NEWS
-
ചുമ്മാതിരുന്നപ്പോൾ ഒരു തോന്നൽ; രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങൾക്കു നേരെ ഇടയ്ക്കിടയ്ക്ക് ബോംബ് ഭീഷണി; ഒടുവിൽ ആ വ്യാജനെ കൈയ്യോടെ പൊക്കി
ബെംഗളൂരു: രാജ്യത്തുടനീളം പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും അലട്ടുകയും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത വ്യാജ ബോംബ് ഭീഷണി കേസിലെ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസൂരുവിൽ താമസിക്കുന്ന 47 വയസ്സുള്ള തൊഴിൽരഹിതനായ ശ്രീനിവാസ് ലൂയിസിനെയാണ് പിടികൂടിയത്. 1100-ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയാൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇതുവഴി രാജ്യത്തുടനീളം വലിയ ആശങ്കയും പ്രവർത്തന തടസ്സങ്ങളും ഉണ്ടായി. ഡൽഹി പോലീസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ അടുത്തിടെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഭീഷണികളുടെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടിവന്നു. സുരക്ഷയും ശക്തിപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് ശക്തമായി മുന്നോട്ട് പോയത്.…
Read More » -
അമ്മയുടെ കൊന്ന കേസിൽ അച്ഛൻ ജയിലിൽ, സംരക്ഷിക്കാനേൽപ്പിച്ചവർ ഇളയ സഹോദരിയെ ആർക്കോ വിറ്റു, 17 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻമാർക്കെതിരെ കേസ്
ലക്നൗ: അമ്മയെ കൊന്ന് പിതാവ് ജയിലിലായതോടെ സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് അമ്മാവൻമാർ, 17 കാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് അമ്മാവൻമാർ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും…
Read More » -
‘ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം, ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത്, ചിലപ്പോൾ ഇല്ല!! ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്’- ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അനന്തമായി നീളുന്നതിനിടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകൾ പിടിച്ചെടുക്കുകയാണ് തനിക്ക് ഏറ്റവും താൽപര്യമുള്ള കാര്യമെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും ട്രംപ് നൽകി. ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു ട്രംപ്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ‘സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാൻ കഴിയും. എന്നാൽ അത്തരമൊരു നീക്കത്തിന് അവിടെ ദീർഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് പറഞ്ഞു. ‘ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ കുറച്ചുകാലം ഞങ്ങൾ അവിടെ തുടരേണ്ടി…
Read More » -
2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!
ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…
Read More » -
അവസാന ഓവറില്‍ പന്ത് ചുരണ്ടി, ക്യാമറയില്‍ എല്ലാം പതിഞ്ഞു; പാക് താരം കുടുങ്ങി; കാത്തിരിക്കുന്നത് വിലക്ക്
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പന്തുചുരണ്ടല്‍ വിവാദം. ലാഹോര്‍ ഖലന്ദേഴ്‌സും കറാച്ചി കിങ്സുമായുള്ള മത്സരത്തിനിടെ ലാഹോര്‍ താരം ഫഖർ സമാനാണ് പന്തുചുരണ്ടിയത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഫഖര്‍ സമാനെ കയ്യോടെ പൊക്കി. എന്നാല്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഫഖര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. കറാച്ചി കിങ്സുമായുള്ള മത്സരത്തിന്‍റെ അവസാന ഓവറിലാണ് സംഭവം. ജയിക്കാന്‍ 14 റൺസായിരുന്നു കറാച്ചി ടീമിന് ആവശ്യം. പേസർ ഹാരിസ് റൗഫ് അവസാന ഓവർ എറിയുന്നതിന് മുന്‍പായാണ് സമാന്‍ പന്തുചുരണ്ടിയത്. ടീം ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രിഡി, ഫഖര്‍ സമാന്‍, റൗഫ് എന്നിവര്‍ ബൗളിങ് റണ്ണപ്പിന് സമീപം സംസാരിക്കുന്നതിനിടെ സമാന്‍ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ കൃത്യമായി ടിവി ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ അംപയര്‍ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്തു. ഓൺ-ഫീൽഡ് അംപയറായ ഷർഫുദ്ദൗളയുമായി ചർച്ച നടത്തിയ ശേഷം പന്തില്‍ കൃത്രിമം കാണിച്ചത് ഉറപ്പിക്കുകയും കറാച്ചി ടീമിന് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. അവസാന…
Read More » -
ഇറാനില്‍ വെടിനിര്‍ത്തല്‍; എന്തുകൊണ്ടാണ് ഇന്ത്യക്ക് ഇടപെടാന്‍ കഴിയില്ലെന്നു പറയുന്നത്? ചര്‍ച്ചകള്‍ക്ക് പിന്നില്‍ പാകിസ്താന്‍ രംഗപ്രവേശം; ചൈനീസ് വിദേശമന്ത്രി നടത്തിയത് 18 ഫോണ്‍ വിളികള്‍; എന്നിട്ടും ബോംബുകളുടെ കൂട്ടപ്പൊരിച്ചില്‍
