നിയമനത്തിൽ മുൻഗണന ലഭിക്കും. ലൈസൻസ് ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച്…
Read More »