Pravasi
-
വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സംരംഭകത്വ മേള
തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശ്ശൂരില്‍ പ്രവാസി സംരംഭക മേള സംഘടിപ്പിക്കുന്നു. തൃശ്ശൂരിലേയും സമീപ ജില്ലകളിലേയും പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കേരള ബാങ്ക്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC), വനിതാ വികസന കോര്‍പ്പറേഷന്‍ (WDC) എന്നിവരുമായി ചേര്‍ന്നാണ് നോര്‍ക്ക റൂട്ട്‌സ് വായ്പാമേള സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ രാജ്യത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. മടങ്ങിവന്ന പ്രവാസികള്‍ക്ക് സംരംഭകത്വ സഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ NDPREM (നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്) പദ്ധതി പ്രകാരമാണ് വായ്‍പകള്‍ ലഭിക്കുക. പ്രവാസി വനിതകള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും, പിന്നാക്ക വിഭാഗക്കാര്‍ക്ക് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴിയും കുറഞ്ഞ പലിശ നിരക്കില്‍ സംരംഭക വായ്പകള്‍ക്കും അവസരമുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 20നു മുന്‍പായി നോര്‍ക്ക…
Read More » -
ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ
റിയാദ്: ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ മതി. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്കാണ് ഓൺലൈനായി സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്. visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകരുടെ പാസ്‍പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും താമസരേഖക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ-മെയിലായി വിസ ലഭിക്കും. വിനോദ സഞ്ചാര ആവശ്യത്തിനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോകാവുന്ന രണ്ടുതരം വിസകളും ലഭ്യം. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടിയുണ്ടാവും.
Read More » -
അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ
റിയാദ്: അനുവാദമില്ലാത്ത ഭാഗത്തുകൂടി അതിവേഗ റോഡ് മുറിച്ചുകടന്നാല്‍ പിഴ. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഒരു എക്‌സ്പ്രസ് വേയില്‍ ഇത്തരത്തില്‍ കുറുകെ കടന്ന മലയാളിക്ക് പിഴ ചുമത്തി. അതിവേഗ റോഡില്‍ നിശ്ചിത ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1,100 റിയാല്‍ പിഴ ലഭിച്ചത്. ഇങ്ങനെ അനുവാദമില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചു നടക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. 1,000 റിയാല്‍ മുതല് 2,000 റിയാല്‍ വരെയാണ് പിഴ ചുമത്തും. മറ്റ് റോഡുകളില്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടി കടന്നുപോയാല്‍ 100 റിയാല്‍ മുതല് 150 റിയാല്‍ വരെയും പിഴ ചുമത്തും.
Read More » -
ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ 90 ദിവസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
ദുബൈ: ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാം. വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. വെബ്സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഭാഗത്ത് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്സില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.
Read More » -
പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
മസ്‌കറ്റ്: ഒമാനില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റിലെ താമസസ്ഥലത്താണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read More » -
വണ്‍വേ ടിക്കറില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു
അബുദാബി: ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യുഎഇയിലെക്ക് മടങ്ങണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ്…
Read More » -
ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ശാഖകള്‍ കൂടി ആരംഭിച്ചു
ദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് യുഎഇയില്‍ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ദുബൈയിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലും ഷാര്‍ജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകള്‍ തുറന്നത്. ലുലു ഫിനാന്‍സ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ദുബൈ കോണ്‍സെല്‍ ജനറല്‍ ഡോക്ടര്‍ അമാന്‍ പുരിയാണ് 250-ാമത്തെ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടര്‍ അമാന്‍ പുരി ലുലു എക്‌സ്‌ചേഞ്ചിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ‘ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ വളര്‍ച്ചയിലെ ഈ സന്തോഷ നിമിഷങ്ങളില്‍ നിങ്ങളോടൊപ്പം പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി കറന്‍സി എക്‌സ്‌ചേഞ്ചിലും റിമിറ്റന്‍സിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്‌സ്‌ചേഞ്ച് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ…
Read More » -
കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റ് മദ്യഫാക്ടറിയാക്കി; വിദേശമദ്യബ്രാന്‍ഡുകളുടെ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വിറ്റ പ്രവാസി അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തിയിരുന്ന പ്രവാസി അറസ്റ്റില്‍. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് മദ്യഫാക്ടറിയാക്കിമാറ്റിയ യുവാവിനെ അഹ്‌മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. അപ്പാര്‍ട്ട്മെന്റില്‍ വച്ച് വിദേശ നിര്‍മ്മിത മദ്യക്കുപ്പികളില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ വിറ്റിരുന്നത്. അറസ്റ്റിലായ യുവാവിനെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി കുവൈത്തില്‍ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായിരുന്നു. ഇതില്‍ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ നിന്ന് 87 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 36 പേരും അറസ്റ്റിലായി. മതിയായ താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ കേസുകളില്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് പിടികൂടിയത്. മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.നിയമ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തും. പുറത്തിറങ്ങുമ്പള്‍ തിരിച്ചറിയല്‍…
Read More » -
സൗദി അറേബ്യയില്‍ വിദേശകുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കാന്‍ അനുമതി
റിയാദ്: സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ള വിദേശകുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കിമാറ്റാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇങ്ങനെ വിസ മാറ്റാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണം. വിസിറ്റ് വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ വിസിറ്റ് വിസ പരമാവധി ആറുമാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ. വിസിറ്റ് വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്നുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
Read More » -
പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍
ദുബൈ: ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കവെ ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയെന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും ആവര്‍ത്തിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പൊതുവെ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയാണിത്. ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലാത്തിതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒക്ടോബറിലേക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ആലോചിക്കുന്നവര്‍ പരമാവധി നേരത്തെ തന്നെ…
Read More »