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ ഇടപെട്ടാല്‍ യുദ്ധം നിര്‍ത്താനാകുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതിനു പിന്നാലെ വമ്പന്‍ ചര്‍ച്ചയായിട്ടുണ്ട്്. ടെഹ്റാന്‍, വാഷിംഗ്ടണ്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ഇന്ത്യയുടെ സവിശേഷമായ ബന്ധവും ആഗോളതലത്തിലുള്ള നിലപാടും ടെഹ്റാനും വാഷിംഗ്ടണും ഇടയിലുള്ള സ്വാഭാവിക മധ്യസ്ഥനാക്കി ഇന്ത്യയെ മാറ്റുന്നു എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യക്ക് ഒരുകാലത്ത് വലിയ സ്ഥാനമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ അത് വീണ്ടും സാധ്യമാണെന്നും കാണിക്കാന്‍ മറ്റുള്ളവര്‍ നെഹ്‌റൂവിയന്‍ നയതന്ത്രത്തെയും, പ്രത്യേകിച്ച് കൊറിയന്‍ മാതൃകയെയും ഉദ്ധരിക്കുന്നു. ഇതൊരു ആകര്‍ഷകമായ വാദമാണ്. പക്ഷേ തെറ്റാണ്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യമാണ് ആദ്യം. ഉക്രെയ്ന്‍ യുദ്ധസമയത്ത് നാം കേള്‍ക്കാത്ത ഈ വാദങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്? ന്യൂഡല്‍ഹിയിലെ ഈ മധ്യസ്ഥതാ വാദത്തിന്റെ സമയം നിങ്ങള്‍ പരിശോധിച്ചാല്‍, സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ വ്യക്തമായ തന്ത്രപരമായ താല്‍പ്പര്യം കണ്ടെത്തിയത് കൊണ്ടോ, അല്ലെങ്കില്‍ ഇന്ത്യക്ക്…
Read More » -
രാജാക്കന്‍മാര്‍ വേണ്ട!; ഇറാന്‍ യുദ്ധം; കുടിയേറ്റക്കാരുടെ നാടുകടത്തല്‍: അമേരിക്കയില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍; ഓരോ ഘട്ടത്തിലും എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് അഭിനേതാക്കള്‍വരെ
ലോസ് ആഞ്ചലസ്/വാഷിംഗ്ടണ്‍/ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മകമായ നാടുകടത്തല്‍ ശ്രമങ്ങളെയും ഇറാനിലെ യുദ്ധത്തെയും മറ്റ് നയങ്ങളെയും അപലപിച്ച് രാജ്യത്തുടനീളം ജനം തെരുവില്‍. ‘നോ കിംഗ്സ്’ (No Kings) റാലികളുടെ മൂന്നാം ഘട്ടമെന്ന നിലയിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. മുന്‍പത്തെ രണ്ട് രാജ്യവ്യാപക പരിപാടികളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ 50 സംസ്ഥാനങ്ങളില്‍ 3,200 പരിപാടികളാണ് ആസൂത്രണം ചെയ്തത്. ന്യൂയോര്‍ക്ക്, ഡാളസ്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ വമ്പന്‍ റാലികള്‍ നടന്നു. എന്നാല്‍ ‘നോ കിംഗ്സ്’ പരിപാടികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രധാന നഗരങ്ങള്‍ക്ക് പുറത്താണ് നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ചെറിയ കമ്മ്യൂണിറ്റികളിലെ പങ്കാളിത്തത്തില്‍ 40% വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു. ട്രംപ് ഭീഷണിയെന്ന് നടന്‍ ഡി നീറോ അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ കേന്ദ്രബിന്ദുവായ മിനസോട്ടയില്‍, സെന്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റലിന് പുറത്ത് വമ്പന്‍ റാലിയാണു നടന്നത്. ഈ വര്‍ഷം മിനിയാപൊളിസില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍…
Read More » -
‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം
തിരുവനന്തപുരം: ആരുടെ വോട്ടായാലും താനത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എസ്ഡിപിഐയുടെ പിന്തുണ പ്രഖ്യാപനത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് ഞാൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാൻ സാധിക്കില്ല. ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും,” എന്ന് ശിവൻകുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ വിഭാഗങ്ങളോടും വോട്ട് അഭ്യർഥിക്കുന്ന സാഹചര്യത്തിൽ ചിലരുടെ പിന്തുണ നിരസിക്കുക ജനാധിപത്യത്തിനൊത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കലാണ്. അത് വേർതിരിച്ച് ചെയ്യാൻ കഴിയില്ല. ആരായാലും പിന്തുണയ്ക്കാൻ വന്നാൽ അവരുടെ വോട്ട് സ്വീകരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങൾ കാലാനുസൃതമായി മാറുന്നതാണെന്നും, അതനുസരിച്ച് നിലപാടുകളും രൂപപ്പെടാറുണ്ടെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ഒരു തീരുമാനത്തിൽ സ്ഥിരമായി നിലകൊള്ളുക രാഷ്ട്രീയത്തിൽ സാധ്യമല്ല. ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങൾ മാറിമാറി വരും,” എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനിടെ സിപിഎം–എസ്ഡിപിഐ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം…
Read More »

