Pravasi

  • സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

    റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവിൽ നൽകുന്നത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.

    Read More »
  • ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

    ദോഹ: ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെയാണ് നിയന്ത്രിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 2022 ഡിസംബര്‍ 23 മുതലാണ് വിസിറ്റ് വിസകള്‍ പുനരാരംഭിക്കുക. ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. അതേസമയം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. സന്ദര്‍ശക വിസ ദുരുപയോഗം ചെയ്ത്, തൊഴില്‍…

    Read More »
  • എട്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ്

    കുവൈത്ത് സിറ്റി: എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. നിലവില്‍ വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതേസമയം ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്. അതേസമയം എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ്…

    Read More »
  • ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

    മസ്‌കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. അടുത് വര്‍ഷം ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ലംഘിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തകള്‍ എന്നിവയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. രാജ്യത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിലാക്കുകയാണ് ഒമാന്‍ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇത്തരം ബാഗുകള്‍ക്ക് പകരം രണ്ടും മൂന്നും തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാഗുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പത് മുതലാണ് ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചത്. അതേസമയം അബുദാബിയിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന…

    Read More »
  • പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതരുടെ വിശദീകരണം

    മസ്‍കറ്റ്: ഒമാനില്‍ പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് റോയല്‍ ഒമാൻ പൊലീസ്. പാസ്‍പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡുകളായിരിക്കും ഒമാനിലെ ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുകയെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഒമാനിൽ വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ്, വിസ സ്റ്റാമ്പ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയത്. പുതിയ രീതിയിൽ പാസ്‍പോര്‍ട്ടില്‍ വീസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടോ എന്നതിന് പ്രസക്തിയില്ല. താമസാനുമതി രേഖയായി പുതുക്കിയ റെസിഡന്റ് കാര്‍ഡായിരിക്കും കണക്കാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. വീസ പുതുക്കലുമായും യാത്രാനുമതിയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം മറ്റ് രാജ്യങ്ങൾ പാസ്‍പോര്‍ട്ടിലെ വീസാ സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡ് ഔദ്യോഗിക താമസ അനുമതി രേഖയായി കണക്കാക്കുമോ എന്നതിൽ വ്യക്തതയില്ല.

    Read More »
  • പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

    കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്. പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും.

    Read More »
  • പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    റിയാദ്: സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.

    Read More »
  • മനസ്സമാധാനത്തിനായി 63കാരന്‍ വിവാഹം ചെയ്തത് 53 തവണ !

    റിയാദ്: അന്‍പത്തിമൂന്ന് തവണ വിവാഹം കഴിച്ചുണ്ടെന്ന അവകാശവാദവുമായി സൗദി പൗരന്‍. സ്ഥിരതയും മനസ്സമാധാനവുമാണ് ലക്ഷ്യമെന്നും വ്യക്തിപരമായ സന്തോഷങ്ങള്‍ക്ക് വേണ്ടിയല്ല പലതവണ വിവാഹം ചെയ്തതെന്നും സൗദി പൗരന്‍ പറഞ്ഞു. സൗദി ടെലിവിഷന്‍ ചാനലായ ‘എംബിസി’യോടെയാണ് 63കാരനായ അബു അബ്ദുല്ല വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ ഇദ്ദേഹത്തിന് ഒരു ഭാര്യയാണുള്ളത്. ഇനി വിവാഹത്തിനില്ലെന്നും ഇപ്പോഴുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിവാഹം. തന്നെക്കാള്‍ ആറു വയസ്സ് കൂടുതലുള്ള യുവതിയെയാണ് അന്ന് വിവാഹം ചെയ്തത്. ‘ആദ്യം വിവാഹിതനായപ്പോള്‍ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ 23 വയസ്സായിരുന്നു പ്രായം. ഇക്കാര്യം ആദ്യ ഭാര്യയെയും അറിയിച്ചിരുന്നു’- അബു അബ്ദുല്ല വിശദമാക്കി. പിന്നീട് ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ മൂന്നാമതും തുടര്‍ന്ന് വിവാഹിതനായി. ശേഷം ആദ്യ മൂന്ന് ഭാര്യമാരില്‍ നിന്നും ബന്ധം വേര്‍പെടുത്തി. പിന്നീട് 50…

    Read More »
  • പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി

    മസ്‍കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍ നിന്നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് പുറമെ മംഗലാപുരത്തു നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന സര്‍വീസിന്റെ സമയം മാറ്റുകയും ചെയ്തു. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക്…

    Read More »
  • ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് 16ന്‌

    ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 16-ാം തീയതി വെള്ളിയാഴ്ച സംഘടിപ്പിക്കും. കോണ്‍സുലേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 2.30 മുതലായിരിക്കും ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പരാതികള്‍ക്ക് പരിഹാരം തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

    Read More »
Back to top button
error: